x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യോ കാ​ര്യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്ക​രു​ത്, അ​വ​ർ എ​ന്‍റെ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്: വൈ​റ​ൽ വീ​ഡി​യോ​യി​ൽ ന​ടി പാ​ർ​വ​തി കൃ​ഷ്ണ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 18, 2026 02:14 PM IST | Updated: September 18, 2026 02:14 PM IST

വീഡിയോയിൽ നിന്നും

‘മെ​ഡി​ക്ക​ൽ മി​റാ​ക്കി​ൾ’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ വ്യ​ക്ത​ത വ​രു​ത്തി ന​ടി പാ​ർ​വ​തി കൃ​ഷ്ണ.

വേ​ദി​യി​ൽ വ​ച്ച് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ശ്യാ​മി​ൻ ഗി​രീ​ഷ് പാ​ർ​വ​തി​യു​ടെ കൈ​ക​ളി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി സ്പ​ർ​ശി​ക്കു​ന്നു എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു വി​ഡി​യോ​യ്ക്ക് താ​ഴെ ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും അ​നാ​വ​ശ്യ​മാ​യി കാ​ര്യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്ക​രു​തെ​ന്നും താ​രം മ​റു​പ​ടി ന​ൽ​കി.

 

പ്ര​മോ​ഷ​ൻ ച​ട​ങ്ങി​നി​ടെ ഓ​ടി​വ​ന്ന് സോ​ഫ​യി​ൽ ഇ​രു​ന്ന പാ​ർ​വ​തി​യോ​ട് സം​സാ​രി​ക്കാ​നാ​യി ശ്യാ​മി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ നി​ലീ​ൻ സാ​ന്ദ്ര​യും അ​ടു​ത്തേ​ക്ക് വ​ന്നി​രു​ന്ന വീ​ഡി​യോ​യാ​ണ് ച​ർ​ച്ച​യാ​യ​ത്.

അ​സ്വ​സ്ഥ​യാ​യി​രി​ക്കു​ന്ന പാ​ർ​വ​തി​യെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​നാ​കു​ന്ന​ത്. ഇ​താ​ണ് കാ​ണു​ന്ന​വ​രി​ൽ തെ​റ്റി​ദ്ധാ​ര​ണ​യ്ക്ക് ഇ​ട​യാ​ക്കി​യ​ത്.

‘‘ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്... അ​യ്യോ ദ​യ​വു​ചെ​യ്ത് കാ​ര്യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്ക​രു​ത്... കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​ൻ പ​റ്റാ​ത്ത​തി​ന്‍റെ സ​ങ്ക​ടം പ​റ​ഞ്ഞ​താ​ണ് ഞാ​ൻ... അ​വ​ർ എ​ന്നെ ആ​ശ്വ​സി​പ്പി​ച്ചെ​ന്നേ​യു​ള്ളൂ.’’​പാ​ർ​വ​തി​യു​ടെ വാ​ക്കു​ക​ൾ.

Tags : Parvathy Krishna Viral Video Video Actress

Recent News

Corehub Up