x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോദി യുഗത്തിൽ അസംഭവ്യമായത് സംഭവിച്ചു: കേന്ദ്രമന്ത്രി


Published: March 24, 2026 01:18 AM IST | Updated: March 24, 2026 01:18 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഒ​രു സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചു എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് കേന്ദ്ര കൃഷി​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ.

2014ൽ ​ബി​ജെ​പി അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം രാ​ജ്യ​ത്ത് അ​സം​ഭ​വ്യ​മാ​യ പ​ല കാ​ര്യ​ങ്ങ​ളും മോ​ദി സാ​ധ്യ​മാ​ക്കി​യെ​ന്നും രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും റെ​യി​ൽ​വേ​യും മു​ത​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​പ​ദ്ധ​തി​ക​ൾ​വ​രെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​ത്ത​വ​ണ്ണം വി​ക​സി​ച്ചെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

മോ​ദി​യു​ഗ​ത്തി​നു​ശേ​ഷം എ​ല്ലാ മേ​ഖ​ല​യി​ലും, എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​ന്നെ​ന്നും മോ​ദി വെ​റു​മൊ​രു രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​ൻ മാ​ത്ര​മ​ല്ല, ഒ​രു സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വും രാ​ഷ്‌​ട്ര​ഭ​ക്ത​നും, ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന സേ​വ​ക​നു​മാ​ണെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഒ​രു​പാ​ട് കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും രാ​ജ്യ​മെ​ന്പാ​ടും തു​റ​ന്നി​ട്ടു​ണ്ടെ​ന്നും എ​ല്ലാ വ​ർ​ഷ​വും എ​ട്ട് പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വ​ർ​ഷം​തോ​റും മൂ​ന്ന് പു​തി​യ മെ​ട്രോ റൂ​ട്ടു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കാ​ർ​ഷി​ക​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മോ​ദി​യു​ഗ​ത്തി​നു മു​ന്പ് അ​ഞ്ച് എ​യിം​സു​ക​ൾ മാ​ത്ര​മേ രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്നും എ​ന്നാ​ൽ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ 15 പു​തി​യ എ​യിം​സു​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ട്ടു​വെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

Tags : Modi era impossible happened Shivraj Singh Chouhan Agriculture Minister PM Modi

Recent News

Corehub Up