Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Releases

വി​​ല്ലാ​​റ​​യ​​ലി​​നെ വി​​റ​​പ്പി​​ച്ച് ഒ​​വീ​​ഡി​​യോ

സ്പെ​​യ്ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ സ​​മ​​നി​​ല​​ക്കു​​രു​​ക്ക്. വി​​ല്ലാ​​റ​​യ​​ലും റ​​യ​​ൽ ഒ​​വീ​​ഡി​​യോ​​യും ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. 13-ാം മി​​നി​​റ്റി​​ൽ മു​​ന്നി​​ലെ​​ത്തി​​യ വി​​ല്ലാ​​റ​​യ​​ൽ ര​​ണ്ടാം പ​​കു​​തി​​യി​​ൽ സ​​മ​​നി​​ല ഗോ​​ൾ വ​​ഴ​​ങ്ങി.

നി​​ക്കോ​​ളാ​​സ് പെ​​പ്പെ പെ​​നാ​​ൽ​​റ്റി ഗോളാക്കി വി​​ല്ലാ​​റ​​യ​​ലി​​നെ മു​​ന്നി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 69-ാം മി​​നി​​റ്റി​​ൽ ഇ​​ല്ല്യാ​​സ് ചൈ​​ര​​യി​​ലൂ​​ടെ റ​​യ​​ൽ ഒ​​വീ​​ഡി​​യോ മ​​റു​​പ​​ടി ന​​ൽ​​കി മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ എ​​ത്തി​​ച്ചു.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രോ​​ട് ഏ​​റ്റു​​വാ​​ങ്ങി​​യ സ​​മ​​നി​​ല വി​​ല്ലാ​​റ​​യ​​ലി​​ന് വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​ണ്. 32 മ​​ത്സ​​ര​​ത്തി​​ൽ 62 പോ​​യി​​ന്‍റു​​മാ​​യി വി​​ല്ലാ​​റ​​യ​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

സെ​​വി​​ല്ല​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളി​​ന് ലെ​​വ​​ന്‍റെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 38, 90+3 മി​​നി​​റ്റു​​ക​​ളി​​ലെ ഇ​​വാ​​ൻ റൊ​​മെ​​രോ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളു​​ക​​ളാ​​ണ് ലെ​​വ​​ന്‍റെ​​യ്ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.റ​​യോ വാ​​ല​​ക്കാ​​നോ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് എ​​സ്പാ​​നി​​യോ​​ളി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Latest News

Corehub Up