x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​​​എ​​​​​സ്എ പട്ടികയിൽ ഒരു വിട്ടുവീഴ്ചയുമില്ല: എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ

വെബ്ഡെസ്ക്
Published: September 23, 2026 01:53 AM IST | Updated: September 23, 2026 01:53 AM IST

എം.​​​​​ജെ. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ

ഇ​​​​​എ​​​​​സ്എ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ജ​​​​​ന​​​​​വാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളെ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടി​​​​​ൽ യാ​​​​​തൊ​​​​​രു വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യു​​​​​മി​​​​​ല്ലെ​​​​​ന്ന് പൂ​​​​​ഞ്ഞാ​​​​​ർ എം​​​​​എ​​​​​ൽ​​​​​എ എം.​​​​​ജെ. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ. ഒ​​​​​രേ​​​​​ക്ക​​​​​ർ വ​​​​​നം പോ​​​​​ലു​​​​​മി​​​​​ല്ലാ​​​​​ത്ത വി​​​​​ല്ലേ​​​​​ജു​​​​​ക​​​​​ളെ​​​​​യും ക​​​​​സ്തൂ​​​​​രി​​​​​രം​​​​​ഗ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ത് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​തു ത​​​​​ന്നെ​​​​​യാ​​​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

പൂ​​​​​ഞ്ഞാ​​​​​ർ നി​​​​​യോ​​​​​ജ​​​​​കമ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ തീ​​​​​ക്കോ​​​​​യി, പൂ​​​​​ഞ്ഞാ​​​​​ർ, അ​​​​​തു​​​​​പോ​​​​​ലെ കൂ​​​​​ട്ടി​​​​​ക്ക​​​​​ൽ വി​​​​​ല്ലേ​​​​​ജ്, ഇ​​​​​തി​​​​​നൊ​​​​​പ്പം ത​​​​​ന്നെ പാ​​​​​ലാ നി​​​​​യോ​​​​​ജ​​​​​ക​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ മേ​​​​​ലു​​​​​കാ​​​​​വ് വി​​​​​ല്ലേ​​​​​ജ് ഇ​​​​​തൊ​​​​​ക്കെ ജ​​​​​ന​​​​​വാ​​​​​സ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളാ​​​​​ണ്. ഇ​​​​​എ​​​​​സ്എ​​​​​യു​​​​​ടെ റൂ​​​​​ളി​​​​​ൽ​​​​​ത​​​​​ന്നെ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് ഇ​​​​​ത്ര ശ​​​​​ത​​​​​മാ​​​​​ന​​​​​വും വ​​​​​നം ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ്. എ​​​​​ന്നി​​​​​ട്ടാ​​​​​ണ് ഒ​​​​​രേ​​​​​ക്ക​​​​​ർ പോ​​​​​ലും വ​​​​​ന​​​​​മി​​​​​ല്ലാ​​​​​ത്ത വി​​​​​ല്ലേ​​​​​ജു​​​​​ക​​​​​ൾ പോ​​​​​ലും ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​ത്.

ജ​​​​​ന​​​​​വാ​​​​​സ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളെ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​ണ് സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ മ​​​​​ന്ത്രി​​​​​സ​​​​​ഭ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്. ജ​​​​​ന​​​​​വാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളെ ഒ​​​​​ഴി​​​​​വാ​​​​​ക്കി 98 വി​​​​​ല്ലേ​​​​​ജു​​​​​ക​​​​​ളെ മാ​​​​​ത്രം പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന​​​​​താ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്. 9130 ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ എ​​​​​ന്ന​​​​​ത് 8590 ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​യി ചു​​​​​രു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച് സ​​​​​ർ​​​​​ക്കാ​​​​​ർ നേ​​​​​ര​​​​​ത്തേത​​​​​ന്നെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് കൊ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

ഉ​​​​​മ്മ​​​​​ൻ ചാ​​​​​ണ്ടി സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ഴും ന​​​​​മ്മു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട് ഇ​​​​​തു ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ടു വ​​​​​ന്ന ഇ​​​​​ട​​​​​തു സ​​​​​ർ​​​​​ക്കാ​​​​​രും കു​​​​​റ​​​​​ച്ചു​​​​​കൂ​​​​​ടി പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തി ഈ ​​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ട് കേ​​​​​ന്ദ്ര​​​​​ത്തെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. ആ ​​​​​പ​​​​​ഠ​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ കു​​​​​റ​​​​​ച്ചു​​​​​കൂ​​​​​ടി കൃ​​​​​ത്യ​​​​​ത​​​​​യും വ്യ​​​​​ക്ത​​​​​ത​​​​​യും വ​​​​​രു​​​​​ത്തി കേ​​​​​ന്ദ്ര​​​​​ത്തി​​​​​നു വീ​​​​​ണ്ടും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ങ്ങി ഒ​​​​​ല​​​​​വ​​​​​ക്കോ​​​​​ട് വ​​​​​രെ നീ​​​​​ണ്ടുകി​​​​​ട​​​​​ക്കു​​​​​ന്ന ഏ​​​​​രി​​​​​യ​​​​​യാ​​​​​ണ് പ​​​​​ശ്ചി​​​​​മ​​​​​ഘ​​​​​ട്ടം. 52 ല​​​​​ക്ഷം ആ​​​​​ളു​​​​​ക​​​​​ൾ ഈ ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്ത് അ​​​​​ധി​​​​​വ​​​​​സി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തി​​​​​ൽ 22 ല​​​​​ക്ഷ​​​​​വും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്നു പ​​​​​റ​​​​​യു​​​​​മ്പോ​​​​​ൾ ഇ​​​​​തു കേ​​​​​ര​​​​​ള​​​​​ത്തെ എ​​​​​ത്ര​​​​​ത്തോ​​​​​ളം ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​തു വ്യ​​​​​ക്ത​​​​​മാ​​​​​ണ​​​​​ല്ലോ. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​ത​​​​​ന്നെ യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ബോ​​​​​ധ​​​ത്തോ​​​ടെ പ​​​​​രി​​​​​സ്ഥി​​​​​തി​​​​​വാ​​​​​ദി​​​​​ക​​​​​ൾ അ​​​​​ട​​​​​ക്കം ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തെ സ​​​​​മീ​​​​​പി​​​​​ക്ക​​​​​ണം.

വ​​​​​ന​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ വ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യി​​​​ത​​​​​ന്നെ സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്ന​​​​​തി​​​​​ൽ ആ​​​​​ർ​​​​​ക്കും എ​​​​​തി​​​​​ർ​​​​​പ്പി​​​​​ല്ല. അ​​​​​തേ​​​​​സ​​​​​മ​​​​​യം, വ​​​​​നം വ​​​​​ലു​​​​​താ​​​​​ക്കാ​​​​​ൻ ജ​​​​​ന​​​​​ങ്ങ​​​​​ളെ ദ്രോ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തു ശ​​​​​രി​​​​​യ​​​​​ല്ല. പ്ര​​​​​കൃ​​​​​തി​​​​​യും മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​ണ്. സൂ​​​​​ര്യ​​​​​ൻ​​​പോ​​​​​ലും 350 കോ​​​​​ടി വ​​​​​ർ​​​​​ഷം ക​​​​​ഴി​​​​​യു​​​​​മ്പോ​​​​​ൾ ക​​​​​ത്തി​​​​​ത്തീ​​​​​രു​​​​​മെ​​​​​ന്നാ​​​​​ണ് ശാ​​​​​സ്ത്രം പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

അ​​​​​ത് സൂ​​​​​ര്യ​​​​​നെ ആ​​​​​രെ​​​​​ങ്കി​​​​​ലും ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ച്ചി​​​​​ട്ടാ​​​​​ണോ? മ​​​​​ല​​​​​യോ​​​​​ര​​​​​ത്തു​​​​​ള്ള​​​​​വ​​​​​ർ ഒ​​​​​രു വീ​​​​​ടു​​​​​ വ​​​​​യ്ക്കു​​​​​ന്ന​​​​​തുകൊണ്ടോ അ​​​​​ല്പം കൃ​​​​​ഷി ചെ​​​​​യ്യു​​​​​ന്ന​​​​​തുകൊ​​​​​ണ്ടോ പ​​​​​രി​​​​​സ്ഥി​​​​​തി മൊ​​​​​ത്തം ത​​​​​ക​​​​​ർ​​​​​ന്നു​​​​​പോ​​​​​കു​​​​​മെ​​​​​ന്നൊ​​​​​ക്കെ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് ബാ​​​​​ലി​​​​​ശ​​​​​മാ​​​​​യ സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​ണ്. ഇ​​​​എ​​​​സ്എ വി​​​​ഷ‍യ​​​​ത്തി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ചു മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും എം.​​​​ജെ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : MJSebastianMLA NoCompromise ESAList Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up