x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സ്; ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ‌​മി​ച്ചു​ന​ൽ​കു​ന്ന സം​ഘം പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 1, 2026 01:13 AM IST | Updated: July 1, 2026 01:13 AM IST

അറസ്റ്റിലായ സന്തോഷ്കുമാറും മുസ്തഫയും

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മു​ഖ്യ പ്ര​തി​ക​ൾ പി​ടി​യി​ൽ. മു​ക്കു​പ​ണ്ടം നി​ർ​മി​ച്ച് ന​ൽ​കു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ണ്ണൂ​ർ ധ​ർ​മോ​ദ​യം പെ​രി​ങ്ങോ​ളി പ​ഞ്ചാ​യ​ത്തി​ൽ ഉ​ഷ​സ് നി​വാ​സി​ൽ സ​ന്തോ​ഷ് കു​മാ​ർ (55), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കോ​ട്ട​ഞ്ചേ​രി ചെ​ലി​ക്ക​ണ്ടി വീ​ട്ടി​ൽ ( 52) മു​സ്ത​ഫ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സ​മാ​ന കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ മൂ​ന്ന് പേ​രി​ൽ നി​ന്നാ​ണ് നി​ർ​മാ​ണ സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : kerala police crime news alappuzha arrest

Recent News

Corehub Up