x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടൽ കേരളത്തിന്‍റെ പുതിയ കവാടം

വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി
Published: September 24, 2026 01:57 AM IST | Updated: September 24, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

ഇ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര മാ​​​​രി​​​​ടൈം ദി​​​​നം. ‘From Policy to Practice: Powering Maritime Excellence’ എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ ലോ​​​​കം ഈ ​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. ന​​​​യ​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​ക​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളും മാ​​​​ത്രം പോ​​​​രാ; അ​​​​വ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​താ​​​​ക​​​​ണം. അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളാ​​​​യും അ​​​​റി​​​​വ് തൊ​​​​ഴി​​​​ലും സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​മാ​​​​യി മാ​​​​റ​​​​ണം.

നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യും സം​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളെ​​​​യും ബ​​​​ന്ധി​​​​പ്പി​​​​ച്ച മ​​​​ഹാ​​​​പാ​​​​ത​​​​യാ​​​​ണ് സ​​​​മു​​​​ദ്രം. ഇ​​​​ന്നും ലോ​​​​ക വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ഗോ​​​​ള വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​യു​​​​ടെ​​​​യും പ്ര​​​​ധാ​​​​ന അ​​​​ടി​​​​ത്ത​​​​റ സ​​​​മു​​​​ദ്ര ഗ​​​​താ​​​​ഗ​​​​ത​​​​മാ​​​​ണ്. എ​​​​ന്നാ​​​​ല്‍, ഇ​​​​ന്ന​​​​ത്തെ സ​​​​മു​​​​ദ്ര സ​​​​മ്പ​​​​ദ്‌​​വ്യ​​​​വ​​​​സ്ഥ ക​​​​പ്പ​​​​ലി​​​​ലും തു​​​​റ​​​​മു​​​​ഖ​​​​ത്തും മാ​​​​ത്രം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല. ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ്, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, തീ​​​​ര​​​​ദേ​​​​ശ ടൂ​​​​റി​​​​സം, തീ​​​​ര​​​​ദേ​​​​ശ ച​​​​ര​​​​ക്ക് വ്യാ​​​​പാ​​​​രം, ക​​​​പ്പ​​​​ല്‍ നി​​​​ര്‍​മാ​​​​ണം, സ​​​​മു​​​​ദ്ര സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, മ​​​​റൈ​​​​ന്‍ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ്, മാ​​​​രി​​​​ടൈം നി​​​​യ​​​​മം, ആ​​​​ര്‍​ബി​​​​ട്രേ​​​​ഷ​​​​ന്‍, സ​​​​മു​​​​ദ്ര ഗ​​​​വേ​​​​ഷ​​​​ണം, പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ര്‍​ജം, വി​​​​ദ്യാ​​​​ഭ്യാ​​​​സം, നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​നം തു​​​​ട​​​​ങ്ങി വ​​​​ലി​​​​യൊ​​​​രു ബ്ലൂ ​​​​ഇ​​​​ക്കോ​​​​ണ​​​​മി​​​​യാ​​​​ണ് ലോ​​​​ക​​​​ത്തി​​​​നു മു​​​​ന്നി​​​​ല്‍ തു​​​​റ​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ന​​​​ന്തസാ​​​​ധ്യ​​​​ത

സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​റേ​​​​ബ്യ​​​​യി​​​​ലേ​​​​ക്കും ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലേ​​​​ക്കും യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്കും ഏ​​​​ഷ്യ​​​​യി​​​​ലേ​​​​ക്കും സ​​​​ഞ്ച​​​​രി​​​​ച്ച​​​​ത് ക​​​​ട​​​​ല്‍​വ​​​​ഴി​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തേ വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും അ​​​​റി​​​​വും സം​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ന് മ​​​​റ്റൊ​​​​രു ച​​​​രി​​​​ത്രാ​​​​വ​​​​സ​​​​രം ന​​​​മ്മു​​​​ടെ മു​​​​ന്നി​​​​ലു​​​​ണ്ട്. വി​​​​ഴി​​​​ഞ്ഞം അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര തു​​​​റ​​​​മു​​​​ഖം, കൊ​​​​ച്ചി, ന​​​​മ്മു​​​​ടെ മ​​​​റ്റ് തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ള്‍, ഉ​​​​ള്‍​നാ​​​​ട​​​​ന്‍ ജ​​​​ല​​​​പാ​​​​ത​​​​ക​​​​ള്‍, അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍, റോ​​​​ഡ്-​​​​റെ​​​​യി​​​​ല്‍ ശൃം​​​​ഖ​​​​ല, വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മു​​​​ള്ള മ​​​​നു​​​​ഷ്യ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി ഇ​​​​വ​​​​യെ​​​​ല്ലാം ഒ​​​​രൊ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ല്‍ ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന് പു​​​​തി​​​​യ വ​​​​ള​​​​ര്‍​ച്ചാ​​​​പ​​​​ഥം സൃ​​​​ഷ്‌​​ടി​​ക്കാ​​​​നാ​​​​കും. അ​​​​താ​​​​ണ് മി​​​​ഷ​​​​ന്‍ സ​​​​മു​​​​ദ്ര. 2026-27 സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​ല്‍ 400 കോ​​​​ടി രൂ​​​​പ വ​​​​ക​​​​യി​​​​രു​​​​ത്തി ആ​​​​രം​​​​ഭി​​​​ച്ച മി​​​​ഷ​​​​ന്‍ സ​​​​മു​​​​ദ്ര ഒ​​​​രു തു​​​​റ​​​​മു​​​​ഖ വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി മാ​​​​ത്ര​​​​മ​​​​ല്ല, ക​​​​ട​​​​ലി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ളി​​​​ലൂ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ​​​​മ​​​​ഗ്ര വി​​​​ക​​​​സ​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ദീ​​​​ര്‍​ഘ​​​​കാ​​​​ല ദ​​​​ര്‍​ശ​​​​നം കൂ​​​​ടി​​​​യാ​​​​ണ്.

പു​​​​തി​​​​യ തു​​​​ട​​​​ക്കം

മു​​​​ന്‍​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മാ​​​​രി​​​​ടൈം ദി​​​​നാ​​​​ച​​​​ര​​​​ണം പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും പ​​​​രി​​​​ധി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​നി ആ ​​​​ച​​​​ര്‍​ച്ച​​​​യെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​ര​​​​ണം. ഓ​​​​രോ അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര മാ​​​​രി​​​​ടൈം ദി​​​​ന​​​​വും പു​​​​തി​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ദി​​​​ശ നി​​​​ശ്ച​​​​യി​​​​ക്കാ​​​​നു​​​​മു​​​​ള്ള പൊ​​​​തു​​​​വേ​​​​ദി​​​​യാ​​​​യി വ​​​​ള​​​​ര​​​​ണം. ഇ​​​​ത് ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ആ​​​​ഘോ​​​​ഷ​​​​മ​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ സ​​​​മു​​​​ദ്ര ചി​​​​ന്ത​​​​യു​​​​ടെ തു​​​​ട​​​​ക്ക​​​​മാ​​​​ണ്.

സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഓ​​​​രോ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നും ഒ​​​​രേ ദൗ​​​​ത്യ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ല്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​വു​​​​ന്ന തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളും അ​​​​നു​​​​ബ​​​​ന്ധ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും പു​​​​തി​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​ര​​​​ണം. തീ​​​​ര​​​​ദേ​​​​ശ ച​​​​ര​​​​ക്ക് ഗ​​​​താ​​​​ഗ​​​​തം, ഉ​​​​ള്‍​നാ​​​​ട​​​​ന്‍ ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​തം, യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യം, ടൂ​​​​റി​​​​സം, ച​​​​ര​​​​ക്കു​​​​നീ​​​​ക്കം, ലോ​​​​ജി​​​​സ്റ്റി​​​​ക് ഹ​​​​ബ്ബു​​​​ക​​​​ള്‍, ഡ്രൈ ​​​​പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍, വെ​​​​യ​​​​ര്‍​ഹൗ​​​​സു​​​​ക​​​​ള്‍, കോ​​​​ള്‍​ഡ് ചെ​​​​യി​​​​ന്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്ക​​​​ണം. ക​​​​ട​​​​ലോ പ്ര​​​​ധാ​​​​ന ജ​​​​ല​​​​പാ​​​​ത​​​​യോ ഇ​​​​ല്ലാ​​​​ത്ത ജി​​​​ല്ല​​​​ക​​​​ള്‍​ക്കും മാ​​​​രി​​​​ടൈം വി​​​​ക​​​​സ​​​​ന​​​​ത്തി​​ന്‍റെ നേ​​​​ട്ടം ല​​​​ഭി​​​​ക്ക​​​​ണം. റോ​​​​ഡ്, റെ​​​​യി​​​​ല്‍, ജ​​​​ല​​​​പാ​​​​ത, വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം, ലോ​​​​ജി​​​​സ്റ്റി​​​​ക്സ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ ബ​​​​ന്ധി​​​​പ്പി​​​​ച്ചാ​​​​ല്‍ ഉ​​​​ള്‍​നാ​​​​ട​​​​ന്‍ ഗ്രാ​​​​മ​​​​ത്തി​​​​ലെ സം​​​​രം​​​​ഭ​​​​ക​​​​നും ലോ​​​​ക​​​​വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്താം. തീ​​​​ര​​​​കേ​​​​ര​​​​ള​​​​വും ഉ​​​​ള്‍​നാ​​​​ട​​​​ന്‍ കേ​​​​ര​​​​ള​​​​വും ര​​​​ണ്ട​​​​ല്ല, ഒ​​​​രൊ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക കേ​​​​ര​​​​ള​​​​മാ​​​​ണ്.

മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ കാ​​​​ഴ്ച​​​​ക്കാ​​​​ര​​​​ല്ല

ന​​​​മ്മു​​​​ടെ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും തീ​​​​ര​​​​ദേ​​​​ശ സ​​​​മൂ​​​​ഹ​​​​വും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് ബ്ലൂ ​​​​ഇ​​​​ക്കോ​​​​ണ​​​​മി. ആ​​​​ധു​​​​നി​​​​ക മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍, കോ​​​​ള്‍​ഡ് ചെ​​​​യി​​​​ന്‍, മ​​​​ത്സ്യ സം​​​​സ്‌​​​​​​ക​​​​ര​​​​ണം, മൂ​​​​ല്യ​​​​വ​​​​ര്‍​ധി​​​​ത ഉ​​​​ത്പ​​ന്ന​​​​ങ്ങ​​​​ള്‍, പ​​​​രി​​​​ശീ​​​​ല​​​​നം, വി​​​​ദ്യാ​​​​ഭ്യാ​​​​സം, സം​​​​രം​​​​ഭ​​​​ക​​​​ത്വം, മ​​​​റൈ​​​​ന്‍ ടൂ​​​​റി​​​​സം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പു​​​​തി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്‌​​ടി​​​​ക്ക​​​​ണം. ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി ക​​​​ട​​​​ലി​​​​നൊ​​​​പ്പം ജീ​​​​വി​​​​ച്ച​​​​വ​​​​രു​​​​ടെ അ​​​​നു​​​​ഭ​​​​വ​​​​ജ്ഞാ​​​​ന​​​​വും പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും ത​​​​മ്മി​​​​ല്‍ കൈ​​​​കോ​​​​ര്‍​ക്ക​​​​ണം. ക​​​​ട​​​​ലി​​​​ല്‍നി​​​​ന്ന് സ​​​​മ്പ​​​​ത്ത് സൃ​​​​ഷ്‌​​ടി​​ക്കു​​​​മ്പോ​​​​ള്‍, ക​​​​ട​​​​ലി​​​​നെ ആ​​​​ശ്ര​​​​യി​​​​ച്ച് ജീ​​​​വി​​​​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​തി​​​​ന്‍റെ ആ​​​​ദ്യനേ​​​​ട്ടം എ​​​​ത്തേ​​​​ണ്ട​​​​ത്.

ലോ​​​​കവി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്ക്

മാ​​​​രി​​​​ടൈം സ​​​​മ്പ​​​​ദ്‌​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ തു​​​​ട​​​​ക്കം തു​​​​റ​​​​മു​​​​ഖ ക​​​​വാ​​​​ട​​​​ത്തി​​​​ല്‍ മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​ത് ഒ​​​​രു കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ല്‍നി​​​​ന്നു​​ത​​ന്നെ ആ​​​​രം​​​​ഭി​​​​ക്കാം. സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന​​​​ങ്ങ​​​​ള്‍, നാ​​​​ളി​​​​കേ​​​​രം, റ​​​​ബ​​​​ര്‍, ക​​​​യ​​​​ര്‍, ഭ​​​​ക്ഷ്യോ​​​​ത്പ​​ന്ന​​​​ങ്ങ​​​​ള്‍, മൂ​​​​ല്യ​​​​വ​​​​ര്‍​ധി​​​​ത ഉ​​​​ത്പ​​ന്ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ അ​​​​സം​​​​സ്‌​​​​കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളാ​​​​യി മാ​​​​ത്രം പു​​​​റ​​​​ത്തേ​​​​ക്ക് പോ​​​​കാ​​​​തെ സം​​​​സ്‌​​​​ക​​​​രി​​​​ച്ചും പാ​​​​ക്ക് ചെ​​​​യ്തും മൂ​​​​ല്യ​​​​വ​​​​ര്‍​ധി​​​​ത ഉ​​​​ത്പ​​ന്ന​​​​ങ്ങ​​​​ളാ​​​​യും ലോ​​​​ക വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്ത​​​​ണം. അ​​​​തി​​​​ന് ഗ്രാ​​​​മ​​​​ത​​​​ല​​​​ത്തി​​​​ല്‍ ചെ​​​​റു​​​​കി​​​​ട-​​​​ഇ​​​​ട​​​​ത്ത​​​​രം പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ള്‍ വ​​​​ള​​​​ര​​​​ണം. തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യം ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ മാ​​​​ത്രം അ​​​​ള​​​​ക്ക​​​​രു​​​​ത്. ആ ​​​​ക​​​​ണ്ടെ​​​​യ്ന​​​​റി​​​​നു​​​​ള്ളി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഒ​​​​രു ഗ്രാ​​​​മ​​​​ത്തി​​​​ന്‍റെ ഉ​​​​ത്പ​​ന്ന​​​​മു​​​​ണ്ടോ എ​​​​ന്ന​​​​തി​​​​ലും അ​​​​തി​​​​ന്‍റെ വി​​​​ജ​​​​യം അ​​​​ള​​​​ക്ക​​​​ണം.

പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വാ​​​​തി​​​​ല്‍

ന​​​​മ്മു​​​​ടെ യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് ജോ​​​​ലി​​​​യും സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും തു​​​​ട​​​​ങ്ങാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്ക​​​​ണം. പോ​​​​ര്‍​ട്ട് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, ഷി​​​​പ്പിം​​ഗ്, ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ്, എ​​​​ക്‌​​​​സിം ട്രേ​​​​ഡ്, ക​​​​സ്റ്റ​​​​ം​​​​സ്, മ​​​​ാരി​​​​ടൈം ലോ, ​​​​ആ​​​​ര്‍​ബി​​​​ട്രേ​​​​ഷ​​​​ന്‍, മ​​​​റൈ​​​​ന്‍ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ്, ഓ​​​​ഷ്യ​​​​ന്‍ സ​​​​യ​​​​ന്‍​സ്, എ.​​​​ഐ, ഡി​​​​ജി​​​​റ്റ​​​​ല്‍ സ​​​​പ്ലൈ ചെ​​​​യി​​​​ന്‍, മാ​​​​രി​​​​ടൈം ജേ​​​​ണ​​​​ലി​​​​സം, ടൂ​​​​റി​​​​സം, ഫി​​​​ഷ​​​​റീ​​​​സ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വ​​​​ലി​​​​യ തൊ​​​​ഴി​​​​ല്‍സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ട്. പ​​​​ഠ​​​​നം തൊ​​​​ഴി​​​​ലെ​​​​ത്ത​​​​ണം; അ​​​​റി​​​​വ് ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കും നൈ​​​​പു​​​​ണ്യം സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും എ​​​​ത്ത​​​​ണം.

കേ​​​​ര​​​​ളം മാ​​​​രി​​​​ടൈം നോ​​​​ള​​​​ജ് ഹ​​ബ്ബാ​​​​കും

കേ​​​​ര​​​​ള​​​​ത്തി​​​​ന് തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം പോ​​​​രാ. ലോ​​​​കോ​​​​ത്ത​​​​ര അ​​​​റി​​​​വി​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും വേ​​​​ണം. അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള മാ​​​​രി​​​​ടൈം ഹെ​​​​റി​​​​റ്റേ​​​​ജ് മ്യൂ​​​​സി​​​​യം, ഓ​​​​ഷ്യ​​​​നേ​​​​റി​​​​യം, സ​​​​മു​​​​ദ്ര​​​​വി​​​​ജ്ഞാ​​​​ന-​​​​അ​​​​നു​​​​ഭ​​​​വ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ക​​​​ണ്‍​വെ​​​​ന്‍​ഷ​​​​ന്‍ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍, മാ​​​​രി​​​​ടൈം വി​​​​ദ്യാ​​​​ഭ്യാ​​​​സ-​​​​ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, ആ​​​​ര്‍​ബി​​​​ട്രേ​​​​ഷ​​​​ന്‍-​​​​നി​​​​യ​​​​മ സേ​​​​വ​​​​ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ ഗൗ​​​​ര​​​​വ​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ കൊ​​​​ണ്ടുപോ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്. വാ​​​​ണി​​​​ജ്യ​​ത​​​​ര്‍​ക്ക​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​ര്‍​ബി​​​​ട്രേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​മ-​​​​പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള സം​​​​വി​​​​ധാ​​​​നം വ​​​​ള​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​ങ്ങ​​​​നെ കേ​​​​ര​​​​ളം ച​​​​ര​​​​ക്ക് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന സ്ഥ​​​​ലം മാ​​​​ത്ര​​​​മ​​​​ല്ല, മാ​​​​രി​​​​ടൈം അ​​​​റി​​​​വും സേ​​​​വ​​​​ന​​​​ങ്ങ​​​​ളും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​വു​​​​മാ​​​​ക​​​​ണം.

പ്ര​​​​വാ​​​​സി​​​​ക​​​​ളും മി​​​​ഷ​​​​ന്‍ സ​​​​മു​​​​ദ്ര​​​​യു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ക​​​​ള്‍

കേ​​​​ര​​​​ള​​​​ത്തി​​ന്‍റെ ശ​​​​ക്തി​​​​ക​​​​ളി​​​​ലൊ​​​​ന്ന് ന​​​​മ്മു​​​​ടെ പ്ര​​​​വാ​​​​സി സ​​​​മൂ​​​​ഹ​​​​മാ​​​​ണ്. ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ഷി​​​​പ്പിം​​​​ഗ്, ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ്, തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ള്‍, വ്യാ​​​​പാ​​​​രം, ഫി​​​​നാ​​​​ന്‍​സ്, നി​​​​യ​​​​മം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, ടൂ​​​​റി​​​​സം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​റി​​​​വും അ​​​​നു​​​​ഭ​​​​വ​​​​വും നി​​​​ക്ഷേ​​​​പ​​ശേ​​​​ഷി​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ മാ​​​​രി​​​​ടൈം യാ​​​​ത്ര​​​​യു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്ക​​​​ണം. മൂ​​​​ല​​​​ധ​​​​നം മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​ഗോ​​​​ള പ​​​​രി​​​​ച​​​​യം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, വി​​​​പ​​​​ണി ബ​​​​ന്ധ​​​​ങ്ങ​​​​ള്‍, ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍, സ്ഥാ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ അ​​​​റി​​​​വ് ഇ​​​​വ​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​വ​​​​ര​​​​ണം. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള മ​​​​ല​​​​യാ​​​​ളി​​​​ക​​​​ള്‍​ക്ക് മി​​​​ഷ​​​​ന്‍ സ​​​​മു​​​​ദ്ര​​​​യി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​നു​​​​ള്ള വാ​​​​തി​​​​ല്‍ തു​​​​റ​​​​ന്നി​​​​രി​​​​ക്ക​​​​ണം. 

വി​​​​വാ​​​​ദ​​​​മ​​​​ല്ല; വേ​​​​ണ്ട​​​​ത് വി​​​​വേ​​​​ക​​​​മു​​​​ള്ള വ​​​​ള​​​​ര്‍​ച്ച

വി​​​​ക​​​​സ​​​​നച​​​​ര്‍​ച്ച പ​​​​ര​​​​സ്പ​​​​രം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ക്ക​​​​രു​​​​ത്. അ​​​​ഭി​​​​പ്രാ​​​​യവ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കാം. എ​​​​ന്നാ​​​​ല്‍, ന​​​​മ്മു​​​​ടെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭാ​​​​വി ഇ​​​​രു​​​​ട്ടി​​​​ലാ​​​​ക്കു​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യവ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​ക്ക​​​​രു​​​​ത്. യു​​​​വ​​​​ത​​​​യ്ക്ക് തൊ​​​​ഴി​​​​ല്‍ വേ​​​​ണം. സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് വേ​​​​ണം. പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ള്‍ വേ​​​​ണം. സ​​​​ര്‍​ക്കാ​​​​രി​​​​ന് പു​​​​തി​​​​യ വ​​​​രു​​​​മാ​​​​നസ്രോ​​​​ത​​​​സു​​​​ക​​​​ള്‍ വേ​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​കബാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ കു​​​​റ​​​​യ്ക്കാ​​​​ന്‍ ഉ​​​​ത്പാ​​​​ദ​​​​ന​​​​വും നി​​​​ക്ഷേ​​​​പ​​​​വും ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യും വ​​​​ര്‍​ധി​​​​ക്ക​​​​ണം. അ​​​​തി​​​​ന് രാ​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ന​​​​പ്പു​​​​റം സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ കൂ​​​​ട്ടാ​​​​യ പി​​​​ന്തു​​​​ണ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. സ​​​​ര്‍​ക്കാ​​​​ര്‍, പ്ര​​​​തി​​​​പ​​​​ക്ഷം, വ്യ​​​​വ​​​​സാ​​​​യം, അ​​​​ക്കാ​​​​ദ​​​​മി​​​​ക സ​​​​മൂ​​​​ഹം, തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍, മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍, പ്ര​​​​വാ​​​​സി​​​​ക​​​​ള്‍, യു​​​​വാ​​​​ക്ക​​​​ള്‍ എ​​​​ല്ലാ​​​​വ​​​​ര്‍​ക്കും ഇ​​​​തി​​​​ല്‍ പ​​​​ങ്കു​​​​ണ്ട്. ന​​​​മു​​​​ക്കു വേ​​​​ണ്ട​​​​ത് വി​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ ശ​​​​ബ്ദ​​​​മ​​​​ല്ല, വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ ദി​​​​ശ​​​​യാ​​​​ണ്.

ലോ​​​​കക​​​​വാ​​​​ടം തു​​​​റ​​​​ന്ന് വി​​​​ഴി​​​​ഞ്ഞം

ക​​​​ട​​​​ല്‍ അ​​​​വ​​​​സാ​​​​ന​​​​മ​​​​ല്ല, അ​​​​വി​​​​ടെ​​നി​​​​ന്നാ​​​​ണ് പു​​​​തി​​​​യ കേ​​​​ര​​​​ളം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ഴി​​​​ഞ്ഞം പു​​​​തി​​​​യൊ​​​​രു ലോ​​​​ക ക​​​​വാ​​​​ട​​​​മാ​​​​ണ് തു​​​​റ​​​​ന്നി​​​​ടു​​​​ന്ന​​​​ത്. കൊ​​​​ച്ചി​​​​യും മ​​​​റ്റ് തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളും ശ​​​​ക്ത​​​​മാ​​​​യ അ​​​​ടി​​​​ത്ത​​​​റ ന​​​​ല്‍​കു​​​​ന്നു.

മി​​​​ഷ​​​​ന്‍ സ​​​​മു​​​​ദ്ര​​​​യു​​​​ടെ അ​​​​ന്തി​​​​മല​​​​ക്ഷ്യം കൂ​​​​ടു​​​​ത​​​​ല്‍ ക​​​​പ്പ​​​​ലു​​​​ക​​​​ളോ കൂ​​​​ടു​​​​ത​​​​ല്‍ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ളോ മാ​​​​ത്ര​​​​മ​​​​ല്ല. തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ല്‍നി​​​​ന്ന് ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് ലോ​​​​ക​​​​ത്തി​​​​ലേ​​​​ക്കും ലോ​​​​ക​​​​ത്തി​​​​ല്‍നി​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ​​​​മൃ​​​​ദ്ധി​​​​യി​​​​ലേ​​​​ക്കും എ​​​​ത്തു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് ന​​​​മ്മു​​​​ടെ ല​​​​ക്ഷ്യം. ക​​​​ട​​​​ല്‍ ന​​​​മ്മു​​​​ടെ അ​​​​തി​​​​ര​​​​ല്ല. അ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ക​​​​വാ​​​​ട​​​​മാ​​​​ണ്. ആ ​​​​ക​​​​വാ​​​​ട​​​​ത്തി​​​​ലൂ​​​​ടെ ന​​​​മു​​​​ക്ക് ഒ​​​​ന്നി​​​​ച്ചു മു​​​​ന്നേ​​​​റാം.

മാ​​​​രി​​​​ടൈം ടൂ​​​​റി​​​​സം

ന​​​​മ്മു​​​​ടെ ക​​​​ട​​​​ല്‍​ത്തീ​​​​രം ഒ​​​​രു സാ​​​​മ്പ​​​​ത്തി​​​​കസ്രോ​​​​ത​​​​സു കൂ​​​​ടി​​​​യാ​​​​ണ്. ബീ​​​​ച്ചു​​​​ക​​​​ള്‍, മ​​​​ത്സ്യ​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ള്‍, കാ​​​​യ​​​​ലു​​​​ക​​​​ള്‍, ദ്വീ​​​​പു​​​​ക​​​​ള്‍, ലൈ​​​​റ്റ്ഹൗ​​​​സു​​​​ക​​​​ള്‍, പ​​​​ഴ​​​​യ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ള്‍, ക​​​​പ്പ​​​​ല്‍​നി​​​​ര്‍​മാ​​​​ണ പാ​​​​ര​​​​മ്പ​​​​ര്യം, ഭ​​​​ക്ഷ​​​​ണം, ക​​​​ല, സം​​​​സ്‌​​​​കാ​​​​രം ഇ​​​​വ​​​​യെ ബ​​​​ന്ധി​​​​പ്പി​​​​ച്ച് കോ​സ്റ്റ​ൽ & മാ​രി​ടൈം ടൂ​റി​സം വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ന്‍ ന​​​​മു​​​​ക്ക് ക​​​​ഴി​​​​യും. ക്രൂ​​​​യി​​​​സ് ടൂ​​​​റി​​​​സം, ലൈ​​​​റ്റ്ഹൗ​​​​സ് ടൂ​​​​റി​​​​സം, ഹെ​​​​റി​​​​റ്റേ​​​​ജ് ടൂ​​​​റി​​​​സം, വാ​​​​ട്ട​​​​ര്‍ ടൂ​​​​റി​​​​സം, പോ​​​​ര്‍​ട്ട് ടൂ​​​​റി​​​​സം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ പു​​​​തി​​​​യ തൊ​​​​ഴി​​​​ലും ചെ​​​​റു​​​​സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും സൃ​​​​ഷ്‌​​ടി​​ക്കും. ടൂ​​​​റി​​​​സം വ​​​​ള​​​​രു​​​​ന്ന​​​​തി​​​​നൊ​​​​പ്പം പ്ര​​​​ദേ​​​​ശ​​​​ത്തി​​ന്‍റെ പ​​​​രി​​​​സ്ഥി​​​​തി​​​​യും സം​​​​സ്‌​​​​കാ​​​​ര​​​​വും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണം. ടൂ​​​​റി​​​​സം പ്ര​​​​കൃ​​​​തി​​​​യെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യ​​​​മ​​​​ല്ല; പ്ര​​​​കൃ​​​​തി​​​​യെ സം​​​​ര​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ട് അ​​​​നു​​​​ഭ​​​​വി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​മ്പ​​​​ദ്‌​​വ്യ​​വ​​​​സ്ഥ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം.

Tags : Sea Kerala' Gateway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up