കെ. രാജൻ എംഎൽഎ (ഫയൽ ചിത്രം)
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ നിർത്തിവയ്ക്കുന്നതു ഭൂമാഫിയകൾക്കു സഹായകമാകുമെന്നു കെ. രാജൻ എംഎൽഎ.
കഴിഞ്ഞ സർക്കാർ എല്ലാ വകുപ്പുകൾക്കും ഉപയോഗപ്രദമാകുന്ന വിധത്തിലാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കിയത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ റീസർവേ നടപടികൾ ഒരു ദൗത്യമായിഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്തു നൽകുമെന്നും കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് സർക്കാർ റീസർവേയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന നാലായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ഓഫീസുകൾ പൂട്ടുകയും ചെയ്തു. ഒരു മുന്നറിയിപ്പുമില്ലാതെ നാലു മാസത്തെ ശമ്പളം പോലും കൊടുക്കാതെയാണു പിരിച്ചുവിട്ടത്.
ഡിജിറ്റൽ റീസർവേയ്ക്ക് കേരളത്തിൽ സ്ഥിരം സർവേയർമാർ ആകെയുള്ളത് 1000 ആണ്. അതിൽ 500 പേരെ എൽആർഎം പ്രക്രിയയ്ക്കു മാത്രമായി വേണം. ബാക്കിയുള്ള 500 പേരെ ഉപയോഗിച്ചു പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല.
വില്ലേജുകളിൽ റീസർവേ നടപടികൾ നടക്കില്ല. ഈ സംവിധാനം നിർത്തണമെന്ന് ആഗ്രഹിക്കുന്നതു കേരളത്തിലെ ഭൂമാഫിയകളാണെന്നും രാജൻ പറഞ്ഞു.
Tags : KRajan DigitalSurvey LlandMafia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Stopping