x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജലസാക്ഷരതയും ജലനയവും

ഡോ. ​​​വി. സു​​​ഭാ​​​ഷ് ച​​​ന്ദ്ര ബോ​​​സ്
Published: August 4, 2026 12:09 AM IST | Updated: August 4, 2026 12:12 AM IST

പ്രതീകാത്മക ചിത്രം

മ​​​ണ്‍സൂ​​​ണി​​​ന്‍റെ ക​​​വാ​​​ട​​​വും മ​​​ഴ​​​യു​​​ടെ സ്വ​​​ന്തം നാ​​​ടു​​​മാ​​​യ കേ​​​ര​​​ള​​​ത്തി​​​ൽ വാ​​​ർ​​​ഷി​​​ക മ​​​ഴ​​​യു​​​ടെ എ​​​ഴു​​​പ​​​തു​​​ ശ​​​ത​​​മാ​​​ന​​​വും ല​​​ഭി​​​ക്കേ​​​ണ്ട ​ജൂ​​​ണ്‍ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 23 മു​​​ത​​​ൽ 36 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് മ​​​ഴ കു​​​റ​​​ഞ്ഞ​​​ത്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 13 ശ​​​ത​​​മാ​​​നം മ​​​ഴ കു​​​റ​​​ഞ്ഞു. 2026 മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ പ​​​ത്ത് ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​യി. ​അ​​​തേ​​​സ​​​മ​​​യം, ജൂ​​​ണ്‍ ഒ​​​ന്നു​ മു​​​ത​​​ൽ ജൂ​​​ലൈ 14 വ​​​രെ 31 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​യി. ​ജൂ​​​ണി​​ൽ 40 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണു​​​ണ്ടാ​​യ​​​ത്.

ഇ​​പ്പോ​​ൾ കു​​​റ​​​ഞ്ഞ കാ​​​ല​​​യ​​​ള​​​വി​​​ൽ ചെ​​​റി​​​യ പ്ര​​​ദേ​​​ശ​​​ത്ത് വ​​​ലി​​​യ മ​​​ഴ​​​യെ​​​ന്ന നി​​​ല​​​യി​​​ൽ കാ​​​ലാ​​​വ​​​സ്ഥാ മാ​​​റ്റ​​​മു​​​ണ്ടാ​​യി​​​ട്ട് ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​ല​​​ധി​​​കം വ​​​ർ​​​ഷ​​​മാ​​​കു​​​ന്നു. 2016ലെ ​​​വ​​​ലി​​​യ വ​​​ര​​​ൾ​​​ച്ച​​​യും 201ലെ ​​​ഓ​​​ഖി​​​യും 2018ലെ ​​​പ്ര​​​ള​​​യ​​​വും 2019, 2020, 2021, 2024 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ പ്ര​​​ള​​​യ​​​വും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ക​​​ളു​​​മെ​​​ല്ലാം മ​​​ഴ​​​യേ​​​ൽ​​​പ്പി​​​ച്ച മു​​​റി​​​വു​​​ക​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി മ​​​ഴ ന​​​മു​​​ക്ക് ഭീ​​​തി​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.

മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ മഴക്കുറവ്

മ​​​ല​​​നി​​​ര​​​ക​​​ളി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ താ​​​ര​​​ത​​​മ്യേ​​​ന മ​​​ഴക്കു​​​റ​​​വാ​​​ണ് ല​​​ഭി​​​ച്ച​​​ത്. വ​​​ന ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ​​​യി​​​ലെ മ​​​ഴ കു​​​റ​​​വ് വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ വേ​​​ന​​​ൽ​​​ക്കാ​​​ല​​​ങ്ങ​​​ളി​​​ൽ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് മു​​​ന്നി​​​ലു​​​ള്ള​​​ത്.

വേ​​​ന​​​ൽ​​​മ​​​ഴ​​​യി​​​ലും ഈ ​​​വ​​​ർ​​​ഷം വ​​​ലി​​​യ കു​​​റ​​​വാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. വേ​​​ന​​​ൽ മ​​​ഴ​​​യി​​​ലെ 10 ശ​​​ത​​​മാ​​​ന​​​വും ജൂ​​​ണി​​​ലെ 40 ശ​​​ത​​​മാ​​​ന​​​വും ജൂ​​​ലൈ​​​യി​​​ലെ 14 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ കു​​​റ​​​വ് കാ​​​ണി​​​ക്കു​​​ന്ന​​​ത് ശു​​​ഭലക്ഷണ​​​മ​​​ല്ല. ഇ​​​തു​​​വ​​​രെ ല​​​ഭി​​​ക്കാ​​​തെപോ​​​യ മ​​​ഴ ഒ​​​ന്നി​​​ച്ചു വ​​​ന്നാ​​​ൽ പ്ര​​​ള​​​യ​​​മാ​​​യി​​​രി​​​ക്കും മു​​​ന്നി​​​ൽ. ഇ​​​നി അ​​​ങ്ങോ​​​ട്ടും കു​​​റ​​​വാ​​​ണെ​​​ങ്കി​​​ലോ വ​​​ര​​​ൾ​​​ച്ച​​​യും ജ​​​ല​​​ക്ഷാ​​​മവു​​​മാ​​​ണ് വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന​​​ത്. 2025ലും ​​​കാ​​​ല​​​വ​​​ർ​​​ഷ മ​​​ഴ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 13 ശ​​​ത​​​മാ​​​ന​​മാ​​​ണ് കു​​​റ​​​ഞ്ഞത്. ആ ​​​വ​​​ർ​​​ഷ​​​വും ഇ​​​ടു​​​ക്കി​​​യി​​​ലും വ​​​യ​​​നാ​​​ട്ടി​​​ലും മ​​​ഴ കു​​​റ​​​വാ​​​യി​​​രു​​​ന്നു.

എ​​​ൽ​​​നി​​​നോയും മാറിയ മഴരീതികളും

പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ ക​​​ട​​​ൽ ചൂ​​​ടാ​​​കു​​​ന്ന എ​​​ൽ​​​നി​​​നോ പ്ര​​​തി​​​ഭാ​​​സ​​​മാ​​​ണ് പ്ര​​​ധാ​​​ന വി​​​ല്ല​​​ൻ. ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ ദ്വി​​​ധ്രു​​​വ വ്യ​​​വ​​​സ്ഥ ഇ​​​ന്ത്യ​​​ൻ മ​​​ണ്‍സൂ​​​ണി​​​നെ സ​​​മീ​​​ക​​​രി​​​ക്കു​​​മെ​​​ങ്കി​​​ലും എ​​​ൽ​​​നി​​​നോ​​​യു​​​ടെ ആ​​​ധി​​​ക്യം നി​​​ർ​​​ണാ​​​യ​​​ക ഘ​​​ട​​​ക​​​മാ​​​ണ്. പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളും അ​​​റ​​​ബി​​ക്ക​​​ട​​​ലു​​​മൊ​​​ക്കെ ഉ​​​ള്ള​​​തി​​​നാ​​​ൽ മ​​​ഴ​​​ല​​​ഭ്യ​​​ത എ​​​ല്ലാ വ​​​ർ​​​ഷ​​​വും കാ​​​ണും. പ​​​ക്ഷേ, മ​​​ഴ​​​യു​​​ടെ രീ​​​തി​​​യാ​​​കെ മാ​​​റു​​​ക​​​യാ​​​ണ്. ട്രോ​​​പ്പോ​​​സ്ഫി​​​യ​​​റി​​​ലെ മ​​​ഴ​​​യു​​​ടെ ഉ​​​ന്ന​​​തി​​​യി​​​ൽ വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​കു​​​ന്നു. ഒ​​​രു മി​​ല്ലി മീ​​​റ്റ​​​റി​​​ൽ​​നി​​​ന്നു മ​​​ഴ​​​ത്തു​​​ള്ളി​​​ക​​​ളു​​​ടെ ക​​​നം ശ​​​രാ​​​ശ​​​രി നാ​​ലു മി​​ല്ലിമീ​​​റ്റ​​​റാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

ഭൂ​​​ഗു​​​രു​​​ത്വാ​​​ക​​​ർ​​​ഷ​​​ണ​​​ത്തി​​​ലെ​​​യും അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ വ​​​ർ​​​ധി​​​ച്ച എ​​​റോ​​​സോ​​​ളു​​​ക​​​ൾ കാ​​​ര​​​ണ​​​വും പെ​​​ട്ടെ​​​ന്ന് മ​​​ഴ താ​​​ഴെ​​​യെ​​​ത്തു​​​ന്ന​​​താ​​​ണ് പു​​​തി​​​യ രീ​​​തി. മേ​​​ഘ​​​വി​​​സ്ഫോ​​​ട​​​ന​​​മെ​​​ന്നൊ​​​ക്കെ പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന മ​​​ഴ​​യ്​​​ക്ക് വേ​​​ഗം കൂ​​​ടു​​​ത​​​ലാ​​​ണ്. ഭൂ​​​മ​​​ധ്യ​​​രേ​​​ഖ പ്ര​​​ദേ​​​ശ​​​ത്താ​​​യ​​​തി​​​നാ​​​ൽ ക​​​ട​​​ൽ​​​വെ​​​ള്ളം വേ​​​ഗ​​​ത്തി​​​ൽ നീ​​​രാ​​​വി​​​യാ​​​യി മാ​​​റും ക​​​ട​​​ലി​​​ൽ​​നി​​​ന്നു ലം​​​ബ​​​ദി​​​ശ​​​യി​​​ലേ​​​ക്ക് സ​​​ഞ്ച​​​രി​​​ക്കു​​​ന്ന നീ​​​രാ​​​വി വ​​​ള​​​രെ വേ​​​ഗം തി​​​ര​​​ശ്ചീ​​​ന ദി​​​ശ​​​യി​​​ലേ​​​ക്കു മാ​​​റും. തു​​​ട​​​ർ​​​ന്ന് മ​​​ല​​​നി​​​ര​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഞ്ച​​​രി​​​ക്കും. പ​​​ർ​​​വ​​ത​​​ജ​​​ന്യ​​​മാ​​​യ മ​​​ഴ പെ​​​യ്യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ നീ​​​രാ​​​വി​​​യു​​​ടെ സ​​​ഞ്ചാ​​​ര​​​വേ​​​ള​​​ക​​​ളി​​​ലെ ത​​​ട​​​​സ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന ഇ​​​ട​​​നാ​​​ട​​​ൻ കു​​​ന്നു​​​ക​​​ളും മ​​​ല​​​നി​​​ര​​​ക​​​ളും പ​​​ച്ച​​​പ്പും കു​​​റ​​​ഞ്ഞ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ കാ​​​റ്റി​​​ന്‍റെ വേ​​​ഗം കൂ​​​ടും. മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ വേ​​​ഗ​​മെ​​​ത്തു​​​ന്ന ചൂ​​​ടു​​​ള്ള നീ​​​രാ​​​വി​​​യാ​​​യ വാ​​​യു​​​വി​​​നെ പെ​​​ട്ടെ​​​ന്ന് ചു​​​ഴ​​​റ്റി മു​​​ക​​​ളി​​​ലേ​​​ക്ക് വ​​​ലി​​​ക്കും. വേ​​​ഗ​​​ത്തി​​​ൽ ഇ​​​വ ത​​​ണു​​​ത്ത് മ​​​ഴ​​​യാ​​​യി വ​​​രും.

കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന​​​ങ്ങ​​​ളി​​​ൽ ബ​​​ഹു​​​നി​​​ല, ബ​​​ഹു​​​ത​​​ല സ​​​സ്യ​​​സ​​​ന്പ​​​ത്ത് ഉ​​​ണ്ടാ​​യി​​​രു​​​ന്നു. വ​​​ർ​​​ധി​​​ച്ച മ​​​ഴ​​​ത്തു​​ള്ളി​​​ക​​​ൾ ആ​​​ദ്യം ഉ​​​യ​​​ർ​​​ന്ന മ​​​ര​​​ത്ത​​​ല​​​പ്പു​​​ക​​​ളി​​​ൽ പ​​​തി​​​ച്ച് ശ​​​ക്തി കു​​​റ​​​ഞ്ഞ് അ​​​ടു​​​ത്ത​​​ നി​​​ര​​​യി​​​ലെ താ​​​ര​​​ത​​​മ്യേ​​​ന പൊ​​​ക്കം കു​​​റ​​​ഞ്ഞ മ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​തി​​​ക്കും. തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ പൊ​​​ക്ക​​​ങ്ങ​​​ളി​​​ലു​​​ള്ള മ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​തി​​​ച്ച് പി​​​ന്നെ മു​​​ൾ​​​ച്ചെ​​​ടി​​​ക​​​ളി​​​ലും ഏ​​​റ്റ​​​വും അ​​​വ​​​സാ​​​നം പു​​​ൽ​​​ത്ത​​​കി​​​ടി​​​ക​​​ളി​​​ലും വീ​​​ഴും. ഈ ​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​ഴ​​​ത്തു​​​ള്ളി​​​ക​​​ളു​​​ടെ സ​​​ഞ്ചാ​​​രവേ​​​ഗ​​വും ശ​​​ക്തി​​​യും കു​​​റ​​​യും. മാ​​​ത്ര​​​മ​​​ല്ല, പു​​​ൽ​​​ത്ത​​​കി​​​ടി​​​യി​​​ലേ​​​ക്ക് വീ​​​ഴാ​​​ൻ സ​​​മ​​​യ​​​മെ​​​ടു​​​ക്കും. ഇ​​​ന്നി​​​പ്പോ​​​ൾ ഈ ​​​രീ​​​തി​​​യെ​​​ല്ലാം മാ​​​റി. മ​​​നു​​​ഷ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ലൂ​​​ടെ കാ​​​ട് എ​​​ന്ന ആ​​​വാ​​​സവ്യ​​​വ​​​സ്ഥ പ്ലാ​​​ന്‍റേ​​​ഷ​​​നു​​​ക​​​ളും മൊ​​​ട്ട​​​ക്കു​​​ന്നു​​​ക​​​ളു​​​മാ​​​യി മാ​​​റി. അ​​​തോ​​​ടൊ​​​പ്പം മ​​​ഴ​​യ്​​​ക്ക് ഉ​​​ണ്ടാ​​യി​​​രു​​​ന്ന ജൈ​​​വ​​​ത​​​ട​​​സ​​​ങ്ങ​​​ളും ഇ​​​ല്ലാ​​​താ​​​യി എ​​​ത്ര വ​​​ലി​​​യ മ​​​ഴ വ​​​ന്നാ​​​ലും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള സ്വാ​​​ഭാ​​​വി​​​ക വ​​​ന​​​ത്തി​​​ന്‍റെ ശ​​​ക്തി​​​ കു​​​റ​​​ഞ്ഞു. മ​​​ഴ​​​ക്കാ​​​ലം പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ​​​യും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ക​​​ളു​​​ടെ​​​യും കാ​​​ല​​​മാ​​​യി​​​ മാ​​​റി.

നാം ​​​പു​​​റ​​​ത്തുവി​​​ടു​​​ന്ന കാ​​​ർ​​​ബ​​​ണ്‍ഡൈ ഓ​​​ക്സൈ​​​ഡു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ എ​​​യ്റോ​​​സോ​​​ളു​​​ക​​​ളു​​​ടെ ആ​​​ധി​​​ക്യം വ​​​ർ​​​ധി​​​ക്കും. മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​ത്തി​​​ലെ കു​​​റ​​​വും അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ എ​​​യ്റോ​​​സോ​​​ളു​​​ക​​​ൾ കൂ​​​ട്ടു​​​ന്ന​​​താ​​​ണ്. വ​​​ർ​​​ധി​​​ച്ച മ​​​ഴ പെ​​​യ്യാ​​​ൻ ഇ​​​തും ഒ​​​രു കാ​​​ര​​​ണ​​​മാ​​​ണ്. സൂ​​​ര്യ​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥം, ഭൂ​​​മി​​​യു​​​ടെ ച​​​രി​​​വ്, ക​​​ട​​​ലി​​​ന്‍റെ സാ​​​മീ​​​പ്യം, മ​​​ല​​​ക​​​ളു​​​ടെ സ്വാ​​​ധീ​​​നം, മ​​​നു​​​ഷ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ, ഭൂ​​​വി​​​നി​​​യോ​​​ഗം തു​​​ട​​​ങ്ങി​​​യ വ്യ​​​ത്യ​​​സ്ത കാ​​​ര​​​ണ​​​ങ്ങ​​​ൾ​​കൊ​​​ണ്ട് സൂ​​​ക്ഷ്മ​​​ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലും വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടാ​​കു​​​ന്നു. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കാ​​​ർ​​​ഷി​​​ക രീ​​​തി​​​ക​​​ളു​​​ടെ​​​യും മ​​​ണ്ണ്, ജ​​​ല, ജൈ​​​വ സം​​​ര​​​ക്ഷ​​​ണ മാ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​ലം ക​​​ഴി​​​ഞ്ഞു. പു​​​തി​​​യ രീ​​​തി​​​ക​​​ളും വി​​​ത്തി​​​ന​​​ങ്ങ​​​ളും കാ​​​ർ​​​ഷി​​​ക, ജ​​​ല​​​സേ​​​ച​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ളും നാം ​​​വി​​​ക​​​സി​​​പ്പി​​​ച്ചേ ക​​​ഴി​​​യൂ.

പു​​​തി​​​യ ജ​​​ല​​​ന​​​യം

2018ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് വി​​​പു​​​ല​​​മാ​​​യ ജ​​​ല​​​ന​​​യ​​​മു​​​ണ്ടാ​​യ​​​ത്. അ​​​വ രൂ​​​പീ​​​ക​​​രി​​​ച്ച സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മി​​​ത​​​യു​​​ടെ ക​​​ണ്‍വീ​​​ന​​​റാ​​​യി​​​രു​​​ന്നു ലേ​​​ഖ​​​ക​​​ൻ. ജ​​​ല​​​ന​​​യം വീ​​​ണ്ടും സ​​​ർ​​​ക്കാ​​​ർ പു​​​തു​​​ക്കു​​​ക​​​യാ​​​ണ് ന​​​ദീ​​​ത​​​ട അ​​​ഥോ​​​റി​​​റ്റി​​​ക​​​ൾ, റാം​​​സ​​​ർ സൈ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം, നീ​​​ർ​​​ത്ത​​​ടാ​​​ധി​​​ഷ്ഠി​​​ത വി​​​ക​​​സ​​​നം, ത​​​ണ്ണീ​​​ർ​​​ത്ത​​​ട പ​​​രി​​​പാ​​​ല​​​നം തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ ജ​​​ല​​​ന​​​യ​​​ത്തി​​​ലു​​​ണ്ട്. പു​​​തി​​​യ കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും പു​​​തി​​​യ ജ​​​ല​​​ന​​​യ​​​ത്തി​​​ലു​​​ണ്ടാ​​ക​​​ണം. ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പും പ​​​ദ്ധ​​​തി​​​ക​​​ളും ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട​​​ണം. മ​​​ഴ​​​വെ​​​ള്ള സം​​​ഭ​​​ര​​​ണം, പ​​​രി​​​പോ​​​ഷ​​​ണം, മ​​​ണ്ണ്-​​​ജ​​​ല, ജൈ​​​വ സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ​​​യെ​​​ല്ലാം സം​​​യോ​​​ജി​​​പ്പി​​​ച്ച് സം​​​യോ​​​ജി​​​ത നീ​​​ർത്ത​​​ടാ​​​ധി​​​ഷ്ഠി​​​ത ജ​​​ല​​​പ​​​രി​​​പാ​​​ല​​​ന മാ​​​സ്റ്റ​​​ർ പ്ലാ​​​നു​​​ക​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​ക​​​ണം. ജ​​​ല​​​വി​​​നി​​​യോ​​​ഗ​​​ത്തി​​​ന് പു​​​തി​​​യ കോ​​​ഡും പ്രോ​​​ട്ടോ​​​കോ​​​ളു​​​മാ​​​വ​​​ശ്യ​​​മാ​​​ണ്. ന​​​മു​​​ക്കു വേ​​​ണ്ട​​ത് ​പു​​​തി​​​യ ഗ​​​വേ​​​ഷ​​​ണ​​​മാ​​​ണ്.

വി​​​ക​​​സ​​​നശൈ​​​ലി​​​യും ജീ​​​വി​​​ത കാ​​​ഴ്ച​​​പ്പാ​​​ടും പ്ര​​​ധാ​​​ന​​​മാ​​​ണ്. കാ​​​ലാ​​​വ​​​സ്ഥ, മ​​​ഴ, മ​​​ണ്ണ്, ജൈ​​​വ​​​വൈ​​​വി​​​ധ്യം, ഭൂ​​​വി​​​നി​​​യോ​​​ഗം, ദു​​​ര​​​ന്ത പ​​​രി​​​പാ​​​ല​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പു​​​തി​​​യ അ​​​വ​​​ബോ​​​ധ​​​വും ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ം ആവ​​​ശ്യ​​​മാ​​​ണ്. നി​​​യ​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​ക​​​ണം, അ​​​വ ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണം.

ജ​​​ല​​​സു​​​ര​​​ക്ഷ​​​യും സ്വാ​​​ശ്ര​​​യ​​​ത്വ​​​വും കേ​​​വ​​​ലം കു​​​റെ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​കൊ​​​ണ്ടു മാ​​​ത്രം നേ​​​ടാ​​​നാ​​​വി​​​ല്ല. അ​​​തൊ​​​രു ജ​​​ന​​​ത​​​യു​​​ടെ സം​​​സ്കാ​​​ര​​​മാ​​​ണ്. കാ​​​ർ​​​ഷി​​​കരീ​​​തി​​​ക​​​ളു​​​ടെ​​​യും വി​​​ള​​​ക​​​ളു​​​ടെ​​​യും വി​​​ത്തി​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​രോ​​​ഗ്യ ശീ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും ജ​​​ല​​​പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ന്‍റെ​​​യും വി​​​നി​​​യോ​​​ഗ​​​ത്തി​​​ന്‍റെ​​​യും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും ആ​​​വാ​​​സവ്യ​​​വ​​​സ്ഥ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ന്‍റെ​​​യും ജീ​​​വി​​​തശൈ​​​ലി​​​ക​​​ളു​​​ടെ​​​യും ന​​​യ​​​ങ്ങ​​​ളു​​​ടെ​​​യും നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​കെത്തു​​​ക​​​യാ​​​ണ്. ഈ ​​​സം​​​സ്കാ​​​ര നി​​​ർ​​​മി​​​തി​​​യു​​​ടെ മു​​​ന്നൊ​​​രു​​​ക്കമാ​​​യി ജ​​​ല​​​ന​​​യ​​​വും ജ​​​ല​​​സാ​​​ക്ഷ​​​ര​​​ത​​​യും മാ​​​റ്റു​​​ക​​യാ​​ണ് ആ​​വ​​ശ‍്യം.

ജ​ല​മ​ലി​നീ​ക​ര​ണ വെ​ല്ലു​വി​ളി​ക​ൾ

ജ​​​ല​​​ക്ഷാ​​​മ​​​വും ജ​​​ല​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വും മു​​​ന്നി​​​ലെ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് എ​​​ല്ലാ ഖ​​​ര​​​-ദ്ര​​​വ ​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ളു​​​ടെ​​​യും വ​​​ലി​​​യൊ​​​രു പ​​​ങ്ക് എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​ത്. അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ ശു​​​ചി​​​ത്വ നി​​​ർ​​​മി​​​തി​​​ക​​​ളു​​​ടെ ഫ​​​ല​​​മാ​​​യി കോ​​​ളി​​​ഫോം ബാ​​​ക‌്ടീ​​​രി​​​യ ഉ​​​ൾ​​​പ്പെ​​​ടെ കു​​​ടി​​​വെ​​​ള്ള സ്രോ​​​ത​​​സു​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ എ​​​ത്തു​​​ക​​​യാ​​​ണ്. ഖ​​​ര, ദ്ര​​​വ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ യ​​​ഥാ​​​സ​​​മ​​​യം കൈ​​​കാ​​​ര്യം ചെ​​​യ്തു​​​ മാ​​​ത്ര​​​മേ ജ​​​ല​​​ശു​​​ദ്ധി നേ​​​ടാ​​​നാ​​​വു​​​ക​​​യു​​​ള്ളൂ.ശു​​​ദ്ധ​​​ജ​​​ല​​​ത്തി​​​ന്‍റെ അ​​​ച്ച​​​ട​​​ക്ക​​​വും നീ​​​തി​​​പൂ​​​ർ​​​വ​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​വും പ്ര​​​ധാ​​​ന​​​മാ​​​ണ്. കേ​​​ര​​​ളം ജ​​​ല​​​മി​​​ച്ച സം​​​സ്ഥാ​​​ന​​​മാ​​​ണെ​​​ന്ന ധാ​​​ര​​​ണ മാ​​​റ​​​ണം. ആ​​​ളോ​​​ഹ​​​രി ജ​​​ല​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ നാം ​​​രാ​​​ജ​​​സ്ഥാ​​​നേ​​​ക്കാ​​​ൾ പി​​​ന്നി​​​ലാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, വ​​​ർ​​​ഷ​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ക്കു​​​ന്ന​​​യി​​​ട​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​വു​​​മു​​​ണ്ട്. മ​​​ഴ​​​യു​​​ടെ നാ​​​ട്ടി​​​ൽ മ​​​ഴ​​​ക്കാ​​​ല​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ ടാ​​​ങ്ക​​​ർ ലോ​​​റി​​​ക​​​ളി​​​ൽ വെ​​​ള്ളം വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ടി​​വ​​​രു​​​ന്നു. മ​​​ഴ​​​വെ​​​ള്ള സം​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ഭൂ​​​ജ​​​ല പ​​​രി​​​പോ​​​ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും പ്ര​​​സ​​​ക്തി വ​​​ള​​​രെ വ​​​ലു​​​താ​​​ണ്. ഒ​​​രു സെ​​​ക്ക​​​ൻഡിൽ ഒ​​​രു തു​​​ള്ളി എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ ന​​​ഷ‌്ട​​​പ്പെ​​​ട്ടാ​​​ലും ഒ​​​രു വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി 4,50,000 ലി​​​റ്റ​​​ർ വെ​​​ള്ളം ന​​​ഷ‌്ട​​​മാ​​​വും. ര​​ണ്ടു ലി​​​റ്റ​​​ർ വെ​​​ള്ളം​​​ പോ​​​ലും വേ​​​ണ്ടാ​​ത്ത ​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് 20 ലി​​​റ്റ​​​ർ വ​​​രെ ശു​​​ദ്ധ​​​ജ​​​ല​​​മു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത നാ​​​ട്ടി​​​ലു​​​ണ്ട്. ലാ​​​ട്രി​​​നി​​​ലും പൂ​​​ന്തോ​​​ട്ട​​​ത്തി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ഴു​​​കാ​​​നും മ​​​റ്റ് ഗാ​​​ർ​​​ഹി​​​കേ​​​ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും വ​​​ലി​​​യ വി​​​ല​​​യി​​​ൽ ശു​​​ദ്ധീ​​​ക​​​രി​​​ച്ച വെ​​​ള്ളം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു നാ​​​ട് കാ​​​ണു​​​മോ​​യെ​​​ന്ന​​​റി​​​യി​​​ല്ല. ഉ​​​ണ്ടെങ്കി​​​ൽ എ​​​ല്ലാ​​​വ​​​രും ജ​​​ല​​​സാ​​​ക്ഷ​​​ര​​​രാ​​​കേ​​​ണ്ടതാ​​​ണ്.

മ​​​ഴ​​​യി​​​ലെ മാ​​​റ്റം, ജ​​​ല​​​ത്തി​​​ന്‍റെ കു​​​റ​​​വ്, മ​​​ലി​​​നീ​​​ക​​​ര​​​ണം, ദു​​​ർ​​​വി​​​നി​​​യോ​​​ഗം എ​​​ന്നി​​​വ​​​യെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​മ​​​ഗ്ര​​​വും ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​യ ജ​​​ല​​​സാ​​​ക്ഷ​​​ര​​​ത അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ഒ​​​രു ഹെ​​​ക‌്ട​​​ർ വ​​​നം 32,000 ഘ​​​ന കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശ​​​ത്തെ​​​യും, 100 സെ​​​ന്‍റ് വ​​​യ​​​ൽ 1,60,000 ലി​​​റ്റ​​​ർ മ​​​ഴ​​​യെ ഉ​​​ൾ​​​ക്കൊ​​​ള്ളും. വ​​​യ​​​ലു​​​ക​​​ളും ത​​​ണ്ണീ​​​ർ​​​ത്ത​​​ട​​​ങ്ങ​​​ളും ന​​​ദീ​​​ത​​​ട​​​ങ്ങ​​​ളും മ​​​ഴ​​​യു​​​ടെ സ്വ​​​ന്തം ഇ​​​ട​​​ങ്ങ​​​ളാ​​​ണ്. അ​​​വ ജ​​​ല​​​ത്തി​​​ന് കൊ​​​ടു​​​ത്തേ ക​​​ഴി​​​യൂ. മ​​​ഴ​​​വെ​​​ള്ള സം​​​ഭ​​​ര​​​ണം നി​​​യ​​​മ​​​ത്തി​​​ലു​​​ണ്ട്, പ്ര​​​യോ​​​ഗ​​​ത്തി​​​ലി​​​ല്ല. മ​​​ഴ​​​യെ​​​യും അ​​​വ​​​യു​​​ടെ വ​​​ര​​​വി​​​നെയും പോ​​​ക്കി​​​നെയും നി​​​ൽ​​​പ്പി​​​നെ​​​യു​​​മ​​​നു​​​സ​​​രി​​​ച്ച് നാം ​​​മാ​​​റ​​​ണം.

K-Rail Survey

Tags : Water Water Policy

Recent News

Corehub Up