x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റു​തി​യി​ല്ലാ​ത്ത ഒ​ച്ച് ശ​ല്യം; ദു​രി​ത​ത്തി​ലാ​യി ക​ർ​ഷ​ക​ർ

വെബ് ഡെസ്‌ക്
Published: July 2, 2026 09:21 PM IST | Updated: July 2, 2026 09:21 PM IST

ആ​ഫ്രി​ക്ക​ന്‍ ഒ​ച്ച്

കോ​ട്ട​യം: രാ​ത്രി​യി​ല്‍ കൂ​ട്ട​മാ​യി എ​ത്തി കൃ​ഷി​ക​ള്‍ മു​ഴു​വ​ന്‍ തി​ന്നു ന​ശി​പ്പി​ക്കു​ന്ന ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളെ തു​ര​ത്താ​നു​ള്ള വ​ഴി​ക​ള്‍ തേ​ടു​ക​യാ​ണ് വാ​ഴൂ​ര്‍ ശാ​സ്താ​ങ്ക​ല്‍​കാ​വ് നി​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​ക്കാ​റ്റി​ന ഫു​ലി​ക്ക (achatina fulica) എ​ന്ന ശാ​സ്ത്ര നാ​മ​മു​ള്ള ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 

വാ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തീ​ര്‍​ഥ​പാ​ദ​പു​രം, ശാ​സ്താ​ങ്ക​ല്‍​ക്കാ​വ്, ചാ​മ​പ​താ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ല്യം വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​വാ​യു ശ്വ​സി​ച്ചു ക​ര​യി​ല്‍ ജീ​വി​ക്കു​ന്ന വ​ലു​പ്പം​കൂ​ടി​യ ഒ​ച്ച് കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യാ​ണ്. ഒ​ന്നും ര​ണ്ടു​മ​ല്ല പ​ല വ​ലി​പ്പ​ത്തി​ലു​ള്ള നു​റൂ​ക​ണ​ക്കി​നു ഒ​ച്ചു​ക​ളാ​ണ് രാ​ത്രി​യി​ല്‍ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

ഈ ​പ്ര​ദേ​ശ​ത്തെ ഓ​രോ ക​ര്‍​ഷ​ക​രും ത​ങ്ങ​ളു​ടെ പ​റ​മ്പി​ലെ​യും മ​തി​ലു​ക​ളി​ലെ​യും ഒ​ച്ചു​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ ദി​വ​സേ​ന കി​ലോ​ക്ക​ണ​ക്കി​ന് ഉ​പ്പും തു​രി​ശു​മാ​ണു ചെ​ല​വി​ടു​ന്ന​ത്. ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യാ​യി​ട്ടാ​ണ് ഓ​രോ രാ​ത്രി​യി​ലും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി ഒ​ച്ചു​ക​ള്‍ ക​ര്‍​ഷ​ക​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ജീ​വി​തം വ​ഴി​മു​ട്ടി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്താ​ണ് ഒ​ച്ചു​ശ​ല്യം കൂ​ടു​ന്ന​ത്. പ​ക​ല്‍ മ​ണ്ണി​ല്‍ ഒ​ളി​ച്ചി​രി​ക്കും. രാ​ത്രി കൂ​ട്ട​ത്തോ​ടെ വീ​ട്ടു​മു​റ്റ​ത്തേ​ക്കും വ​ഴി​ക​ളി​ലേ​ക്കും പ​റ​മ്പു​ക​ളി​ലേ​ക്കു​മെ​ല്ലാം ഇ​ഴ​ഞ്ഞു​ക​യ​റും. ക​ഴി​ഞ്ഞ​വ​ര്‍​ഷം മു​ത​ലാ​ണ് ഒ​ച്ചു​ക​ളു​ടെ ശ​ല്യം വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ച്ച​ത്.

ക​ര്‍​ഷ​ക​രു​ടെ മാ​സ​ങ്ങ​ളു​ടെ അ​ധ്വാ​ന​മാ​ണ് ഒ​രൊ​റ്റ​രാ​ത്രി​കൊ​ണ്ട് ഈ ​ഒ​ച്ചു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​ക​ള്‍ തി​ന്നു​തീ​ര്‍​ക്കു​ന്നു. ത​ളി​രി​ല​ക​ളും ത​ണ്ടു​ക​ളും പൂ​ര്‍​ണ​മാ​യി കാ​ര്‍​ന്നു​തി​ന്നു​ന്ന​തോ​ടെ ചെ​ടി​ക​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ന​ശി​ക്കും.

ഒ​ച്ചു​ക​ള്‍ അ​ഞ്ചു മു​ത​ല്‍ ആ​റു ത​വ​ണ വ​രെ മു​ട്ട ഇ​ടും. ഓ​രോ പ്രാ​വ​ശ്യ​വും 200 മു​ട്ട​ക​ള്‍ വി​രി​യാ​റു​ണ്ട്. ജൈ​വാ​ധി​നി​വേ​ശ​ത്തി​ന് ന​ല്ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ഇ​വ. മ​ണ്ണി​ന​ടി​യി​ല്‍ 10-15 സെ​ന്‍റി​മീ​റ്റ​ര്‍ താ​ഴ്ച​യി​ല്‍ കു​ഴി​യു​ണ്ടാ​ക്കി മൂ​ന്ന് വ​ര്‍​ഷം വ​രെ സു​ഷു​പ്തി​യി​ലാ​ണ്ടി​രി​ക്കും.

ഒ​ച്ചു​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി പി​ടി​കൂ​ടി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഉ​പ്പു വെ​ള്ളി​ത്തി​ലി​ട​ണം. നോ​ക്കി നി​ന്നി​ല്ലെ​ങ്കി​ല്‍ മ​ണ്ണി​ന​ടി​യി​ലോ ക​രി​യി​ല​ക്കി​ട​യി​ലോ ഒ​ളി​ക്കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഉ​പ്പു​പൊ​ടി​യും തു​രി​ശും ഉ​പ​യോ​ഗി​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍ ഇ​വ​യെ തു​ര​ത്തു​ന്ന​ത്. തു​രി​ശി​ന്‍റെ ഉ​യ​ര്‍​ന്ന​വി​ല​യും താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്നു ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കൃ​ഷി​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി ഒ​ച്ചു​ക​ളു​ടെ ശ​ല്യ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

 

Tags : snail farmers kottayam

Recent News

Corehub Up