രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ദീപാവലിയോടനുബന്ധിച്ച് പ്രധാനമന്ത്രി ഛത്തീസ്ഗഡിലെ ബസ്തറിൽ പ്രധാനമന്ത്രി ‘ദിമാഗി നക്സലുകൾ’ (ചിന്തകളിൽ നക്സലിസമുള്ളവർ) പരാമർശം നടത്തിയതിനു പിന്നാലെ ആരാണ് ‘രാജ്യവിരുദ്ധൻ’ എന്നതിൽ പ്രധാനമന്ത്രിയോട് സംവാദം നടത്താമെന്ന് രാഹുൽ എക്സിൽ പറഞ്ഞു.
പ്രധാനമന്ത്രി തങ്ങളെ നക്സലുകളെന്നു വിളിച്ചെന്നും സംവാദത്തിനുശേഷം ഒരു ജവാന്റെ മുന്നിൽപ്പോലും വീണ്ടും നിൽക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടാവില്ലെന്നും രാഹുൽ പറഞ്ഞു.
ബസ്തറിലെ സിആർപിഎഫ് ക്യാമ്പിൽ സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവേയായിരുന്നു സായുധരായ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയെങ്കിലും ‘ദിമാഗി നക്സലുകൾ’ രാഷ്ട്രീയ പാർട്ടികളിലേക്കും സംഘടനകളിലേക്കും നുഴഞ്ഞുകയറിയെന്നു മോദി പരാമർശിച്ചത്.
പ്രധാനമന്ത്രിയുടെ സംഭാഷണശകലമടങ്ങിയ വീഡിയോ എക്സിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വെല്ലുവിളി. സിആർപിഎഫിനെ സൂചിപ്പിച്ച്, നരേന്ദ്ര മോദിയുടെ കള്ളങ്ങൾ നിങ്ങൾ വിശ്വസിച്ചിട്ടില്ലെന്ന് നിങ്ങളുടെ മുഖങ്ങൾ കണ്ടാൽ അറിയാമെന്ന് രാഹുൽ എക്സിൽ കുറിച്ചു. സംവാദത്തിന് ഏതു സ്ഥലവും, ഏതു സമയവും തെരഞ്ഞെടുക്കാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Tags : Anti national Rahul Gandhi Narendra Modi PM Modi Intellectual Naxalites Dimagi naxals Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash