x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​നി​കു​തി​യി​ൽ ലീ​ഗി​ന് വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു; തു​റ​ന്നു പ​റ​ഞ്ഞ് മ​ന്ത്രി കെ.​എം. ഷാ​ജി

വെബ് ഡെസ്ക്
Published: July 2, 2026 04:50 PM IST | Updated: July 2, 2026 04:54 PM IST

മ​ന്ത്രി കെ.​എം. ഷാ​ജി.

ന്യൂ​ഡ​ൽ​ഹി: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി നി​ശ്ച​യി​ച്ച​തി​ൽ മു​സ്‌​ലിം ലീ​ഗി​ന് വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി കെ.​എം.ഷാ​ജി. എ​ന്നാ​ൽ മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ ഭാ​ഗ​മാ​യി മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

വീ​ര്യം കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും മ​ദ്യം പാ​ടി​ല്ലെ​ന്ന​താ​ണ് ലീ​ഗി​ന്‍റെ എ​ക്കാ​ല​ത്തെ​യും നി​ല​പാ​ട്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും വോ​ട്ട് വാ​ങ്ങി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പേ​രി​ൽ സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വാ​യ തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ശേ​ഷാ​ദ്രി​നാ​ഥ​നെ നി​യ​മി​ച്ച​തി​നെ ഷാ​ജി പൂ​ർ​ണ​മാ​യി അ​നു​കൂ​ലി​ച്ചു. ഈ ​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​രു​ന്ന വി​വാ​ദ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​ണ്. വ​ർ​ഗീ​യ​വാ​ദി​യാ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശ​വും ശേ​ഷാ​ദ്രി​നാ​ഥ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : liquor tax K.M. Shaji beverages

Recent News

Corehub Up