x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽനിനോ തുടരുന്നു; ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

വെബ് ഡെസ്‌ക്
Published: June 30, 2026 09:15 PM IST | Updated: June 30, 2026 09:15 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജൂ​ലൈ മാ​സ​ത്തി​ലും സാ​ധാ​ര​ണ​യേ​ക്കാ​ള്‍ കു​റ​വ് മ​ഴ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. എ​ല്‍ നി​നോ സാ​ഹ​ച​ര്യം തു​ട​രു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ മാ​സ​ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു​ള്ള കാ​ല​വ​ര്‍​ഷ മാ​സ​ങ്ങ​ളി​ല്‍ എ​ല്‍​നി​നോ കൂ​ടു​ത​ല്‍ ശ​ക്തി പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഡൈ​പോ​ള്‍ ഇ​പ്പോ​ള്‍ ന്യൂ​ട്ര​ല്‍ (Neutral) സ്ഥി​തി​യി​ലാ​ണ് തു​ട​രു​ന്ന​ത്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ഗോ​ള കാ​ലാ​വ​സ്ഥാ മോ​ഡ​ലു​ക​ളു​ടെ പ്ര​വ​ച​ന​പ്ര​കാ​രം, ന്യൂ​ട്ര​ല്‍ ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഡൈ​പോ​ള്‍ സ്ഥി​തി മു​ഴു​വ​ന്‍ കാ​ല​വ​ര്‍​ഷ സീ​സ​ണി​ലും തു​ട​രാ​ന്‍ സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Tags : weather update prediction july rainfall el nino

Recent News

Corehub Up