ഷാജി കുമാർ
കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത ക്യാമറാമാൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചിത്രീകരണത്തിനിടെ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, നരൻ, ഒടിയൻ ഉൾപ്പെടെ അമ്പതിലധികം സിനിമകൾക്ക് അദ്ദേഹം ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. 2016-ൽ റിലീസ് ചെയ്ത് വലിയ ബോക്സ്ഓഫീസ് വിജയമായ 'പുലിമുരുകനിലെ' ചായാഗ്രഹണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
റിലീസിനൊരുങ്ങുന്ന 'അതിമനോഹരം', 'ഒറ്റക്കൊമ്പൻ' തുടങ്ങിയ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ ഷാജി കുമാർ ആയിരുന്നു. മികച്ച മാസ് ചിത്രങ്ങളിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രതിഭയാണ് ഷാജി കുമാർ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സിനിമാ ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
Tags : ShajiKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash