Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti National

ആരാണ് ‘രാജ്യവിരുദ്ധൻ‍’?, മോദിയുമായി സംവാദത്തിനു തയാറെന്ന് രാഹുൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വീ​ണ്ടും സം​വാ​ദ​ത്തി​നു വെ​ല്ലു​വി​ളി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി.

ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഛത്തീ​സ്​​ഗ​ഡി​ലെ ബ​സ്ത​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ‘ദി​മാ​​ഗി ന​ക്സ​ലു​ക​ൾ’ (ചി​ന്ത​ക​ളി​ൽ ന​ക്സ​ലി​സ​മു​ള്ള​വ​ർ) പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ആ​രാ​ണ് ‘രാ​ജ്യ​വി​രു​ദ്ധ​ൻ’ എ​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​വാ​ദം ന​ട​ത്താ​മെ​ന്ന് രാ​ഹു​ൽ എ​ക്സി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ത​ങ്ങ​ളെ ന​ക്സ​ലു​ക​ളെ​ന്നു വി​ളി​ച്ചെ​ന്നും സം​വാ​ദ​ത്തി​നു​ശേ​ഷം ഒ​രു ജ​വാ​ന്‍റെ മു​ന്നി​ൽ​പ്പോ​ലും വീ​ണ്ടും നി​ൽ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ധൈ​ര്യ​മു​ണ്ടാ​വി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ബ​സ്ത​റി​ലെ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​യി​രു​ന്നു സാ​യു​ധ​രാ​യ മാ​വോ​യി​സ്റ്റു​ക​ളെ ഇ​ല്ലാ​താ​ക്കി​യെ​ങ്കി​ലും ‘ദി​മാ​ഗി ന​ക്സ​ലു​ക​ൾ’ രാ​ഷ്‌​ട്രീ​യ​ പാ​ർ​ട്ടി​ക​ളി​ലേ​ക്കും സം​ഘ​ട​ന​ക​ളി​ലേ​ക്കും നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്നു മോ​ദി പ​രാ​മ​ർ​ശിച്ചത്.

പ്ര​ധാ​നമ​ന്ത്രി​യു​ടെ സം​ഭാ​ഷ​ണ​ശ​ക​ല​മ​ട​ങ്ങി​യ വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വെ​ല്ലു​വി​ളി. സി​ആ​ർ​പി​എ​ഫി​നെ സൂ​ചി​പ്പി​ച്ച്, ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ള്ള​ങ്ങ​ൾ നി​ങ്ങ​ൾ വി​ശ്വ​സി​ച്ചി​ട്ടി​ല്ലെ​ന്ന് നി​ങ്ങ​ളു​ടെ മു​ഖ​ങ്ങ​ൾ ക​ണ്ടാ​ൽ അ​റി​യാ​മെ​ന്ന് രാ​ഹു​ൽ എ​ക്സി​ൽ കു​റി​ച്ചു. സം​വാ​ദ​ത്തി​ന് ഏ​തു സ്ഥ​ല​വും, ഏ​തു സ​മ​യ​വും തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up