x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനാധികാരം ഉറപ്പിച്ച വി​ജ​യം

ശ​​ശി ത​​രൂ​​ർ
Published: August 5, 2026 10:23 PM IST | Updated: August 5, 2026 10:24 PM IST

പ്രതീകാത്മക ചിത്രം

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ വ​മ്പ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യോ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ളി​ലൂ​ടെ​യോ മാ​ത്രം നോ​ക്കി​ക്ക​ണ്ട​വ​ർ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വീ​ര്യം തെ​ളി​യി​ക്കു​ന്ന ഉ​ന്മേ​ഷ​ദാ​യ​ക​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​മീ​പ ആ​ഴ്ച​ക​ളി​ൽ ക​ട​ന്നു​പോ​യ​ത്. പ്ര​കോ​പ​ന​പ​ര​മാ​യ ഓ​ൺ​ലൈ​ൻ പ​രി​ഹാ​സ​മാ​യി ആ​രം​ഭി​ച്ച ഒ​രു സ​മ​രം. അ​ത് ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​വും വി​ജ​യ​ക​ര​വു​മാ​യ യു​വ രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി വ​ള​രു​ക​യാ​യി​രു​ന്നു.

ഒ​രു പ​രാ​മ​ർ​ശ​വും ഉ​യ​ർ​ന്നു​വ​ന്ന അ​മ​ർ​ഷ​വും

ഒ​രു അ​ധി​ക്ഷേ​പ​ത്തി​ൽ​നി​ന്നാ​യി​രു​ന്നു തു​ട​ക്കം. ഒ​രു തു​റ​ന്ന കോ​ട​തി വാ​ദ​ത്തി​നി​ടെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് തൊ​ഴി​ലി​ല്ലാ​ത്ത ചി​ല യു​വാ​ക്ക​ളെ "പാ​റ്റ​ക​ൾ', "പ​രാ​ന്ന​ഭോ​ജി​ക​ൾ' എ​ന്നൊ​ക്കെ വി​ശേ​ഷി​പ്പി​ച്ചു. മേ​യ് മ​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്. വ്യാ​ജ നി​യ​മ ബി​രു​ദം ഉ​പ​യോ​ഗി​ച്ച് അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലേ​ക്കു ക​ട​ക്കു​ന്ന​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് താ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് സൂ​ര്യ​കാ​ന്ത് ന്യാ​യീ​ക​ക്കാ​ൻ ശ്ര​മി​ച്ചു. എ​ങ്കി​ലും, തൊ​ഴി​ലി​ല്ലാ​യ്മ ത​ക​രാ​റി​ലാ​ക്കി​യ സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​നു വി​ദ്യാ​സ​മ്പ​ന്ന​രാ​യ ചെ​റു​പ്പ​ക്കാ​ർ വ​ഴി ക​ണ്ടെ​ത്താ​ൻ പാ​ടു​പെ​ടു​ന്ന രാ​ജ്യ​ത്ത് ഈ ​പ​രാ​മ​ർ​ശം വ​ലി​യ അ​മ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി.

നി​രാ​ശ​യും രോ​ഷ​വു​മ​ട​ക്കി നി​ശ​ബ്‌​ദ​രാ​യി​രി​ക്കാ​ൻ ആ ​യു​വാ​ക്ക​ൾ ത​യാ​റാ​യി​ല്ല. സൂ​ര്യ​കാ​ന്തി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് അ​വ​ർ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി. ഭ​ര​ണ​ക​ക്ഷി​യാ​യ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യു​ടെ പേ​രി​ന്‍റെ ഹാ​സ്യാ​നു​ക​ര​ണ​മാ​യി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ജ​ന്മ​മെ​ടു​ത്തു. "മ​ടി​യ​ന്മാ​രു​ടെ​യും തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ​യും ശ​ബ്ദം' എ​ന്നാ​യി​രു​ന്നു ടാ​ഗ്‌​ലൈ​ൻ. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ ര​ണ്ടു കോ​ടി​യി​ല​ധി​കം ഫോ​ളോ​വേ​ഴ്സു​ള്ള വ​മ്പ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ത​രം​ഗ​മാ​യി സി​ജെ​പി മാ​റി. ബി​ജെ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളെ​പ്പോ​ലും അ​ത് പി​ന്നി​ലാ​ക്കി. ഈ ​പ​രി​ഹാ​സ​ത്തി​ന്‍റെ വി​ജ​യം അ​ത് ഉ​ന്ന​യി​ച്ച യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ലാ​യി​രു​ന്നു. ബി​രു​ദ​ധാ​രി​ക​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണെ​ങ്കി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മാ​ണ് ത​ങ്ങ​ളു​ടെ ഏ​ക പ്ര​തീ​ക്ഷ​യെ​ന്നു ക​രു​തു​ന്ന ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്നു.

എ​ന്നാ​ൽ ഈ ​വ​ർ​ഷം ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളും ഫ​ല​ങ്ങ​ൾ പെ​ട്ടെ​ന്ന് റ​ദ്ദാ​ക്കി​യ​തും പ​രീ​ക്ഷാ​പ്ര​ക്രി​യ​യെ താ​റു​മാ​റാ​ക്കി. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് 22 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ "നീ​റ്റ്' വീ​ണ്ടും എ​ഴു​താ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്. മേ​യ് മൂ​ന്നി​ന് എ​ഴു​തി​യ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ വി​വ​ര​മ​റി​ഞ്ഞ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ സാ​മ്പ​ത്തി​ക ആ​ശ​ങ്ക​ക​ളെ ധാ​ർ​മി​ക രോ​ഷ​മാ​ക്കി മാ​റ്റി.

ഓ​ൺ​ലൈ​നി​ൽ​നി​ന്ന് തെ​രു​വു​ക​ളി​ലേ​ക്ക്

ഈ ​അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ക്കാ​ൻ "പാ​റ്റ പ്ര​സ്ഥാ​നം' മി​ക​ച്ച വേ​ദി​യാ​യി മാ​റി. പ​ര​മ്പ​രാ​ഗ​ത രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നു മാ​റി​നി​ന്ന ഈ ​പ്ര​സ്ഥാ​നം പൊ​തു​സ​മൂ​ഹ​ത്തി​ലെ വി​വി​ധ ആ​ശ​യ​ക്കാ​രു​ടെ പി​ന്തു​ണ​യോ​ടെ മു​ന്നേ​റി. ജൂ​ൺ ആ​യ​പ്പോ​ഴേ​ക്കും പ്ര​തി​ഷേ​ധം മൊ​ബൈ​ൽ സ്ക്രീ​നു​ക​ളി​ൽ​നി​ന്ന് ന​ഗ​ര​വീ​ഥി​ക​ളി​ലേ​ക്ക് പ​ട​ർ​ന്നു. വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും ത​ല​സ്ഥാ​ന​ത്തും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും തെ​രു​വി​ലി​റ​ങ്ങി.

പാ​റ്റ​ക​ളെ അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ ബി​ജെ​പി സ​ർ​ക്കാ​ർ അ​വ​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നി​ൽ വി​ദേ​ശ​ശ​ക്തി​ക​ളാ​ണെ​ന്നു ചി​ല ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ അ​ധി​കാ​രി​ക​ൾ ബ്ലോ​ക്ക് ചെ​യ്യു​ക​യും കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ നി​രീ​ക്ഷി​ക്കാ​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പൊ​തു​യോ​ഗ​ങ്ങ​ൾ നി​രോ​ധി​ച്ചു. ഡ​ൽ​ഹി​യി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ ഇ​റ​ക്കി. ന​ഗ​ര​മ​ധ്യ​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്തു.

ജ​ന്ത​ർ മ​ന്ത​റി​ലെ വ​ൻ പ്ര​തി​ഷേ​ധം

എ​ന്നാ​ൽ, കേ​ന്ദ്രീ​കൃ​ത​മ​ല്ലാ​ത്ത നേ​തൃ​ത്വ​വും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ സു​താ​ര്യ​ത​യ്ക്കു വേ​ണ്ടി​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​ടെ ധാ​ർ​മി​ക വ്യ​ക്ത​ത​യും കാ​ര​ണം സ​ർ​ക്കാ​രി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ൽ ത​ന്ത്ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ജ​ന്ത​ർ മ​ന്ത​റി​ൽ ത​ടി​ച്ചു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ തൊ​ട്ട​ടു​ത്തു​ള്ള പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്തു.

പാ​ഠം ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​കാ​തി​രു​ന്ന സ​ർ​ക്കാ​ർ ബ​ല​പ്ര​യോ​ഗ​ത്തി​ലേ​ക്കു തി​രി​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​രെ ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്യു​ക​യും തെ​രു​വി​ൽ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ജല പീരങ്കിക​ളും പെ​ല്ല​റ്റ് ഗ​ണ്ണു​ക​ളും ഉ​പ​യോ​ഗി​ച്ചു. നൂ​റ്റി എ​ൺ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു എ​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​ണ​ക്ക്. എ​ന്നാ​ൽ പ്ര​തി​ഷേ​ധം അ​ട​ങ്ങി​യി​ല്ല. പ​ക​രം, ജ​ന​രോ​ഷം ആ​ളി​ക്ക​ത്തു​ക​യും സ​മ​രം കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യും ചെ​യ്തു.

രാ​ഷ്‌​ട്രീ​യ തി​രി​ച്ച​ടി​യും സ​ർ​ക്കാ​രി​ന്‍റെ പി​ന്മാ​റ്റ​വും

ഒ​ടു​വി​ൽ സ​ർ​ക്കാ​രി​നു ത​ങ്ങ​ളു​ടെ തെ​റ്റ് മ​ന​സി​ലാ​യി. 2019ലെ ​പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രായതോ 2020-21ലെ ​ക​ർ​ഷ​കരുടെയോ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​പോ​ലെ​ ഈ ​സ​മ​ര​ത്തെ ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ​യോ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യോ മാ​ത്രം ആ​വ​ശ്യ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ വോ​ട്ട​ർ​മാ​രു​ടെ പ​കു​തി​യോ​ളം വ​രു​ന്ന വി​ഭാ​ഗ​ത്തെ​യാ​ണ് ഇ​വ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ബി​ജെ​പി​യു​ടെ പ​ര​മ്പ​രാ​ഗ​ത വോ​ട്ട് ബാ​ങ്കാ​യ മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും. ഈ ​വി​ഭാ​ഗ​ത്തെ പി​ണ​ക്കു​ന്ന​ത് വ​മ്പ​ൻ രാ​ഷ്‌​ട്രീ​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഭ​ര​ണ​ക​ക്ഷി തി​രി​ച്ച​റി​ഞ്ഞു.

തു​ട​ർ​ന്ന് സ​ർ​ക്കാ​ർ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ടു ച​ർ​ച്ച​ക​ൾ ന​ട​ത്തി. പ​രീ​ക്ഷാ ചോ​ർ​ച്ച​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ശി​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി പ​രി​ഗ​ണി​ക്കു​ക​യേ ഇ​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തേയു​ള്ള നി​ല​പാ​ട്. ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലു​ട​നീ​ളം ത​ള​രാ​ത്ത ക​രു​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ ഭ​ര​ണ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​കാ​ൻ ശ്ര​മി​ച്ച ഒ​രു ഭ​ര​ണ​കൂ​ട​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​കീ​ഴ​ട​ങ്ങ​ൽ വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

പൗ​ര​ബോ​ധ​വും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി​യും

എ​ത്ര ശ​ക്ത​രാ​യ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യാ​ലും ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ ഇ​ച്ഛാ​ശ​ക്തി​യെ എ​ക്കാ​ല​വും അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഒ​രു ജ​ഡ്ജി​യു​ടെ അ​ധി​ക്ഷേ​പ​ത്തെ ത​ങ്ങ​ളു​ടെ ആ​യു​ധ​മാ​ക്കി ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ൾ ഓ​ർ​മി​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും പ്ര​തി​പ​ക്ഷ​ത്തെ ഭ​യ​പ്പെ​ടു​ത്താ​നും ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞേ​ക്കാം. എ​ന്നാ​ൽ കേ​ന്ദ്രീ​കൃ​ത​മ​ല്ലാ​ത്ത​തും അ​ധി​കാ​രി​ക​ളെ വ​ക​വ​യ്ക്കാ​ത്ത​തും നി​യ​ന്ത്ര​ണാ​തീ​ത​വു​മാ​യ യു​വാ​ക്ക​ളു​ടെ സം​ഘ​ടി​ത​പ്ര​തി​ഷേ​ധ വീ​ര്യ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​വ​ർ തെ​ളി​യി​ച്ചു.

ഭാ​വി​യി​ലേ​ക്കു​ള്ള സ​ന്ദേ​ശം

സ​ന്ദേ​ശം വ്യ​ക്ത​മാ​ണ്. ജ​നാ​ധി​പ​ത്യം എ​ന്ന​ത് ബി​ജെ​പി ഭ​ര​ണ​ത്തി​നു കീ​ഴി​ൽ ത​ക​ർ​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ​മാ​ത്രം അ​ധി​ഷ്ഠി​ത​മ​ല്ല. അ​ത് നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലോ കോ​ട​തി​ക​ളി​ലോ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​ക​ളി​ലോ മാ​ത്രം കു​ടി​കൊ​ള്ളു​ന്ന​തു​മ​ല്ല. മ​റി​ച്ച്, അ​ത് പൗ​ര​ന്മാ​രു​ടെ നി​ല​പാ​ടു​ക​ളി​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ​വീ​ര്യം ത​ക​ർ​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

ഈ ​പ്ര​ക്ഷോ​ഭ​ത്തി​ലൂ​ടെ പാ​റ്റ പ്ര​സ്ഥാ​നം നേ​ടി​യെ​ടു​ത്ത വി​ജ​യം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച ആ​ശ്വാ​സ​മോ ബി​ജെ​പി​ക്ക് ഉ​ണ്ടാ​യ താ​ത്കാ​ലി​ക തി​രി​ച്ച​ടി​യോ മാ​ത്ര​മ​ല്ല. അ​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ളം നി​ല​നി​ന്ന അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​ത്തി​നും എ​ക്സി​ക്യൂ​ട്ടീ​വ് മേ​ധാ​വി​ത്വ​ത്തി​നും ശേ​ഷ​വും അ​ന്തി​മ അ​ധി​കാ​രം ജ​ന​ങ്ങ​ളി​ൽ​ത്ത​ന്നെ​യാ​ണെ​ന്ന് ഇ​ത് തെ​ളി​യി​ക്കു​ന്നു. അ​വ​ർ ഇ​വി​ടെ​ത്ത​ന്നെ​യു​ണ്ടാ​കും. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​വും.

Copyright: Project Syndicate, 2026.

Tags : Victory Affirmed PopularPower Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up