Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Modi

തുടർച്ചയായി കൂടുതൽ കാലം പ്രധാനമന്ത്രി; നെഹ്റുവിന്‍റെ റിക്കാർഡ് മറികടക്കാൻ മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി 12 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു​​​ പി​​​ന്നാ​​​ലെ മ​​​റ്റൊ​​​രു റി​​​ക്കാ​​​ർ​​​ഡും കൈ​​​പ്പി​​​ടി​​​യി​​​ലാ​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം അ​​​ല​​​ങ്ക​​​രി​​​ച്ച വ്യ​​​ക്തി​​​യെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് നാ​​​ളെ ന​​​രേ​​​ന്ദ്ര മോ​​​ദി സ്വ​​​ന്ത​​​മാ​​​ക്കും. നി​​​ല​​​വി​​​ൽ പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള റി​​​ക്കാ​​​ർ​​​ഡാ​​​ണ് മോ​​​ദി നാ​​​ളെ സ്വ​​​ന്തം പേ​​​രി​​​ലാ​​​ക്കു​​​ക.

1952 മേ​​​യ് 13 മു​​​ത​​​ൽ 1964 മേ​​​യ് 27ന് ​​​മ​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ 4,398 ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​ത്. രാ​​​ജ്യം റി​​​പ്പ​​​ബ്ലി​​​ക്കാ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​വ​​​നെ​​​ന്ന നി​​​ല​​​യി​​​ൽ നെ​​​ഹ്റു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും 1952 മു​​​ത​​​ലാ​​​യി​​​രു​​​ന്നു നെ​​​ഹ്റു ജ​​​ന​​​ങ്ങ​​​ളാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി 2014 മേ​​​യ് 26ന് ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത ന​​​രേ​​​ന്ദ്ര മോ​​​ദി നാ​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി 4399 ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

അ​​​തേ​​​സ​​​മ​​​യം, ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് രാ​​​ജ്യ​​​ത്തി​​​ന്‍റെ ഏ​​​ക വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ്.

1984ൽ ​​​കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തു​​​വ​​​രെ 5829 ദി​​​വ​​​സ​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ഇ​​​ന്ദി​​​ര തു​​​ട​​​ർ​​​ന്ന​​​ത്. 1966 മു​​​ത​​​ൽ 1977 വ​​​രെ 4,077 ദി​​​വ​​​സം ഇ​​​ന്ദി​​​ര തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു.

National

ഉ​​​യ​​​ർ​​​ന്ന ചൂ​​​ടി​​​നെ​​​തിരേ മു​​​ൻ​​​ക​​​രു​​​ത​​​ലെടുക്ക​​​ണം: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള അ​​​സാ​​​ധാ​​​ര​​​ണ ചൂ​​​ടി​​​നെ​​​തിരേ പൗ​​​ര​​​ർ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി. ദ​​​യ​​​വാ​​​യി ശ​​​രീ​​​ര​​​ത്തി​​​ൽ ജ​​​ലാം​​​ശം നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്പോ​​​ൾ കൂ​​​ടെ വെ​​​ള്ളം ക​​​രു​​​ത​​​ണ​​​മെ​​​ന്നും ന​​​രേ​​​ന്ദ്ര മോ​​​ദി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ഒ​​​രു ഗ്ലാ​​​സ് വെ​​​ള്ളം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഇ​​​തു​​​പോ​​​ലു​​​ള്ള കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ൽ ഇ​​​ത്ത​​​രം ദ​​​യ​​​യ്​​​ക്ക് വ​​​ള​​​രെ​​​യ​​​ധി​​​കം പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ടെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചു.

National

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​പ​ദ​വി​യേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി . സേ​വാ​തീ​ർ​ഥി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച ഇ​രു​പ​ത് മി​നി​റ്റോ​ളം നീ​ണ്ടു.

ത​മി​ഴ്നാ​ടി​ന്‍റെ സം​സ്ഥാ​ന ഗാ​ന​മാ​യ ’ത​മി​ഴ് താ​യ് വാ​ഴ്ത്ത്’ സ​ർ​ക്കാ​ർ ച​ട​ങ്ങു​ക​ളി​ൽ ആ​ദ്യം ആ​ല​പി​ക്കു​ന്ന കീ​ഴ്‌വഴക്കം തു​ട​ര​ണ​മെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക​യി​ലെ മേ​ക്കാ​ദാ​ട്ടു​വി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​നു​ള്ള ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം അ​നു​വ​ദി​ക്ക​രു​തെ​ന്നും വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ന് അ​ദ്ദേ​ഹം കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. രാ​വി​ലെ സോ​ണി​യ ഗാ​ന്ധി​യെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന വി​ജ​യ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളെ​യും കാ​ണു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

National

സ്വപ്നപദ്ധതികൾക്ക് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡൽഹിയിൽ; പ്രധാ​​​ന​​​മ​​​ന്ത്രി മോ​​​ദി, ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല ച​​​ർ​​​ച്ച ഊ​​​ഷ്മ​​​ളം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​വും സം​​​സ്ഥാ​​​ന​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​വും വേ​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര​​​ത്തോ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. മു​​​ന​​​ന്പ​​​ത്തെ ജ​​​ന​​​ത​​​യ്ക്ക് അ​​​വ​​​രു​​​ടെ ഭൂ​​​മി​​​യി​​​ൽ പൂ​​​ർ​​​ണാ​​​വ​​​കാ​​​ശ​​​വും നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കി.

പു​​​തി​​​യ കേ​​​ര​​​ളം സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ഹാ​​​യ​​​വും സ​​​ഹ​​​ക​​​ര​​​ണ​​​വും തേ​​​ടു​​​മെ​​​ന്ന് സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തൊ​​​ക്കെ​​​യെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യും ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​നു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച ഊ​​​ഷ്ള​​​വും ക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

പ്ര​​​ധാ​​​ന​​​മാ​​​യും മ​​​ര്യാ​​​ദ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള സൗ​​​ഹൃ​​​ദ​​​സ​​​ന്ദ​​​ർ​​​ശ​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തേ​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ വി​​​ശ​​​ദ​​​മാ​​​യ നി​​​വേ​​​ദ​​​ന​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും വൈ​​​കാ​​​തെ കേ​​​ന്ദ്ര​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും-​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി എ​​​ന്നി​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ഡ​​​ൽ​​​ഹി​​​യി​​​ലെ കേ​​​ര​​​ള ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ധ​​​വ​​​ള​​​പ​​​ത്രം അ​​​ടു​​​ത്ത മാ​​​സാ​​​ദ്യം പു​​​റ​​​ത്തി​​​റ​​​ക്കും. സി​​​ൽ​​​വ​​​ർ ലൈ​​​ൻ ഉ​​​പേ​​​ക്ഷി​​​ച്ച​​​തു ത​​​ന്‍റെ സ​​​ർ​​​ക്കാ​​​ര​​​ല്ല. മു​​​ൻ സ​​​ർ​​​ക്കാ​​​രാ​​​ണ്. സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്ത വി​​​ജ്ഞാ​​​പ​​​നം നി​​​ല​​​നി​​​ന്നു. അ​​​താ​​​ണി​​​പ്പോ​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു സ്ഥ​​​ലം വി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ലാ​​​ണി​​​ത്. എ​​​ങ്കി​​​ലും പു​​​തി​​​യൊ​​​രു അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മ​​​ല്ലേ​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു. പു​​​തി​​​യ അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ട് അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഒ​​​പ്പു​​​വ​​​ച്ച പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും. മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലും ഇ​​​ക്കാ​​​ര്യം സം​​​സാ​​​രി​​​ച്ചു. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ 40 ശ​​​ത​​​മാ​​​നം വി​​​ഹി​​​തം സം​​​സ്ഥാ​​​നം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് പു​​​തി​​​യ നി​​​ർ​​​ദേ​​​ശം.സം​​​സ്ഥാ​​​ന​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യാ​​​ണി​​​ത്. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ബ​​​ന്ധ​​​ങ്ങ​​​ളി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ട് പ​​​റ​​​ഞ്ഞു.

ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​ന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ 5,580 കോ​​​ടി രൂ​​​പ കേ​​​ര​​​ളം ന​​​ൽ​​​കി. ഈ ​​​തു​​​ക ക​​​ട​​​മെ​​​ടു​​​പ്പു​​​പ​​​രി​​​ധി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു പ​​​ര​​​മാ​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​കും ശ്ര​​​മം.

വി​​​വി​​​ധ കേ​​​ന്ദ്ര​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​ഹി​​​തം, കേ​​​ര​​​ള​​​ത്തി​​​ന് കി​​​ട്ടാ​​​നു​​​ള്ള തു​​​ക, കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം പ​​​രി​​​ശോ​​​ധി​​​ക്കും. കി​​​ഫ്ബി​​​യു​​​ടെ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡ് ഉ​​​ട​​​ൻ ചേ​​​ർ​​​ന്ന് അ​​​തു തു​​​ട​​​ര​​​ണ​​​മോ​​​യെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും- മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ ദു​​​രി​​​താ​​​ശ്വാ​​​സ​​​സ​​​ഹാ​​​യം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്ന് ച​​​ർ​​​ച്ച ന​​​ട​​​ത്തും.

നീ​​​റ്റ്, സി​​​ബി​​​എ​​​സ്‌​​​ഇ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​യാ​​​സ​​​മ​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നു​​​മാ​​​യും സ​​​തീ​​​ശ​​​ൻ ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യേ​​​ക്കും.

ഡ​​​ൽ​​​ഹി​​​യി​​​ലെ ട്രാ​​​വ​​​ൻ​​​കൂ​​​ർ പാ​​​ല​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്ന​​​ലെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി​​​യം​​​ഗം ഡോ. ​​​ശ​​​ശി ത​​​രൂ​​​രി​​​നെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ച് സ​​​തീ​​​ശ​​​ൻ വി​​​ശ​​​ദ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തി.

National

വിജയ് ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയെ കണ്ടേക്കും

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് ഇ​ന്ന് ഡ​ൽ​ഹി​ലെ​ത്തും. അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ഡ​ൽ​ഹി​സ​ന്ദ​ർ​ശ​ന​ത്തി​ൽ വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും വി​വി​ധ കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും കാ​ണും.

ത​മി​ഴ്നാ​ടി​ന് ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക​സ​ഹാ​യ​ങ്ങ​ളെ​പ്പ​റ്റി​യും നി​ർ​ണാ​യ​ക പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും വി​ജ​യ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​മി​ഴ് ക​വി​യാ​യ തി​രു​വ​ള്ളു​വ​റി​ന്‍റെ പ്ര​തി​മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന വി​ജ​യ്, കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും സോ​ണി​യ ഗാ​ന്ധി​യെ​യും കാ​ണു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

National

ഡ​ൽ​ഹി​യി​ലെ ച​ട​ങ്ങി​ൽ ലൈ​വാ​യി വി​ളി​ച്ച് ട്രം​പ്; പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ 'വ​ലി​യ ആ​രാ​ധ​ക​ൻ' എ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ്

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലേ​ക്ക് ഫോ​ണി​ൽ ത​ത്സ​മ​യം വി​ളി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള ത​ന്‍റെ സൗ​ഹൃ​ദ​വും ബ​ഹു​മാ​ന​വും വ്യ​ക്ത​മാ​ക്കി​യ ട്രം​പ്, താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു 'വ​ലി​യ ആ​രാ​ധ​ക​ൻ' ആ​ണെ​ന്നും ആ​വ​ർ​ത്തി​ച്ചു.

അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ 250-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ലെ യു​എ​സ് എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ട്രം​പി​ന്‍റെ ഓ​ഡി​യോ കോ​ൾ എ​ത്തി​യ​ത്. ച​ട​ങ്ങി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഭീ​മാ​കാ​ര​മാ​യ സ്‌​ക്രീ​നി​ന് മു​ന്നി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യും യു​എ​സ് സ്ഥാ​ന​പ​തി സെ​ർ​ജി​യോ ഗോ​റും നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ട്രം​പി​ന്‍റെ ഫോ​ൺ സ​ന്ദേ​ശം.

"എ​നി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യെ വ​ള​രെ ഇ​ഷ്ട​മാ​ണ്. മോ​ദി മി​ക​ച്ച നേ​താ​വാ​ണ്, അ​ദ്ദേ​ഹം എ​ന്‍റെ സു​ഹൃ​ത്താ​ണ്. ഇ​ന്ത്യ​ക്ക് ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ​യും എ​ന്നെ​യും 100 ശ​ത​മാ​നം വി​ശ്വ​സി​ക്കാം. ഇ​ന്ത്യ​ക്ക് എ​ന്ത് സ​ഹാ​യം വേ​ണ​മെ​ങ്കി​ലും ഇ​വി​ടെ വി​ളി​ക്കാം. നി​ല​വി​ൽ അ​മേ​രി​ക്ക​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും ഓ​ഹ​രി വി​പ​ണി​യും റെ​ക്കോ​ർ​ഡ് നേ​ട്ട​ങ്ങ​ളി​ലാ​ണ്. ഇ​ന്ത്യ എ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടാ​ലും അ​വ​ർ​ക്ക് അ​ത് ല​ഭി​ക്കും." ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ക്കോ റൂ​ബി​യോ​യും സെ​ർ​ജി​യോ ഗോ​റും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഈ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ, പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് വേ​ണ്ടി മോ​ദി​യെ വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശി​ക്കാ​നാ​യി യു​എ​സ് പ്ര​തി​നി​ധി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സ​മ​ഗ്ര​മാ​യ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ക​രാ​ർ ഉ​ട​ൻ യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്ന് മാ​ർ​ക്കോ റൂ​ബി​യോ ച​ട​ങ്ങി​ൽ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള വ്യാ​പാ​ര അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന സു​സ്ഥി​ര​മാ​യ ക​രാ​റാ​യി​രി​ക്കും ഇ​തെ​ന്നും യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഈ ​മാ​റ്റ​ങ്ങ​ൾ ഇ​ന്ത്യ​യെ ല​ക്ഷ്യം വെ​ച്ചു​ള്ള​ത​ല്ലെ​ന്നും കൂ​ടു​ത​ൽ നീ​തി​യു​ക്ത​മാ​യ ആ​ഗോ​ള വ്യാ​പാ​ര സം​വി​ധാ​ന​ത്തി​നാ​യു​ള്ള അ​മേ​രി​ക്ക​യു​ടെ പൊ​തു​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മീ​പ​കാ​ല​ത്ത് യു​എ​സ് പ്ര​ഖ്യാ​പി​ച്ച ക​ർ​ശ​ന​മാ​യ വി​സ-​കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി മാ​ർ​ക്കോ റൂ​ബി​യോ ന​ട​ത്തി​യ ച​ർ​ച്ച​ക​ളും, ട്രം​പി​ന്‍റെ പു​തി​യ ഫോ​ൺ സ​ന്ദേ​ശ​വും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 

National

51,000 യു​വാ​ക്ക​ൾ​ക്ക് നിയമനക്കത്തുകൾ വിതരണം ചെയ്തു

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും സം​ഘ​ട​ന​ക​ളി​ലും പു​തു​താ​യി നി​യ​മി​ത​രാ​യ 51,000ത്തി​ല​ധി​കം യു​വാ​ക്ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​യ​മ​ന​ക്ക​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 47 ഇ​ട​ങ്ങ​ൾ വേ​ദി​യാ​യ 19-ാമ​ത് റോ​സ്ഗ​ർ മേ​ള​യി​ൽ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​യ​മ​ന​ക്ക​ത്ത് വി​ത​ര​ണം ചെ​യ്ത​ത്.

താ​ൻ അ​ടു​ത്തി​ടെ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തെ പ​രാ​മ​ർ​ശി​ച്ച്, ഇ​ന്ത്യ​യു​ടെ വ​ള​ർ​ന്നു​വ​രു​ന്ന അ​ന്താ​രാ​ഷ്‌ട്ര സ​ഹ​ക​ര​ണ​ങ്ങ​ൾ യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലി​നും സാ​ങ്കേ​തി​ക പു​രോ​ഗ​തി​ക്കും പു​തി​യ വ​ഴി​ക​ൾ തു​റ​ക്കു​ന്നു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു.

സെ​മി​ക​ണ്ട​ക്ട​റു​ക​ൾ, നി​ർ​മി​തബു​ദ്ധി, ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ, സ​മു​ദ്ര സ​ഹ​ക​ര​ണം, പ്ര​ധാ​ന ധാ​തു​ക്ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നെ​ത​ർ​ലാ​ൻ​ഡ്സ്, സ്വീ​ഡ​ൻ, നോ​ർ​വേ, യു​എ​ഇ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ക​രാ​റു​ക​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള എ​ൻജിനിയ​ർ​മാ​ർ, ടെ​ക്നീ​ഷ്യ​ൻ​മാ​ർ, ഗ​വേ​ഷ​ക​ർ, വൈ​ദ​ഗ്ധ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും.

2.3 ല​ക്ഷ​ത്തി​ല​ധി​കം അം​ഗീ​കൃ​ത സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ള്ള ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ്റ്റാ​ർ​ട്ട​പ്പ് ആ​വാ​സ​വ്യ​വ​സ്ഥ​യാ​യി മാ​റി​യെ​ന്നും ഈ ​പ​രി​വ​ർ​ത്ത​നം ഇ​നി മെ​ട്രോ​പൊ​ളി​റ്റ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്നി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

International

ഇ​ന്ത്യ​യും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും; പു​തി​യ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

റോം: ​ഇ​ന്ത്യ​യും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​രും നാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​യു​മാ​യി ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പു​തി​യ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. സു​ര​ക്ഷ, പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക​വി​ദ്യ, വ്യാ​പാ​രം തു​ട​ങ്ങി​യ നി​ർ​ണാ​യ​ക മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കാ​ൻ ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി.

ച​ർ​ച്ച​ക​ൾ അ​ത്യ​ന്തം ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ൻ ഈ ​കൂ​ടി​ക്കാ​ഴ്ച സ​ഹാ​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലും സൈ​നി​ക സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റ​ത്തി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കും. ഭീ​ക​ര​വാ​ദ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​യു​ക്ത നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കും. പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ, ശാ​സ്ത്ര ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി.

ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​ഗോ​ള സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നും ഇ​ന്ത്യ​യും ഇ​റ്റ​ലി​യും ഒ​രേ നി​ല​പാ​ടോ​ടെ മു​ന്നോ​ട്ടു​പോ​കും. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​മ്പ​ർ​ക്ക​വും വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കും. ഇ​ന്ത്യ​യും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള ഈ ​പു​തി​യ ക​രാ​റു​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ രീ​തി​യി​ൽ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് പു​തി​യ വേ​ഗ​ത ന​ൽ​കു​മെ​ന്നും ജോ​ർ​ജി​യ മെ​ലോ​നി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പശ്ചിമേഷ്യന്‍ പ്രതിസന്ധി: പ്രധാനമന്ത്രിയുടെ ആഹ്വാനം; വിപണികളിൽ വൻ തളർച്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ക്ഷ്യ എ​​​ണ്ണ, ഇ​​​ന്ധ​​​ന ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നും സ്വ​​​ർ​​​ണം വാ​​​ങ്ങു​​​ന്ന​​​തും വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ഹ​​​രി വി​​​പ​​​ണ​​​യി​​​ൽ ത​​​ക​​​ർ​​​ച്ച. സ്വ​​​ർ​​​ണം, ട്രാ​​​വ​​​ൽ- ടൂ​​​റി​​​സം, വ​​​ളം, വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളെ​​​യെ​​​ല്ലാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന ബാ​​​ധി​​​ച്ചു.

ഇ​​​റാ​​​ൻ- അ​​​മേ​​​രി​​​ക്ക സം​​​ഘ​​​ർ​​​ഷം നീ​​​ളു​​​ന്ന​​​തു​​​മൂ​​​ല​​​മു​​​ള്ള പ്ര​​​തി​​​സ​​​ന്ധി വ​​​ഷ​​​ളാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ത​​​ന്ത്ര​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ല​​​ട​​​ക്കം വി​​​പ​​​ണി​​​ക​​​ളി​​​ലു​​​ണ്ടാ​​​യ പു​​​തി​​​യ ആ​​​ഘാ​​​തം. ആ​​​ഗോ​​​ള​​​വി​​​പ​​​ണി​​​യി​​​ൽ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ​​​വി​​​ല​​​യി​​​ലെ ചാ​​​ഞ്ചാ​​​ട്ട​​​വും വി​​​ല​​​ക്ക​​​യ​​​റ്റ​​​വും പാ​​​ച​​​ക​​​വാ​​​ത​​​ക ല​​​ഭ്യ​​​ത​​​യി​​​ലെ കു​​​റ​​​വും വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വ​​​ലി​​​യ വി​​​ല വ​​​ർ​​​ധ​​​ന​​​വു​​​മെ​​​ല്ലാം വെ​​​ല്ലു​​​വി​​​ളി​​​ക​​​ളാ​​​ണ്.

ഒ​​​രു കോ​​​ടി​​​യോ​​​ളം പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ള്ള യു​​​എ​​​ഇ, സൗ​​​ദി അ​​​റേ​​​ബ്യ, ഖ​​​ത്ത​​​ർ, ഒ​​​മാ​​​ൻ, കു​​​വൈ​​​റ്റ്, ബ​​​ഹ​​​റി​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ, ഡ്രോ​​​ണ്‍ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യു​​​ടെ വെ​​​ല്ലു​​​വി​​​ളി ഇ​​​ര​​​ട്ടി​​​യാ​​​ക്കി. തൊ​​​ഴി​​​ൽ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​പു​​​റ​​​മെ മ​​​ല​​​യാ​​​ളി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ബി​​​സി​​​ന​​​സി​​​ലും തി​​​രി​​​ച്ച​​​ടി​​​ക​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു പ്ര​​​വാ​​​സി​​​ക​​​ൾ കൂ​​​ടി​​​യാ​​​യ​​​പ്പോ​​​ൾ രാ​​​ജ്യം പ​​​തി​​​വി​​​ല്ലാ​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്.

ആ​​​ഗോ​​​ള വ്യാ​​​പാ​​​ര, ഊ​​​ർ​​​ജ മേ​​​ഖ​​​ല​​​ക​​​ളെ​​​യും ഇ​​​ന്ധ​​​ന​​​വി​​​ത​​​ര​​​ണ​​​ത്തെ​​​യും ഇ​​​റാ​​​ൻ യു​​​ദ്ധം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ഹ്വാ​​​നം. സ്വ​​​യം പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​നാ​​​യാ​​​ണു മോ​​​ദി ആ​​​ഹ്വാ​​​നം ന​​​ൽ​​​കി​​​യ​​​തെ​​​ങ്കി​​​ലും പ്ര​​​ധാ​​​ന ഓ​​​ഹ​​​രി​​​ക​​​ൾ പ​​​ല​​​തും ഇ​​​ടി​​​ഞ്ഞു.

ഭ​​​ക്ഷ്യ എ​​​ണ്ണ വി​​​സ്മ​​​യം!

കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ടു​​​ക്ക​​​ള​​​ക​​​ളി​​​ൽ ദി​​​വ​​​സ​​​വും ആ​​​വ​​​ശ്യ​​​മു​​​ള്ള ഭ​​​ക്ഷ്യ എ​​​ണ്ണ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ഹ്വാ​​​നം പ​​​ല​​​രെ​​​യും വി​​​സ്മ​​​യി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ല​​​ക്ഷ്യം വ്യ​​​ക്തം. വി​​​ദേ​​​ശ​​​നാ​​​ണ്യം ഒ​​​ഴു​​​കു​​​ന്ന​​​ത് നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു താ​​​ത്പ​​​ര്യ​​​മെ​​​ന്ന് കേ​​​ന്ദ്രം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

2025-26ൽ ​​​മാ​​​ത്രം 19.5 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ സ​​​സ്യ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ഇ​​​ന്ത്യ ചെ​​​യ്തു. ഇ​​​റ​​​ക്കു​​​മ​​​തി ബി​​​ൽ കു​​​റ​​​യ്ക്കാ​​​തെ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി കു​​​റ​​​യ്ക്കാ​​​നാ​​​കി​​​ല്ല. ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ വി​​​ദേ​​​ശ​​​നാ​​​ണ്യ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും അ​​​വ​​​യു​​​ടെ ക​​​രു​​​ത​​​ൽ ശേ​​​ഖ​​​രം കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യും.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം 72,850 കോ​​​ടി ഡോ​​​ള​​​റി​​​ൽ​​​നി​​​ന്നു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച 69.069 കോ​​​ടി ഡോ​​​ള​​​റാ​​​യി കു​​​റ​​​ഞ്ഞു. വി​​​ദേ​​​ശ​​​യാ​​​ത്ര, പ​​​ഠ​​​നം, വി​​​ദേ​​​ശ​​​ത്തെ ഷോ​​​പ്പിം​​​ഗ്, ചി​​​കി​​​ത്സ, നി​​​ക്ഷേ​​​പം, ആ​​​സ്തി വാ​​​ങ്ങ​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​യി ഇ​​​ന്ത്യ​​​ക്കാ​​​ർ പ്ര​​​തി​​​മാ​​​സം 22,000 കോ​​​ടി രൂ​​​പ​​​യോ​​​ളം ചെ​​​ല​​​വി​​​ടു​​​ന്ന​​​തും വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ച്ചെ​​​ല​​​വ് കു​​​ത്ത​​​നേ കൂ​​​ട്ടു​​​ക​​​യാ​​​ണ്.

ഡോ​​​ള​​​റി​​​നെ​​​തി​​​രേ രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​ത്ത​​​ക​​​ർ​​​ച്ച സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളും ഭേ​​​ദി​​​ച്ചു വീ​​​ണ്ടും തു​​​ട​​​രു​​​ക​​​യാ​​​ണ്. ഡോ​​​ള​​​റി​​​നെ​​​തി​​​രേ 95 രൂ​​​പ​​​യ്ക്കു​​​മു​​​ക​​​ളി​​​ലേ​​​ക്ക് രൂ​​​പ​​​യു​​​ടെ വി​​​ല​​​യി​​​ടി​​​ഞ്ഞ​​​ത് രാ​​​ജ്യ​​​ത്തി​​​നു ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്. വി​​​ദേ​​​ശ​​​നാ​​​ണ്യ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യാ​​​ത്ത​​​ത് രൂ​​​പ​​​യു​​​ടെ മൂ​​​ല്യം കു​​​ത്ത​​​നേ ഇ​​​ടി​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​ണ്.

ആ​​​ശ​​​ങ്ക വേ​​​ണ്ട, ക​​​രു​​​ത​​​ൽ മ​​​തി: കേ​​​ന്ദ്രം

ഇ​​​ന്ധ​​​ന, ഭ​​​ക്ഷ്യ എ​​​ണ്ണ, സ്വ​​​ർ​​​ണ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കാ​​​നും വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ള​​​ട​​​ക്കം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നു​​​മു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ഹ്വാ​​​നം ജാ​​​ഗ്ര​​​ത മാ​​​ത്ര​​​മാ​​​ണെ​​​ന്നും ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജ​​​ന​​​ങ്ങ​​​ൾ ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ല. വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യി​​​ൽ ത​​​ട​​​സ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്ന​​​ത് ത​​​ട​​​യാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ​​​യും വി​​​ത​​​ര​​​ണം സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്- പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​യും ഗ​​​ൾ​​​ഫി​​​ലെ​​​യും സാ​​​ഹ​​​ച​​​ര്യം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അ​​​നൗ​​​പ​​​ചാ​​​രി​​​ക യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം രാ​​​ജ്നാ​​​ഥ് സിം​​​ഗ് പ​​​റ​​​ഞ്ഞു.

Business

സ്വ​ർ​ണ​ത്തി​ന് റെഡ് സിഗ്നൽ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന പൊ​തു​റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ ഈ ​അ​പ്ര​തീ​ക്ഷി​ത പ്ര​സ്താ​വ​ന ഇ​ന്ത്യ​ൻ സ്വ​ർ​ണവി​പ​ണി​യെ​യും ഓ​ഹ​രിവി​പ​ണി​യെ​യും ഒ​രു​പോ​ലെ ഉ​ല​ച്ചു. ഇ​തോ​ടെ പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളു​ടെ ഓ​ഹ​രി​ക​ൾ ആ​റു മു​ത​ൽ ഒ​മ്പ​തു ശ​ത​മാ​നം വ​രെ ഇ​ടി​ഞ്ഞു.

ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്ന​താ​ണ് ഇ​ന്ത്യ​യെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കാ​യി വ​ലി​യ തോ​തി​ൽ ഡോ​ള​ർ ചെ​ല​വാ​ക്കേ​ണ്ടിവ​രു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് സ്വ​ർ​ണ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തിത്തീ​രു​വ വ​ർ​ധി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും വി​പ​ണി​യി​ൽ ശ​ക്ത​മാ​ണ്. എ​ന്നാ​ൽ, സ്വ​ർ​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും തീ​രു​വ വ​ർ​ധി​പ്പി​ക്കാ​ൻ നി​ല​വി​ൽ ആ​ലോ​ച​ന​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം രൂ​പ​യു​ടെ മൂ​ല്യം റി​ക്കാ​ർ​ഡ് ഇ​ടി​വി​ലേ​ക്കു കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഡോ​ള​റി​നെ​തി​രേ 95.31 എ​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ് രൂ​പ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി വ​ർ​ക്ക് ഫ്രം ​ഹോം രീ​തി ന​ട​പ്പാ​ക്കാ​നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഇ​ന്ധ​ന വി​ത​ര​ണ​ക്കാ​ർ​ക്ക് ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 100 രൂ​പ​യും പെ​ട്രോ​ളി​ന് 20 രൂ​പ​യും എ​ന്ന നി​ര​ക്കി​ൽ ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വി​വാ​ഹ സീ​സ​ൺ അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ർ​ണവി​പ​ണി​യി​ലെ ഈ ​അ​നി​ശ്ചി​ത​ത്വം ഉ​പ​ഭോ​ക്താ​ക്ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

National

പ്രധാനമന്ത്രി അടുത്ത മാസം മാർപാപ്പയെ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത മാ​സം ന​ട​ത്തു​ന്ന യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ത്തി​ക്കാ​നി​ലെ​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

നോ​ർ​വേ​യി​ലെ ഓ​സ്‌​ലോ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​നോ​ർ​ഡി​ക് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ യൂ​റോ​പ്പി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്.

നോ​ർ​വേ​യ്ക്കു പു​റ​മെ വ​ത്തി​ക്കാ​നും നെ​ത​ർ​ലാ​ൻ​ഡ്സും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വേ​ദി​ക​ളാ​യേ​ക്കു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

 

National

വൈ​റ്റ്ഹൗ​സ് വെ​ടി​വ​യ്പ്പ്; അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വൈ​റ്റ്ഹൗ​സി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​നെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. "ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ക്ര​മ​ത്തി​ന് സ്ഥാ​ന​മി​ല്ല' എ​ന്ന് ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ട്രം​പ് സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ത​നി​ക്ക് ആ​ശ്വാ​സം തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി വൈ​റ്റ് ഹൗ​സ് ക​റ​സ്പോ​ണ്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക അ​ത്താ​ഴ വി​രു​ന്നി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ട്രം​പ്, ഭാ​ര്യ മെ​ലാ​നി​യ ട്രം​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, മ​റ്റ് ഉ​ന്ന​ത വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തു നി​ന്നും മാ​റ്റി.

അ​തേ​സ​മ​യം, വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ അ​ക്ര​മി​യെ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്പ്പെ​ടു​ത്തി. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും ഏക സിവിൽ കോഡും വരും: മോദി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് അ​ജ​ൻ​ഡ​ക​ളാ​യ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡും ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പും ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഇ​വ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ഗൗ​ര​വ​മേ​റി​യ, ക്രി​യാ​ത്മ​ക ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ര​ണ്ടും പ്രാ​ബ​ല്യ​ത്തി​ലാ​ക്കാ​ൻ ബി​ജെ​പി ആ​ത്മാ​ർ​ഥ​മാ​യി ശ്ര​മി​ക്കു​മെ​ന്നും ആ​സാ​മി​ലെ ബാ​ർ​പേ​ട്ട​യി​ൽ ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ മോ​ദി പ​റ​ഞ്ഞു.

രാ​ജ്യ​ത്താ​കെ ലോ​ക്സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കും ഒ​രു​മി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ (വ​ണ്‍ നേ​ഷ​ൻ, വ​ണ്‍ ഇ​ല​ക്ഷ​ൻ).

വി​വാ​ഹം, ദ​ത്തെ​ടു​ക്ക​ൽ, സ്വ​ത്ത​വ​കാ​ശം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ എ​ല്ലാ മ​ത​സ്ഥ​ർ​ക്കും ഒ​രേ നി​യ​മ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഏ​ക സി​വി​ൽ കോ​ഡ് (യൂ​ണി​ഫോം സി​വി​ൽ കോ​ഡ്- യു​സി​സി).

സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ്യം. പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്കു സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ സ​മ​വാ​യ​ത്തി​ലെ​ത്ത​ണ​മെ​ന്ന് എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി പി​ന്നീ​ട് പ​ശ്ചി​മ ബം​ഗാ​ളി​ലെ കൂ​ച്ച് ബി​ഹാ​റി​ലെ റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വ​നി​താ സം​വ​ര​ണ ബി​ൽ രാ​ജ്യ​ത്തി​ന്‍റേതാ​ണ്. ഏ​തെ​ങ്കി​ലു​മൊ​രു പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​മ​ല്ല. വ​നി​താ ബി​ല്ലി​ലെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ളെ പി​ന്തു​ണ​യ്ക്കാ​ൻ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​മേ​ലും സ്ത്രീ​ക​ൾ സ​മ്മ​ർദം ചെ​ലു​ത്ത​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​കീ​കൃ​ത സി​വി​ൽ കോ​ഡും ഒ​രു​മി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ന​ട​പ്പാ​ക്കാ​നു​ള്ള ദൗ​ത്യം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ന്പും ന​ല്ല ഫ​ല​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഭാ​വി​യി​ലും അ​വ കൈ​വ​രി​ക്കു​മെ​ന്നു രാ​ജ്യ​ത്തി​ന് അ​റി​യാ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ന​ട​പ്പി​ലാ​ക്കി​യ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് അ​നു​സ​രി​ച്ച് വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, അ​ന​ന്ത​രാ​വ​കാ​ശം, ദ​ത്തെ​ടു​ക്ക​ൽ, പ​രി​പാ​ല​നം തു​ട​ങ്ങി​യ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി മ​ത​പ​രി​ഗ​ണ​ന​യി​ല്ലാ​തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ഒ​രേ നി​യ​മ ച​ട്ട​ക്കൂ​ടാ​ണ്. ഹി​ന്ദു, മു​സ്‌​ലിം, ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളി​ലെ വ്യ​ക്തി​ക​ളു​ടെ സ്വ​ത്ത​വ​കാ​ശ​ങ്ങ​ൾ​ക്കും ലിം​ഗ​സ​മ​ത്വ​ത്തി​നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

ബ​ഹു​ഭാ​ര്യ​ത്വം പോ​ലു​ള്ള ആ​ചാ​ര​ങ്ങ​ൾ നി​യ​മ​പ്ര​കാ​രം നി​രോ​ധി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ലെ മ​ത​നി​യ​മ​ങ്ങ​ൾ മാ​റ്റി, പു​തി​യ ഏ​കീ​കൃ​ത കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ ചി​ല മ​ത​സം​ഘ​ട​ന​ക​ൾ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ലെ നൂ​റു​ക​ണ​ക്കി​നു ക​റു​ത്ത നി​യ​മ​ങ്ങ​ൾ​ക്ക് അ​ന്ത്യം കു​റി​ച്ചെ​ന്ന് മോ​ദി പ​റ​ഞ്ഞു. പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം, പൊ​തു​വി​ഭാ​ഗ​ത്തി​ലെ ദ​രി​ദ്ര​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം, മു​ത്ത​ലാ​ക്ക് നി​രോ​ധ​ന നി​യ​മം, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം തു​ട​ങ്ങി ബി​ജെ​പി​യു​ടെ സ​ത്യ​സ​ന്ധ​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യ എ​ണ്ണ​മ​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ടെ​ന്ന് ആ​സാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മോ​ദി വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തോ​ടൊ​പ്പം ആ​സാ​മി​ലും പു​തു​ച്ചേ​രി​യി​ലും വ്യാ​ഴാ​ഴ്ച​യാ​ണു വോ​ട്ടെ​ടു​പ്പ്.

National

യുദ്ധം ആശങ്കാജനകം: നരേന്ദ്ര മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധം ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. രാ​​​ജ്യ​​​ത്തെ ഇ​​​ന്ധ​​​ന​​​വി​​​ത​​​ര​​​ണ​​​ത്തെ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​നും പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന​​​യെ​​​ന്നും ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പറഞ്ഞു. ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നും വ​​​ള​​​ം ല​​​ഭ്യ​​​മാ​​​ക്കാ​​​നും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

“യു​​​ദ്ധ​​​ത്തി​​​ൽനി​​​ന്ന് ഉ​​​ട​​​ലെ​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യം വ​​​ള​​​രെ​​​ക്കാ​​​ല​​​ത്തേ​​​ക്ക് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടും. ന​​​മ്മ​​​ൾ ത​​​യാ​​​റാ​​​യി​​​രി​​​ക്ക​​​ണം. ഐ​​​ക്യ​​​ത്തോ​​​ടെ തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ട്. ന​​​മ്മ​​​ൾ ഒ​​​രേ സ്വ​​​ര​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്ക​​​ണം.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​ഘാ​​​തം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്” - പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി പ്രസ്താവിച്ചു. സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സം​​​ഭാ​​​ഷ​​​ണ​​​വും ന​​​യ​​​ത​​​ന്ത്ര​​​വു​​​മാ​​​ണ് ഏ​​​ക മാ​​​ർ​​​ഗ​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​ശേ​​​ഷം, ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ യാ​​​ത്ര വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ​​​താ​​​യി. എ​​​ങ്കി​​​ലും പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, പ്ര​​​കൃ​​​തി​​​വാ​​​ത​​​കം, പാ​​​ച​​​ക​​​വാ​​​ത​​​കം എ​​​ന്നി​​​വ​​​യു​​​ടെ വി​​​ത​​​ര​​​ണ​​​ത്തെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കു​​​ വ​​​ഴി വ​​​ലി​​​യ അ​​​ള​​​വി​​​ൽ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ, വാ​​​ത​​​കം, വ​​​ളം, മ​​​റ്റ് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​ണ്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​റി​​​യി​​​ച്ചു. വാ​​​ണി​​​ജ്യ ഷി​​​പ്പിം​​​ഗി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കു ത​​​ട​​​സ​​​പ്പെ​​​ടു​​​ത്ത​​​ലും സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ത്തി​​​യ 20 മി​​​നി​​​റ്റ് നീ​​​ണ്ട പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​തൊ​​​ക്കെ​​​യാ​​​ണെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ എ​​​ൽ​​​പി​​​ജി ആ​​​വ​​​ശ്യ​​​ക​​​ത​​​യു​​​ടെ 60 ശ​​​ത​​​മാ​​​നം ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ക​​​യാ​​​ണ്. വി​​​ത​​​ര​​​ണ​​​ത്തി​​​ലെ അ​​​നി​​​ശ്ചി​​​ത​​​ത്വം കാ​​​ര​​​ണം, ഗാ​​​ർ​​​ഹി​​​ക എ​​​ൽ​​​പി​​​ജി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. എ​​​ൽ​​​പി​​​ജി​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം പെ​​​ട്രോ​​​ളി​​​ന്‍റെ​​​യും ഡീ​​​സ​​​ലി​​​ന്‍റെ​​​യും വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​യി തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. - മോ​​​ദി പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തി​​​ന് 53 ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്‍ പെ​​​ട്രോ​​​ൾ ശേ​​​ഖ​​​രം ഉ​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. എ​​​ത്ത​​​നോ​​​ൾ മി​​​ശ്രി​​​തം കാ​​​ര​​​ണം മു​​​ന്പ​​​ത്തേ​​​ക്കാ​​​ൾ 4.5 കോ​​​ടി ബാ​​​ര​​​ൽ കു​​​റ​​​വാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി. ഊ​​​ർ​​​ജസ്രോ​​​ത​​​സു​​​ക​​​ൾ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തു നേ​​​ട്ട​​​മാ​​​യി.

ഇ​​​ന്ത്യ 41 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ഇ​​​ന്ധ​​​നം ഇ​​​പ്പോ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്നു​​​ണ്ട്. നേ​​​ര​​​ത്തേയി​​​ത് 27 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നാ​​​യി​​​രു​​​ന്നു. വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ കൽക്ക​​​രി ശേ​​​ഖ​​​ര​​​മു​​​ണ്ട്.

National

മോദി യുഗത്തിൽ അസംഭവ്യമായത് സംഭവിച്ചു: കേന്ദ്രമന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഒ​രു സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചു എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് കേന്ദ്ര കൃഷി​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ.

2014ൽ ​ബി​ജെ​പി അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം രാ​ജ്യ​ത്ത് അ​സം​ഭ​വ്യ​മാ​യ പ​ല കാ​ര്യ​ങ്ങ​ളും മോ​ദി സാ​ധ്യ​മാ​ക്കി​യെ​ന്നും രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും റെ​യി​ൽ​വേ​യും മു​ത​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​പ​ദ്ധ​തി​ക​ൾ​വ​രെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​ത്ത​വ​ണ്ണം വി​ക​സി​ച്ചെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

മോ​ദി​യു​ഗ​ത്തി​നു​ശേ​ഷം എ​ല്ലാ മേ​ഖ​ല​യി​ലും, എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​ന്നെ​ന്നും മോ​ദി വെ​റു​മൊ​രു രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​ൻ മാ​ത്ര​മ​ല്ല, ഒ​രു സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വും രാ​ഷ്‌​ട്ര​ഭ​ക്ത​നും, ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന സേ​വ​ക​നു​മാ​ണെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഒ​രു​പാ​ട് കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും രാ​ജ്യ​മെ​ന്പാ​ടും തു​റ​ന്നി​ട്ടു​ണ്ടെ​ന്നും എ​ല്ലാ വ​ർ​ഷ​വും എ​ട്ട് പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വ​ർ​ഷം​തോ​റും മൂ​ന്ന് പു​തി​യ മെ​ട്രോ റൂ​ട്ടു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കാ​ർ​ഷി​ക​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മോ​ദി​യു​ഗ​ത്തി​നു മു​ന്പ് അ​ഞ്ച് എ​യിം​സു​ക​ൾ മാ​ത്ര​മേ രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്നും എ​ന്നാ​ൽ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ 15 പു​തി​യ എ​യിം​സു​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ട്ടു​വെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

National

പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് : വോ​ട്ടെ​ടു​പ്പ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി; മ​മ​ത​യും ബി​ജെ​പി​യും നേ​ർ​ക്കു​നേ​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ 294 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ക്ര​മ​സ​മാ​ധാ​ന നി​ല​യും സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ ബം​ഗാ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ടം ഏ​പ്രി​ൽ 23നും ​ര​ണ്ടാം ഘ​ട്ടം ഏ​പ്രി​ൽ 29നും ​ന‌‌‌‌​ട​ക്കും വോ​ട്ടെ​ണ്ണ​ൽ മേ​യ് നാ​ലി​നാ​ണ് ന​ട​ക്കു​ക.

ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി​യും ത​മ്മി​ലു​ള്ള അ​തി​ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നാ​ണ് ബം​ഗാ​ൾ വേ​ദി​യാ​കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ മ​മ​ത ബാ​ന​ർ​ജി ശ്ര​മി​ക്കു​മ്പോ​ൾ, സം​സ്ഥാ​ന​ത്ത് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ക്കും. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ഉ​റ​പ്പാ​ക്കു​മെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

 

 

National

പ്രധാനമന്ത്രിയുടെ വേദിക്കു മുന്നിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

കൊ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​ ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​ടെ പ്ര​​​സം​​​ഗ​​​വേ​​​ദി​​​ക്കു സ​​​മീ​​​പം തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ർ ഏ​​​റ്റു​​​മു​​​ട്ടി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തു​​​ന്ന​​​തി​​​ന് അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ മു​​​ന്പാ​​​ണ് സെ​​​​​ൻ​​​​​ട്ര​​​​​ൽ കൊ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ലെ ഗി​​​​​രീ​​​​​ഷ് പാ​​​​​ർ​​​​​ക്കി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ലു​​​ള്ള ക​​​ല്ലേ​​​റി​​​യി​​​ൽ ഒ​​​രു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നം പ​​​രി​​​ക്കേ​​​റ്റു.

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ പ​​​​​രി​​​​​പാ​​​​​ടി​​​​​യ്ക്ക് പോ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്കു​​​നേ​​​​​രെ ഗി​​​​​രീ​​​​​ഷ് പാ​​​​​ർ​​​​​ക്കി​​​​​ന് സ​​​​​മീ​​​​​പ​​​​​ത്തു​​​​​വെ​​​​​ച്ച് ക​​​​​ല്ലേ​​​​​റു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു. വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചു.

എ​​​​​ന്നാ​​​​​ൽ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ തൃ​​​​​ണ​​​​​മൂ​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ നി​​​​​ഷേ​​​​​ധി​​​​​ച്ചു. ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​ണ് ത​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​നേ​​​​​രേ ക​​​​​ല്ലേ​​​​​റ് തു​​​​​ട​​​​​ങ്ങി​​​​​യെ​​​​​തെ​​​​​ന്ന് ഇ​​​​​വ​​​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. തെര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ബി​​​​​ജെ​​​​​പി ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ൻ യാ​​​​​ത്ര​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് മോ​​​​​ദി കൊ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

Kerala

അടിസ്ഥാനസൗകര്യ വികസനത്തിൽ ലോകം ഇന്ത്യയെ കണ്ടു പഠിക്കുന്നു: പ്രധാനമന്ത്രി

കൊ​​​ച്ചി: ആ​​​ധു​​​നി​​​ക​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​ന് രാ​​​ജ്യം ന​​​ട​​​ത്തു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളെ​​​യും ലോ​​​കം ക​​​ണ്ടു​​​പ​​​ഠി​​​ക്കു​​​ക​​​യും പ്ര​​​ശം​​​സി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. മേ​​​ക്ക് ഇ​​​ൻ ഇ​​​ന്ത്യ​​​ക്കും ആ​​​ത്മ​​​നി​​​ർ​​​ഭ​​​ർ ഭാ​​​ര​​​ത​​​ത്തി​​​നും പെ​​​ട്രോ​​​ളി​​​യം മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന 10,800 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ശി​​​ലാ​​​സ്ഥാ​​​പ​​​ന​​​വും കൊ​​​ച്ചി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ജ്വ​​​ല​​​മാ​​​യ ഭാ​​​വി​​​യി​​​ലേ​​​ക്കും വി​​​ക​​​സി​​​ത കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പു​​​ക​​​ളാ​​​ണ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന കേ​​​ന്ദ്ര​​​ പ​​​ദ്ധ​​​തി​​​ക​​​ൾ. അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഓ​​​രോ രൂ​​​പ​​​യും യു​​​വാ​​​ക്ക​​​ൾ​​​ക്കു​​​ള്ള തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ കൂ​​​ടി​​​യാ​​​യി മാ​​​റും.

പെ​​​ട്രോ​​​ളി​​​യം മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു​​​റ്റ​​​താ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി​​​യി​​​ലെ പോ​​​ളി പ്രൊ​​​പ്പ​​​ലീ​​​ൻ യൂ​​​ണി​​​റ്റി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​വ​​​ർ​​​ഷം നാ​​​ലു ല​​​ക്ഷം ട​​​ൺ ഉ​​​ത്പാ​​​ദ​​​നം ഈ ​​​യൂ​​​ണി​​​റ്റി​​​ൽ​​​നി​​​ന്നു​​​ണ്ടാ​​​കും. പാ​​​ക്കേ​​​ജിം​​​ഗ്, ടെ​​​ക്സ്റ്റൈ​​​ൽ, മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് ഇ​​​തു നേ​​​ട്ട​​​മാ​​​കും.

ഇ​​​ന്ത്യ​​​യെ ആ​​​ഗോ​​​ള നി​​​ർ​​​മാ​​​ണ-​​​സാ​​​ങ്കേ​​​തി​​​ക ഹ​​​ബ്ബാക്കി മാ​​​റ്റു​​​ക​​​യെ​​​ന്ന​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യ​​​മാ​​​ണ്. കൊ​​​ല്ലം വെ​​​സ്റ്റ് ക​​​ല്ല​​​ട​​​യി​​​ൽ 50 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ ഫ്ലോ​​​ട്ടിം​​​ഗ് സൗ​​​രോ​​​ർ​​​ജ പ്രോ​​​ജ​​​ക്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് സൗ​​​രോ​​​ർ​​​ജ ഉ​​​ത്പാ​​​ദ​​​ന​​​രം​​​ഗ​​​ത്തു കേ​​​ര​​​ളം മു​​​ന്നേ​​​റു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്. ധാ​​​രാ​​​ളം ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന് ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ട്.

വി​​​വി​​​ധ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​കളു​​​ടെ ആ​​​ധു​​​നീക​​​​​​ര​​​ണ​​​വും പു​​​തി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സും ദേ​​​ശീ​​​യ​​​പാ​​​താ വി​​​ക​​​സ​​​ന​​​വും മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ യാ​​​ത്രാ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​വ്യാ​​​നു​​​ഭ​​​വ​​​മാ​​​കും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ കൃ​​​ഷി, ടൂ​​​റി​​​സം, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് ഉ​​​ണ​​​ർ​​​വേ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് കേ​​​ന്ദ്രം പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്. വി​​​ക​​​സി​​​ത കേ​​​ര​​​ളം സാ​​​ക്ഷാ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും ന​​​രേ​​​ന്ദ്ര​​​മോ​​​ദി പ​​​റ​​​ഞ്ഞു.

ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ അ​​​ർ​​​ലേ​​​ക്ക​​​ർ, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ സു​​​രേ​​​ഷ് ഗോ​​​പി, ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. റോ​​​ഡ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ ക്ഷ​​​ണി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​മാ​​​രാ​​​യ എം.​​​ബി. രാ​​​ജേ​​​ഷും കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യും പ​​​രി​​​പാ​​​ടി ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.45ന് ​​​കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കൊ​​​പ്പം മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വും സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും എ​​​ത്തി​​​യി​​​രു​​​ന്നു.

മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ൽ ധീ​​​വ​​​ര​​​സ​​​ഭ​​​യു​​​ടെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി സ​​​മ്മേ​​​ള​​​നം, ക​​​ലൂ​​​രി​​​ൽ എ​​​ൻ​​​ഡി​​​എ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ, റോ​​​ഡ് ഷോ ​​​എ​​​ന്നി​​​വ​​​യി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് വൈ​​​കു​​​ന്നേ​​​രം 3.20ന് ​​​ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി​​​യി​​​ക്കു മ​​​ട​​​ങ്ങി.

Kerala

മുണ്ടുടുത്തും മലയാളം പറഞ്ഞും മോദി

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മൂ​​​ന്നു പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും മ​​​ല​​​യാ​​​ളം പ​​​റ​​​ഞ്ഞ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി സ​​​ദ​​​സി​​​ന്‍റെ കൈ​​​യ​​​ടി നേ​​​ടി. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​തും വേ​​​ദി​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​തും മു​​​ണ്ടു​​​ടു​​​ത്താ​​​യി​​​രു​​​ന്നു.

ധീ​​​വ​​​ര​​​സ​​​ഭ​​​യു​​​ടെ ജൂ​​​ബി​​​ലി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ‘ക​​​ട​​​ലി​​​ന്‍റെ മ​​​ക്ക​​​ള്‍ക്ക് ന​​​മ​​​സ്‌​​​കാ​​​രം’ എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗം ആ​​​രം​​​ഭി​​​ച്ച​​​ത്. ഹി​​​ന്ദി​​​യി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​സം​​​ഗ​​​ങ്ങ​​​ളെ​​​ങ്കി​​​ലും ‘എ​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ’ എ​​​ന്ന് പ​​​ല​​​വ​​​ട്ടം മൂ​​​ന്നു വേ​​​ദി​​​ക​​​ളി​​​ലും മോ​​​ദി ആ​​​വ​​​ർ​​​ത്തി​​​ച്ചു.

എ​​​ൻ​​​ഡി​​​എ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ഥ​​​ക​​​ളി​​​വേ​​​ഷ​​​വും കേ​​​ന്ദ്ര​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ ആ​​​റ​​​ന്മു​​​ള ക​​​ണ്ണാ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ളാ​​​യി ന​​​ൽ​​​കി​​​യ​​​ത്.

Kerala

ശബരിമല സ്വര്‍ണക്കൊള്ള; എല്‍ഡിഎഫിനും യുഡിഎഫിനും പങ്ക്: മോദി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫി​​​നും യു​​​ഡി​​​എ​​​ഫി​​​നും പ​​​ങ്കു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

സ്വ​​​ര്‍ണം ക​​​ട​​​ത്തി​​​യ​​​ത് എ​​​ല്‍ഡി​​​എ​​​ഫാ​​​ണെ​​​ങ്കി​​​ല്‍ മോ​​​ഷ്‌​​​ടി​​​ച്ച സ്വ​​​ര്‍ണം വി​​​ല്‍ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍ ആ​​​രോ​​​പ​​​ണമു​​​ന​​​യി​​​ല്‍ നി​​​ല്‍ക്കു​​​ന്ന​​​തെ​​​ന്നും മോ​​​ദി കൊ​​​ച്ചി​​​യി​​​ൽ എ​​​ൻ​​​ഡി​​​എ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ ആ​​​രോ​​​പി​​​ച്ചു.

വി​​​ഘ​​​ട​​​ന​​​വാ​​​ദ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണു കോ​​​ണ്‍ഗ്ര​​​സ് കേ​​​ര​​​ള​​​ത്തി​​​ല്‍ പു​​​റ​​​ത്തെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. യു​​​വാ​​​ക്ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നു കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ പി​​​ഡി​​​പി​​​യു​​​മാ​​​യി രാ​​​ഷ്‌​​​ട്രീ​​​യബ​​​ന്ധം സ്ഥാ​​​പി​​​ച്ച​​​വ​​​രാ​​​ണ് സി​​​പി​​​എം.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കും ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നും ഈ ​​​ര​​​ണ്ടു മു​​​ന്ന​​​ണി​​​ക​​​ളെ​​​യും അ​​​ക​​​റ്റി​​​നി​​​ര്‍ത്ത​​​ണം. അ​​​ഴി​​​മ​​​തി​​​യി​​​ലും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലും വ​​​ര്‍ഗീ​​​യ​​​ത പ​​​ര​​​ത്തു​​​ന്ന​​​തി​​​ലും വി​​​ക​​​സ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ലും വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ ത​​​ക​​​ര്‍ക്കു​​​ന്ന​​​തി​​​ലും ഇ​​​ട​​​ത്-​​​വ​​​ല​​​ത് മു​​​ന്ന​​​ണി​​​ക​​​ള്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നും മോ​​​ദി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

കേ​​​ന്ദ്ര​​​മ​​​ന്തി​​​മാ​​​രാ​​​യ സു​​​രേ​​​ഷ് ഗോ​​​പി, ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, സി. ​​​സ​​​ദാ​​​ന​​​ന്ദ​​​ൻ മാ​​​സ്റ്റ​​​ർ എം​​​പി, എ​​​ൻ​​​ഡി​​​എ നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്, വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി, സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ്, കു​​​രു​​​വി​​​ള എം. ​​​മാ​​​ത്യു, അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി, അ​​​ഡ്വ. ഷോ​​​ൺ ജോ​​​ർ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ആവേശമായി റോഡ് ഷോ

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ​​​യും എ​​​ൻ​​​ഡി​​​എ​​​യു​​​ടെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് തു​​​ട​​​ക്കംകു​​​റി​​​ച്ച് കൊ​​​ച്ചി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ റോ​​​ഡ് ഷോ.

​​​ക​​​ലൂ​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ക​​​വാ​​​ട​​​ത്തി​​​ന​​​ടു​​​ത്തു​​​നി​​​ന്ന് എ​​​ൻ​​​ഡി​​​എ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ന​​​ട​​​ക്കു​​​ന്ന വേ​​​ദി​​​ക്കു സ​​​മീ​​​പം വ​​​രെ​​​യാ​​​ണ് മോ​​​ദി റോ​​​ഡ് ഷോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​ത്.

പ്ര​​​ത്യേ​​​കം അ​​​ല​​​ങ്ക​​​രി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ പ​​​ടി​​​യി​​​ൽ ക​​​യ​​​റി​​​നി​​​ന്ന് ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ദ്ദേ​​​ഹം കൈ​​​വീ​​​ശി അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്തു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ബി​​​ജെ​​​പി, എ​​​ൻ​​​ഡി​​​എ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് മോ​​​ദി​​​യെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​ത്. കാ​​​വ​​​ടി​​​ക​​​ളും ബ​​​ലൂ​​​ണു​​​ക​​​ളും ഉ​​​യ​​​ർ​​​ത്തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റോ​​​ഡ് ഷോ​​​യ്ക്ക് കൊ​​​ഴു​​​പ്പേ​​​കി.

മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ലെ പ​​​രി​​​പാ​​​ടി​​​ക്കു​​​ശേ​​​ഷം കാ​​​റി​​​ൽ ക​​​ലൂ​​​രി​​​ലേ​​​ക്കു നീ​​​ങ്ങി​​​യ മോ​​​ദി​​​യെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്യാ​​​ൻ നി​​​ര​​​വ​​​ധി പേ​​​ർ റോ​​​ഡി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​രെ​​​യും മോ​​​ദി കൈ​​​വീ​​​ശി അ​​​ഭി​​​വാ​​​ദ്യം അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം പോ​​​ലീ​​​സു​​​കാ​​​രും കേ​​​ന്ദ്ര സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​രും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു. ക​​​ലൂ​​​രി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ റോ​​​ഡ് ഗ​​​താ​​​ഗ​​​തം ത​​​ട​​​ഞ്ഞി​​​രു​​​ന്നു.

Kerala

കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ വികസനം ഗാരന്‍റി: മോദി

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൻ​​​​ഡി​​​​എ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​യ വി​​​​ക​​​​സ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഇ​​​​ത്ത​​​​വ​​​​ണ എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് കേ​​​​ര​​​​ളം അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​ക​​​​ണം. എ​​​​ങ്കി​​​​ൽ വി​​​​ക​​​​സ​​​​നം ത​​​​ന്‍റെ ഗാ​​​​ര​​​​ന്‍റി​​​​യാ​​​​ണെ​​​​ന്നും കൊ​​​​ച്ചി​​​​യി​​​​ൽ എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​നി​​​​ൽ മോ​​​​ദി പ​​​​റ​​​​ഞ്ഞു.

യു​​​​ഡി​​​​എ​​​​ഫ്-​​​​എ​​​​ൽ​​​​ഡി​​​​എ​​​​ഫ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കാ​​​​ൻ കേ​​​​ര​​​​ളം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ട്. തൃ​​​​ശൂ​​​​രി​​​​ലെ​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ​​​​യും ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​തു തെ​​​​ളി​​​​യി​​​​ച്ചു.

വി​​​​ക​​​​സി​​​​ത കേ​​​​ര​​​​ളം സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​ൻ എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്കു മാ​​​​ത്ര​​​​മേ ക​​​​ഴി​​​​യൂ. ഹ​​​​ർ​​​​ത്താ​​​​ൽ, അ​​​​ഴി​​​​മ​​​​തി മാ​​​​ഫി​​​​യ​​​​ക​​​​ളെ ബി​​​​ജെ​​​​പി തു​​​​ട​​​​ച്ചു​​​​നീ​​​​ക്കും. എ​​​​ൻ​​​​ഡി​​​​എ​​​​യാ​​​​ണ് കേ​​​​ര​​​​ളം എ​​​​ന്ന പേ​​​​ര് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ട​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കും. ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​രെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ കൈ​​​​വി​​​​ടി​​​​ല്ല. ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​ക​​​​ളും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഇ​​​​തി​​​​നാ​​​​യി സ​​​​ജീ​​​​വ​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് രാ​​​ഷ്‌​​​ട്രീ​​​​യം ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മോ​​​​ദി ആ​​​​രോ​​​​പി​​​​ച്ചു.

Kerala

പ്രധാനമന്ത്രി 11ന് കൊച്ചിയില്‍

കൊ​​​ച്ചി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി 11നു കൊ​​​ച്ചി സ​​​ന്ദ​​​ര്‍ശി​​​ക്കും. 11ന് ​​​രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തു​​​ന്ന​​​ത്. 11.45ന് ​​​ക​​​ലൂ​​​ര്‍ സ്റ്റേഡി​​​യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യും റെ​​​യി​​​ല്‍വേ​​​യു​​​ടെ​​​യും വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കും.

ക​​​ലൂ​​​ര്‍ സ്റ്റേഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന എ​​​ന്‍ഡി​​​എ റാ​​​ലി​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം നിയമസഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക പു​​​റ​​​ത്തി​​​റ​​​ക്കും. മ​​​റൈ​​​ന്‍ ഡ്രൈ​​​വി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ധീ​​​വ​​​ര​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും. പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്കു​​​ശേ​​​ഷം മൂ​​​ന്ന​​​ര​​​യോ​​​ടെ അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്ന് മ​​​ട​​​ങ്ങും.

National

പാത്രിയർക്കീസ് ബാവ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സ​​​മ്മ​​​ത​​​മെ​​​ങ്കി​​​ൽ യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. യാ​​​ക്കോ​​​ബാ​​​യ യാ​​​ക്കോ​​​ബാ​​​യ സ​​​ഭാതലവൻ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഭാ​​​ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

മ​​​​​​ല​​​​​​ങ്ക​​​​​​ര യാ​​​​​​ക്കോ​​​​​​ബാ​​​​​​യ സു​​​​​​റി​​​​​​യാ​​​​​​നി സ​​​​​​ഭ​​​​​​യു​​​​​​ടെ ശ്രേ​​​​​​ഷ്ഠ കാ​​​​​​തോ​​​​​​ലി​​​​​​ക്ക​​​​​​യും മ​​​​​​ല​​​​​​ങ്ക​​​​​​ര മെ​​​​​​ത്രാ​​​​​​പ്പോ​​​​​​ലീ​​​​​​ത്ത​​​​​​യു​​​​​​മാ​​​​​​യ ബ​​​​​​സേ​​​​​​ലി​​​​​​യോ​​​​​​സ് ജോ​​​​​​സ​​​​​​ഫ് ബാ​​​​​​വ, ഡ​​​ൽ​​​ഹി ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ യൗ​​​സേബി​​​യോ​​​സ്, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ട്വ​​​ന്‍റി 20 പാ​​​ർ​​​ട്ടി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സാ​​​ബു എം ​​​ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. സ​​​ഭാ​​​ത​​​ർ​​​ക്ക​​​ത്തി​​​ൽ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യാ​​​ണു സൂ​​​ച​​​ന.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​ത്പ​​​ര്യ​​​പ്പെ​​​ട്ട​​​തു​​​പ്ര​​​കാ​​​രം ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യാ​​​ണ് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്. സ​​​ഭൈ​​​ക്യ​​​ത്തി​​​നാ​​​യു​​​ള്ള എ​​​ല്ലാ നീ​​​ക്ക​​​ങ്ങ​​​ളെ​​​യും യാ​​​ക്കോ​​​ബാ​​​യ സ​​​ഭ എ​​​ന്നും സ്വാ​​​ഗ​​​തം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ വ്യ​​​ക്ത​​​മാ​​​ക്കി.

National

എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​വി​​​​വാ​​​​ദം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​തൃ​പ്തി; ന​ട​പ​ടി​ക്കു നി​ർ​ദേ​ശം

ന്യൂ​​​​ഡ​​​​ൽ​​​​ഹി : എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി എ​​​​ട്ടാം ക്ലാ​​​​സി​​​​ലെ പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​വി​​​​വാ​​​​ദ​​​​ത്തി​​​​ൽ അ​​​​തൃ​​​​പ്തി അ​​​​റി​​​​യി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി. ജു​​​​ഡീ​​​​ഷ​​​​റി​​​​ക്കെ​​​​തി​​​​രാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​നെ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​തൃ​​​​പ്തി അ​​​​റി​​​​യി​​​​ച്ച​​​​ത്. പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളെ ക​​​​ണ്ടെ​​​ത്ത​​​​ണ​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നു പി​​​​ന്നാ​​​​ലെ പാ​​​​ഠ​​​​പു​​​​സ്ത​​​​ക വി​​​​വാ​​​​ദ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

നീ​​​​തി​​​​ന്യാ​​​​യ​​​​ വ്യ​​​​വ​​​​സ്ഥ​​​​യെ അ​​​​പ​​​​മാ​​​​നി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ദ്ദേ​​​​ശ്യ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​തീ​​​​വ​​​​ദുഃ​​​​ഖ​​​​മു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക ​​​​രി​​​​ച്ചു.

Kerala

പാത്രിയര്‍ക്കീസ് ബാവ ഇന്ന് ഡല്‍ഹിയിലെത്തും

പു​​​ത്ത​​​ൻ​​​കു​​​രി​​​ശ്: ആ​​​ഗോ​​​ള സു​​​റി​​​യാ​​​നി ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ന്‍ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ന്‍ പാ​​​ത്രി​​​യ​​​ര്‍ക്കീ​​​സ് ബാ​​​വ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കാ​​​യി ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും.

ഇ​​​സ്ര​​​യേ​​​ല്‍ സ​​​ന്ദ​​​ര്‍ശ​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കി തി​​​രി​​​ച്ചെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.15ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച.

മ​​​ല​​​ങ്ക​​​ര യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക​​​യും മ​​​ല​​​ങ്ക​​​ര മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​മാ​​​യ ബ​​​സേ​​​ലി​​​യോ​​​സ് ജോ​​​സ​​​ഫ് ബാ​​​വ, യൗ​​​സേ​​​ബി​​​യോ​​​സ് കു​​​ര്യാ​​​ക്കോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ട്വ​​​ന്‍റി 20 പാ​​​ർ​​​ട്ടി ചീ​​​ഫ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സാ​​​ബു ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

International

യാ​ദ് വ​ഷേം സ്മാ​ര​ക​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി; ഹോ​ളോ​കോ​സ്റ്റ് ഇ​ര​ക​ൾ​ക്ക് പ്ര​ണാ​മം

ജെ​റുസ​ലേം: ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം ജെ​റു​സ​ലേ​മി​ലെ ഔ​ദ്യോ​ഗി​ക ഹോ​ളോ​കോ​സ്റ്റ് സ്മാ​ര​ക​മാ​യ 'യാ​ദ് വ​ഷേം' സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് നാ​സി​ക​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്ത ആ​റ് ദ​ശ​ല​ക്ഷ​ത്തോ​ളം ജൂ​ത​ന്മാ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​താ​ണ് ഈ ​സ്മാ​ര​കം.

ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നൊ​പ്പം സ്മാ​ര​ക​ത്തി​ലെ​ത്തി​യ മോ​ദി, 'ഹാ​ൾ ഓ​ഫ് റി​മെം​ബ്ര​ൻ​സി​ൽ' ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ര​ക​ളു​ടെ ഓ​ർ​മ്മ​യ്ക്കാ​യി അ​ദ്ദേ​ഹം റീ​ത്ത് സ​മ​ർ​പ്പി​ക്കു​ക​യും മൗ​ന​പ്രാ​ർ​ത്ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഹോ​ളോ​കോ​സ്റ്റ് ഇ​ര​ക​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ന​ട​ന്ന 'ക​ദ്ദീ​ഷ്' പ്രാ​ർ​ത്ഥ​ന​യി​ൽ അ​ദ്ദേ​ഹം പ​ങ്കു​ചേ​ർ​ന്നു.

സ​മാ​ധാ​ന​ത്തി​നും മാ​ന​വി​ക​ത​യ്ക്കും വേ​ണ്ടി​യു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത പ്ര​ധാ​ന​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. ഹോ​ളോ​കോ​സ്റ്റി​ൽ കൊ​ല്ല​പ്പെ​ട്ട 4.8 ദ​ശ​ല​ക്ഷം ജൂ​ത​ന്മാ​രു​ടെ പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ 'ബു​ക്ക് ഓ​ഫ് നെ​യിം​സ്' മോ​ദി സ​ന്ദ​ർ​ശി​ച്ചു. ഇ​തി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ ഭാ​ര്യ സാ​റ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ണ്ടാം ത​വ​ണ​യാ​ണ് മോ​ദി യാ​ദ് വ​ഷേം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. 2017-ലെ ​ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഇ​സ്രാ​യേ​ൽ യാ​ത്ര​യ്ക്കി​ട​യി​ലും അ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യി​രു​ന്നു.

1953-ൽ ​സ്ഥാ​പി​ത​മാ​യ യാ​ദ് വ​ഷേം, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹോ​ളോ​കോ​സ്റ്റ് സ്മാ​ര​ക​മാ​ണ്. സ്മാ​ര​ക മ്യൂ​സി​യം, ഹോ​ളോ​കോ​സ്റ്റ് ച​രി​ത്ര മ്യൂ​സി​യം, ചി​ൽ​ഡ്ര​ൻ​സ് മെ​മ്മോ​റി​യ​ൽ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മോ​ദി ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വു​മാ​യി പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

 

National

നിർമിതബുദ്ധി ചരിത്രത്തിലെ മറ്റൊരു പരിവർത്തനശക്തി: മോദി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​യി​​​​ൽ (എ​​​​ഐ) ഭാ​​​​വി കാ​​​​ണു​​​​ക​​​​യും ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്പോ​​​​ഴും മ​​​​നു​​​​ഷ്യ​​​​ർ വെ​​​​റും അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​വോ ഡാ​​​​റ്റാ പോ​​​​യി​​​​ന്‍റു​​​​ക​​​​ളോ ആ​​​​യി ചു​​​​രു​​​​ങ്ങ​​​​രു​​​​തെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

നി​​​​ർ​​​​മി​​​​തബു​​​​ദ്ധി ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ മ​​​​റ്റൊ​​​​രു പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന ശ​​​​ക്തി​​​​യാ​​​​ണെ​​​​ന്നും അ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ച്ചാ​​​​ൽ നാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​മെ​​​​ന്നും ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള എ​​​​ഐ ഇം​​​​പാ​​​​ക്‌​​​​ട് ഉ​​​​ച്ച​​​​കോ​​​​ടി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു മോ​​​​ദി പ​​​​റ​​​​ഞ്ഞു.

നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​യെ ന​​​​ന്നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ അ​​​​തു പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും. മ​​​​നു​​​​ഷ്യ​​​​ർ ഒ​​​​രു ഡാ​​​​റ്റാ പോ​​​​യി​​​​ന്‍റോ അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​വോ ആ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ എ​​​​ഐ​​​​യെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വ​​​​ത്ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു ന​​​​മ്മു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി യ​​​​ന്ത്ര​​​​ങ്ങ​​​​ളെ ബു​​​​ദ്ധി​​​​പ​​​​ര​​​​മാ​​​​ക്കു​​​​ക​​​​യും മ​​​​നു​​​​ഷ്യ​​​​ന്‍റെ ക​​​​ഴി​​​​വു​​​​ക​​​​ളെ പ​​​​ല​​​​മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​ക്കു തു​​​​റ​​​​ന്ന ആ​​​​കാ​​​​ശം ന​​​​ൽ​​​​ക​​​​ണം. അ​​​​തേ​​​​സ​​​​മ​​​​യം നി​​​​യ​​​​ന്ത്ര​​​​ണം ന​​​​മ്മു​​​​ടെ കൈ​​​​ക​​​​ളി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യും വേ​​​​ണ​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മെ​​​​ഷീ​​​​ൻ ലേ​​​​ണിം​​​​ഗി​​​​ൽ​​​​നി​​​​ന്നു ലേ​​​​ണിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​പ്പോ​​​​ഴ​​​​ത്തെ യാ​​​​ത്ര വേ​​​​ഗ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​ഴ​​​​മേ​​​​റി​​​​യ​​​​തും വി​​​​പു​​​​ല​​​​വു​​​​മാ​​​​ണ്. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി മ​​​​നു​​​​ഷ്യ​​​​രെ ഡാ​​​​റ്റാ പോ​​​​യി​​​​ന്‍റു​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​ൻ ഇ​​​​ന്ത്യ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി പ​​​​ങ്കു​​​​വ​​​​യ്ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​തി​​​​ന്‍റെ കോ​​​​ഡു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​തു ലോ​​​​ക​​​​ത്തി​​​​ന്‍റെ ന​​​​ന്മ​​​​യ്ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. ഇ​​​​ന്ത്യ എ​​​​ഐ​​​​യെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ച് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ഭാ​​​​വി​​​​യും കാ​​​​ണു​​​​ന്നു​​​​ണ്ടെ​​​​ന്നും മോ​​​​ദി ചൂണ്ടിക്കാട്ടി.

ഭാ​​​​ര​​​​ത് മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ടെ​​​​റ​​​​സ്, ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ക്രോ​​​​ണ്‍, ആ​​​​ന്ത്രോ​​​​പി​​​​ക് സി​​​​ഇ​​​​ഒ ഡാ​​​​രി​​​​യോ അ​​​​മോ​​​​ദി, ടാ​​​​റ്റ സ​​​​ണ്‍സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ​​​​ൻ. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ, കേ​​​​ന്ദ്ര ഐ​​​​ടി, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ബ്ര​​​​സീലിയൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ലൂ​​​​യി​​​​സ് ഇ​​​​നാ​​​​സി​​​​യോ ലു​​​​ല ഡ ​​​​സി​​​​ൽ​​​​വ, ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നു​​​​ര കു​​​​മാ​​​​ര ദി​​​​സ​​​​നാ​​​​യ​​​​ക, ഭൂ​​​​ട്ടാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​റിം​​​​ഗ് ടോ​​​​ബ്ഗേ, മൗ​​​​റീ​​​​ഷ്യ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വീ​​​​ൻ​​​​ച​​​​ന്ദ്ര റാം​​​​ഗൂ​​​​ലം, ക്രൊ​​​​യേ​​​​ഷ്യൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ൻ​​​​ഡ്രെ​​​​ജ് പ്ലെ​​​​ൻ​​​​കോ​​​​വി​​​​ച്ച്, സെ​​​​ർ​​​​ബി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ വു​​​​സി​​​​ക്, സീ​​​​ഷെ​​​​ൽ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പി​​​​ള്ള, എ​​​​സ്തോ​​​​ണി​​​​യൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ലാ​​​​ർ ക​​​​രി​​​​സ്, ഫി​​​​ൻ​​​​ലാ​​​​ൻ​​​​ഡ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പെ​​​​റ്റേ​​​​രി ഓ​​​​ർ​​​​പോ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ നി​​​​ർ​​​​മി​​​​തബു​​​​ദ്ധി ആ​​​​ഗോ​​​​ള പ്ര​​​​ദ​​​​ർ​​​​ശ​​​​നം നാ​​​​ളെ വ​​​​രെ നീ​​​​ട്ടി. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്നു പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല.

National

ഇന്ത്യ എഐ സൂപ്പർ പവറാകും: മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച മൂ​​​ന്നു നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) സൂ​​​പ്പ​​​ർ പ​​​വ​​​റു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ഇ​​​ന്ത്യ മാ​​​റ​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി. നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യെ പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ഐ ഉ​​​ച്ച​​​കോ​​​ടി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 20,000 കോ​​​ടി ഡോ​​​ള​​​റി​​​ല​​​ധി​​​കം നി​​​ക്ഷേ​​​പ​​​മാ​​​ണ് നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് അ​​​റി​​​യി​​​ച്ചു. ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ഡാ​​​റ്റ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ എ​​​ന്നി​​​വ​​​യി​​​ൽ 7000 കോ​​​ടി ഡോ​​​ള​​​ർ നിക്ഷേപമുണ്ടാകും. ഇ​​​തി​​​നു​​​പു​​​റ​​​മെ 9000 കോ​​​ടി ഡോ​​​ള​​​ർ കൂ​​​ടി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഡാ​​​റ്റ സെ​​​ന്‍റ​​​റു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ സ്ഥാ​​​പി​​​ച്ച് ക്ലൗ​​​ഡ് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ 21 വ​​​ർ​​​ഷ​​​ത്തെ നി​​​കു​​​തി അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് വ​​​ലി​​​യ ഉ​​​ത്തേ​​​ജ​​​ന​​​മാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

വ്യാ​​​ജ നി​​​ർ​​​മി​​​തി​​​ക​​​ളു​​​ടെ (ഡീ​​​പ് ഫേ​​​ക്കു​​​ക​​​ൾ) അ​​​പ​​​ക​​​ടം മ​​​ന​​​സി​​​ലാ​​​ക്കി ശ​​​ക്ത​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ശ്വി​​​നി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ സ്വാ​​​ശ്ര​​​യ​​​ത്വം നേ​​​ടേ​​​ണ്ട​​​തു​​​ണ്ട്. ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ശ്ര​​​യി​​​ക്കാ​​​ൻ ഇ​​​ന്ത്യ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല. പ​​​ര​​​മാ​​​ധി​​​കാ​​​ര എ​​​ഐ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണി​​​ത്. ഈ ​​​വി​​​ശാ​​​ല​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ മു​​​ഴു​​​വ​​​ൻ എ​​​ഐ ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യി​​​ലും വ​​​ലി​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ രാ​​​ജ്യം ത​​​യാ​​​റാ​​​ണെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ലോ​​​കം സാ​​​ക്ഷ്യംവ​​​ഹി​​​ക്കു​​​ന്ന അ​​​ഞ്ചാ​​​മ​​​ത്തെ വ്യാ​​​വ​​​സാ​​​യി​​​ക വി​​​പ്ല​​​വ​​​മാ​​​ണു നി​​​ർ​​​മി​​​തബു​​​ദ്ധി​​​യെ​​​ന്ന് മ​​​ന്ത്രി വി​​​ശേ​​​ഷി​​​പ്പി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ​​​ഗ്ധ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യ്ക്കു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി. എ​​​ഐ സൊ​​​ല്യൂ​​​ഷ​​​നു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫി​​​സി​​​ക്ക​​​ൽ ഹാ​​​ർ​​​ഡ്‌​​​വേ​​​റും ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ അ​​​ന്തി​​​മ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​റും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ഐ സ്റ്റാ​​​ക്കി​​​ന്‍റെ അ​​​ഞ്ചു ലെ​​​യ​​​റു​​​ക​​​ളി​​​ലു​​​മു​​​ള്ള ക​​​ഴി​​​വു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ ശ​​​ക്ത​​​മാ​​​യ സ്ഥാ​​​ന​​​ത്താ​​​ണെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലും തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ത്യ​​​യു​​​ടെ ശ​​​ക്തി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. വി​​​ക​​​സി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ക്കാ​​​ഡ​​​മി​​​ക് കോ​​​ഴ്സു​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

‘സ​​​ർ​​​വ​​​ജ​​​ൻ ഹി​​​താ​​​യ, സ​​​ർ​​​വ​​​ജ​​​ൻ സു​​​ഖാ​​​യ’ (എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​ത്തി​​​നാ​​​യി, എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​നാ​​​യി) എ​​​ന്ന​​​താ​​​ണു നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി വ്യ​​​ക്ത​​​മാ​​​ക്കി. മ​​​നു​​​ഷ്യ​​​രാ​​​ശി​​​യെ പ​​​ക​​​രം വ​​​യ്ക്കാ​​​ന​​​ല്ല, സേ​​​വി​​​ക്കാ​​​നാ​​​ണു സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി. ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന്‍റെ പ്ര​​​ധാ​​​ന ഘ​​​ട​​​കം ധാ​​​ർ​​​മി​​​ക​​​ത​​​യാ​​​ണെ​​​ന്ന് ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ഹ​​​മ​​​ന്ത്രി ജി​​​തേ​​​ന്ദ്ര സിം​​​ഗ് പ​​​റ​​​ഞ്ഞു. നെ​​​റ്റ്ഫ്ലി​​​ക്സ്, മെ​​​റ്റ തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന ബ്രാ​​​ൻ​​​ഡു​​​ക​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ നി​​​യ​​​മ ച​​​ട്ട​​​ക്കൂ​​​ടി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Business

എഐ ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​റു​​​ന്ന ലോ​​​ക​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ കു​​​റി​​​ക്കു​​​വാ​​​നാ​​​യി ഇ​​​ന്ത്യ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന എ​​​ഐ ഇം​​​പാ​​​ക്‌​​​ട് ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ഡ​​​ൽ​​​ഹി​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന എ​​​ക്സ്പോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ​​​യും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ​​​യും സ്റ്റാ​​​ളു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച മോ​​​ദി അ​​​വ​​​രു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഈ​​​മാ​​​സം 20 വ​​​രെ അ​​​ര​​​ങ്ങേ​​​റു​​​ന്ന ഉ​​​ച്ച​​​കോ​​​ടി ഒ​​​രു വി​​​ക​​​സ്വ​​​ര രാ​​​ജ്യം ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന ആ​​​ദ്യ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​ണ്. ഓ​​​പ്പ​​​ണ്‍ എ​​​ഐ മു​​​ത​​​ൽ ഗൂ​​​ഗി​​​ൾ വ​​​രെ നീ​​​ളു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​ലോ​​​ക​​​ത്തെ വ​​​ന്പ​​​ന്മാ​​​രും സാം ​​​ആ​​​ൾ​​​ട്മാ​​​ൻ മു​​​ത​​​ൽ സു​​​ന്ദ​​​ർ പി​​​ച്ചൈ വ​​​രെ നീ​​​ളു​​​ന്ന ആ​​​ഗോ​​​ള ടെ​​​ക് ത​​​ല​​​വ​​​ന്മാ​​​രും ഉ​​​ച്ച​​​കോ​​​ടി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്നു​​​ണ്ട്.

ഓ​​​പ്പ​​​ണ്‍ എ​​​ഐ സി​​​ഇ​​​ഒ സാം ​​​ആ​​​ൾ​​​ട്മാ​​​ൻ, ഗൂ​​​ഗി​​​ളി​​​ന്‍റെ മാ​​​തൃ​​​ക​​​ന്പ​​​നി​​​യാ​​​യ ആ​​​ൽ​​​ഫ​​​ബ​​​റ്റി​​​ന്‍റെ സി​​​ഇ​​​ഒ സു​​​ന്ദ​​​ർ പി​​​ച്ചൈ, റി​​​ല​​​യ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ മു​​​കേ​​​ഷ് അം​​​ബാ​​​നി, ഗൂ​​​ഗി​​​ൾ ഡീ​​​പ്മൈ​​​ൻ​​​ഡ് സി​​​ഇ​​​ഒ ഡെ​​​മി​​​സ് ഹ​​​സാ​​​ബി​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക. ഇ​​​ന്ത്യാ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണ്‍ മോ​​​ദി​​​ക്കൊ​​​പ്പം വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

40ല​​​ധി​​​കം വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സി​​​ഇ​​​ഒ​​​മാ​​​രും 20 രാ​​​ഷ്‌​​​ട്ര​​​ത്ത​​​ല​​​വ​​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ 100 ബി​​​ല്യ​​​ൻ ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പ​​​വാ​​​ഗ്ദാ​​​ന​​​മാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സി​​​ഇ​​​ഒ​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. 7000 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​റി​​​ലാ​​​യി പ​​​ത്തോ​​​ളം വേ​​​ദി​​​ക​​​ളി​​​ൽ വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന എ​​​ക്സ്പോ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ 600 ഹൈ ​​​പൊ​​​ട്ട​​​ൻ​​​ഷ്യ​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളും 13 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​വി​​​ലി​​​യ​​​നു​​​ക​​​ളു​​​മു​​​ണ്ടാ​​​കും.

ഉ​​​ച്ച​​​കോ​​​ടി​​​ക്കെത്തു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കും യു​​​പി​​​ഐ

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ​​​ത്തു​​​ന്ന 40ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യു​​​ടെ ത​​​ദ്ദേ​​​ശീ​​​യ ഡി​​​ജി​​​റ്റ​​​ൽ പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​മാ​​​യ യു​​​പി​​​ഐ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു നാ​​​ഷ​​​ണ​​​ൽ പേ​​​മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൻ​​​പി​​​സി​​​ഐ).

ഇ​​​ന്ത്യ​​​ക്കാ​​​ർ യു​​​പി​​​ഐ സം​​​വി​​​ധാ​​​ന​​​മു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ത​​​ന്നെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കും സ്കാ​​​ൻ ചെ​​​യ്ത് ഉ​​​ട​​​ന​​​ടി പ​​​ണ​​​മ​​​യ​​​യ്ക്കാ​​​ൻ ‘യു​​​പി​​​ഐ വ​​​ണ്‍ വേ​​​ൾ​​​ഡ് വാ​​​ല​​​റ്റ്’ എ​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് എ​​​ൻ​​​പി​​​സി​​​ഐ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​ത്ത​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടോ മൊ​​​ബൈ​​​ൽ ന​​​ന്പ​​​റോ ഇ​​​ല്ലാ​​​തെ​​​ത​​​ന്നെ യു​​​പി​​​ഐ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യും.

National

പുൽവാമയിലെ കണ്ണീരിന് ഏഴാണ്ട്

ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​ൽ​​​വാ​​​മ​​​യി​​​ൽ 40 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഏ​​​ഴാ​​​ണ്ട്. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളോ​​​ട് സ​​​ർ​​​ക്കാ​​​ർ എ​​​ങ്ങ​​​നെ​​​യാ​​​ണു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ലോ​​​കം ക​​​ണ്ടു​​​വെ​​​ന്ന് പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​നു​​​സ്മ​​​രി​​​ച്ച് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ പോ​​സ്റ്റി​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി പ​​​റ​​​ഞ്ഞു.

സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ത്യാ​​​ഗം രാ​​​ജ്യം ഒ​​​രി​​​ക്ക​​​ലും വി​​​സ്മ​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​രും സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ത്യാ​​​ഗ​​​ത്തെ അ​​​നു​​​സ്മ​​​രി​​​ച്ചു.

2019 ഫെ​​​ബ്രു​​​വ​​​രി 14നാ​​​ണ് സ്ഫോ​​​ട​​​ക​​​വ​​​സ്തു നി​​​റ​​​ച്ച വാ​​​ഹ​​​ന​​​വു​​​മാ​​​യി ചാ​​​വേ​​​ർ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബ​​​സി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യ​​​ത്. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ബാ​​​ലാ​​​കോ​​​ട്ടി​​​ൽ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം.

National

ച​രി​ത്രം..​ഹൈ​വേ​യി​ൽ പ​റ​ന്നി​റ​ങ്ങി പ്ര​ധാ​ന​മ​ന്ത്രി

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് സൗ​ക​ര്യ​ത്തി​ൽ സി-130 ​ജെ വി​മാ​ന​ത്തി​ൽ പ​റ​ന്നി​റ​ങ്ങി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഒ​രു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​സാ​മി​ലെ​ത്തി​യ​ത്. ച​ബു​വ എ​യ​ർ​ഫീ​ൽ​ഡി​ൽ നി​ന്ന് എ​ത്തി​യ അ​ദ്ദേ​ഹം ദേ​ശീ​യ പാ​ത 37-ലാ​ണ് ലാ​ൻ​ഡ് ചെ​യ്ത​ത്.

100 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ഈ ​സൗ​ക​ര്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്കും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കും. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്കും ട്രാ​ൻ​സ്‌​പോ​ർ​ട്ട് വി​മാ​ന​ങ്ങ​ൾ​ക്കും ഒ​രേ​പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​റ​ൺ​വേ, ദി​ബ്രു​ഗ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ന് ഒ​രു ബ​ദ​ലാ​യി പ്ര​വ​ർ​ത്തി​ക്കും.

40 ട​ൺ വ​രെ​യു​ള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ളെ​യും 74 ട​ൺ ഭാ​ര​മു​ള്ള വ​ലി​യ വി​മാ​ന​ങ്ങ​ളെ​യും വ​ഹി​ക്കാ​നു​ള്ള ശേ​ഷി ഇ​തി​നു​ണ്ട്. ലാ​ൻ​ഡിം​ഗി​ന് ശേ​ഷം തേ​ജ​സ്, സു​ഖോ​യ്, റ​ഫാ​ൽ തു​ട​ങ്ങി​യ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​ണി​നി​ര​ന്ന 40 മി​നി​റ്റ് നീ​ണ്ട വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി സാ​ക്ഷ്യം വ​ഹി​ച്ചു.

തു​ട​ർ​ന്ന് ഗോ​ഹ​ട്ടി​യെ​യും നോ​ർ​ത്ത് ഗോ​ഹ​ട്ടി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക് കു​റു​കെ​യു​ള്ള നി​ർ​ണാ​യ​ക​മാ​യ പാ​ലം അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു.

ബം​ഗോ​റ​യി​ൽ ഐ​ഐ​എം ഗോ​ഹ​ട്ടി​യു​ടെ താ​ത്കാ​ലി​ക കാ​മ്പ​സ് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടാ​തെ, ന​ഗ​ര​ത്തി​ലെ വാ​യു​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം ത​ട​യു​ന്ന​തി​നു​മാ​യി നൂ​റ് പു​തി​യ ഇ​ല​ക്ട്രി​ക് ബ​സു​ക​ളും അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

National

കേരളത്തിൽനിന്നുള്ള ബിജെപി ജനപ്രതിനിധികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ലോ​​​ക് ക​​​ല്യാ​​​ണ്‍ മാ​​​ർ​​​ഗി​​​ലെ വ​​​സ​​​തി​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്.

ഡ​​​ൽ​​​ഹി പ്ര​​​വാ​​​സ് നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം സം​​​വ​​​ദി​​​ച്ചു. ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​നും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​നി​​​ധി​​​സം​​​ഘം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കേ​​​ന്ദ്ര ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​നു​​​ശേ​​​ഷം സം​​​ഘം ഉ​​​ച്ച​​​യ്ക്കു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രെ​​​യും ക​​​ണ്ടി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യ സം​​​ഘം രാ​​​ത്രി​​​യി​​​ൽ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ജെ.​​​പി.​​​ന​​​ഡ്ഡ​​​യു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഇ​​​ന്നു രാ​​​വി​​​ലെ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്ത് ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖാ ഗു​​​പ്ത, ബി​​​ജെ​​​പി ദേ​​​ശീ​​​യ സം​​​ഘ​​​ട​​​നാ സെ​​​ക്ര​​​ട്ട​​​റി ബി.​​​എ​​​ൽ. സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​ർ കേ​​​ര​​​ള​​​സം​​​ഘ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. ഉ​​​ച്ച​​​യ്ക്ക് രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നും സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​നു​​​ശേ​​​ഷം സം​​​ഘം നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും.

National

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ഇന്ന്

ന്യൂ​​​ഡ​​​ല്‍ഹി: സെ​​​ന്‍ട്ര​​​ല്‍ വി​​​സ്ത പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി നി​​​ര്‍വ​​​ഹി​​​ക്കും.

സേ​​​വ തീ​​​ര്‍ഥ് (സേ​​​വ​​​ന​​​ത്തി​​​ന്‍റെ പു​​​ണ്യ​​​സ്ഥ​​​ലം) എ​​​ന്നു പേ​​​രി​​​ട്ടി​​​ട്ടു​​​ള്ള പു​​​തി​​​യ കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ല്‍ കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും നാ​​​ഷ​​​ണ​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റി കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വി​​​ന്‍റെ ഓ​​​ഫീ​​​സും ഇ​​​നി​​​മു​​​ത​​​ല്‍ പു​​​തി​​​യ മേ​​​ല്‍വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​റി​​​യ​​​പ്പെ​​​ടും.

സേ​​​വാ തീ​​​ര്‍ഥ് ഒ​​​ന്നി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ്. ആ​​​ധു​​​നി​​​ക​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യു​​​ള്ള ച​​​ര്‍ച്ച​​​ക​​​ള്‍ക്കാ​​​യി "ഇ​​​ന്ത്യ ഹൗ​​​സ്’ എ​​​ന്ന പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​ന​​​വും ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ കൊ​​​ളോ​​​ണി​​​യ​​​ല്‍ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യ സൗ​​​ത്ത് ബ്ലോ​​​ക്ക് ച​​​രി​​​ത്ര മ്യൂ​​​സി​​​യ​​​മാ​​​യി മാ​​​റ്റാ​​​നാ​​​ണു സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം.

സൗ​​​ത്ത് ബ്ലോ​​​ക്കി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കാ​​​ബി​​​ന​​​റ്റ് യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പു​​​തി​​​യ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ഇ​​​ന്ന് മാ​​​റു​​​ക. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും.

Business

കേ​ന്ദ്ര ബ​ജ​റ്റ്: യു​വ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​ന്‍ അ​വ​സ​രം

കൊ​​​ച്ചി: കേ​​​ന്ദ്ര യു​​​വ​​​ജ​​​ന​​​കാ​​​ര്യ കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ലെ മൈ ​​​ഭാ​​​ര​​​ത് കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ച് യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ആ​​​ശ​​​യ​​​ങ്ങ​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​മാ​​​യി നേ​​​രി​​​ട്ട് പ​​​ങ്കു​​​വ‌‌​​​യ്ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു.

മൈ ​​​ഭാ​​​ര​​​ത് ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മൈ ​​​ഭാ​​​ര​​​ത് ബ​​​ജ​​​റ്റ് ക്വ​​​സ്റ്റ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ 15 മു​​​ത​​​ല്‍ 29 വ​​​യ​​​സു വ​​​രെ​​​യു​​​ള്ള യു​​​വ​​​തീ യു​​​വാ​​​ക്ക​​​ള്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. https://mybharat.gov.in/ പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി​​​യാ​​​ണ് ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​ത്.

ഫെ​​​ബ്രു​​​വ​​​രി 17 വ​​​രെ മേ​​​രാ യു​​​വ ഭാ​​​ര​​​ത് പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ യു​​​വ​​​തീ യു​​​വാ​​​ക്ക​​​ള്‍​ക്ക് തു​​​ട​​​ര്‍ഘ​​​ട്ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടാം.

ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ല്‍ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ക്വി​​​സ് മ​​​ത്സ​​​രം ന​​​ട​​​ത്തും. ഇ​​​തി​​​ല്‍ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ഉ​​​പ​​​ന്യാ​​​സ ര​​​ച​​​നാ മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും. മ​​​ത്സ​​​ര​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നെ​​ക്കു​​റി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വാ​​​ദ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് മൈ ​​​ഭാ​​​ര​​​ത് പ്ലാ​​​റ്റ്‌​​​ഫോം (https://mybharat.gov.in/) അ​​​ല്ലെ​​​ങ്കി​​​ല്‍ സ​​​മീ​​​പ​​​ത്തെ മൈ​​​ഭാ​​​ര​​​ത് ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.

National

ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മോ​ദി​ക്കു മ​റു​പ​ടി​യി​ല്ല: കോ​ൺ​ഗ്ര​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ത​​​​ന്‍റെ ത​​​​ന്നെ വെ​​​​റു​​​​പ്പു​​​​ക​​​​ളു​​​​ടെ ത​​​​ട​​​​വു​​​​കാ​​​​ര​​​​നാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ്. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ ന​​​​ന്ദി​​പ്ര​​​​മേ​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​ള്ള മോ​​​​ദി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി പ​​​​ര​​​​മ​​​​ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​ക്ഷേപി​​​​ച്ചു.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ ഉ​​​​ന്ന​​​​യി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ന്നും മോ​​​​ദി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ല്ല. സ്ഥി​​​​രം നു​​​​ണ​​​​ക​​​​ളു​​​​ടെ ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നും, മു​​​​ൻ​​​​വി​​​​ധി​​​​ക​​​​ളു​​​​ടെ ക​​​​ല​​​​വ​​​​റ​​​​യാ​​​​ണെ​​​​ന്നും, ക​​​​ടു​​​​ത്ത വി​​​​ദ്വേ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​റ​​​​വി​​​​ട​​​​മാ​​​​ണെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വീ​​​​ണ്ടും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ 97 മി​​​​നി​​​​റ്റ് പ്ര​​​​സം​​​​ഗം ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ-​​​​പാ​​​​ക് യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത് താ​​​​നാ​​​​ണെ​​​​ന്ന വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ ത​​​​ന്‍റെ പ്രി​​​​യസു​​​​ഹൃ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം സെ​​​​ഞ്ചു​​​​റി​​​​യ​​​​ടി​​​​ക്കാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നി​​​​ട്ടും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ണ നി​​​​ശ​​​​ബ്‌​​​​ദ​​​​ത പാ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ജ​​​​യ​​​​റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

National

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​രക്ക​​​രാ​​​ർ; സുസ്ഥിരമായ ക്ഷമയുടെ ഫലം: മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​രക്ക​​​രാ​​​ർ സു​​​സ്ഥി​​​ര​​​മാ​​​യ ക്ഷ​​​മ​​​യു​​​ടെ​​​യും സ്ഥി​​​രോ​​​ത്സാ​​​ഹ​​​ത്തി​​​ന്‍റെ​​​യും ഫ​​​ല​​​മാ​​​ണെ​​​ന്ന് പ്ര​​​ധാ​​​ന​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി.

ലോ​​​ക​​​ക്ര​​​മം മാ​​​റി​​​മ​​​റി​​​യു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥം ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ ചാ​​​യു​​​ക​​​യാ​​​ണെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ന്ന എ​​​ൻ​​​ഡി​​​എ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗ​​​ത്തി​​​ൽ മോ​​​ദി പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​രക്ക​​​രാ​​​ർ ധാ​​​ര​​​ണ​​​യാ​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ക​​​രാ​​​ർ സാ​​​ധ്യ​​​മാ​​​യ​​​തി​​​നു നേ​​​താ​​​ക്ക​​​ൾ മോ​​​ദി​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ന​​​ക്സ് ബി​​​ൽ​​​ഡിം​​​ഗി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​നും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.

 

National

ഉ​യ​ർ​ന്ന മൂ​ല​ധ​ന​ച്ചെ​ല​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യും'; ബ​ജ​റ്റി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച 2026-ലെ ​കേ​ന്ദ്ര ബ​ജ​റ്റി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​ബ​ജ​റ്റ് ഉ​യ​ർ​ന്ന മൂ​ല​ധ​ന​ച്ചെ​ല​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യും ത​മ്മി​ലു​ള്ള കൃ​ത്യ​മാ​യ സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ന്ന​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യു​ടെ ക​രു​ത്തു​റ്റ സ്ഥാ​നം ഈ ​ബ​ജ​റ്റ് ഒ​രി​ക്ക​ൽ കൂ​ടി അ​ടി​വ​ര​യി​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബജറ്റ് വലിയ അവസരങ്ങളാണ് തുറക്കുന്നത്. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഭാരതത്തിന്‍റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും മോദി പ്രതികരിച്ചു.

ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

 

 

National

എ​പ്‌​സ്റ്റൈ​ൻ ഫ​യ​ലു​ക​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന പ​രാ​മ​ർ​ശ​ത്തെ ത​ള്ളി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്‌​സ്റ്റൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 2017-ലെ ​ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ തി​ക​ഞ്ഞ അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യു​ന്ന​താ​യും ഒ​രു ക്രി​മി​ന​ലി​ന്‍റെ വെ​റും "പാ​ഴ്ജ​ൽ​പ​ന​ങ്ങ​ൾ" മാ​ത്ര​മാ​ണി​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ജു​ക​ൾ വ​രു​ന്ന എ​പ്‌​സ്റ്റൈ​ൻ ഫ​യ​ലു​ക​ളി​ലെ ഒ​രു ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രും സ​ന്ദ​ർ​ശ​ന​വും പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

"2017 ജൂ​ലൈ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​സ്രാ​യേ​ലി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി എ​ന്ന​ത് ഒ​രു വ​സ്തു​ത​യാ​ണ്. എ​ന്നാ​ൽ ആ ​ഇ​മെ​യി​ലി​ൽ പ​റ​യു​ന്ന മ​റ്റ് കാ​ര്യ​ങ്ങ​ളെ​ല്ലാം ഒ​രു കു​റ്റ​വാ​ളി​യു​ടെ വെ​റും ജ​ല്പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്. അ​ങ്ങേ​യ​റ്റം പു​ച്ഛ​ത്തോ​ടെ മാ​ത്ര​മേ ഇ​തി​നെ കാ​ണാ​നാ​കൂ," എ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രി​ക്കെ 2019-ൽ ​ന്യൂ​യോ​ർ​ക്കി​ലെ ജ​യി​ലി​ൽ വ​ച്ചാ​ണ് ജെ​ഫ്രി എ​പ്‌​സ്റ്റൈ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. എ​പ്‌​സ്റ്റൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളും വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മൂ​ന്ന് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം രേ​ഖ​ക​ളാ​ണ് അ​മേ​രി​ക്ക​ൻ ഗ​വ​ൺ​മെ​ന്‍റ് ഇ​പ്പോ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​നാ​വ​ശ്യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ഇ​ന്ത്യ നേ​രി​ട്ടി​രി​ക്കു​ന്ന​ത്.

National

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ച് ബീ​റ്റിം​ഗ് റി​ട്രീ​റ്റ് പരേഡ്

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത​ത്തി​ന്‍റെ 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ഡ​ൽ​ഹി​യി​ലെ വി​ജ​യ് ചൗ​ക്കി​ൽ 'ബീ​റ്റിം​ഗ് റി​ട്രീ​റ്റ്' ച​ട​ങ്ങ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സൈ​നി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും സാ​യു​ധ സേ​ന​യു​ടെ അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും വീ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് ഈ ​ച​ട​ങ്ങെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

സാ​യു​ധ സേ​ന​യു​ടെ പാ​ര​മ്പ​ര്യ​വും ക​രു​ത്തും പ്ര​ക​ട​മാ​ക്കു​ന്ന ച​ട​ങ്ങാ​ണി​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തി​നാ​യി അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​നി​ക​രി​ൽ രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളു​ടെ ബാ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും ക്ലാ​സി​ക്ക​ൽ സം​ഗീ​ത​വും ച​ട​ങ്ങി​ന് മി​ഴി​വേ​കി. ഇ​ന്ത്യ​ൻ ഈ​ണ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള സം​ഗീ​ത വി​രു​ന്നാ​ണ് ഇ​ത്ത​വ​ണ​യും ഒ​രു​ക്കി​യ​ത്.

ജ​നു​വ​രി 26-ന് ​ആ​രം​ഭി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ 'ബീ​റ്റിം​ഗ് റി​ട്രീ​റ്റ്' ച​ട​ങ്ങോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​ജ​യ് ചൗ​ക്ക്, റെ​യ്സീ​ന റോ​ഡ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ‌നാ​ല് മ​ണി മു​ത​ൽ ആ​റ് മ​ണി വ​രെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

സാ​യു​ധ സേ​ന​യി​ലെ സൈ​നി​ക​ർ യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച് വി​ശ്ര​മ​ത്തി​നാ​യി പാ​ള​യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന പു​രാ​ത​ന സൈ​നി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഈ ​ച​ട​ങ്ങ്.

National

കേന്ദ്ര ബജറ്റ്; ശ്രദ്ധ പരിഷ്കാരത്തിലും പരിവർത്തനത്തിലും: മോദി

ന്യൂ​ഡ​ൽ​ഹി: വി​ക​സി​ത ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ‘പ​രി​ഷ്കാ​രം, പ്ര​ക​ട​നം, പ​രി​വ​ർ​ത്ത​നം’ എ​ന്നി​വ​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണു പ​രി​ഷ്കാ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ കാ​ൽ ​ഭാ​ഗം ഇ​ന്ത്യ​ പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടാം പാ​ദം ആ​രം​ഭി​ക്കു​ന്പോ​ൾ രാജ്യം നി​ർ​ണാ​യ​ക ഘട്ടത്തിലേക്കു ​ക​ട​ക്കു​ക​യാ​ണ്. 2047ഓ​ടെ വി​ക​സി​ത ഇ​ന്ത്യ എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക കാ​ല​ഘ​ട്ട​മാ​ണിത്. ഈ ​നൂ​റ്റാ​ണ്ടി​ന്‍റെ ര​ണ്ടാം ​പാ​ദ​ത്തി​ലെ ആ​ദ്യബ​ജ​റ്റാ​ണി​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്പാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. തു​ട​ർ​ച്ച​യാ​യി ഒ​ന്പ​താം ത​വ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ​നി​താ ധ​ന​മ​ന്ത്രി​യാ​ണ് നി​ർ​മ​ല​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

‘പ​രി​ഷ്ക​ര​ണ എ​ക്സ്പ്ര​സ്’ വേ​ഗ​ത്തി​ൽ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. ഇ​തി​ലേ​ക്ക് എ​ല്ലാ എം​പി​മാ​രു​ടെ​യും സം​ഭാ​വ​ന​ക​ൾ​ക്കു ന​ന്ദി പ​റ​യു​ന്നു. ലോ​ക​ത്തി​ന് പ്ര​തീ​ക്ഷ​യു​ടെ ദീ​പ​സ്തം​ഭ​മാ​യും ആ​ഗോ​ള ആ​ക​ർ​ഷ​ണകേ​ന്ദ്ര​മാ​യും ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഇ​ന്ത്യ മാ​റി​യെ​ന്നും പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് മോ​ദി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

Kerala

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ്-യു​ഡി​എ​ഫ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഭ​ര​ണം: മോ​ദി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൽ​​​​ഡി​​​​എഫ്-​​ യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​ള്ള അ​​​​ഡ്ജ​​​​സ്റ്റ​​​​മെ​​​​ന്‍റ് ഭ​​​​ര​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പു​​​​ത്ത​​​​രി​​​​ക്ക​​​​ണ്ടം മൈ​​​​താ​​​​ന​​​​ത്ത് ബി​​​​ജെ​​​​പി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി.

"എ​​​​ൽ​​​​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ൽ പ​​​​താ​​​​ക​​​​യി​​​​ലും ചി​​​​ഹ്ന​​​​ത്തി​​​​ലും മാ​​​​ത്ര​​​​മേ വ്യ​​​​ത്യാ​​​​സ​​​​മു​​​​ള്ളൂ. ഇ​​​​വ​​​ർ ര​​​​ണ്ടു കൂ​​​​ട്ട​​​​രു​​​​ടെ​​​​യും അ​​​​ജ​​​​ൻ​​​​ഡ ഒ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണ്. ഇ​​​​ട​​​​തു-​​​​വ​​​​ല​​​​തു മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ അ​​​​ഡ്ജ​​​​സ്റ്റ്മെ​​​​ന്‍റ് രാ​​​​ഷ്‌​​​ട്രീ​​​യം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം. ഇ​​​​രു​​​​കൂ​​​​ട്ട​​​​രും മാ​​​​റി​​​​മാ​​​​റി ഭ​​​​രി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തെ ന​​​​ശി​​​​പ്പി​​​​ച്ചു. വി​​​​ക​​​​സി​​​​ത കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി കൈ​​​​കോ​​​​ർ​​​​ക്കാ​​​​നു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്. ഇ​​​​തി​​​​നാ​​​​യി ഉ​​​​റ​​​​ച്ച തീ​​​​രു​​​​മാ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​ണ്. വി​​​​ക​​​​സി​​​​ത കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പം ജ​​​​ന​​​​ങ്ങ​​​​ൾ നി​​​​ല്ക്ക​​​​​ണം''- പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

"ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ വി​​​​ശ്വാ​​​​സ​​​​ത്തെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ല​​​​ഭി​​​​ച്ച ഓ​​​​രോ അ​​​​വ​​​​സ​​​​ര​​​​വും ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​താ​​​​ണ് ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​ർ. ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ വ​​​​ന്നാ​​​​ൽ, ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​രാ​​​​യ​​​​വ​​​​ർ ജ​​​​യി​​​​ലി​​​​നു​​​​ള്ളി​​​​ലാ​​​​കും. ഇ​​​​താ​​​​ണ് മോ​​​​ദി​​​​യു​​​​ടെ ഗാ​​​​ര​​​​ന്‍റി’’​​-​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​റ​​ഞ്ഞു.

സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ നി​​​​ക്ഷേ​​​​പം കൊ​​​​ള്ള​​​​യ​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ​​​​ക്ക് ക​​​​ന​​​​ത്ത ശി​​​​ക്ഷ​​​​യാ​​​​ണു ന​​​​ല്കേ​​​​ണ്ട​​​​ത്. ബി​​​​ജെ​​​​പി​​​​ക്ക് സം​​​​സ്ഥാ​​​​ന ഭ​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചാ​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ലെ പ​​​​ണം മോ​​​​ഷ്ടി​​​​ച്ച​​​​വ​​​​രി​​​​ൽ​​നി​​​​ന്നു​​ത​​ന്നെ ഈ​​​​ടാ​​​​ക്കി ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കു തി​​​​രി​​​​ച്ചു ന​​​​ല്കും. കേ​​​​ന്ദ്ര പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ കേ​​​​ര​​​​ളം വി​​​​മു​​​​ഖ​​​​ത കാ​​​​ട്ടു​​​​ന്ന​​​​താ​​​​യും പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട സ​​​​ഹാ​​​​യം ന​​​​ഷ്ട​​​​മാ​​​​യെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

കോ​​​​ണ്‍​ഗ്ര​​​​സി​​​​നു വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും അ​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ മാ​​​​വോ-​​​​മു​​​​സ്‌​​​​ലിം കോ​​​​ണ്‍​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യാ​​​​യി മാ​​​​റി​​​​യെ​​​​ന്നും വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദം വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ക്ഷേ​​​​പി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ, ഗ​​​​വ​​​​ർ​​​​ണ​​​​ർ ആർ.വി. അ​​​​ർ​​​​ലേ​​​​ക്ക​​​​ർ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​ന്നു സ്വീ​​​​ക​​​​രി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റോ​​​​ഡ് ഷോ ​​​​ആ​​​​യാ​​​ണു പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ന്ന പു​​​​ത്ത​​​​രി​​​​ക്ക​​​​ണ്ടം മൈ​​​​താ​​​​ന​​​​ത്തെത്തി​​​​യ​​​​ത്.

പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നവേ​​​​ദി​​​​ക്കു സ​​​​മീ​​​​പ​​​​ത്താ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ മ​​​​റ്റൊ​​​​രു വേ​​​​ദി​​​​യി​​​​ൽ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ന​​​​ട​​​​ത്തി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വേ​​​​ദി​​​​യി​​​​ലേക്കെ​​​​ത്തി​​​​യ​​​​ത്. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ, ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​യ​​​​ർ വി.​​​​വി. രാ​​​​ജേ​​​​ഷ്, എ​​​​ൻ​​​​ഡി​​​​എ നേ​​​​താ​​​​ക്ക​​​​ൾ ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

National

കേരളം ബിജെപിക്ക് അവസരം നൽകുമെന്നാണു പ്രതീക്ഷ: മോദി


ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ളം ബി​​​ജെ​​​പി​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന പൂ​​​ർ​​​ണ​​​മാ​​​യ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ഡ​​​ൽ​​​ഹി​​​യി​​​ലെ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്ത് പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യി നി​​​തി​​​ൻ ന​​​ബീ​​​നെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മോ​​​ദി.

അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ത്ത നി​​​തി​​​ന് ആ​​​ശം​​​സ​​​യ​​​റി​​​യി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ നേ​​​ട്ട​​​ങ്ങ​​​ൾ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ 29 പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 25 എ​​​ണ്ണ​​​ത്തി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ൾ ബി​​​ജെ​​​പി​​​യെ​​​യും എ​​​ൻ​​​ഡി​​​എ​​​യു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ ബി​​​ജെ​​​പി​​​ക്ക് നൂ​​​റി​​​ന​​​ടു​​​ത്ത് കൗ​​​ണ്‍സി​​​ല​​​ർ​​​മാ​​​രു​​​ണ്ടെ​​​ന്നും മോദി പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 45 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ജ​​​ന​​​ങ്ങ​​​ൾ അ​​​ധി​​​കാ​​​രം ഇ​​​ട​​​തി​​​ൽ​​​നി​​​ന്നെ​​​ടു​​​ത്ത് ബി​​​ജെ​​​പി​​​ക്കു ന​​​ൽ​​​കി​​​യെ​​​ന്നും വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​ന​​​ങ്ങ​​​ൾ ബി​​​ജെ​​​പി​​​ക്ക് ഒ​​​ര​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​താ​​​യും മോ​​​ദി പ​​​റ​​​ഞ്ഞു.

താ​​​നൊ​​​രു പാ​​​ർ​​​ട്ടി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പാ​​​ർ​​​ട്ടി​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ നി​​​തി​​​ൻ ത​​​ന്‍റെ ബോ​​​സാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തെ വ​​​ലി​​​യൊ​​​രു പ​​​രി​​​വ​​​ർ​​​ത്ത​​​നം വീ​​​ക്ഷി​​​ച്ച "മി​​​ല്ലേ​​​നി​​​യ​​​ൽ’ പ്രാ​​​യ​​​ത്തി​​​ലു​​​ള്ള​​​വ​​​നാ​​​ണ് 45കാ​​​ര​​​നാ​​​യ നി​​​തി​​​നെ​​​ന്നും മോ​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. റേ​​​ഡി​​​യോ​​​യി​​​ൽ​​​നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച ചെ​​​റു​​​പ്പ​​​വും ഇ​​​പ്പോ​​​ൾ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ നി​​​ര​​​ന്ത​​​ര ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യ ത​​​ല​​​മു​​​റ​​​യി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണു നി​​​തി​​​നെ​​​ന്നും മോ​​​ദി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

സിഎസ്പിഒസി സമ്മേളനം ഇന്നുമുതൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ്പീ​​​ക്ക​​​ർ​​​മാ​​​രു​​​ടെ​​​യും പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും 28- ാമ​​​ത് സ​​​മ്മേ​​​ള​​​നം (സി​​​എ​​​സ്പി​​​ഒ​​​സി 2026) ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

യു​​​കെ, കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി 42 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ജ​​​നാ​​​ധി​​​പ​​​ത്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് പാ​​​ർ​​​ല​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം.

നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താൻ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം, നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ങ്കി​​​ട​​​ൽ, പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സ്വാ​​​ധീ​​​നം, പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ​​​യും സു​​​ര​​​ക്ഷ​​​യെ​​​യും കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​ക്കു​​​ക, സാ​​​മാ​​​ജി​​​ക​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​ക്ഷേ​​​മം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും.

National

ആധുനികതയുടെ ചുവടുപിടിച്ച് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ച​രി​ത്ര​മേ​റെ​യു​ള്ള സൗ​ത്ത് ബ്ലോ​ക്കി​ൽ​നി​ന്നും സെ​ൻ​ട്ര​ൽ വി​സ്ത​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സേ​വ തീ​ർ​ഥി​ലേ​ക്ക് (സേ​വ​ന​ത്തി​ന്‍റെ പു​ണ്യ​സ്ഥ​ലം) പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റു​ന്പോ​ൾ ആ​ധു​നി​ക​ത​യി​ലേ​ക്കു​ള്ള ഒ​രു കാ​ൽ​വ​യ്പാ​ണ​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി രാ​ജ്യ​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ന്‍റെ​യും അ​ധി​കാ​ര ശ്രേ​ണി​യു​ടെ​യും പ്ര​തീ​ക​മാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു പ​ണി​ക​ഴി​പ്പി​ച്ച സൗ​ത്ത് ബ്ലോ​ക്ക്. ഇ​ടു​ങ്ങി​യ ഇ​ട​നാ​ഴി​ക​ളും അ​ട​ച്ചി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ചേം​ബ​റു​ക​ളും സൗ​ത്ത് ബ്ലോ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

എ​​​ന്നാ​​​ൽ ഇ​​​തി​​​ൽ​​​നി​​​ന്നെ​​​ല്ലാം ഒ​​​രു മാ​​​റ്റം സേ​​​വാ​​​തീ​​​ർ​​​ഥി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കാം. പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് അ​​​ട​​​ച്ചി​​​ട്ട കാ​​​ബി​​​നു​​​ക​​​ൾ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ ചേം​​​ബ​​​റു​​​ക​​​ൾ​​​ക്കും പ​​​ക​​​രം തു​​​റ​​​ന്നി​​​ട്ട ആ​​​ധു​​​നി​​​ക ഓ​​​ഫീ​​​സ് മാ​​​തൃ​​​ക​​​യി​​​ലാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സ് നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ൽ ഔ​​​പ​​​ചാ​​​രി​​​ക​​​ത ഒ​​​ഴി​​​വാ​​​ക്കി പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​വും ഏ​​​കോ​​​പ​​​ന​​​വും വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നും ഇ​​​ത്ത​​​ര​​​മൊ​​​രു മാ​​​തൃ​​​ക സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

സൗ​​​ത്ത് ബ്ലോ​​​ക്കി​​​ൽ ഇ​​​ന്ത്യ-​​​യൂ​​​റോ​​​പ്പ് വാ​​​സ്തു​​​വി​​​ദ്യ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്പോ​​​ൾ ആ​​​ധു​​​നി​​​ക രൂ​​​പ​​​ക​​​ല്പ​​​ന​​​യു​​​ടെ​​​യും ഇ​​​ന്ത്യ​​​ൻ നാ​​​ഗ​​​രി​​​ക​​​യു​​​ടെ​​​യും സം​​​യോ​​​ജ​​​ന​​​മാ​​​ണു സേ​​​വാ തീ​​​ർ​​​ഥി​​​ൽ നി​​​ഴ​​​ലി​​​ക്കു​​​ക.

ഇ​​​ന്ത്യ​​​ൻ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​കം വി​​​ളി​​​ച്ചോ​​​തു​​​ന്ന വാ​​​സ്തു​​​ശി​​​ല്പ​​​ങ്ങ​​​ൾ അ​​​ക​​​ത്തെ കാ​​​ഴ്ച​​​യു​​​ടെ മാ​​​റ്റ് കൂ​​​ട്ടും. വി​​​ദേ​​​ശ​​​നേ​​​താ​​​ക്ക​​​ളെ​​​യും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ സാ​​​ധി​​​ക്കും​​​വി​​​ധം സ​​​മ്മേ​​​ള​​​ന​​​മു​​​റി​​​ക​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ്വ​​​കാ​​​ര്യ ഓ​​​ഫീ​​​സും സേ​​​വ തീ​​​ർ​​​ഥി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഭൂ​​​ക​​​ന്പ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ ഏ​​​തൊ​​​രു പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​യും അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും​​​വി​​​ധ​​​മാ​​​ണ് സേ​​​വ തീ​​​ർ​​​ഥി​​​ന്‍റെ നി​​​ർ​​​മാ​​​ണം. അ​​​ടി​​​ത്ത​​​റ മു​​​ത​​​ൽ എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലും നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സി​​​ൽ ‘ഇ​​​ന്ത്യ ഹൗ​​​സ്’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ധു​​​നി​​​ക​​​രീ​​​തി​​​യി​​​ൽ നി​​​ർ​​​മി​​​ച്ച കോ​​​ണ്‍ഫ​​​റ​​​ൻ​​​സ് റൂം ​​​മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. ഉ​​​ന്ന​​​ത​​​ത​​​ല ഉ​​​ഭ​​​യ​​​ക​​​ക്ഷി യോ​​​ഗ​​​ങ്ങ​​​ൾ, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ, തു​​​ട​​​ങ്ങി പ്ര​​​ധാ​​​ന യോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും. ഏ​​​ക​​​ദേ​​​ശം 1200 കോ​​​ടി രൂ​​​പ​​​യോ​​​ളം ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണ് സേ​​​വ തീ​​​ർ​​​ഥി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

National

മോദി തന്നെ സർ എന്നു വിളിച്ചുവെന്ന് ട്രംപ്; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ന​​രേ​​ന്ദ്ര മോ​​ദി ത​​ന്നെ സ​​ർ എ​​ന്നു സം​​ബോ​​ധ​​ന ചെ​​യ്തു​​വെ​​ന്നു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. “മോ​​​ദി എ​​​ന്നെ കാ​​​ണാ​​​ൻ വ​​​ന്നു. സാ​​​ർ, ഞാ​​​നൊ​​​ന്നു ക​​​ണ്ടോ​​​ട്ടെ‍ ? എ​​ന്നു ചോ​​ദി​​ച്ചു. മോ​​​ദി​​​യു​​​മാ​​​യി എ​​​നി​​​ക്ക് ന​​​ല്ല ബ​​​ന്ധ​​​മാ​​​ണ്. തീ​​രു​​വ​​യെ​​ച്ചൊ​​ല്ലി അ​​​ദ്ദേ​​​ഹം ഒ​​​ട്ടും സ​​​ന്തു​​​ഷ്ട​​​ന​​​ല്ല.

റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യു​​​ടെ പേ​​​രി​​​ൽ അ​​​വ​​​ർ ഇ​​​പ്പോ​​​ൾ ധാ​​​രാ​​​ളം തീ​​രു​​വ അ​​​ട​​​യ്ക്കേ​​​ണ്ടി വ​​​രി​​​ക​​​യാ​​​ണ​​​ല്ലോ. പ​​​ക്ഷേ, ഇ​​​പ്പോ​​​ൾ അ​​​വ​​​ർ അ​​​ത് വ​​​ള​​​രെ​​​യ​​​ധി​​​കം കു​​​റ​​​ച്ചി​​​ട്ടു​​​മു​​​ണ്ട്’’- ട്രം​​​പ് പ​​​റ​​​ഞ്ഞു. ഇ​​ന്ത്യ​​യു​​ടെ പ്ര​​തി​​രോ​​ധ ഇ​​ട​​പാ​​ടു​​ക​​ളും വ്യാ​​പാ​​ര​​പ്ര​​ശ്ന​​ങ്ങ​​ളും പ​​ങ്കു​​വ​​യ്ക്കാ​​നാ​​ണ് മോ​​ദി ത​​ന്നെ നേ​​രി​​ട്ടു സ​​ന്ദ​​ർ​​ശി​​ച്ച​​തെ​​ന്ന് ട്രം​​പ് പ​​റ​​ഞ്ഞു.

ട്രം​പി​ന്‍റെ പ​ര​മാ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ പ​രി​ഹ​സി​ച്ച് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി. 1971ലെ ​ഇ​ന്തോ-​പാ​ക് യു​ദ്ധ​വേ​ള​യി​ൽ അ​മേ​രി​ക്ക ക​പ്പ​ൽ​പ്പ​ട​യെ അ​യ​ച്ചി​ട്ടും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി കീ​ഴ​ട​ങ്ങി​യി​ല്ലെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ന​ട​ക്ക​വേ, ട്രം​പി​ന്‍റെ ഒ​രു ഫോ​ൺ കോ​ൾ ല​ഭി​ച്ച​തോ​ടെ മോ​ദി കീ​ഴ​ട​ങ്ങി​യെ​ന്നും, ഇ​താ​ണ് വ്യ​ത്യാ​സ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രം​​​​​പി​​​​​ന്‍റെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ വീ​​​​​ഡി​​​​​യോ പ​​​​​ങ്കു​​​​​വ​​​​​ച്ചു​​​​​കൊ​​​​​ണ്ട് കോ​​​​​ൺ​​​​​ഗ്ര​​​​​സ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഇ​​​​​ൻ ചാ​​​​​ർ​​​​​ജ് ജ​​​​​യ്റാം ര​​​​​മേ​​​​​ശും മോ​​​​​ദി​​​​​യെ പ​​​​​രി​​​​​ഹ​​​​​സി​​​​​ച്ചു.

 

National

ജർമൻ ചാൻസലർ 12ന് ഇന്ത്യയിൽ


ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ഷ് മെ​​​ർ​​​സ് ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഈ ​​​മാ​​​സം 12ന് ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. ആ​​​ദ്യ ഔ​​​ദ്യോ​​​ഗി​​​ക ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദും

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബം​​​ഗ​​​ളൂ​​​രു​​​വും മെ​​​ർ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​റു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം.

ഇ​​​ന്ത്യ​​​ൻ ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഭീ​​​മ​​​ൻ പി​​​ഴ​​​ത്തീ​​​രു​​​വ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ജ​​​ർ​​​മ​​​ൻ ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യ ഫ്രീ​​​ഡ്രി​​​ഷ് മെ​​​ർ​​​സ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഉഭയകക്ഷിസ​​​ഹ​​​ക​​​ര​​​ണം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ൽ ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള ച​​​ർ​​​ച്ച ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​യം അ​​​റി​​​യി​​​ച്ചു.

2025ൽ 25 ​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ-​​​ജ​​​ർ​​​മ​​​നി ന​​​യ​​​ത​​​ത​​​ന്ത്ര പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ വ​​​ശ​​​ങ്ങ​​​ളി​​​ൽ കൈ​​​വ​​​രി​​​ച്ച പു​​​രോ​​​ഗ​​​തി​​​യും നേ​​​താ​​​ക്ക​​​ൾ വി​​​ല​​​യി​​​രു​​​ത്തും.

National

മോദി എന്തുകൊണ്ടാണ് ട്രംപിനു മുന്നിൽ തല കുനിക്കുന്നതെന്ന് മനസിലാകുന്നില്ല: ഖാർഗെ


ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക തീ​​​രു​​​വ ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം"മോ​​​ദി എ​​​ന്നെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന്’ ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത് ഒ​​​രു ഓ​​​ഡി​​​യോ ക്ലി​​​പ്പി​​​ൽ കേ​​​ട്ടു​​​വെ​​​ന്ന് ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് മോ​​​ദി ട്രം​​​പി​​​നു​​​മു​​​ന്നി​​​ൽ ത​​​ല കു​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു രാ​​​ജ്യ​​​ത്തി​​​ന് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

നി​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് നി​​​ല​​​കൊ​​​ള്ളേ​​​ണ്ട​​​ത്. ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​തി​​​നെ​​​ല്ലാം നി​​​ങ്ങ​​​ൾ ത​​​ല​​​കു​​​നി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ജ്യം നി​​​ങ്ങ​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് ത​​​ല കു​​​നി​​​ക്കാ​​​ന​​​ല്ലെ​​​ന്നും മോ​​​ദി​​​യോ​​​ടാ​​​യി ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ ലോ​​​ക​​​ത്തി​​​നു ന​​​ല്ല​​​ത​​​ല്ലെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ലോ​​​ക​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

സാ​​​മ്രാ​​​ജ്യ​​​ത്വ​​​വി​​​പു​​​ലീ​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​ർ​​​ക്കൊ​​​ന്നും അ​​​ധി​​​ക​​​കാ​​​ലം നി​​​ല​​​നി​​​ല്പു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഹിറ്റ്‌ലറിനെ​​​യും മു​​​സോ​​​ളി​​​നി​​​യെ​​​യും പോ​​​ലു​​​ള്ള​​​വ​​​ർ ഇ​​​ല്ലാ​​​താ​​​യെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. ദു​​​ഷ്‌​​​ട​​​ചി​​​ന്ത​​​ക​​​ൾ വ​​​ച്ചു​​​പു​​​ല​​​ർ​​​ത്തു​​​ന്ന ആ​​​ളു​​​ക​​​ൾ ആ​​​ഗോ​​​ള​​​സ​​​മാ​​​ധാ​​​നം ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും ഖാ​​​ർ​​​ഗെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

 

Kerala

ക്രൈ​സ്ത​വ വേ​ട്ട; പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് എം.​എം. ഹ​സ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രൈ​​​സ്ത​​​വ വേ​​​ട്ട അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സം​​​ഘ​​​പ​​​രി​​​വാ​​​ർ അ​​​ണി​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​വും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ.

ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, രാ​​​ജ​​​സ്ഥാ​​​ൻ, യു​​​പി, ഡ​​​ൽ​​​ഹി, ജ​​​മ്മു കാ​​​ശ്മീ​​​ർ, ഛത്തീ​​​സ്ഗ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ പു​​​രോ​​​ഹി​​​ത​​​രും വി​​​ശ്വാ​​​സി​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ക​​​ഴി​​​ഞ്ഞ ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ കേ​​​ക്കു​​​മാ​​​യി അ​​​ര​​​മ​​​ന​​​ക​​​ൾ ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ ഇ​​​ത്ത​​​വ​​​ണ അ​​​തി​​​ന് മു​​​തി​​​രാ​​​തി​​​രു​​​ന്ന​​​ത് ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലെ കു​​​റ്റ​​​ബോ​​​ധം കൊ​​​ണ്ടാ​​​ണോ എ​​​ന്ന് ഹ​​​സ​​​ൻ ചോ​​​ദി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ സ​​​ഭ​​​യു​​​മാ​​​യി ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും സ​​​ഹ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ബി​​​ജെ​​​പി നേ​​​തൃ​​​ത്വം അ​​​വ​​​രു​​​ടെ ദേ​​​ശീ​​​യ​​​നേ​​​തൃ​​​ത്വ​​​ത്തോ​​​ട് എ​​​ന്തു​​​കൊ​​​ണ്ട് ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ക്കു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​ർ വ​​​രെ 706 ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്നു. അ​​​ക്ര​​​മി​​​ക​​​ളാ​​​യ സം​​​ഘ​​​പ​​​രി​​​വാ​​​ർ​​​കാ​​​ർ​​​ക്കെ​​​തി​​​രേ ചെ​​​റു​​​വി​​​ര​​​ൽ അ​​​ന​​​ക്കാ​​​ൻ ബി​​​ജെ​​​പി ഭ​​​ര​​​ണ​​​കൂ​​​ടം ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല.

ക്രി​​​സ്മ​​​സ് അ​​​വ​​​ധി ദി​​​വ​​​സം സ്കൂ​​​ൾ പ്ര​​​വൃ​​​ത്തി ദി​​​ന​​​മാ​​​ക്കി യു​​​പി​​​യി​​​ലെ യോ​​​ഗി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തി​​​ലും വി​​​ദ്വേ​​​ഷ രാ​​​ഷ്‌​​​ട്രീ​​​യം പ്ര​​​ക​​​ട​​​മാ​​​ണ്. മ​​​ത​​​സ്വാ​​​ത​​​ന്ത്ര​​​വും സ​​​ഞ്ചാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്പോ​​​ഴാ​​​ണ് രാ​​​ജ്യ​​​ത്തെ ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ​​​ക്ക് സന്ന്യാസവ​​​സ്ത്രം ഒ​​​ഴി​​​വാ​​​ക്കി യാ​​​ത്ര ചെ​​​യ്യേ​​​ണ്ടി വ​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ബ​​​ഹു​​​സ്വ​​​ര​​​ത​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ എ​​​ല്ലാ മ​​​തേ​​​ത​​​ര​​​വി​​​ശ്വാ​​​സി​​​ക​​​ളും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നും എം.​​​എം. ഹ​​​സ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

കേന്ദ്രബജറ്റ്: സാന്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

നീ​​​തി ആ​​​യോ​​​ഗ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ, നീ​​​തി ആ​​​യോ​​​ഗ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ സു​​​മ​​​ൻ ബെ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ബ​​​ജ​​​റ്റി​​​ലെ പ്ര​​​ധാ​​​ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി.

സാ​​​ന്പ​​​ത്തി​​​ക, കാ​​​ർ​​​ഷി​​​ക, എം​​​എ​​​സ്എം​​​ഇ, ഉ​​​ത്പാ​​​ദ​​​നം, സ്റ്റാ​​​ർ​​​ട്ട​​​പ്, ബാ​​​ങ്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം"ആ​​​ത്മ​​​നി​​​ർ​​​ഭ​​​ര​​​ത​​​യും ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​വും: വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​ത്തി​​​നു​​​ള്ള അ​​​ജ​​​ൻ​​​ഡ' എ​​​ന്ന​​​താ​​​യി​​​രു​​​ന്നു.

ചൈ​​​ന അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി ആ​​​ശ്ര​​​യ​​​ത്വം കു​​​റ​​​ച്ച് ച​​​ര​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും സേ​​​വ​​​ന ക​​​യ​​​റ്റു​​​മ​​​തി വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.

യു​​​ദ്ധ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​ഗോ​​​ള അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ന്‍റെ​​​യും രൂ​​​പ​​​യു​​​ടെ വി​​​ല​​​യി​​​ടി​​​വി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള 2026-27 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​ഭാ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

National

കാലാൾപ്പടയുടെ ഗുണ്ടായിസം മോദി അവസാനിപ്പിക്കണം: കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ജ്യ​ത്തു​ട​നീ​ളം ക്രൈ​സ്ത​വ​ർ​ക്കു നേ​രേയു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി സ​ർ​ക്കാ​രി​നെ​യും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് കോ​ണ്‍ഗ്ര​സ്.

കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ള്ളി​യി​ൽ പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ നാം ​കാ​ണി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​ള്ളി​യി​ൽ പോ​കു​മെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​ൾപ്പ​ട​യാ​ളി​ക​ൾ ഗു​ണ്ടാ​യി​സ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് നാം ​കാ​ണു​ക​യാ​ണെ​ന്നും കോ​ണ്‍ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​നാ​യ പ​വ​ൻ ഖേ​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും കാ​ലാ​ൾപ്പ​ട​യാ​ളി​ക​ളെ നി​ല​യ്ക്കു​നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ക്രി​സ്മ​സ് ദി​ന​ത്തി​ൽ പ​ള്ളി​യി​ൽ പോ​കു​ന്ന വേ​ഷം​കെ​ട്ട​ൽ ന​ട​ത്ത​രു​തെ​ന്നും പ​വ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​നെ​യും പ​വ​ൻ ഖേ​ര രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ മോ​ദി​യു​ടെ “ന്യൂ ​ഇ​ന്ത്യ​’യി​ലെ "ന്യൂ ​നോ​ർ​മ​ൽ'​ആകി​ല്ലെ​ന്നു’ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ​വ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നു സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​പ്പോ​ൾ ഇ​ന്ത്യ​ക്കു പു​റ​ത്തെ ഹൈ​ന്ദ​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​പ്പ​റ്റി സം​സാ​രി​ക്കാ​ൻ അ​വ​ർ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും പ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ത്സ​വ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ, അ​ത് ഹി​ന്ദു​ക്ക​ളു​ടെ ഉ​ത്സ​വ​ങ്ങ​ളാ​ണെ​ങ്കി​ലും മു​സ്‌​ലിം​ക​ളു​ടേ​തോ ക്രൈ​സ്ത​വ​രു​ടേ​തോ ആ​ണെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടേ​താ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന പ്ര​വ​ണ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

രാ​മ​ന​വ​മി​യി​ലോ ഹ​നു​മാ​ൻ ജ​യ​ന്തി​യി​ലോ ഒ​രുകൂ​ട്ടം ബ​ജ്‌രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രോ വി​ശ്വഹി​ന്ദു പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​രോ മു​സ്‌​ലിം പ​ള്ളി​ക്കു പു​റ​ത്തു​പോ​യി പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന പാ​ട്ടു​ക​ൾ വ​ച്ച് അ​വി​ടെ ആ​ടി​പ്പാ​ടു​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

National

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ദേവാലയത്തിലെത്തി പ്രധാനമന്ത്രി; പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.

സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്‍റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്‌സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.

 

 

 

National

ഇന്ത്യ-ന്യൂസിലൻഡ് വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ത​​​മ്മി​​​ലു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ(​​​എ​​​ഫ്‌​​​ടി​​​എ) യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ലേ​​​ക്ക്.

ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്റ്റ​​​ഫ​​​ർ ല​​​ക്സ​​​ണു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി ന​​​ട​​​ത്തി​​​യ ടെ​​​ലി​​​ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും വ്യാ​​​പാ​​​രം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന ക​​​രാ​​​ർ മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ഒ​​​പ്പി​​​ടു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ഒ​​​മാ​​​ൻ, യു​​​കെ, യൂ​​​റോ​​​പ്യ​​​ൻ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഇ​​​എ​​​ഫ്ടി​​​എ രാ​​​ജ്യ​​​ങ്ങ​​​ൾ), യു​​​എ​​​ഇ, ഓ​​​സ്ട്രേ​​​ലി​​​യ, മൗ​​​റീ​​​ഷ്യ​​​സ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം സ​​​മീ​​​പ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ ഒ​​​പ്പി​​​ടു​​​ന്ന ഏ​​​ഴാ​​​മ​​​ത്തെ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​റാണ് ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡു​​​മാ​​​യു​​​ള്ള​​​ത്.

ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ ല​​​ക്സ​​​ണ്‍ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ക​​​രാ​​​ർ സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ഒ​​​ന്പ​​​ത് മാ​​​സ​​​മെ​​​ന്ന റെ​​​ക്കോ​​​ർ​​​ഡ് സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണ് എ​​​ഫ്ടി​​​എ അ​​​ന്തി​​​മ​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​രപ​​​ങ്കാ​​​ളി​​​ത്തം ആ​​​ഴ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നും നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​മെ​​​ന്നും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും സം​​​രം​​​ഭ​​​ക​​​ർ, ക​​​ർ​​​ഷ​​​ക​​​ർ, ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, യു​​​വാ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ക​​​രാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ല്ലാ ക​​​യ​​​റ്റു​​​മ​​​തി​​​ക​​​ൾ​​​ക്കും തീ​​​രു​​​വ ഒ​​​ഴി​​​വാ​​​ക്കി ന്യൂ​​​സി​​​ല​​​ൻ​​​ഡ് ഡ്യൂ​​​ട്ടി ഫ്രീ ​​​വ്യാ​​​പാ​​​രം അ​​​നു​​​വ​​​ദി​​​ക്കും. പ​​​ക​​​ര​​​മാ​​​യി ഇ​​​ന്ത്യ​​​യും തീ​​​രു​​​വ ഉ​​​ദാ​​​ര​​​വ​​​ത്ക​​​ര​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന 95 ശ​​​ത​​​മാ​​​നം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും തീ​​​രു​​​വ​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ക​​​യോ കു​​​റ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് ല​​​ക്സ​​​ണ്‍ പ​​​റ​​​ഞ്ഞു.

നൂ​​​റു ശ​​​ത​​​മാ​​​നം ഡ്യൂ​​​ട്ടി ഫ്രീ ​​​വ്യാ​​​പാ​​​രം ന്യൂ​​​സി​​​ല​​​ൻ​​​ഡ് തു​​​റ​​​ന്നു​​​ന​​​ൽ​​​കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ലെ തൊ​​​ഴി​​​ൽ കേ​​​ന്ദ്രീ​​​കൃ​​​ത മേ​​​ഖ​​​ല​​​ക​​​ളാ​​​യ ടെ​​​ക്സ്റ്റൈ​​​ൽ, ലെ​​​ത​​​ർ, ചെ​​​രി​​​പ്പു​​​ക​​​ൾ, സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, കൈ​​​ത്ത​​​റി-​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, വാ​​​ഹ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​കും. ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര, കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ചി​​​ല പ​​​ച്ച​​​ക്ക​​​റി, പ​​​ഞ്ച​​​സാ​​​ര, റ​​​ബ​​​ർ, കൃ​​​ത്രി​​​മ തേ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് താ​ത്കാ​ലി​ക വീ​സ

നൈ​​​പു​​​ണ്യ​​​ജോ​​​ലി​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന 5000 ഇ​​​ന്ത്യ​​​ൻ പ്രൊ​​​ഫ​​​ഷ​​​ണ​​​ലുകളെ മൂ​​​ന്നു​​​വ​​​ർ​​​ഷം വ​​​രെ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ ത​​​ങ്ങാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന താ​​​ത്കാ​​​ലി​​​ക തൊ​​​ഴി​​​ൽ എ​​​ൻ​​​ട്രി വീ​​​സ​​​ക​​​ളും ക​​​രാ​​​ർ പ്ര​​​ദാ​​​നം ചെ​​​യ്യും. ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ണ്ണ​​​ത്തി​​​ലു​​​ള്ള പ​​​രി​​​ധി ക​​​രാ​​​ർ ഒ​​​ഴി​​​വാ​​​ക്കാനും പ​​​ഠ​​​ന​​​ത്തി​​​നി​​​ട​​​യി​​​ൽ ആ​​​ഴ്ച​​​യി​​​ൽ 20 മ​​​ണി​​​ക്കൂ​​​ർ വ​​​രെ ജോ​​​ലി ചെ​​​യ്യാ​​​നും ക​​​രാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു.

ഇ​​​തി​​​നോ​​​ടൊ​​​പ്പം ശാ​​​സ്ത്ര, സാ​​​ങ്കേ​​​തി​​​ക, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (എ​​​സ്ടി​​​ഇ​​​എം) മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​രം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള പ​​​ഠ​​​നാ​​​ന​​​ന്ത​​​ര തൊ​​​ഴി​​​ൽ വീ​​​സ​​​ക​​​ളും ക​​​രാ​​​ർ ന​​​ൽ​​​കു​​​ന്നു.

National

നീ​തി തേ​ടി ന​രേ​ന്ദ്ര​മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ക​ത്ത​യ​ച്ച് ഹാ​ജി മ​സ്താ​ന്‍റെ മ​ക​ൾ

മും​ബൈ: നീ​തി തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ക​ത്ത​യ​ച്ച് മും​ബൈ​യെ വി​റ​പ്പി​ച്ച അ​ധോ​ലോ​ക നാ​യ​ക​ൻ ഹാ​ജി മ​സ്താ​ന്‍റെ മ​ക​ൾ ഹ​സീ​ൻ മ​സ്താ​ൻ മി​ർ​സ.

ശൈ​ശ​വ വി​വാ​ഹം, ലൈം​ഗീ​കാ​തി​ക്ര​മം, സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​ൽ എ​ന്നി​വ താ​ൻ നേ​രി​ട്ടു​വെ​ന്നും ഇ​തി​നെ​തി​രെ താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ഹ​സീ​ൻ മ​സ്താ​ൻ ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

1996ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കും മു​ൻ​പ് അ​മ്മാ​വ​ന്‍റെ മ​ക​നെ കൊ​ണ്ട് ത​ന്നെ നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ചു​വെ​ന്ന് ഹ​സീ​ന പ​റ​യു​ന്നു. ഇ​യാ​ൾ ത​ന്നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നും സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പ​ല​ത​വ​ണ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് ഹ​സീ​ന്‍റെ പ​രാ​തി.

ത​നി​ക്ക് മു​ൻ​പേ എ​ട്ടു​പേ​രെ ഇ​യാ​ൾ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​താ​യും മൂ​ന്ന് പ്രാ​വ​ശ്യം താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഹ​സീ​ൻ വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ധോ​ലോ​ക നാ​യ​ക​നാ​യി​രു​ന്ന ഹാ​ജി മ​സ്താ​ൻ 1994 ജൂ​ൺ 25 ന് ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.

National

മ​​​മ​​​ത ജനങ്ങ​​​ൾ​​​ക്കു ഭാ​​​ര​​​മാ​​​യെന്ന് പ്രധാനമന്ത്രി മോദി

കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഭ​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത്തെ വി​​​ക​​​സ​​​നം ത​​​ട​​​യു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നരേന്ദ്ര മോദി.

അ​​​ഴി​​​മ​​​തി​​​യി​​​ലൂ​​​ടെ മ​​​മ​​​ത സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ഭാ​​​ര​​​മാ​​​യെ​​​ന്നും അദ്ദേഹം ആ​​​രോ​​​പി​​​ച്ചു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നാ​​​ദി​​​യ ജി​​​ല്ല​​​യി​​​ലെ താ​​​ഹെ​​​ര്‍പു​​​രി​​​ൽ റാലിയെ സം​​​ബോ​​​ധ​​​ന ചെയ്യുകയായിരുന്നു മോദി.

അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ആ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് സ​​​മ​​​ഗ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തെ (എ​​​സ്‌​​​ഐ​​​ആ​​​ര്‍) അ​​​വ​​​ര്‍ എ​​​തി​​​ര്‍ക്കു​​​ന്ന​​​തെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ന്ന​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​സാ​​​മി​​​ലെ​​​ത്തി. നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​ത്തി​​​നൊ​​​പ്പം ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലു​​​ണ്ട്.

സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ആ​​​​സാ​​​​മി​​​​ന്‍റെ ആ​​​​ദ്യ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഗോ​​​​പി​​​​നാ​​​​ഥ് ബ​​​​ർ​​​​ദൊ​​​​ളോ​​​​യി​​​​യു​​​​ടെ 80 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള പ്ര​​​​തി​​​​മ മോ​​​​ദി അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ന്ത​​​​രി​​​​ച്ച പ്ര​​​​ശ​​​​സ്ത ശി​​​​ൽ​​​​പി റം ​​​​സു​​​​ത​​​​ർ രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്ത ശി​​​​ൽ​​​​പ​​​​മാ​​​​ണി​​​​ത്. കൂ​​​​ടാ​​​​തെ, 4000 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ലോ​​​​ക​​​​പ്രി​​​​യ ഗോ​​​​പി​​​​നാ​​​​ഥ് ബ​​​​ർ​​​​ദോ​​​​ളോ​​​​യ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ടെ​​​​ർ​​​​മി​​​​ന​​​​ലും മോ​​​​ദി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

National

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും മെ​​​സി​​​യും പു​​​ക​​​മ​​​ഞ്ഞി​​​ൽ കു​​​ടു​​​ങ്ങി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ ദി​​​വ​​​സേ​​​ന അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ൾ ഇ​​​തി​​​ഹാ​​​സം ല​​​യ​​​ണ​​​ൽ മെ​​​സി​​​യും ഇ​​​ന്ന​​​ലെ അ​​​നു​​​ഭ​​​വി​​​ച്ചു.

മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ല​​​മു​​​ള്ള പു​​​ക​​​മ​​​ഞ്ഞ് രൂ​​​ക്ഷ​​​മാ​​​യ ഇ​​​ന്ന​​​ലെ രാ​​​ജ്യ​​​ത്തെ വ്യോ​​​മ, റെ​​​യി​​​ൽ ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​യ​​​പ്പോ​​​ൾ മെ​​​സി​​​യും മോ​​​ദി​​​യും സ​​​ഞ്ച​​​രി​​​ക്കേ​​​ണ്ട വി​​​മാ​​​ന​​​ങ്ങ​​​ളെ​​​യും അ​​​തു ബാ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ മൂ​​​ലം ഡ​​​ൽ​​​ഹി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മാ​​​ത്രം നൂ​​​റി​​​ല​​​ധി​​​കം വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​തും പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തു​​​മാ​​​യ നൂ​​​റി​​​ല​​​ധി​​​കം ട്രെ​​​യി​​​നു​​​ക​​​ൾ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം വൈ​​​കു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ത്യ ടൂ​​​ർ 2025ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു പ​​​റ​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ ല​​​യ​​​ണ​​​ൽ മെ​​​സി​​​യു​​​ടെ ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​നം ക​​​ന​​​ത്ത പു​​​ക​​​മ​​​ഞ്ഞി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വൈ​​​കി​​​യ​​​തു​​​മൂ​​​ലം മെ​​​സി​​​ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​.

ഉ​​​ച്ച​​​യോ​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന മെ​​​സി, അ​​​രു​​​ണ്‍ ജ​​​യ്‌​​​റ്റ്‌ലി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ൾ വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യാ​​​യി. ജോ​​​ർ​​​ദാ​​​ൻ, എ​​​ത്യോ​​​പ്യ, ഒ​​​മാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ വി​​​മാ​​​നം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യോ​​​ടെ പു​​​റ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മോ​​​ശം ദൃ​​​ശ്യ​​​പ​​​ര​​​ത മൂ​​​ലം 9.30നാ​​​ണ് വി​​​മാ​​​നം പു​​​റ​​​പ്പെ​​​ട്ട​​​ത്.

470 എ​​​ന്ന "ഗു​​​രു​​​ത​​​ര’വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലെ ശ​​​രാ​​​ശ​​​രി വാ​​​യു​​​ നി​​​ല​​​വാ​​​രസൂ​​​ചി​​​ക (എ​​​ക്യു​​​ഐ). അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തെ ചെ​​​റു​​​ക്കാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ ഓ​​​ണ്‍ലൈ​​​നാ​​​ക്കു​​​ക​​​യും നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു.

മ​​​ലി​​​നീ​​​ക​​​ര​​​ണം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്തും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

International

ഇ​ന്ത്യ​യും യു​എ​സും തു​ട​ര്‍​ന്നും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും; ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ്യാ​പാ​രം, സാ​ങ്കേ​തി​ക​വി​ദ്യ, ഊ​ർ​ജം, പ്ര​തി​രോ​ധം, സു​ര​ക്ഷ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഫോ​ണി​ലൂ​ടെ ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഫോ​ൺ​സം​ഭാ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​വ​രം പ​ങ്കു​വ​ച്ചു. എ​ക്സി​ലൂ​ടെ​യാ​ണ് ട്രം​പു​മാ​യി ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്ന കാ​ര്യം മോ​ദി അ​റി​യി​ച്ച​ത്.

"യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പു​മാ​യി വ​ള​രെ ഊ​ഷ്മ​ള​മാ​യൊ​രു സം​ഭാ​ഷ​ണം ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളി​ലെ പു​രോ​ഗ​തി ഞ​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ര്‍​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ര്‍​ച്ച​ചെ​യ്തു. ആ​ഗോ​ള​സ​മാ​ധാ​ന​ത്തി​നും സു​സ്ഥി​ര​ത​യ്ക്കും സ​മൃ​ദ്ധി​ക്കു​മാ​യി ഇ​ന്ത്യ​യും യു​എ​സും തു​ട​ര്‍​ന്നും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും'.- ന​രേ​ന്ദ്ര​മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

National

ഗോ​വ തീ​പി​ടി​ത്തം: അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം

ന്യൂ​ഡ​ൽ​ഹി: ഗോ​വ തീ​പി​ടു​ത്ത​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു

ബാ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഗോ​വ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​പ​ക​ട​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ദൗ​പ​തി മു​ര്‍​മു​വും ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ബാ​ധി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പ​മെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വ​ന്‍ തീ​പി​ടു​ത്ത​ത്തി​ല്‍ 25 പേ​രാ​ണ് മ​രി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. നോ​ര്‍​ത്ത് ഗോ​വ​യി​ലെ അ​ര്‍​പോ​റ​യി​ലാ​ണ് സം​ഭ​വം. റോ​മി​യോ ലെ​യ്നി​ലെ ബി​ര്‍​ച്ച് നൈ​റ്റ്ക്ല​ബി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

International

ഭ​ർ​ത്താ​വ് ഡ​ൽ​ഹി​യി​ൽ ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു​വെ​ന്ന് പാ​ക് യു​വ​തി; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സ​ഹാ​യം തേ​ടി

ക​റാ​ച്ചി: ത​ന്നെ പാ​ക്കി​സ്ഥാ​നി​ൽ ഉ​പേ​ക്ഷി​ച്ച ഭ​ർ​ത്താ​വ് ഡ​ൽ​ഹി​യി​ൽ ര​ഹ​സ്യ​മാ​യി ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി രം​ഗ​ത്ത്.

ത​നി​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് യു​വ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്നു. പാ​ക്കി​സ്ഥാ​നി സ്വ​ദേ​ശി​നി​യാ​യ നി​കി​ത​യാ​ണ് വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ക​റാ​ച്ചി സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ.

ദീ​ർ​ഘ​കാ​ല വീ​സ​യി​ൽ ഇ​ൻ​ഡോ​റി​ൽ താ​മ​സി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ വം​ശ​ജ​നാ​യ വി​ക്രം നാ​ഗ്ദേ​വി​നെ 2020 ജ​നു​വ​രി 26ന് ​ക​റാ​ച്ചി​യി​ൽ വ​ച്ച് ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​രം വി​വാ​ഹം ക​ഴി​ച്ച​താ​യി നി​കി​ത പ​റ​യു​ന്നു. ഒ​രു മാ​സം ക​ഴി​ഞ്ഞ് വി​ക്രം നി​കി​ത​യെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്‍റെ ജീ​വി​തം കീ​ഴ്മേ​ൽ മ​റി​ഞ്ഞ​താ​യി നി​കി​ത പ​റ​യു​ന്നു.

വീ​സ​യി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് 2020 ജൂ​ലൈ ഒ​ൻ​പ​തി​ന് നി​ർ​ബ​ന്ധി​ച്ച് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​താ​യി നി​കി​ത പ​റ​യു​ന്നു. തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ വി​ക്രം ശ്ര​മി​ച്ചി​ല്ല. ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ക്കി വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ര​സി​ച്ച​താ​യി നി​കി​ത ആ​രോ​പി​ക്കു​ന്നു.

‌ത​നി​ക്കു നേ​രി​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ചും അ​വ​ർ വി​ഡി​യോ​യി​ൽ വി​വ​രി​ച്ചു. "പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഭ​ർ​തൃ​വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​വ​രു​ടെ പെ​രു​മാ​റ്റം പൂ​ർ​ണ​മാ​യും മാ​റി​യി​രു​ന്നു. ഭ​ർ​ത്താ​വി​നു മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കി. ഭ​ർ​തൃ​പി​താ​വി​നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞു. ആ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​തി​ലൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.'–​നി​കി​ത പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് പാ​ക്കി​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങാ​ൻ വി​ക്രം നി​ർ​ബ​ന്ധി​ച്ചെ​ന്നും ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും നി​കി​ത ആ​രോ​പി​ച്ചു. ക​റാ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ലു​ള്ള ഒ​രു സ്ത്രീ​യു​മാ​യി വി​ക്രം ര​ണ്ടാ​മ​തൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് നി​കി​ത ക​ണ്ടെ​ത്തി​യ​ത്.

2025 ജ​നു​വ​രി 27ന് ​നി​കി​ത രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്നാ​ണ് യു​വ​തി വി​ഡി​യോ സ​ന്ദേ​ശ​വു​മാ​യി എ​ത്തി​യ​ത്.

National

ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വാനം; ഭരണഘടന സംരക്ഷിക്കുമെന്ന് രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​മ്മു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത ന​​​മു​​​ക്ക് ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​മെ​​​ന്ന്, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ന്തി​​​മ​​​രൂ​​​പ​​​ത്തി​​​ന് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മാ​​​ണ​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ന​​​മ്മു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​മ്മു​​​ടെ അ​​​ന്ത​​​സി​​​നും സ​​​മ​​​ത്വ​​​ത്തി​​​നും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നും മോ​​​ദി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​തു ന​​​മ്മെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്പോ​​​ഴും പൗ​​​ര​​​ന്മാ​​​രെ​​​ന്ന നി​​​ല​​​യി​​​ൽ ന​​​മ്മു​​​ടെ ക​​​ട​​​മ​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഈ ​​​ക​​​ട​​​മ​​​ക​​​ൾ നി​​​റ​​​വേ​​​റ്റാ​​​ൻ നാം ​​​എ​​​പ്പോ​​​ഴും ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ശ​​​ക്ത​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യാ​​​ണ് ഈ ​​​ക​​​ട​​​മ​​​ക​​​ളെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന വെ​​​റു​​​മൊ​​​രു പു​​​സ്ത​​​കം മാ​​​ത്ര​​​മ​​​ല്ലെ​​​ന്നും രാ​​​ജ്യ​​​ത്തെ എ​​​ല്ലാ പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​മു​​​ള്ള വി​​​ശു​​​ദ്ധ​​​മാ​​​യ വാ​​​ഗ്ദാ​​​ന​​​മാ​​​ണെ​​​ന്നും ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു. ജാ​​​തി​​​യോ മ​​​ത​​​മോ പ്ര​​​ദേ​​​ശ​​​മോ ഭാ​​​ഷ​​​യോ സ​​​ന്പ​​​ദ്സ്ഥി​​​തി​​​യോ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ എ​​​ല്ലാ​​​വ​​​ർ​​​ക്കും തു​​​ല്യ​​​ത​​​യും ബ​​​ഹു​​​മാ​​​ന​​​വും നീ​​​തി​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന വാ​​​ഗ്ദാ​​​ന​​​മാ​​​ണ​​​തെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

""പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഭ​​​ര​​​ണ​​​ഘ​​​ട​​​ന സം​​​ര​​​ക്ഷ​​​ണ ക​​​വ​​​ച​​​മാ​​​ണ്. അ​​​ത് അ​​​വ​​​രു​​​ടെ ശ​​​ക്തി​​​യും എ​​​ല്ലാ പൗ​​​ര​​​ന്മാ​​​രു​​​ടെ​​​യും ശ​​​ബ്‌​​​ദ​​​വു​​​മാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന സു​​​ര​​​ക്ഷി​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്നി​​​ട​​​ത്തോ​​​ളം എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സു​​​ര​​​ക്ഷി​​​ത​​​മാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രേ ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​വു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ന​​​മു​​​ക്ക് പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്കാം.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​ത് എ​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണ്. അ​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള എ​​​ല്ലാ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​മെ​​​തി​​​രേ മു​​​ന്നി​​​ൽ ഞാ​​​നു​​​ണ്ടാ​​​കും''-​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ട് രാ​​​ഹു​​​ൽ എ​​​ക്സി​​​ലെ​​​ഴു​​​തി.

International

ലോകനേതാക്കളെ കണ്ട് പ്രധാനമന്ത്രി

ജൊഹന്നാ​​​സ്ബ​​​ർ​​​ഗ്: ജി 20 ​​​ഉ​​​ച്ച​​​കോ​​​ടി​​ക്കി​​​ടെ ബ്ര​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

മ​​​ലേ​​​ഷ്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ൻ​​​വ​​​ർ ഇ​​​ബ്രാ​​​ഹിം, ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ, ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ലീ ​​​ജെ​​​യ്-​​​മ്യു​​​ങ്, ബ്ര​​​സീ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ലൂ​​​യി​​​സ് ഇ​​​നാ​​​സി​​​യോ ലു​​​ല ഡി​​​സി​​​ൽ​​​വ എ​​​ന്നി​​​വ​​​ർ​​​ക്കു​​​ പു​​​റ​​​മേ യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​റ​​​സു​​​മാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സം​​​സാ​​​രി​​​ച്ചു.

കെ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച ഇ​​​ന്ത്യ-​​​യു​​​കെ സൗ​​​ഹൃ​​​ദ​​​ത്തി​​​ന് പു​​​തി​​​യ ഊ​​​ർ​​​ജം പ​​​ക​​​രു​​​മെ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

Latest News

Corehub Up