Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MidNovember

റഷ്യ-യുഎസ്-യുക്രെയ്ൻ ചർച്ച നവംബർ മധ്യം അബുദാബിയിൽ

കീ​​​വ്: ​​​റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ-​​​അ​​​മേ​​​രി​​​ക്ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ന​​​വം​​​ബ​​​ർ പ​​​കു​​​തി​​​ക്കു മു​​​ന്പാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ സാ​​​ങ്കേ​​​തി​​​ക​​​ത​​​ല ച​​​ർ​​​ച്ച​​​യ്ക്കു സ​​​മ്മ​​​തി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വീ​​​ണ്ടും ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണി​​​ത്. ട്രം​​​പി​​​ന്‍റെ ദൂ​​​ത​​​ൻ സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ് അ​​​ടു​​​ത്തി​​​ടെ സെ​​​ല​​​ൻ​​​സ്കി​​​യെ​​​യും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നെ​​​യും ക​​​ണ്ടി​​​രു​​​ന്നു.

ഈ ​​​ച​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നാ​​​ലെ രാ​​​ജ്യ​​​ത്ത​​​ല​​​വ​​​ന്മാ​​​രു​​​ടെ കൂ​​​ടി​​​ക്കാ​​​ഴ്ച ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും സെ​​​ല​​​ൻ​​​സ്കി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, സാ​​​ങ്കേ​​​തി​​​ക​​​ത​​​ല ച​​​ർ​​​ച്ച അ​​​ബു​​​ദാ​​​ബി​​​യി​​​ലോ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലോ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്.

ഒലെഷ്്കിയിലെ വെടിനിർത്തൽ ചൊവ്വാഴ്ച മുതൽ

ഇ​​​തി​​​നി​​​ടെ, ഒ​​​ലെ​​​ഷ്കി ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും സ​​​മ്മ​​​തി​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ചൊ​​​വ്വാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കും. ഭ​​​ക്ഷ്യ​​​ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന ന​​​ഗ​​​ര​​​ത്തി​​​ൽ മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്താ​​​ൻ ഇ​​​രുകൂ​​​ട്ട​​​രും സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​ഥ​​​മ വ​​​നി​​​ത മെ​​​ലാ​​​നി​​​യ ട്രം​​​പാ​​​ണ് വെ​​​ടി നി​​​ർ​​​ത്താ​​​ൻ മു​​​ൻ​​​കൈ എ​​​ടു​​​ത്ത​​​തെ​​​ന്ന് റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും പ​​​റ​​​ഞ്ഞു.

നാ​​​ല​​​ര​​​വ​​​ർ​​​ഷം മു​​​ന്പ് റ​​​ഷ്യ​​​ൻ​​​ സേ​​​ന യു​​​ക്രെയ്നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ ത​​​ന്നെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്.

Latest News

Corehub Up