കേരള ഹൈക്കോടതി
കൊച്ചി: നടി ആക്രമണക്കേസിലെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്ന രണ്ടാംപ്രതി മാര്ട്ടിന് ആന്റണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധിക്കെതിരേ നല്കിയ അപ്പീലിലെ ആവശ്യമാണു ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് തള്ളിയത്.
ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഡ്രൈവര്‍ മാത്രമാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഹര്ജിക്കാരന് ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും നേരിട്ടു പങ്കെടുത്തതായി കോടതി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിനുശേഷം തെളിവ് നശിപ്പിക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടുണ്ട്. സമാനതകളില്ലാത്ത കുറ്റകൃത്യമാണു നടന്നത്. ഇരയുടെ മൊഴി അവിശ്വസിക്കേണ്ട ഒരു സാഹചര്യവുമില്ല.
കുറ്റകൃത്യത്തിന്റെ ഗൗരവം, സമൂഹത്തിലുണ്ടാക്കിയ ആഘാതം, സ്ത്രീകളുടെ സുരക്ഷ എന്നിവ പരിഗണിക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തേ ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കമുള്ളവരുടെ ഹര്‍ജികളും കോടതി തള്ളിയിരുന്നു.
Tags : ActressAssaultCase KeralaHighCourt NotStay Sentence Second Accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash