x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറും കേരളവും

​കെ.​വി. ബി​ജു
Published: September 16, 2026 12:49 AM IST | Updated: September 16, 2026 12:49 AM IST

പ്രതീകാത്മക ചിത്രം

​അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സ​​​മ്മ​​​ർ​​ദ​​​ത്തെത്തു​​​ട​​​ർ​​​ന്ന് സ്വീ​​​ക​​​രി​​​ച്ച നി​​​ര​​​വ​​​ധി ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​ന​​​കം​​ത​​​ന്നെ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. റ​​​ഷ്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ക്രൂ​​​ഡ് ഓ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​ച്ച​​​ത് എ​​​ണ്ണ​​​വി​​​ല വ​​​ർ​​​ധ​​​ന​​​യ്ക്കും പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​നും കാ​​​ര​​​ണ​​​മാ​​​യി. 2018ൽ ​​​ഇ​​​ന്ത്യ-​​​റ​​​ഷ്യ അ​​​ഞ്ചാം ത​​​ല​​​മു​​​റ യു​​​ദ്ധ​​​വി​​​മാ​​​ന പ​​​ദ്ധ​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ​​ശേ​​​ഷി​ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി. ജി-20 ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടെ കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തിത്തീ​​​രു​​​വ ആ​​​വ​​​ർ​​​ത്തി​​​ച്ചു കു​​​റ​​​ച്ച​​​ത് ക​​​ർ​​​ഷ​​​ക​​​രെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചു. ഇ​​ന്ത്യ​​യെ മൊ​​​ത്ത​​​ത്തി​​​ൽ ക​​​രാ​​​ർ ബാ​​​ധി​​​ക്കു​​​ന്ന​​​തി​​​ലു​​​പ​​​രി, കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ക​​​രാ​​​ർ.

◄താ​​​ങ്ങു​​​വി​​​ല സം​​​വി​​​ധാ​​​നം അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ല​​​ക്ഷ്യം

താ​​​ങ്ങു​​​വി​​​ല (എം​​എ​​​സ്പി) ​ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ പ്ര​​​ധാ​​​ന സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​മാ​​​ണ്. ലോ​​​ക വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​യി​​​ൽ (WTO) ഇ​​​ന്ത്യ​​​യു​​​ടെ താ​​​ങ്ങു​​​വി​​​ല സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ അ​​​മേ​​​രി​​​ക്ക സ​​​മ്മ​​​ർ​​ദം ചെ​​​ലു​​​ത്തി​​​വ​​​രു​​​ന്നു. ഈ ​​​വി​​​ഷ​​​യം ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ക​​​യോ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ധാ​​​ര​​​ണ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്താ​​​ൽ എംഎ​​​സ്പി ​​​ല​​​ഭി​​​ക്കു​​​ന്ന 22 വി​​​ള​​​ക​​​ളു​​​ടെ ക​​​ർ​​​ഷ​​​ക​​​രെ ബാ​​​ധി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ നെ​​​ല്ലും കൊ​​​പ്ര​​​യും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഇ​​​തോ​​​ടൊ​​​പ്പം, അ​​​മേ​​​രി​​​ക്ക ന​​​ൽ​​​കു​​​ന്ന വ​​​ൻ കാ​​​ർ​​​ഷി​​​ക സ​​​ബ്സി​​​ഡി​​​യും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഫാം ​​​ബി​​​ല്ലി​​​ൽ 2014ൽ 956 ​​​ബി​​​ല്യ​​​ൺ ഡോ​​​ള​​​റും 2024ൽ 1.5 ​​​ട്രി​​​ല്യ​​​ൺ ഡോ​​​ള​​​റും വ​​​ക​​​യി​​​രു​​​ത്തി. ഒഇസിഡി - 2024 റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഉ​​​ത്പാ​​​ദ​​​ക​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന പി​​​ന്തു​​​ണ (Producer Support Estimate - PSE) +7.1% ആ​​​ണ്. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന പി​​​ന്തു​​​ണ -14.5% ആ​​​ണ്. ഫ​​​ല​​​ത്തി​​​ൽ ഇ​​​ത് ഇ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​രു​​​ടെമേ​​​ലു​​​ള്ള പ​​​രോ​​​ക്ഷ നി​​​കു​​​തി​​​ക്ക് സ​​​മാ​​​ന​​​മാ​​​ണ്. വ​​​ൻ സ​​​ബ്‌​​​സി​​​ഡി ല​​​ഭി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ത​​​ക​​​ർ​​​ക്കും.

ലോ​​​ക വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ കാ​​​ർ​​​ഷി​​​ക സ​​​ബ്‌​​​സി​​​ഡി​​​ക​​​ളെ ഇ​​​ന്ത്യ തു​​​ട​​​ർ​​​ച്ച​​​യാ​​​യി എ​​​തി​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ൾ സ​​​ബ്‌​​​സി​​​ഡി​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​ത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല നി​​​ല​​​പാ​​​ടി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ബ്സി​​​ഡി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ ഇ​​​ന്ത്യ​​​യെ പി​​​ന്തു​​​ണ​​​ച്ച രാ​​​ജ്യ​​​ങ്ങ​​​ളെ ച​​​തി​​​ക്ക​​​ലുമാ​​​കും.

◄നാ​​​ളി​​​കേ​​​ര​​​വും റ​​​ബ​​​റും

സോ​​​യാ​​​ബീ​​​ൻ എ​​​ണ്ണ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തിത്തീ​​​രു​​​വ കു​​​റ​​​യ്ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ളി​​​കേ​​​ര ക​​​ർ​​​ഷ​​​ക​​​രെ നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ക്ഷ്യ​​​ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി 2010-11ലെ 8.8 ​​​ദ​​​ശ​​​ല​​​ക്ഷം ട​​​ണ്ണി​​​ൽ​​നി​​​ന്ന് 2025-26ൽ 16.7 ​​​ദ​​​ശ​​​ല​​​ക്ഷം ട​​​ണ്ണാ​​​യി ഉ​​​യ​​​ർ​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ സോ​​​യാ​​​ബീ​​​ൻ എ​​​ണ്ണ​​​യ്ക്ക് കൂ​​​ടു​​​ത​​​ൽ വി​​​പ​​​ണി പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​ത് ആ​​​ഭ്യ​​​ന്ത​​​ര ഭ​​​ക്ഷ്യ​​​ എ​​​ണ്ണ വി​​​ള​​​ക​​​ളു​​​ടെ വി​​​ല​​​യെ​​​യും ഉ​​​ത്പാ​​​ദ​​​ന​​​ത്തെ​​​യും കൂ​​​ടു​​​ത​​​ൽ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തും.

റ​​​ബ​​​റി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും സ്ഥി​​​തി ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ലോ​​​ക വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​യി​​​ൽ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ബൗ​​​ണ്ട് താ​​​രി​​​ഫ് 25 ശ​​​ത​​​മാ​​​ന​​​മാ​​​ണെ​​​ങ്കി​​​ലും ആ​​​സി​​​യാ​​​ൻ ഇ​​​ന്ത്യ ക​​​രാ​​​ർ പ്ര​​​കാ​​​രം കോ​​​മ്പൗ​​​ണ്ട് റ​​​ബ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ തീ​​​രു​​​വ 0-5 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യ​​​ത് റ​​​ബ​​ർ ക​​​ർ​​​ഷ​​​ക​​​രെ ബാ​​​ധി​​​ച്ചു. അ​​​മേ​​​രി​​​ക്ക കൃ​​​ത്രി​​​മ റ​​​ബ​​​റി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​മാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത കൃ​​​ത്രി​​​മ റ​​​ബ​​​റി​​​ന്‍റെ മൂ​​​ല്യം 2021ലെ 75 ​​​ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ൽ​​നി​​​ന്ന് 2025ൽ 114.42 ​​​ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ർ​​​ന്നു. കൃ​​​ത്രി​​​മ റ​​​ബ​​​റി​​​ന്‍റെ തീ​​​രു​​​വ ഇ​​​നി​​​യും കു​​​റ​​​ച്ചാ​​​ൽ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ന്‍റെ വി​​​ല​​​യി​​​ൽ സ​​​മ്മ​​​ർ​​ദം വ​​​ർ​​​ധി​​​ക്കു​​​ക​​​യും കേ​​​ര​​​ള​​​ത്തി​​​ലെ റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​ക​​​യും ചെ​​​യ്യും.

◄ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ

സോ​​​യാ​​​ബീ​​​ൻ എ​​​ണ്ണ​​​യും ഡി​​​ഡി​​ജി (​ഡി​​​സ്റ്റി​​​ല്ല​​​റി​​​യി​​​ൽനി​​​ന്നു​​​ള്ള കാ​​​ലി​​​ത്തീ​​​റ്റ​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ഉ​​​പോ​​ത്പ​​​ന്നം)യും ​​​വ​​​ലി​​​യ തോ​​​തി​​​ൽ ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ വി​​​ള​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി മ​​​തി​​​യാ​​​യ പൊ​​​തു​​​ച​​​ർ​​​ച്ച​​​യും നി​​​യ​​​ന്ത്ര​​​ണ പ​​​രി​​​ശോ​​​ധ​​​ന​​​യും കൂ​​​ടാ​​​തെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് പി​​​ൻ​​​വാ​​​തി​​​ലി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​കും.

◄ക്ഷീ​​​ര, നെ​​​ല്ല്, മാം​​​സ മേ​​​ഖ​​​ല​​​ക​​​ൾ

അ​​​മേ​​​രി​​​ക്ക​​​ൻ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക​​​ർ​​​ക്ക് ഏ​​​ക​​​ദേ​​​ശം 12 ബി​​​ല്യ​​​ൺ ഡോ​​​ള​​​റി​​​ന്‍റെ സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കു​​​ന്നു. പാ​​​ൽ​​​പ്പൊ​​​ടി, വേ ​​​പൗ​​​ഡ​​​ർ, പാ​​​ൽ​​​ക്ക​​​ട്ടി തു​​​ട​​​ങ്ങി​​​യ ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തിത്തീ​​​രു​​​വ കു​​​റ​​​ച്ചാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വ​​​ൻ ഭീ​​​ഷ​​​ണി​​​യാ​​​കും. അ​​​മേ​​​രി​​​ക്ക​​​ൻ പാ​​​ൽ​​​ക്ക​​​ട്ടി ഉ​​ത്പാ​​​ദ​​​ന​​​ത്തി​​​ന് പ​​​ശു​​​ക്കി​​​ടാ​​​വി​​​ന്‍റെ കു​​​ട​​​ലി​​​ൽനി​​​ന്നു​​​ള്ള റെ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാം​​​സ്കാ​​​രി​​​ക​​​വും മ​​​ത​​​പ​​​ര​​​വു​​​മാ​​​യ ആ​​​ശ​​​ങ്ക​​​ക​​​ളും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു.
​ലോ​​​ക അ​​​രി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ മാ​​​ത്ര​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും അ​​​ത് പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​മാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​രി സ​​​ബ്‌​​​സി​​​ഡി വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത് കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ൽ ക​​​യ​​​റ്റു​​​മ​​​തി സാ​​​ധ്യ​​​മാ​​​ക്കു​​​ക​​​യും ഇ​​​ന്ത്യ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി വി​​​പ​​​ണി​​​യെ​​​യും ആ​​​ഭ്യ​​​ന്ത​​​ര നെ​​​ല്ലു​​​വി​​​ല​​​യെ​​​യും ബാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യും.

കോ​​​ഴി, പ​​​ന്നി മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ​​​മാ​​​ന ഭീ​​​ഷ​​​ണി​​​യു​​​ണ്ട്. ശീ​​​തീ​​​ക​​​രി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​ഴി​​​യി​​​റ​​​ച്ചി​​​ക്കും പ​​​ന്നി​​​യി​​​റ​​​ച്ചി​​​ക്കും കൂ​​​ടു​​​ത​​​ൽ വി​​​പ​​​ണി പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ചാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന കോ​​​ഴി, പ​​​ന്നി വ​​​ള​​​ർ​​​ത്ത​​​ൽ മേ​​​ഖ​​​ല​​​ക​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കും. ബാ​​​ങ്ക് വാ​​​യ്പ​​​ക​​​ളെ വ​​​ലി​​​യ തോ​​​തി​​​ൽ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ഈ ​​​മേ​​​ഖ​​​ല​​​യു​​​ടെ ത​​​ക​​​ർ​​​ച്ച ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലും പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കും.

◄വി​​​ത്തി​​​ന്‍റെ പ​​​ര​​​മാ​​​ധി​​​കാ​​​രം

​അ​​​മേ​​​രി​​​ക്ക ഒ​​​പ്പു​​​വ​​ച്ച പ​​​ല സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​റു​​​ക​​​ളി​​​ലും ലോ​​​ക വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശ ക​​​രാ​​​റി​​​ലും ക​​​ടു​​​ത്ത ( TRIPS-plus) വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. അ​​​വ ഉ​​​പോ​​​വ് ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ( UPOV 1991) സ്വീ​​​ക​​​രി​​​ക്കാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളെ നി​​​ർ​​​ബ​​​ന്ധി​​​തമാ​​​ക്കു​​​ന്നു. ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​ത്ത് സൂ​​​ക്ഷി​​​ക്കാ​​​നും പു​​​ന​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക ക​​​രാ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടാ​​​ൽ വി​​​ത്തി​​​ന്മേ​​​ലു​​​ള്ള ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​വ​​​കാ​​​ശം ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ക​​​യും കോ​​​ർ​​​പ​​​റേ​​​റ്റ് നി​​​യ​​​ന്ത്ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും.

◄മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യും ന​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​വും

അ​​​മേ​​​രി​​​ക്ക അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ത്തി​​​യ ചി​​​ല സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കാ​​​ളി രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടു ലോ​​​ക വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ മ​​​ത്സ്യ സ​​​ബ്‌​​​സി​​​ഡി ക​​​രാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നും പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 12 പ്ര​​​കാ​​​രം, മ​​​ത്സ്യ സ​​​ബ്സി​​​ഡി ക​​​രാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു​​ശേ​​​ഷം നാ​​​ല് വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ വ്യ​​​വ​​​സ്ഥ​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടാ​​​ത്ത പ​​​ക്ഷം, ലോ​​​ക വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ മ​​​റ്റൊ​​​രു തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ത്തി​​​ട​​​ത്തോ​​​ളം ക​​​രാ​​​ർ സ്വ​​​യം അ​​​വ​​​സാ​​​നി​​​ക്കും. വ്യാ​​​പാ​​​രക്ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ലോ​​​ക വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​യി​​​ലെ മ​​​ത്സ്യ സ​​​ബ്‌​​​സി​​​ഡി ക​​​രാ​​​റി​​​ലെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 12നെ​​​യും മ​​​റി​​​ക​​​ട​​​ന്ന് മ​​​ത്സ്യ സ​​​ബ്‌​​​സി​​​ഡി ബാ​​​ധ്യ​​​ത​​​ക​​​ൾ തു​​​ട​​​ര​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

ഇ​​​ത്ത​​​രം വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന ഇ​​​ന്ധ​​​ന, സു​​​ര​​​ക്ഷ, അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ, ആ​​​ധു​​​നി​​​ക​​​ീ​​ക​​​ര​​​ണ, ഉ​​​പ​​​ജീ​​​വ​​​ന സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​സ്വാ​​​ത​​​ന്ത്ര്യം പ​​​രി​​​മി​​​ത​​​പ്പെ​​​ടാം. ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ചെ​​​റു​​​കി​​​ട, പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ള്ള ഇ​​​ന്ത്യ​​​ക്ക് ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​കി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ന്‍റെ തീ​​​ര​​​ദേ​​​ശ സ​​​മ്പ​​​ദ്‌​​വ്യ​​വ​​​സ്ഥ​​​യെ​​​യും ഇ​​​ത് നേ​​​രി​​​ട്ട് ബാ​​​ധി​​​ക്കും.

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​നെ കേ​​​വ​​​ലം ക​​​യ​​​റ്റു​​​മ​​​തി​​​യും ഇ​​​റ​​​ക്കു​​​മ​​​തി​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ക​​​രാ​​​റാ​​​യി കാ​​​ണാ​​​നാ​​കി​​​ല്ല. കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം നാ​​​ളി​​​കേ​​​രം, റ​​​ബ​​​ർ, നെ​​​ല്ല്, ക്ഷീ​​​രം, കോ​​​ഴി-​​​പ​​​ന്നി വ​​​ള​​​ർ​​​ത്ത​​​ൽ, മ​​​ത്സ്യ​​​ബ​​​ന്ധ​​​നം, ചെ​​​റു​​​കി​​​ട ചി​​​ല്ല​​​റ വ്യാ​​​പാ​​​രം എ​​​ന്നി​​​വ​​​യു​​​ടെ നി​​​ല​​​നി​​​ൽ​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​മാ​​​ണി​​​ത്. അ​​​തി​​​നാ​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യു​​​ടെ ന​​​യ​​​പ​​​ര​​​മാ​​​യ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​വും ത​​​ക​​​ർ​​​ക്കു​​​ന്ന ഈ ​​​ക​​​രാ​​​റി​​​നെ​​​തി​​​രേ എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളും ഒ​​​ന്നി​​​ച്ച് അ​​​ണി​​​നി​​​ര​​​ക്ക​​​ണം. ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ക​​​പ​​​ട രാ​​​ജ്യ​​​സ്നേ​​​ഹ​​​ത്തെ തു​​​റ​​​ന്നു കാ​​​ണി​​​ക്ക​​​ണം.

ചി​​​ല്ല​​​റവ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ കോ​​​ർ​​​പ​​റേ​​​റ്റ്​​​വ​​​ത്ക​​ര​​​ണം

​ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന ഡി​​​ജി​​​റ്റ​​​ൽ വ്യാ​​​പാ​​​ര​​​ത്തി​​​ലെ ത​​​ട​​​സ​​ങ്ങ​​​ൾ നീ​​​ക്കു​​​ന്ന​​​തി​​​നും ഭാ​​​വി​​​യി​​​ലെ ബി​​ടി​​എ(Bilateral Trade Agreement)​യി​​ൽ വി​​​പു​​​ല​​​മാ​​​യ ഡി​​​ജി​​​റ്റ​​​ൽ വ്യാ​​​പാ​​​ര ച​​​ട്ട​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ഇ​​​തി​​​ലൂ​​​ടെ ഇ-​​​കൊ​​​മേ​​​ഴ്സ‌് ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ വി​​​പ​​​ണി സ്വാ​​​ത​​​ന്ത്ര്യം തു​​​റ​​​ന്നു​​കി​​​ട്ടും.

​റി​​​ല​​​യ​​​ൻ​​​സ് റീ​​​ട്ടെ​​​യി​​​ൽ, ലു​​​ലു​​​മാ​​​ൾ, ഡി ​​​മാ​​​ർ​​​ട്ട്, സ്പെ​​​ൻ​​​സേ​​ഴ്​​​സ് തു​​​ട​​​ങ്ങി​​​യ വ​​​ൻ​​​കി​​​ട കോ​​​ർ​​​പ​​റേ​​​റ്റ് റീ​​​ട്ടെ​​​യി​​​ൽ ശൃം​​​ഖ​​​ല​​​ക​​​ളും ബ്ലി​​​ങ്കി​​​റ്റ്, സ്വി​​ഗി, ഇ​​​ൻ​​​സ്റ്റാ​​​മാ​​​ർ​​​ട്ട്, സെ​​​പ്റ്റോ, ബി​​​ഗ്​​​ബാ​​​സ്ക​​​റ്റ്, ജി​​​യോ​​​മാ​​​ർ​​​ട്ട്, ഡി ​​​മാ​​​ർ​​​ട്ട് റെ​​​ഡ്ഡി, നെ​​​ച്ചെ​​​ർ​​​സ് ബാ​​​സ്ക​​​റ്റ് തു​​​ട​​​ങ്ങി​​​യ ഇ-​​​കൊ​​​മേ​​​ഴ്സ്/​​​ക്വി​​​ക്ക്-​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളും ചെ​​​റു​​​കി​​​ട ചി​​​ല്ല​​​റ വ്യാ​​​പാ​​​രി​​​ക​​​ളെ അ​​​തി​​​വേ​​​ഗം വി​​​പ​​​ണി​​​യി​​​ൽ​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രപ​​​ങ്കാ​​​ളി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്ക് വ​​​ൻ​​​തോ​​​തി​​​ൽ കാ​​​ർ​​​ഷി​​​കോ​​​ത്പ​​ന്ന​​​ങ്ങ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത് സ്വ​​​ന്തം വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യി​​​ലൂ​​​ടെ വി​​​ൽ​​​ക്കാ​​​നു​​​ള്ള ശേ​​​ഷി കോ​​​ർ​​​പ​​​റേ​​​റ്റ് ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കു​​​ണ്ട്. ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഇ​​​ത് സാ​​ധ്യ​​​മ​​​ല്ല. അ​​​തി​​​നാ​​​ൽ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​റു​​​ക​​​ളും കോ​​​ർ​​​പ​​​റേ​​​റ്റ് റീ​​​ട്ടെ​​​യി​​​ലും ഒ​​​രു​​​മി​​​ച്ച് വ​​​ള​​​രു​​​ന്ന​​​ത് ക​​​ർ​​​ഷ​​​ക​​​നെ​​​യും ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​യെ​​​യും ഒ​​​രേ​​​സ​​​മ​​​യം ബാ​​​ധി​​​ക്കും.

ചി​​​ല്ല​​​റവ്യാ​​​പാ​​​ര​​ത്തി​​ന്‍റെ ത​​​ക​​​ർ​​​ച്ച ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളെ മാ​​​ത്ര​​​മ​​​ല്ല, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും പ്രാ​​​ദേ​​​ശി​​​ക വി​​​പ​​​ണി​​​ക​​​ളെ​​​യും ക​​​ർ​​​ഷ​​​ക​​​രെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ​​​യും ബാ​​​ധി​​​ക്കും. ഇ-​​​കൊ​​​മേ​​​ഴ്സ‌് വ്യ​​​വ​​​സ്ഥ​​​ക​​​ൾ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ബാ​​​ധ​​​ക​​​മാ​​​യ ഒ​​​രു വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ൽ ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം ന​​​യ​​​ങ്ങ​​​ൾ തി​​​രു​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​വും പ​​​രി​​​മി​​​ത​​​പ്പെ​​​ടും.

(രാ​​ഷ്‌​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘി​​ന്‍റെ ദേ​​​ശീ​​​യ കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​ണ് ലേ​​ഖ​​ക​​ൻ)

Tags : India US Trade Agreement Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up