പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സോണിയാഗാന്ധിയുടെ പുതിയ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശിരോമണി അകാലിദൾ രംഗത്ത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഓപ്പറേഷൻ ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ടുകളും ദുഃഖവും അനുഭവിച്ചിരുന്നു എന്ന തരത്തിലുള്ള സോണിയാഗാന്ധിയുടെ പ്രസ്താവനയെയാണ് അകാലിദൾ എതിർത്തത്.
1984-ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ സിഖ് സമൂഹത്തിനും സിഖുകാരുടെ പരമോന്നത ധർമപീഠമായ ശ്രീ അകാൽ തഖ്ത് സാഹിബിനും എതിരായ നേരിട്ടുള്ള കടന്നുകയറ്റവും ആക്രമണവുമായിരുന്നു എന്ന് അകാലിദൾ വക്താവ് അർഷ്ദീപ് സിംഗ് ക്ലർ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ ഇത്തരം പ്രസ്താവനകളും ഖേദം പ്രകടിപ്പിക്കലുകളും അംഗീകരിക്കാനാവില്ലെന്നും പാർട്ടി കുറ്റപ്പെടുത്തി.
Tags : Shiromani Akali Dal soniagandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash