x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

AI വികസനവും കൈവിട്ടുപോകുന്ന സുരക്ഷയും

ടി.എ. ജോർജ്
Published: September 17, 2026 12:09 AM IST | Updated: September 17, 2026 12:10 AM IST

പ്രതീകാത്മക ചിത്രം

മ​നു​ഷ്യ​ന്‍റെ അ​ധ്വാ​ന​ത്തെ​യും ചി​ന്ത​യെ​യും ല​ഘൂ​ക​രി​ക്കാ​ൻ രം​ഗ​പ്ര​വേ​ശം ചെ​യ്ത നി​ർ​മി​ത​ബു​ദ്ധി (എ​ഐ) ഇ​ന്ന് മ​നു​ഷ്യ​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​പോ​ലും കാ​റ്റി​ൽ​പ​റ​ത്തി സ്വ​യം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ പ്രാ​പ്ത​രാ​യി​ക്ക​ഴി​ഞ്ഞു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഗ​ണി​തപ്ര​ശ്ന​ങ്ങ​ൾ നി​മി​ഷ​നേ​രം​കൊ​ണ്ടു പ​രി​ഹ​രി​ക്കു​ന്ന​തും വ​ൻ​കി​ട ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ൽ ത​നി​യെ ക​ട​ന്നു​ക​യ​റി ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തും വെ​റു​മൊ​രു സാ​ങ്കേ​തി​ക ​മു​ന്നേ​റ്റ​മാ​യി കാ​ണാ​നാ​കി​ല്ല.

മ​നു​ഷ്യ​നു​ണ്ടാ​ക്കി​യ നി​യ​ന്ത്ര​ണ​രേ​ഖ​ക​ൾ ലം​ഘി​ച്ചു മു​ന്നേ​റു​ന്ന എ​ഐ ഏ​ജ​ന്‍റു​ക​ൾ നാ​ളെ ഏ​തെ​ങ്കി​ലും ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളെ​യോ ആ​ണ​വനി​ല​യ​ങ്ങ​ളെ​യോ സ്വ​യം നി​യ​ന്ത്രി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ അ​തു​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​ലു​താ​യി​രി​ക്കും. ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ അ​ടു​ത്തി​ടെ ക​ണ്ടു​ക​ഴി​ഞ്ഞു.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ശാ​സ്ത്ര​ജ്ഞ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​യ​ക്കു​ന്ന​ത് ‘‌റി​ക്ക​ർ​സീ​വ് സെ​ൽ​ഫ്-​ഇം​പ്രൂ​വ്‌​മെ​ന്‍റ്’​എ​ന്ന ഘ​ട്ട​ത്തെ​യാ​ണ്. മ​നു​ഷ്യ​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ എ​ഐ സ്വ​യം അ​തി​ന്‍റെ കോ​ഡിം​ഗും ശേ​ഷി​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യാ​ണി​ത്. മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ഐ ഈ ​ശേ​ഷി കൈ​വ​രി​ച്ചേ​ക്കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

എ​ഐ ഏ​ജ​ന്‍റു​ക​ൾ കൂ​ട്ടം​ചേ​ർ​ന്ന് ചി​ല വെ​ബ്‌​സൈ​റ്റു​ക​ളും എ​ഐ ഡാ​റ്റാ​ബേ​സു​ക​ളും ഹാ​ക്ക് ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​ണ് പെ​ട്ടെ​ന്നു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ​ക്കു കാ​ര​ണം. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഓ​പ്പ​ൺ എ​ഐ​യു​ടെ സി​സ്റ്റ​ങ്ങ​ൾ സു​ര​ക്ഷാപ​രി​ശോ​ധ​നാ​ ഘ​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് ‘ഹ​ഗ്ഗിം​ഗ് ഫേ​സ്’ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ സെ​ർ​വ​റു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ഇ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്.

വി​ദ​ഗ്ധ​രു​ടെ രാ​ജി​യും മു​ന്ന​റി​യി​പ്പും

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി പ്ര​മു​ഖ എ​ഐ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ആ​ന്ത്രോ​പി​ക്കി​ലെ സു​ര​ക്ഷി​ത​ത്വ ഗ​വേ​ഷ​ക​ൻ ജേ​ക്ക​ബ് കോ​ക്സ​ൺ രാ​ജി​വ​ച്ച​താ​ണ് നി​ല​വി​ലെ ആ​ശ​ങ്ക​ക​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. എ​ഐ നി​ർ​മി​ക്കു​ന്ന ആ​ളു​ക​ൾ​ത​ന്നെ ഇ​തു മ​നു​ഷ്യ​രാ​ശി​യെ ന​ശി​പ്പി​ച്ചേ​ക്കാ​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റ് വ​ലി​യ ച​ർ​ച്ച​യാ​യി. ഈ ​പ​തി​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ എ​ഐ മ​നു​ഷ്യ​രാ​ശി​യെ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഇ​തി​നു​ പി​ന്നാ​ലെ ഗൂ​ഗി​ൾ ഡീ​പ്പ്മൈ​ൻ​ഡി​ലെ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ലൈ​ൻ​മെ​ന്‍റ് റി​സ​ർ​ച്ച​ർ​മാ​രാ​യ ബി​ലാ​ൽ ചു​ഗ്താ​യി, ജോ​ഷ് എം​ഗ​ൽ​സ് എ​ന്നി​വ​രും രാ​ജി​വ​ച്ചു. എ​ഐ​ക്ക് ന​മ്മ​ളെ എ​ല്ലാ​വ​രെ​യും ഇ​ല്ലാ​താ​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്നും ഈ ​അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നു​ള്ള സ​മ​യം ന​മ്മു​ടെ കൈ​ക​ളി​ൽ​നി​ന്നു വേ​ഗ​ത്തി​ൽ ന​ഷ്‌​ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ചു​ഗ്താ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ഐ മോ​ഡ​ലു​ക​ളു​ടെ സു​ര​ക്ഷ​യും അ​പ​ക​ട​സാ​ധ്യ​ത​ക​ളും വി​ല​യി​രു​ത്തു​ന്ന ‘മെ​റ്റ​ർ’ എ​ന്ന സം​ഘ​ട​ന​യി​ൽ ചേ​രാ​നാ​ണ് ജോ​ഷ് എം​ഗ​ൽ​സ് ഡീ​പ്പ്മൈ​ൻ​ഡ് വി​ട്ട​ത്. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ഐ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

യെ​മ​ൻ യു​ദ്ധ​ത്തി​ലെ എ​ഐ ദു​രു​പ​യോ​ഗം

എ​ഐ ദു​രു​പ​യോ​ഗ​ത്തി​ന്‍റെ സാ​ധ്യ​ത എ​ത്ര​മാ​ത്ര​മെ​ന്ന് ഏ​താ​നും​ ദി​വ​സം മു​ന്പ് യെ​മ​നി​ൽ​നി​ന്നു ലോ​കം ക​ണ്ടു​ക​ഴി​ഞ്ഞു. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ചെ​ങ്ക​ട​ൽ തീ​ര​മേ​ഖ​ല​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ നിർമിത​ബു​ദ്ധി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യു​ള്ള വാ​ർ​ത്ത​യെ ലോ​കം അ​തീ​വ​ഗൗ​ര​വ​ത്തോ​ടെ​യാ​ണു കാ​ണു​ന്ന​ത്. ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട സേ​നാ ക​മാ​ൻ​ഡ​റു​ടെ ശ​ബ്‌​ദം എ​ഐ ഉ​പ​യോ​ഗി​ച്ചു വ്യാ​ജ​മാ​യി നി​ർ​മി​ച്ചു പ്ര​ച​രി​പ്പി​ച്ചാ​ണ് ഹൂ​തി​ക​ൾ സൈ​ന്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്.

യെ​മ​ൻ ഔ​ദ്യോ​ഗി​ക സേ​നാ ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ താ​രി​ഖ് സ​ലേ​യു​ടെ ശ​ബ്‌​ദ​മാ​ണ് എ​ഐ ഉ​പ​യോ​ഗി​ച്ച് ഹൂ​തി​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​ത്. മോ​ച്ച ന​ഗ​ര​ത്തി​ൽ​നി​ന്നും തു​റ​മു​ഖ​ത്തു​നി​ന്നും സൈ​ന്യം ഉ​ട​ൻ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഈ ​വ്യാ​ജ ശ​ബ്‌​ദ​സ​ന്ദേ​ശം. ഇ​ത് സൈ​നി​ക​ർ​ക്കി​ട​യി​ൽ വ​ൻ അ​ങ്ക​ലാ​പ്പു​ണ്ടാ​ക്കു​ക​യും ആ​ത്മ​വീ​ര്യം കെ​ടു​ത്തു​ക​യും ചെ​യ്തു. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ൾ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മോ​ച്ച തു​റ​മു​ഖം പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ ചെ​ങ്ക​ട​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നക​വാ​ട​മാ​യ ബാ​ബ് അ​ൽ മ​ൻ​ഡെ​പ് ക​ട​ലി​ടു​ക്കി​ലെ പെ​രിം ദ്വീ​പ് അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളും മി​ന്ന​ൽ നീ​ക്ക​ത്തി​ലൂ​ടെ ഹൂ​തി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി.

ഇ​തു​വ​ഴി ഇ​നി സൗ​ദി അ​റേ​ബ്യ​യു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഹൂ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു​ പു​റ​മെ ചെ​ങ്ക​ട​ൽ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് സൗ​ദി എ​ണ്ണ​യെ​ത്തി​ക്കു​ന്ന പൈ​പ്പ് ലൈ​നു​ക​ൾ​ക്കു​നേ​രേ​യും ഹൂ​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ഐ​യെ ദു​രു​പ​യോ​ഗി​ച്ചു ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ഈ ​മു​ന്നേ​റ്റം ഭീ​ക​ര​സം​ഘ​ട​ന​ക​ളും സാ​യു​ധ പോ​രാ​ളി​ക​ളും ദു​രു​പ​യോ​ഗം ചെ​യ്താ​ലു​ള്ള അ​വ​സ്ഥ​യെ​ക്കു​റി​ച്ച് യു​ദ്ധ​ത​ന്ത്ര​ജ്ഞ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

ടെ​ക് ഭീ​മ​ന്മാ​രു​ടെ നി​ല​പാ​ട്

ജേ​ക്ക​ബ് കോ​ക്സ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ ആ​ന്ത്രോ​പി​ക് സി​ഇ​ഒ ഡാ​രി​യോ അ​മോ​ഡെ​യ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ളെ ശ​രി​വ​ച്ച് രം​ഗ​ത്തെ​ത്തി. അ​നി​യ​ന്ത്രി​ത​മാ​യ വ​ള​ർ​ച്ച ത​ട​യാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​ക​സ​ന​വേ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ക്സി​ലൂ​ടെ പു​റ​ത്തു​വി​ട്ട ലേ​ഖ​ന​ത്തി​ൽ അ​മോ​ഡെ​യ് പ്ര​ധാ​ന സു​ര​ക്ഷാ​ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചു.

എ​ഐ ക​മ്പ​നി​ക​ളി​ലെ മോ​ഡ​ലു​ക​ളും ട്രെ​യി​നിം​ഗ് രീ​തി​ക​ളും സു​ര​ക്ഷ​യും പ​രി​ശോ​ധി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്കു തു​ല്യ​മാ​യ പ്ര​വേ​ശ​ന​മു​ള്ള സ്വ​ത​ന്ത്ര നി​രീ​ക്ഷ​ക​രെ സ്ഥി​ര​മാ​യി നി​യ​മി​ക്കു​ക, പൊ​തു​വാ​യ സു​ര​ക്ഷാ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​ൻ മു​ൻ​നി​ര എ​ഐ ക​മ്പ​നി​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം സ​ഹ​ക​രി​ക്കു​ക, എ​ഐ ദു​രു​പ​യോ​ഗ​വും അ​പ​ക​ട​സാ​ധ്യ​ത​ക​ളും നേ​രി​ടാ​ൻ അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ.

മ​നു​ഷ്യ​നു ഭീ​ഷ​ണി​യാ​കു​ന്ന ഘ​ട്ട​ത്തി​ൽ എ​ഐ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഓ​ഫാ​ക്കാ​ൻ ശേ​ഷി​യു​ള്ള ‘കി​ൽ സ്വി​ച്ച്’ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​ന്ത്രോ​പി​ക് സ​ഹ​സ്ഥാ​പ​ക​ൻ ജാ​ക്ക് ക്ലാ​ർ​ക്ക് മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശം. സ്വ​ത​ന്ത്ര നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തെ​യും അ​മോ​ഡെ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളെ​യും പി​ന്തു​ണ​ച്ച് ഓ​പ്പ​ൺ എ​ഐ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ, എ​ക്സ് എ​ഐ മേ​ധാ​വി എ​ലോ​ൺ മ​സ്ക് എ​ന്നി​വ​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

എ​ഐ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്കു ഭ​യ​മു​ള്ള​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും എ​ന്നാ​ൽ, സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ത​ങ്ങ​ളു​ടെ ക​മ്പ​നി​ക്ക് സാ​ധി​ക്കു​മെ​ന്നും സാം ​ആ​ൾ​ട്ട്മാ​ൻ പ​റ​യു​ന്നു. മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് (മെ​റ്റ), ജെ​ൻ​സ​ൻ ഹു​വാം​ഗ് (എ​ൻ​വി​ഡി​യ) തു​ട​ങ്ങി​യ പ്ര​മു​ഖ​രും എ​ഐ വി​ക​സ​ന​ത്തി​ൽ സ​ർ​ക്കാ​രു​ക​ളു​ടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. കൃ​ത്യ​മാ​യ സു​ര​ക്ഷാ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നും ക​മ്പ​നി​ക​ൾ​ക്കി​തി​ൽ സ്വ​യം ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും സ​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി.

സാ​മ്പ​ത്തി​ക​രം​ഗ​ത്തെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ

എ​ഐ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും വി​ക​സ​ന​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ വ​ൻ​കി​ട നി​ക്ഷേ​പ​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. വി​ക​സ​ന​വേ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു പി​ന്നാ​ലെ ആ​ഗോ​ള​ത​ല​ത്തി​ൽ എ​ഐ, സെ​മി​ക​ണ്ട​ക്‌​ട​ർ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ൽ വ​ൻ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി.

ഈ ​വ​ർ​ഷം മാ​ത്രം ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ൾ, ആ​മ​സോ​ൺ, മെ​റ്റ തു​ട​ങ്ങി​യ വ​ൻ​കി​ട ക​മ്പ​നി​ക​ൾ 795 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. 2027ഓ​ടെ ഇ​ത് 1.08 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. സ​ർ​ക്കാ​രു​ക​ളു​ടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളും പു​തി​യ നി​യ​മ​ങ്ങ​ളും വി​പ​ണി​യെ കൂ​ടു​ത​ൽ അ​സ്ഥി​ര​പ്പെ​ടു​ത്തി​യേ​ക്കാ​മെ​ന്ന് നി​ക്ഷേ​പ​ക​ർ ഭ​യ​ക്കു​ന്നു.

അ​പ​ക​ട​സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും എ​ഐ വി​ക​സ​നം നി​ർ​ത്തി​വ​യ്ക്കാ​ൻ ക​മ്പ​നി​ക​ൾ മ​ടി​ക്കു​ന്ന​ത് ക​ടു​ത്ത മ​ത്സ​രം മൂ​ല​മാ​ണ്. കൂ​ടാ​തെ, ഓ​പ്പ​ൺ എ​ഐ, ആ​ന്ത്രോ​പി​ക് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ ട്രി​ല്യ​ൺ ഡോ​ള​ർ മൂ​ല്യം ല​ക്ഷ്യ​മി​ടു​ന്ന ഐ​പി​ഒ​ക​ൾ​ക്ക് ഒ​രു​ങ്ങു​ന്ന​തും സാ​മ്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു.

വ​ൻ​കി​ട ക​മ്പ​നി​ക​ൾ പു​തി​യ ന​വാ​ഗ​ത​രെ വി​പ​ണി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, വ്യ​ക്ത​മാ​യ സു​ര​ക്ഷാ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​രു​ന്ന​ത് ദീ​ർ​ഘ​കാ​ല നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വം ന​ൽ​കു​മെ​ന്നും എ​ഐ വി​ക​സ​നം പൂ​ർ​ണ​മാ​യി നി​ല​യ്ക്കി​ല്ലെ​ന്നും ഒ​രു​വി​ഭാ​ഗം സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ളും യു​എ​സ്-​ചൈ​ന മ​ത്സ​ര​വും

എ​ഐ വി​ക​സ​ന​ത്തി​ന്‍റെ വേ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് എ​ഐ ക​മ്പ​നി മേ​ധാ​വി​ക​ൾ​ത​ന്നെ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ, യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​പ്പോ​ലു​ള്ള ആ​ഗോ​ള നേ​താ​ക്ക​ൾ ഇ​തൊ​രു ത​ട്ടി​പ്പാ​ണെ​ന്നു വി​ശേ​ഷി​പ്പി​ച്ച് ത​ള്ളി​ക്ക​ള​യു​ക​യാ​ണ്.

എ​ഐ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളെ ‘ആ​ഗോ​ള​താ​പ​നം ഒ​രു ത​ട്ടി​പ്പാ​ണ്’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച​തു​പോ​ലെ​യു​ള്ള ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ വ്യാ​ജപ്ര​ചാ​ര​ണ​മെ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​മേ​രി​ക്ക​യു​ടെ സാ​ങ്കേ​തി​ക​മു​ന്നേ​റ്റ​ത്തെ ബാ​ധി​ക്കു​മെ​ന്നും വേ​ഗം കു​റ​ച്ചാ​ൽ അ​തി​ന്‍റെ ലാ​ഭം ചൈ​ന​യ്ക്കാ​യി​രി​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. സാ​ങ്കേ​തി​ക​വി​ദ്യ​യെ നി​യ​ന്ത്രി​ക്കാ​ൻ നി​ല​വി​ൽ​ത​ന്നെ ആ​വ​ശ്യ​ത്തി​നു നി​യ​മ​ങ്ങ​ളു​ണ്ടെ​ന്ന് ട്രം​പ് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, എ​ഐ വി​ക​സ​ന​ത്തി​ന്‍റെ വേ​ഗം കു​റ​യ്ക്ക​ണ​മെ​ന്നും തൊ​ഴി​ൽ​ന​ഷ്‌​ട​വും സു​ര​ക്ഷാ​ ഭീ​ഷ​ണി​ക​ളും ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര​ത​ല​ത്തി​ൽ ഫെ​ഡ​റ​ൽ മേ​ൽ​നോ​ട്ട ഏ​ജ​ൻ​സി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സും ആ​വ​ശ്യ​പ്പെ​ട്ടു. ചൈ​ന​യു​മാ​യി അ​ന്താ​രാ​ഷ്‌​ട്ര ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്നും ക​മ​ലാ ഹാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : AI Development Spiraling SecurityConcerns Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up