സ്പെയ്ൻ: സ്പാനിഷ് ലാ ലിഗയിൽ സമനിലക്കുരുക്ക്. വില്ലാറയലും റയൽ ഒവീഡിയോയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. 13-ാം മിനിറ്റിൽ മുന്നിലെത്തിയ വില്ലാറയൽ രണ്ടാം പകുതിയിൽ സമനില ഗോൾ വഴങ്ങി.
നിക്കോളാസ് പെപ്പെ പെനാൽറ്റി ഗോളാക്കി വില്ലാറയലിനെ മുന്നിലെത്തിക്കുകയായിരുന്നു. 69-ാം മിനിറ്റിൽ ഇല്ല്യാസ് ചൈരയിലൂടെ റയൽ ഒവീഡിയോ മറുപടി നൽകി മത്സരം സമനിലയിൽ എത്തിച്ചു.
ടൂർണമെന്റിലെ അവസാന സ്ഥാനക്കാരോട് ഏറ്റുവാങ്ങിയ സമനില വില്ലാറയലിന് വലിയ തിരിച്ചടിയാണ്. 32 മത്സരത്തിൽ 62 പോയിന്റുമായി വില്ലാറയൽ മൂന്നാം സ്ഥാനത്താണ്.
സെവില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് ലെവന്റെ പരാജയപ്പെടുത്തി. 38, 90+3 മിനിറ്റുകളിലെ ഇവാൻ റൊമെരോയുടെ ഇരട്ട ഗോളുകളാണ് ലെവന്റെയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.റയോ വാലക്കാനോ എതിരില്ലാത്ത ഒരു ഗോളിന് എസ്പാനിയോളിനെയും പരാജയപ്പെടുത്തി.
Tags : Oviedo releases Villareal video