x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളർ ഇന്ത്യ ഒ​രേ​യൊ​രി​ന്ത്യ വീഡിയോ ചലഞ്ച് 30 വരെ

വെബ്ഡെസ്ക്
Published: August 6, 2026 03:28 AM IST | Updated: August 6, 2026 03:28 AM IST

ലോഗോ

കോ​ട്ട​യം: ദീ​പി​ക​യും ദീ​പി​ക ചി​ൽ​ഡ്ര​ൻ​സ് ലീ​ഗും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ള​ർ ഇ​ന്ത്യ വീ​ഡി​യോ ച​ല​ഞ്ചി​ലേ​ക്ക് 30 വ​രെ വീ​ഡി​യോ​ക​ൾ അ​യ​യ്ക്കാം.

കെ​ജി, എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ-​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. നി​ങ്ങ​ളു​ടെ സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന​യും ദൃ​ശ്യ​വ​ത്ക​രി​ച്ച് വീ​ഡി​യോ ഉ​ണ്ടാ​ക്കാം. DCL DEEPIKA യൂ​ട്യൂ​ബ് ചാ​ന​ലി​ലു​ള്ള ‘ഒ​രേ​യൊ​രി​ന്ത്യ’ എ​ന്ന ഗാ​നം മു​ഴു​വ​ൻ പ​ശ്ചാ​ത്ത​ല​മാ​യി ഉ​പ​യോ​ഗി​ക്ക​ണം. https://youtu.be/HjJgmLnLyQw?si=_zvTvoiozLTNmwkb എ​ന്ന യൂ​ട്യൂ​ബ് ലി​ങ്കി​ൽ​നി​ന്നു ഗാ​നം ഡൗ​ൺ​ലോ​ഡു ചെ​യ്യാം.

ഗാ​ന​ത്തി​ന്‍റെ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ വീ​ഡി​യോ നി​ൽ​ക്ക​ണം. സ്കൂ​ളി​ലെ ദീ​പി​ക ക​ള​ർ ഇ​ന്ത്യ മ​ത്സ​രം, സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ, ഗ്രൂ​പ്പ് ഡാ​ൻ​സ് (സ്‌​കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്താം), ദീപിക വായിക്കുന്ന ക്ലിപ്പിംഗ്സ് തു​ട​ങ്ങി​യ​വ ചേ​ർ​ത്ത് ലാ​ൻ​ഡ്സ്കേ​പ്പ് മോ​ഡി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത വീ​ഡി​യോ ആ​ക്കാം.

സം​സ്ഥാ​ന ത​ല​ത്തി​ൽ 5000 രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം 3000 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 2000 രൂ​പ​യു​മാ​ണ്. ജി​ല്ലാ ത​ല​ത്തി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. കോ​ട്ട​യം മാ​ന്നാ​നം കെ​ഇ ഐ​സി​എ​സ്ഇ സ്‌​കൂ​ളാ​ണ് സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്.

യൂ​ട്യൂ​ബ് വ്യൂ​സ്, ക​മ​ന്‍റു​ക​ൾ, സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും 20 ശ​ത​മാ​നം മാ​ർ​ക്ക്. വീ​ഡി​യോ​യോ​ടൊ​പ്പം സ്കൂ​ളി​ന്‍റെ പൂ​ർ​ണ വി​ലാ​സം, ജി​ല്ല, പി​ൻ​കോ​ഡ്, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ​യു​ണ്ടാ​ക​ണം. 9349599181 എ​ന്ന വാ​ട്ട്‌​സ്ആ​പ്പി​ലേ​ക്കും

[email protected]എ​ന്ന ഇ ​മെ​യി​ലി​ലേ​ക്കും വീ​ഡി​യോ​ക​ൾ അ​യ​യ്ക്കാം.

Tags : ColorIndia OneIndia Video Challenge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up