വെള്ളം കയറിയ വീട്, പ്രശാന്ത് അലക്സാണ്ടർ ഭാര്യ ഷീബയ്ക്കൊപ്പം
വീട്ടിൽ വെള്ളം കയറിയതിന്റെ വിഷമം പങ്കുവച്ച് നടൻ പ്രശാന്ത് അലക്സാണ്ടറും ഭാര്യ ഷീബയും. വെള്ളം കയറിയ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീടിന്റെ അവസ്ഥ ഷീബ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
തിരുവല്ല മാർത്തോമ്മാ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറാണ് ഷീബ. ‘‘ആറ്റുനോറ്റ് ഞങ്ങൾ പണിത വീടാണ്. 2018ൽ നവംബറിൽ ഞങ്ങൾ താമസിക്കുന്നതിനു മുൻപ് ഓഗസ്റ്റിൽ പ്രളയം കയറി താമസിച്ചു.
ഇതിപ്പോൾ രണ്ടാമത്തെ തവണയാണ്. ആദ്യമൊക്കെ ചങ്കുപ്പൊട്ടിയാണ് ഇതിനെ കാണുന്നതെങ്കിൽ ഇപ്പോൾ അതിനെ നോക്കി കാണുന്ന കാഴ്ചപ്പാടിലൊക്കെ മാറ്റം വന്നു," വെള്ളത്തിൽ മുങ്ങിയ വീടിന്റെ വീഡിയോ പങ്കുവച്ച് ഷീബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇത് മൂന്നാം തവണയാണ് നടന്റെ വീട്ടിൽ വെള്ളം കയറുന്നത്. 2018-ലായിരുന്നു ആദ്യമായി വെള്ളം കയറിയത്. ഇവരുടെ വീടിന്റെ ഗൃപ്രവേശനചടങ്ങ് നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് മുൻപേ ഓഗസ്റ്റിൽ പ്രളയം വീട്ടിൽ കനത്ത നഷ്ടം വരുത്തി.
പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം മുണ്ടക്കയത്തുണ്ടായ വെള്ളപ്പൊക്കവും പ്രദേശത്തെ പാലത്തിന് സമീപം എക്കൽ അടിഞ്ഞുകൂടിയതും കാരണം വീട്ടിൽ വെള്ളം കയറി. ഇപ്പോൾ 2026-ലും പ്രളയജലം വീട്ടിലെത്തി. ഇതിനാൽ ഇവർ തിരുവല്ലയിൽ ഒരു ഫ്ലാറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്.
Tags : prasanth Alexander flood video