പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം രവിപുരത്ത് പ്രിന്റിംഗ് പ്രസില്‍ വന്‍ തീപിടിത്തം. രവിപുരത്ത് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജാസ്മിന് ഗ്രാഫിക്സ് എന്ന പ്രിന്റിംഗ് പ്രസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്.
പ്രിന്റിംഗിന് ആവശ്യമായ പേപ്പറുകളും ഡോക്യുമെന്റുകളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെ പ്രസില്‍ എത്തിയ ഉടമയാണ് തീപിടിത്തം ഉണ്ടായത് അറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍, ക്ലബ് റോഡ്, വൈപ്പിന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം.
Tags : short circuit printing press Fire