x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചു; യൂ​ട്യൂ​ബ​റു​ടെ വീ​ട് കൊ​ള്ള​യ​ടി​ച്ചു


Published: June 9, 2026 11:30 AM IST | Updated: June 9, 2026 11:30 AM IST

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ്പൂ​രി​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ യൂ​ട്യൂ​ബി​ലൂ​ടെ പ​ങ്കു​വ​ച്ച യു​വ​തി​യു​ടെ വീ​ട് കൊ​ള്ള​യ​ടി​ച്ചു. യൂ​ട്യൂ​ബ​റാ​യ ര​ച​ന ഗു​ർ​ജാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ര​ച​ന​യെ​യും വീ​ട്ടു​കാ​രെ​യും മു​റി​യി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം മോ​ഷ്ടാ​ക്ക​ൾ 10 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം-​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു.

വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ടു​കാ​രെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വീ​ട്ടി​ലെ മു​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന​ത്. പി​ന്നീ​ട് ര​ച​ന​യും കു​ടും​ബ​വും ഉ​റ​ക്ക​മു​ണ​ർ​ന്ന​പ്പോ​ഴാ​ണ് മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ​താ​യി അ​റി​യു​ന്ന​ത്. ഇ​തോ​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ​ത്തി​യാ​ണ് ഇ​വ​രെ മു​റി തു​റ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ര​ച​ന​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി കാ​മ​റ​യി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ മോ​ഷ്ടാ​ക്ക​ൾ വീ​ട്ടി​ലെ കാ​മ​റ​ക​ൾ തി​രി​ച്ചു​വ​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ ഫോ​ളോ​വേ​ഴ്സു​ള്ള ര​ച​ന, ഹോം ​ടൂ​ർ വീ​ഡി​യോ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ഡി​യോ​യി​ലൂ​ടെ ര​ച​ന വീ​ടും മു​റി​ക​ളും വീ​ട്ടു​പ​രി​സ​ര​വും വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള വ​ഴി​ക​ളു​മെ​ല്ലാം വി​ശ​ദ​മാ​യി കാ​ണി​ച്ചി​രു​ന്നു. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ ത​ന്‍റെ കൈ​വ​ശ​മു​ള്ള ആ​ഭ​ണ​ങ്ങ​ളും കാ​ണി​ച്ചി​രു​ന്നു. ഈ ​വീ​ഡി​യോ​ക​ൾ ക​ണ്ട​തി​ന് ശേ​ഷ​മാ​കാം മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : You Tuber rob video social media

Recent News

Corehub Up