x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ മു​ക്കി​യ​തി​ൽ മാ​പ്പ് പ​റ​ഞ്ഞ് മെ​റ്റ; ക​ടു​പ്പി​ച്ച് കേ​ന്ദ്രം

നാഷണൽ ഡെസ്ക്
Published: July 28, 2026 12:28 PM IST | Updated: July 28, 2026 12:32 PM IST

നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ഷേ​ധ​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കി​യ സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി മെ​റ്റ. സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​തെ​ന്നാ​ണ് മെ​റ്റ​യു​ടെ വി​ശ​ദീ​ക​ര​ണം.

പി​ഴ​വ് സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്‌​ത​തെ​ന്നും ഇ​പ്പോ​ൾ പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മെ​റ്റ വ​ക്‌​താ​വ് പ്ര​സ്‌​താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രാ​ല​യം ഇ​തി​ന​കം മെ​റ്റ​യു​ടെ​യും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന്‍റെ​യും മേ​ധാ​വി​ക​ളെ ബ​ന്ധ​പ്പെ​ട്ടു. അ​വ​രെ വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്‌​ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ 23ന് ​അ​പ്ലോ​ഡ് ചെ​യ്‌​ത് വീ​ഡി​യോ​യാ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണം. സി​ജെ​പി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​നി​ടെ രാ​ജ്യ​ത്തെ ജെ​ൻ​സീ ത​ല​മു​റ​യോ​ട് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ന​ട​ത്തി​യ സ​ന്ദേ​ശ​മാ​യി​രു​ന്നു വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

 

Tags : Apologize Meta Narendra Modi video Facebook

Recent News

Corehub Up