x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ അ​ഞ്ച് പോ​ളി​കാ​ർ​പ്പി​യ സ​സ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി

ടി​​​​ജോ മാ​​​​ത്യു
Published: August 6, 2026 03:25 AM IST | Updated: August 6, 2026 03:25 AM IST

ഡോ. ​​​​ആ​​​​ര്യ, ഡോ. ​​​​സാ​​​​ൽ​​​​ വി. തോ​​​​മ​​​​സ്, ഡോ. ​​​​മാ​​​​നു​​​​വ​​​​ൽ, ഡോ. ​​​​റോ​​​​ജി​​​​മോ​​​​ൻ

കോ​​​​ട്ട​​​​യം: പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ച് പു​​​​തി​​​​യ അ​​​​ച്ചാ​​​​രം​​​​കൊ​​​​ല്ലി (പോ​​​​ളി​​​​കാ​​​​ർ​​​​പ്പി​​​​യ) ചെ‌​​​​ടി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി. ‘ഫൈ​​​​റ്റോ​​​​ടാ​​​​ക്സ’ എ​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​സ്യ​​​​ശാ​​​​സ്ത്ര ജേ​​​​ണ​​​​ലി​​​​ലാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​രി​​​​യോ​​​​ഫി​​​​ല്ലേ​​​​സീ എ​​​​ന്ന സ​​​​സ്യ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. എ​​​​സ്ബി കോ​​​​ള​​​​ജ് സ്ഥാ​​​​പ​​​​ക​​​​നാ​​​​യ മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി‌‌​​​​യു​​​​ടെ പേ​​​​രാ​​​​ണ് (പോ​​​​ളി​​​​കാ​​​​ർ​​​​പ്പി​​​​യ കു​​​​ര്യാ​​​​ള​​​​ശേ​​​​രി​​​​യാ​​​​ന) പു​​​​തി​​​​യ സ​​​​സ്യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രെ​​​​ണ്ണ​​​​ത്തി​​​​ന് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ കാ​​​​ന്ത​​​​ല്ലൂ​​​​രി​​​​ൽ​​​​നി​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ ഈ ​​​​ചെ​​​​ടി​​​​ക്ക് മ​​​​ഞ്ഞ നി​​​​റ​​​​ത്തി​​​​ലു​​​​ള്ള പൂ​​​​ക്ക​​​​ളാ​​​​ണ്.

കോ​​​​ട്ട​​​​യം സി​​​​എം​​​​എ​​​​സ് കോ​​​​ള​​​​ജ് മു​​​​ൻ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പ്ര​​​​ഫ. എം.​​​​സി. ജോ​​​​ണി​​​​ന്‍റെ (പോ​​​​ളി​​​​കാ​​​​ർ​​​​പ്പി​​​​യ ജോ​​​​ണി) പേ​​​​രാ​​​​ണ് ക​​​​ടും പ​​​​ച്ച​​​​നി​​​​റ​​​​ത്തി​​​​ൽ മ​​​​ഞ്ഞ കു​​​​ത്തു​​​​ക​​​​ളു​​​​ള്ള ചെ​​​​ടി​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചേ​​​​ർ​​​​ത്ത​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഈ ​​​​ചെ​​​​ടി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

പാ​​​​ല​​​​ക്കാ​​​​ട് വി​​​​ക്ടോ​​​​റി​​​​യ കോ​​​​ള​​​​ജി​​​​ലെ സ​​​​സ്യ​​​​ശാ​​​​സ്ത്ര അ​​​​ധ്യാ​​​​പ​​​​ക​​​​നും ഗ​​​​വേ​​​​ഷ​​​​ണ ഗൈ​​​​ഡു​​​​മാ​​​​യ ഡോ. ​​​​വി. സു​​​​രേ​​​​ഷി​​​​ന്‍റെ (പോ​​​​ളി​​​​കാ​​​​ർ​​​​പ്പി​​​​യ സു​​​​രേ​​​​ഷി) പേ​​​​രി​​​​ലാ​​​​ണ് അ​​​​ടു​​​​ത്ത ചെ​​​​ടി അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ക. കൊ​​​​ല്ല​​​​ങ്കോ​​​​ട്ടു​​നി​​​​ന്നാ​​​​ണ് ഈ ​​​​ചെ​​​​ടി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ചു​​​​വ​​​​ന്ന പൊ​​​​ട്ടു​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി‌​​​​യ കാ​​​​പ്പി​​​​പ്പൊ​​​​ടി നി​​​​റ​​​​മാ​​​​ണ് പൂ​​​​ക്ക​​​​ൾ​​​​ക്ക്. മ​​​​റ​​​​യൂ​​​​രി​​​​ൽ​​​​നി​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ ചെ​​​​ടി​​​​ക്ക് ‘പോ​​​​ളി​​​​കാ​​​​ർ​​​​പ്പി​​​​യ മ​​​​റ​​​​യൂ​​​​രെ​​​​ൻ​​​​സി​​​​സ്‌’ എ​​​​ന്ന പേ​​​​രാ​​​​ണ് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന് സ്വ​​​​ർ​​​​ണം​​​​നി​​​​റം ക​​​​ല​​​​ർ​​​​ന്ന പ​​​​ച്ച പൂ​​​​ക്ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. കാ​​​​ന്ത​​​​ല്ലൂ​​​​രി​​​​ൽ​​​​നി​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ ചെ‌​​​​ടി ‘പോ​​​​ളി​​​​കാ​​​​ർ​​​​പ്പി​​​​യ കാ​​​​ന്ത​​​​ല്ലൂ​​​​രെ​​​​ൻ​​​​സി​​​​സ്‌’ എ​​​​ന്നാ​​​​ണ് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ക.

വ​​​​ട​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ചെ​​​​ങ്ക​​​​ൽ പാ​​​​റ​​​​ക​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലാ​​​​യി കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന ഏ​​​​ക​​​​വ​​​​ർ​​​​ഷ​​​​ച്ചെ​​​​ടി​​​​യാ​​​​ണ് കാ​​​​ട്ടു​​​​മൈ​​​​ലോ​​​​ചി​​​​ന​​​​യെ​​​​ന്നും അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന അ​​​​ച്ചാ​​​​രം​​​​കൊ​​​​ല്ലി. ഇ​​​​ന്ത്യ​​​​യി​​​​ൽ പ​​​​ന്ത്ര​​​​ണ്ടു ത​​​​രം പോ​​​​ളി​​​​കാ​​​​ർ​​​​പി​​​​യ ഉ​​​​ണ്ടെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. പൂ​​​​വി​​​​ന്‍റെ ഘ​​​​ട​​​​ന, കാ​​​​യ്ക​​​​ൾ, പൂ​​​​മ്പൊ​​​​ടി എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ണ് ഇ​​​​വ പു​​​​തി​​​​യ ചെ​​​​ടി​​​​ക​​​​ളാ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ഓ​​​​രോ സ്പീ​​​​ഷീ​​​​സി​​​​നും അ​​​​വ​​​​യു​​​​ടെ അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളു​​​​ണ്ട്.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി കോ​​​​ള​​​​ജി​​​​ലെ സ​​​​സ്യ ശാ​​​​സ്ത്ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​സാ​​​​ൽ​​​​വി. തോ​​​​മ​​​​സ്, ഡോ. ​​​​ആ​​​​ര്യ സി​​​​ന്ധു, സ്വ​​​​ത​​​​ന്ത്ര ഗ​​​​വേ​​​​ഷ​​​​ക​​​​നാ​​​​യ ഡോ. ​​​​മാ​​​​നു​​​​വ​​​​ൽ തോ​​​​മ​​​​സ്, കോ​​​​ട്ട​​​​യം സി​​​​എം​​​​എ​​​​സ് കോ​​​​ള​​​​ജ് സ​​​​സ്യ ശാ​​​​സ്ത്ര വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​റോ​​​​ജി​​​​മോ​​​​ൻ പി. ​​​​തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​മാ​​​​ണ് പു​​​​തി​​​​യ ചെ​​​​ടി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

Tags : PolycarpicSeeds Discovered Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Acharamkolli Kuriyalaseriyana

Recent News

Corehub Up