x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​താ​ബ്ദിനി​റ​വി​ൽ എ​ൽ.കെ. ​അ​ഡ്വാ​നി

​പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി
Published: November 8, 2026 12:16 AM IST | Updated: November 8, 2026 12:18 AM IST

ലാൽ കൃഷ്ണ അഡ്വാനിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലാ​​​​​​ൽ കൃ​​​​​​ഷ്ണ അ​​​​​​ഡ്വാ​​​​​​നി ​ഇ​​​​​​ന്ന് ​ത​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ നൂ​​​​​​റാം വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് പ്ര​​​​​​വേ​​​​​​ശി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ആ​​​​​​ധു​​​​​​നി​​​​​​ക ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ പ​​​​​​ല സു​​​​​​പ്ര​​​​​​ധാ​​​​​​ന അ​​​​​​ധ്യാ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും ക​​​​​​ട​​​​​​ന്നു​​​​​​പോ​​​​​​യ ചു​​​​​​രു​​​​​​ക്കം ചി​​​​​​ല വ്യ​​​​​​ക്തി​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​ണ് അ​​​​ദ്ദേ​​​​ഹം. 1927 ​ന​​​​​​വം​​​​​​ബ​​​​​​ർ എ​​​​​ട്ടി​​​​​നാ​​​​​ണ് ​അ​​​​​ദ്ദേ​​​​​ഹം ​ജ​​​​​​നി​​​​​​ച്ച​​​​​​ത്.

1947ൽ ​​​​​​യു​​​​​​വാ​​​​​​വാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ​​​​​​ത​​​​​​ന്നെ സി​​​​​​ന്ധി​​​​​​ലെ പ​​​​​​രി​​​​​​ചി​​​​​​ത​​​​​​മാ​​​​​​യ ലോ​​​​​​കം ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചു​​​​​​പോ​​​​​​രേ​​​​​​ണ്ടി​​​​​​വ​​​​​​ന്ന​​​​​​തി​​​​​​ന്‍റെ വേ​​​​​​ദ​​​​​​ന അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ചു. എ​​​​​​ന്നാ​​​​​​ൽ, യാ​​​​​​തൊ​​​​​​രു നീ​​​​​​ര​​​​​​സ​​​​​​വു​​​​​​മി​​​​​​ല്ലാ​​​​​​തെ അ​​​​​​ദ്ദേ​​​​​​ഹം ത​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം പൂ​​​​​​ജ്യ​​​​​​ത്തി​​​​​​ൽനി​​​​​​ന്ന് വീ​​​​​​ണ്ടും കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ത്തു. എ​​​​​​ല്ലാ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​മെ​​​​​​തി​​​​​​രേ പോ​​​​​​രാ​​​​​​ടി, ഒ​​​​​​ന്നു​​​​​​മി​​​​​​ല്ലാ​​​​​​യ്മ​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്ന് കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള ഈ ​​​​​​ക​​​​​​ഴി​​​​​​വ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം എ​​​​​​പ്പോ​​​​​​ഴും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.

ര​​​​​​ണ്ട് സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത​​​​​​ക​​​​​​ൾ ഒ​​​​​​രു നേ​​​​​​താ​​​​​​വ് എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ അ​​​​​​ഡ്വാ​​​​​​നി​​​​​യെ എ​​​​​​ല്ലാ​​​​​​യ്പോഴും വേ​​​​​​റി​​​​​​ട്ടു​​​​​​ നി​​​​​​ർ​​​​​​ത്തി. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര വ്യ​​​​​​ക്ത​​​​​​ത​​​​​​യും ബൗ​​​​​​ദ്ധി​​​​​​ക മൂ​​​​​​ർ​​​​​​ച്ച​​​​​​യു​​​​​​മാ​​​​​​ണ് ഒ​​​​​​ന്നാ​​​​​​മ​​​​​​ത്തേ​​​​​​ത്. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​സം​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലും എ​​​​​​ഴു​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ലും ഇ​​​​​​ത് പ്ര​​​​​​തി​​​​​​ഫ​​​​​​ലി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഇ​​​​​​ന്ത്യ​​​​​​ൻ രാ​​​​​​ഷ്‌ട്രീയ​​​​​​ത്തി​​​​​​ലെ വ​​​​​​ലി​​​​​​യൊ​​​​​​രു വി​​​​​​ഭാ​​​​​​ഗം വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ച്ച വ്യാ​​​​​​ജ മ​​​​​​തേ​​​​​​ത​​​​​​ര​​​​​​ത്വ​​​​​​ത്തെ അ​​​​​​ദ്ദേ​​​​​​ഹം തു​​​​​​റ​​​​​​ന്നു​​​​​​കാ​​​​​​ട്ടി​​​​​​യ രീ​​​​​​തി​​​​​​യാ​​​​​​ണ് ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തേ​​​​​​ത്.

ത​​​​​​നി​​​​​​ക്കു ല​​​​​​ഭി​​​​​​ച്ച ഓ​​​​​​രോ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​വും അ​​​​​​ഡ്വാ​​​​​​നി​​​​​ജി ​വ​​​​​​ള​​​​​​രെ ശ്ര​​​​​​ദ്ധ​​​​​​യോ​​​​​​ടെ നി​​​​​​ർ​​​​​​വഹി​​​​​​ച്ചു. 1970ൽ ​​​​​​അ​​​​​​ഡ്വാ​​​​​​നി​​​​​യു​​​​​​ടെ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ​​​​​റി ജീ​​​​​​വി​​​​​​തം ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​ലെ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ൾ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ ഭേ​​​​​​ദ​​​​​​മ​​​​​​ന്യേ ഏ​​​​​​വ​​​​​​രു​​​​​​ടെ​​​​​​യും പ്ര​​​​​​ശം​​​​​​സ പി​​​​​​ടി​​​​​​ച്ചു​​​​​​പ​​​​​​റ്റി. ഒ​​​​​​രു എം​​​​​പി എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലും പി​​​​​​ന്നീ​​​​​​ട് ഇ​​​​​​രു​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലെ​​​​​​യും പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വാ​​​​​​യും ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​രു​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം ത​​​​​​ന്‍റെ വ്യ​​​​​​ക്തി​​​​​​മു​​​​​​ദ്ര പ​​​​​​തി​​​​​​പ്പി​​​​​​ച്ചു. പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​ന്‍റ​​​​​​റി ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ലും ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ നേ​​​​​​രി​​​​​​ട്ട് കാ​​​​​​ണു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലു​​​​​​ട​​​​​​നീ​​​​​​ളം നി​​​​​​ര​​​​​​ന്ത​​​​​​രം സ​​​​​​ഞ്ച​​​​​​രി​​​​​​ച്ചു.

1991ലെ ​​​​​​ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് എ​​​​​​നി​​​​​​ക്ക് ഇ​​​​​​പ്പോ​​​​​​ഴും വ്യ​​​​​​ക്ത​​​​​​മാ​​​​​​യി ഓ​​​​​​ർ​​​​​​മ​​​​​യു​​​​​​ണ്ട്. ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ അ​​​ദ്ദേ​​​ഹം ​മ​​​​​​ത്സ​​​​​​രി​​​​​​ക്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച ര​​​​​​ണ്ട് സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ഗാ​​​​​​ന്ധി​​​​​​ന​​​​​​ഗ​​​​​​ർ. ഗാ​​​​​​ന്ധി​​​​​​ന​​​​​​ഗ​​​​​​റി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ പ​​​​​​ല​​​​​​ത​​​​​​വ​​​​​​ണ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ലേ​​​​​​ക്ക് തെര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തു. ത​​​​​​ന്‍റെ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തോ​​​​​​ട് അ​​​​​​ദ്ദേ​​​​​​ഹം കാ​​​​​​ണി​​​​​​ച്ച ക​​​​​​രു​​​​​​ത​​​​​​ലും ശ്ര​​​​​​ദ്ധ​​​​​​യും ഏ​​​​​​വ​​​​​​രും ക​​​​​​ണ്ടു​​​​​​പ​​​​​​ഠി​​​​​​ക്കേ​​​​​​ണ്ട ഒ​​​​​​ന്നാ​​​​​​ണ്.

അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ അ​​​​​​ഡ്വാ​​​​​​നി​​​​​ജി​​​​​​യു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലെ ഒ​​​​​​രു നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക വ​​​​​​ഴി​​​​​​ത്തി​​​​​​രി​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്നു. ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന കാ​​​​​​ത്തു​​​​​​സൂ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മു​​​​​​ള്ള പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം മു​​​​​​ൻ​​​​​​നി​​​​​​ര​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ആ ​​​​​​അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ‘എ ​​​​​​പ്രി​​​​​​സ​​​​​​ണേ​​​​​​ഴ്സ് സ്ക്രാ​​​​​​പ്പ്ബു​​​​​​ക്ക്’ എ​​​​​​ന്ന പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ച്ചു.

ഉ​​​​​​ജ്വ​​​​​ല​​​​​​നാ​​​​​​യ ഒ​​​​​​രു പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ് മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, മി​​​​​​ക​​​​​​ച്ചൊ​​​​​​രു ഭ​​​​​​ര​​​​​​ണ​​​​​​ക​​​​​​ർ​​​​​​ത്താ​​​​​​വ് കൂ​​​​​​ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ഡ്വാ​​​​​​നി. 1977​ൽ ​​​​​ജ​​​​​​ന​​​​​​താ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ വാ​​​​​​ർ​​​​​​ത്താ​​​​​​വി​​​​​​ത​​​​​​ര​​​​​​ണ പ്ര​​​​​​ക്ഷേ​​​​​​പ​​​​​​ണ മ​​​​​​ന്ത്രി​​​​​​യാ​​​​​​യി ചു​​​​​​മ​​​​​​ത​​​​ല​​​​​​യേ​​​​​​റ്റു. ഉ​​​​​​പ​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലും ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ കാ​​​​​​ലം സേ​​​​​​വ​​​​​​ന​​​​​​മ​​​​​​നു​​​​​​ഷ്ഠി​​​​​​ച്ച ആ​​​​​​ഭ്യ​​​​​​ന്ത​​​​​​രമ​​​​​​ന്ത്രി​​​​​​മാ​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ളെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലും ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ സു​​​​​​ര​​​​​​ക്ഷാ സം​​​​​​വി​​​​​​ധാ​​​​​​നം ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക പ​​​​​​ങ്കു​​​​​​വ​​​​​​ഹി​​​​​​ച്ചു. ന​​​​​​മ്മു​​​​​​ടെ സു​​​​​​ര​​​​​​ക്ഷാ സേ​​​​​​നാം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​നി​​​​​​ല​​​​​​വാ​​​​​​രം മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം ചെ​​​​​​യ്ത കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ വ​​​​​​ലി​​​​​​യ ആ​​​​​​ദ​​​​​​ര​​​​​​വോ​​​​​​ടെ സ്മ​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു. ഭീ​​​​​​ക​​​​​​ര​​​​​​വാ​​​​​​ദ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേയു​​​​​​ള്ള അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​സ​​​​​​ന്ദി​​​​​​ഗ്ധ നി​​​​​​ല​​​​​​പാ​​​​​​ട് ഇ​​​​​​ന്ത്യ​​​​​ക്ക് ശ​​​​​​ക്ത​​​​​​മാ​​​​​​യ ഒ​​​​​​രു ഭീ​​​​​​ക​​​​​​ര​​​​​​വി​​​​​​രു​​​​​​ദ്ധ നി​​​​​​യ​​​​​​മം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് വ​​​​​​ഴി​​​​​​യൊ​​​​​​രു​​​​​​ക്കി.

അ​​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യ മു​​​​​​ഹൂ​​​​​​ർ​​​​​​ത്ത​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു സോ​​​​​​മ​​​​​​നാ​​​​​​ഥി​​​​​​ൽ​​​​​നി​​​​​​ന്ന് അ​​​​​​യോ​​​​​​ധ്യ​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള ര​​​​​​ഥ​​​​​​യാ​​​​​​ത്ര. ​ബി​​​​​​ഹാ​​​​​​റി​​​​​​ൽ​​​​​വ​​​​​​ച്ച് അ​​​​​​ദ്ദേ​​​​ഹം ​​അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യ സ​​​​​​ങ്ക​​​​​​ട​​​​​​ക​​​​​​ര​​​​​​മാ​​​​​​യ നി​​​​​​മി​​​​​​ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഓ​​​​​​ർ​​​​​​മ​​​​​​ക​​​​​​ളും എ​​​​​​ന്‍റെ മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ണ്ട്.
അ​​​​​​ഡ്വാ​​​​​​നി​​​​​ജി​​​​​​യു​​​​​​ടെ വ്യ​​​​​​ക്തി​​​​​​ത്വ​​​​​​ത്തെ വേ​​​​​​റി​​​​​​ട്ടു​​​​​​ നി​​​​​​ർ​​​​​​ത്തു​​​​​​ന്ന ഒ​​​​​​ട്ടേ​​​​​​റെ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്, അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ലാ​​​​​​ളി​​​​​​ത്യം. ന​​​​​​വ​​​​​​നി​​​​​​ർ​​​​​മാ​​​​​​ൺ പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​നു​​​​​ശേ​​​​​​ഷം അ​​​​​​ദ്ദേ​​​​​ഹം ​ജു​​​​​​ന​​​​​​ഗ​​​​​​ഢി​​​​​​ലെ​​​​​​ത്തി ഒ​​​​​​രു സാ​​​​​​ധാ​​​​​​ര​​​​​​ണ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നെ​​​​​​പ്പോ​​​​​​ലെ ഒ​​​​​​രു മാ​​​​​​സ​​​​​​ത്തോ​​​​​​ളം താ​​​​​​മ​​​​​​സി​​​​​​ച്ചു. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​നെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​ഞ്ഞ ആ ​​​​​​നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നാ​​​​​​യി പാ​​​​​​ർ​​​​​​ട്ടി​​​​​​യെ സ​​​​​​ജ്ജ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത് അ​​​​​​ദ്ദേ​​​​​​ഹ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. പൊ​​​​​​തു​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ൽ എ​​​​​​ത്ര​​​​​​ത്തോ​​​​​​ളം സ​​​​​​ത്യ​​​​​​സ​​​​​​ന്ധ​​​​​​ത​​​​​​യും ധാ​​​​​​ർ​​​​​​മി​​​​​ക​​​​​​ത​​​​​​യും പു​​​​​​ല​​​​​​ർ​​​​​​ത്താ​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം എ​​​​​​പ്പോ​​​​​​ഴും കാ​​​​​​ണി​​​​​​ച്ചു​​​​​​ത​​​​​​ന്നു. വാ​​​​​​യ​​​​​​ന​​​​​​യി​​​​​​ൽ അ​​​​​​തീ​​​​​​വ താ​​​​​​ത്പ​​​​​​ര്യ​​​​​​മു​​​​​​ള്ള വ്യ​​​​​​ക്തി​​​​​​യാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം സ​​​​​​മ​​​​​​യം ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്കറി​​​​​​യാം, എ​​​​​​ത്ര​​​​​​ത്തോ​​​​​​ളം ശ്ര​​​​​​ദ്ധ​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ വാ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന്. സി​​​​​​നി​​​​​​മ​​​​​​യു​​​​​​ടെ​​​​​​യും നാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ന്‍റെ​​​​​​യും വ​​​​​​ലി​​​​​​യൊ​​​​​​രു ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​നാ​​​​​​യ അ​​​​​​ദ്ദേ​​​​​​ഹം, ന​​​​​​ല്ലൊ​​​​​​രു സി​​​​​​നി​​​​​​മാ നി​​​​​​രൂ​​​​​​പ​​​​​​ക​​​​​​ൻകൂ​​​​​​ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ച​​​​​​രി​​​​​​ത്ര​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​റി​​​​​​വും അ​​​​​​ത് സം​​​​​​ര​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യ​​​​​​ക​​​​​​ത​​​​​​യും ‘മൈ ​​​​​​ക​​​​​​ൺ​​​​​​ട്രി മൈ ​​​​​​ലൈ​​​​​​ഫ്’ എ​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ൽ വ്യ​​​​​​ക്ത​​​​​​മാ​​​​​​ണ്.

അ​​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യ ജീ​​​​​​വി​​​​​​ത​​​​​​യാ​​​​​​ത്ര​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു പ​​​​​​റ​​​​​​യു​​​​​​മ്പോ​​​​​​ൾ, ക​​​​​​മ​​​​​​ലാ അ​​​​​​ഡ്വാ​​​​​​നി​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്കാ​​​​​​തെ അ​​​​​​ത് പൂ​​​​​​ർ​​​​​ണ​​​​​​മാ​​​​​​കി​​​​​​ല്ല. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പൊ​​​​​​തു​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലു​​​​​​ട​​​​​​നീ​​​​​​ളം ക​​​​​​രു​​​​​​ത്തും പി​​​​​​ന്തു​​​​​​ണ​​​​​​യും ന​​​​​​ൽ​​​​​​കി​​​​​​യ വ്യ​​​​​​ക്തി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​വ​​​​​​ർ. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തോ​​​​​​ടു​​​​​​ള്ള ന​​​​​​ന്ദി​​​​​​സൂ​​​​​​ച​​​​​​ക​​​​​​മാ​​​​​​യി 2024ൽ ​​​​​​ഭാ​​​​​​ര​​​​​​ത​​​​​​ര​​​​​​ത്ന ന​​​​​​ൽ​​​​​​കി അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ ആ​​​​​​ദ​​​​​​രി​​​​​​ച്ചു. അ​​​​​​ഡ്വാ​​​​​​നി​​​​​ജി ​ത​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​ന്‍റെ നൂ​​​​​​റാം വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് പ്ര​​​​​​വേ​​​​​​ശി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന് ആ​​​​​​യു​​​​​​രാ​​​​​​രോ​​​​​​ഗ്യ​​​​​​മു​​​​​​ണ്ടാ​​​​​​വ​​​​​​ട്ടെ​​​​​​യെ​​​​​​ന്നും ന​​​​​​മ്മെ ഏ​​​​​​വ​​​​​​രെ​​​​​​യും എ​​​​​​ന്ന​​​​​​ത്തെ​​​​​​യും​​​​​പോ​​​​​​ലെ ഇ​​​​​​നി​​​​​​യും പ്ര​​​​​​ചോ​​​​​​ദി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് തു​​​​​​ട​​​​​​രാ​​​​​​ൻ ക​​​​​​ഴി​​​​​​യ​​​​​​ട്ടെ​​​​​​യെ​​​​​​ന്നും ഞാ​​​​​​ൻ പ്രാ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​​​​ന്നു.

Tags : L.K. Advani Milestone Centenary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Modi

Recent News

Corehub Up