ന്യൂയോർക്ക്: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന യോഗാഭ്യാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗഗുരു എച്ച്.ആർ. നാഗേന്ദ്ര നേതൃത്വം നല്കും.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. ന്യൂയോർക്കിൽ 12 മുതൽ 14 വരെ നടക്കുന്ന യോഗ ക്യാന്പും നാഗേന്ദ്ര ഉദ്ഘാടനം ചെയ്യും.
ആസനങ്ങൾ, ധ്യാനം, പ്രഭാഷണം മുതലായവ പരിപാടിയുടെ ഭാഗമാണ്.
Tags : PM Modi guru Yoga Day celebrations New York Lead