x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപാവലിക്കുശേഷം ഡൽഹിയിലെ വായുനിലവാരം താഴ്ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: November 10, 2026 04:01 AM IST | Updated: November 10, 2026 04:01 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി​ക്കു​ശേ​ഷം ഡ​ൽ​ഹി​യി​ലെ വാ​യു​നി​ല​വാ​ര​സൂ​ചി​ക (എ​ക്യു​ഐ) ‘വ​ള​രെ മോ​ശം’ സ്ഥി​തി​യി​ൽ. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് (സി​പി​സി​ബി) ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഡ​ൽ​ഹി​യു​ടെ ശ​രാ​ശ​രി എ​ക്യു​ഐ 370 ആ​യി രേ​ഖ​പ്പെ​ടു​ത്തി. ലോ​കാ​രോ​​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) ശി​പാ​ർ​ശ ചെ​യ്യു​ന്ന മെ​ച്ച​പ്പെ​ട്ട വാ​യു​നി​ല​വാ​ര പ​രി​ധി​യേ​ക്കാ​ൾ വ​ള​രെ മു​ക​ളി​ലാ​ണ് ഇ​ന്ന​ല​ത്തെ എ​ക്യു​ഐ.

ഡ​ബ്ല്യു​എ​ച്ച്ഒ ശി​പാ​ർ​ശ ചെ​യ്ത ദൈ​നം​ദി​ന പ​രി​ധി​യേ​ക്കാ​ൾ 30 ഇ​ര​ട്ടി കൂ​ടു​ത​ലാ​ണ് ഡ​ൽ​ഹി​യി​ലെ മ​ലി​നീ​ക​ര​ണ​മെ​ന്നാ​ണ് ദീ​പാ​വ​ലി രാ​ത്രി​ക്കു ശേ​ഷ​മു​ള്ള പ​ക​ലി​ൽ ഡ​ൽ​ഹി​യി​ലെ 20 വാ​യു നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ആ​ർ​കെ പു​രം, നെ​ഹ്‌​റു ന​ഗ​ർ, ദ്വാ​ര​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​യു നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ത​ത്സ​മ​യ വാ​യു​നി​ല​വാ​ര​ത്തി​ന്‍റെ ഡാ​റ്റ ന​ൽ​കു​ന്ന​ത് നി​ർ​ത്തി.

ഡ​ൽ​ഹി​യി​ലെ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണം പ​ഞ്ചാ​ബ് സ​ർ​ക്കാ​രാ​ണെ​ന്ന് ഡ​ൽ​ഹി മ​ന്ത്രി ക​പി​ൽ മി​ശ്ര പ​റ​ഞ്ഞ​പ്പോ​ൾ ഡ​ൽ​ഹി സ​ർ​ക്കാ​ർ എ​ക്യു​ഐ ഡാ​റ്റ മൂ​ടി​വ​യ്ക്കു​ക​യാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യും കോ​ൺ​​ഗ്ര​സും പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ എ​ക്യു​ഐ ഡാ​റ്റ ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്നും മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വ് യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​തി​നേ​ക്കാ​ൾ കു​റ​ച്ചു കാ​ണി​ക്കു​ന്ന​ത്, പ്ര​ദേ​ശ​വാ​സി​ക​ളെ ഹൃ​ദ​യാ​ഘാ​തം, ആ​സ്ത്‌​മ​യു​ടെ തീ​വ്ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​സ്തം​ഭ​നം എ​ന്നി​വ​യു​ടെ അ​പ​ക​ട​സാ​ധ്യ​ത​യി​ലേ​ക്ക് ത​ള്ളി​വി​ട്ടേ​ക്കാ​മെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സൗ​ര​ഭ് ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.

Tags : Delhi Deteriorated Diwali WHO CPCB AQI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up