ശ്വേത മേനോൻ
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താൻ രാജിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ സംഘടനയുടെ പടിയിറങ്ങില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചു.
സംഘടനയെ താൻ ഒരിടത്തും അനാഥമാക്കിയിട്ടില്ല. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ താൻ രാജിവെക്കണമെന്ന് മുൻകൂട്ടി തയാറാക്കിയ അജണ്ടയുമായാണ് ചിലർ എത്തിയത്. തന്റെ നിശബ്ദതയെ ചിലർ മുതലെടുക്കുകയായിരുന്നു.
അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചിലർ സംഘടനയെ ഹൈജാക്ക് ചെയ്യാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നിലവിൽ സംഘടനയിൽ രൂപീകരിച്ചിരിക്കുന്ന പുതിയ സമിതികളെയും ശ്വേത കുറിപ്പിൽ ചോദ്യം ചെയ്തു. നിലവിലുള്ള ബൈലോയിൽ എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനത്തെക്കുറിച്ച് പറയുന്നതെന്ന് വ്യക്തമാക്കണമെന്നും ശ്വേത പറഞ്ഞു.
Tags : AMMA President Shwetha Menon kochi