x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചു; യു​ട്യൂ​ബ​ർ എ​സ്.​ആ​ർ.​ധ​ന്യ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 2, 2026 05:11 PM IST | Updated: July 2, 2026 05:16 PM IST

കാ​സ​ർ​ഗോ​ഡ്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച യൂ​ട്യൂ​ബ​ർ എ​സ്.​ആ​ർ.​ധ​ന്യ​യെ
(ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച അ​ണ​ങ്കൂ​രി​ൽ വെ​ച്ചാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. നാ​ഷ​ണ​ൽ ഹൈ​വേ 66ൽ ​റോ​ഡി​ന് ന​ടു​വി​ലാ​യി ധ​ന്യ ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ക​ണ്ട് പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് സം​ഘം എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വ​ർ കാ​ർ അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം കാ​റി​നെ പി​ന്തു​ട​രു​ക​യും ബ​ന്തി​യോ​ട് ഭ​ഗ​വ​തി ന​ഗ​റി​ൽ വെ​ച്ച് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി തെ​ളി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​സ്.​ആ​ർ. ധ​ന്യ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്‌​സു​ണ്ട്.

Tags : YouTuber arrest Drunk driving

Recent News

Corehub Up