x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വര്‍ണക്കൊള്ള; എല്‍ഡിഎഫിനും യുഡിഎഫിനും പങ്ക്: മോദി


Published: March 12, 2026 03:14 AM IST | Updated: March 12, 2026 03:14 AM IST

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫി​​​നും യു​​​ഡി​​​എ​​​ഫി​​​നും പ​​​ങ്കു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

സ്വ​​​ര്‍ണം ക​​​ട​​​ത്തി​​​യ​​​ത് എ​​​ല്‍ഡി​​​എ​​​ഫാ​​​ണെ​​​ങ്കി​​​ല്‍ മോ​​​ഷ്‌​​​ടി​​​ച്ച സ്വ​​​ര്‍ണം വി​​​ല്‍ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍ ആ​​​രോ​​​പ​​​ണമു​​​ന​​​യി​​​ല്‍ നി​​​ല്‍ക്കു​​​ന്ന​​​തെ​​​ന്നും മോ​​​ദി കൊ​​​ച്ചി​​​യി​​​ൽ എ​​​ൻ​​​ഡി​​​എ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ ആ​​​രോ​​​പി​​​ച്ചു.

വി​​​ഘ​​​ട​​​ന​​​വാ​​​ദ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണു കോ​​​ണ്‍ഗ്ര​​​സ് കേ​​​ര​​​ള​​​ത്തി​​​ല്‍ പു​​​റ​​​ത്തെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. യു​​​വാ​​​ക്ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നു കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ പി​​​ഡി​​​പി​​​യു​​​മാ​​​യി രാ​​​ഷ്‌​​​ട്രീ​​​യബ​​​ന്ധം സ്ഥാ​​​പി​​​ച്ച​​​വ​​​രാ​​​ണ് സി​​​പി​​​എം.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കും ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നും ഈ ​​​ര​​​ണ്ടു മു​​​ന്ന​​​ണി​​​ക​​​ളെ​​​യും അ​​​ക​​​റ്റി​​​നി​​​ര്‍ത്ത​​​ണം. അ​​​ഴി​​​മ​​​തി​​​യി​​​ലും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലും വ​​​ര്‍ഗീ​​​യ​​​ത പ​​​ര​​​ത്തു​​​ന്ന​​​തി​​​ലും വി​​​ക​​​സ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ലും വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ ത​​​ക​​​ര്‍ക്കു​​​ന്ന​​​തി​​​ലും ഇ​​​ട​​​ത്-​​​വ​​​ല​​​ത് മു​​​ന്ന​​​ണി​​​ക​​​ള്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നും മോ​​​ദി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

കേ​​​ന്ദ്ര​​​മ​​​ന്തി​​​മാ​​​രാ​​​യ സു​​​രേ​​​ഷ് ഗോ​​​പി, ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, സി. ​​​സ​​​ദാ​​​ന​​​ന്ദ​​​ൻ മാ​​​സ്റ്റ​​​ർ എം​​​പി, എ​​​ൻ​​​ഡി​​​എ നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്, വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി, സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ്, കു​​​രു​​​വി​​​ള എം. ​​​മാ​​​ത്യു, അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി, അ​​​ഡ്വ. ഷോ​​​ൺ ജോ​​​ർ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Sabarimala gold theft Sabarimala Gold pali Sabarimala swarna pali Narendra Modi NDA BJP PM Modi

Recent News

Corehub Up