Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prediction

ലോ​ക​ക​പ്പ്; ശു​ചി​ത്വ മി​ഷ​ൻ പ്ര​വ​ച​നമ​ത്സ​രം 19 വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് 2026നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ശു​​​ചി​​​ത്വ മി​​​ഷ​​​ൻ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​വ​​​ച​​​ന മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഫു​​​ട്‌​​​ബോ​​​ൾ ആ​​​വേ​​​ശ​​​ത്തോ​​​ടൊ​​​പ്പം ശു​​​ചി​​​ത്വ സ​​​ന്ദേ​​​ശ​​​വും കൂ​​​ടു​​​ത​​​ൽ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം.

ലോ​​​ക​​​ക​​​പ്പ് ജേ​​​താ​​​വാ​​​കു​​​ന്ന ടീ​​​മി​​​നെ ശ​​​രി​​​യാ​​​യി പ്ര​​​വ​​​ച​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്ന് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ഒ​​​രാ​​​ൾ​​​ക്ക് 25,000 രൂ​​​പ​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ, കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും 5,000 വീ​​​തം പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വും ന​​​ൽ​​​കും.

മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ശു​​​ചി​​​ത്വ മി​​​ഷ​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം പേ​​​ജ് ഫോ​​​ളോ ചെ​​​യ്യ​​​ണം. തു​​​ട​​​ർ​​​ന്ന് മ​​​ത്സ​​​ര പോ​​​സ്റ്റി​​​ൽ പേ​​​ര് - ജി​​​ല്ല - ലോ​​​ക​​​ക​​​പ്പ് ജേ​​​താ​​​വാ​​​യി പ്ര​​​വ​​​ചി​​​ക്കു​​​ന്ന ടീം ​​​എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ ക​​​മ​​​ന്‍റ് ചെ​​​യ്യു​​​ക​​​യും, പേ​​​ജി​​​ൽ പി​​​ൻ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ശു​​​ചി​​​ത്വ സ​​​ന്ദേ​​​ശ പോ​​​സ്റ്റ​​​ർ ലൈ​​​ക്ക് ചെ​​​യ്യു​​​ക​​​യും വേ​​​ണം.

19നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ www.suchitwamission.org വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ശു​​​ചി​​​ത്വ​​​മി​​​ഷ​​​ന്‍റെ സ്റ്റേ​​​റ്റ് ഫേ​​​സ്ബു​​​ക്ക്, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം പേ​​​ജു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.

Kerala

ദീ​പി​ക​യിലൂടെയു​ള്ള വി.​ഡി. സ​തീ​ശ​ന്‍റെ വി​സ്മ​യ പ്ര​വ​ച​നം വീ​ണ്ടും യാ​ഥാ​ർ​ഥ്യ​മാ​യി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് നൂ​​റി​​ലേ​​​​റെ സീ​​​​റ്റ് നേ​​​​ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​മെ​​​​ന്നും മ​​​​ല​​​​പ്പു​​​​റ​​​​ത്തെ​​​​യും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ​​​​യും മു​​​​ഴു​​​​വ​​​​ൻ സീ​​​​റ്റും വി​​​​ജ​​​​യി​​​​ക്കു​​​​മെ​​​​ന്നു​​മു​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ പ്ര​​​​വ​​​​ച​​​​നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ ദീ​​​​പി​​​​ക​​യ്ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച പ്ര​​​​ത്യേ​​​​ക അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ ജ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ വി​​​​സ്മ​​​​യ പ്ര​​​​വ​​​​ച​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

വ​​​​ട​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ലും മ​​​​ധ്യ കേ​​​​ര​​​​ള​​​​ത്തി​​​​ലും യു​​​​ഡി​​​​എ​​​​ഫ് തൂ​​​​ത്തു​​​​വാ​​​​രു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മാ​​​​യി പ​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​ടു​​​​ക്കി, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ൾ തൂ​​​​ത്തു​​​​വ​​​​രു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​തീ​​​​ശ​​​​ന്‍റെ പ്ര​​​​വ​​​​ച​​​​നം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും കൊ​​​​ല്ല​​​​ത്തും അ​​​​ത്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കും. തൃ​​​​ശൂ​​​​രി​​​​ൽ പ​​​​ഴ​​​​യ പ്ര​​​​താ​​​​പ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​മെ​​​​ന്നും അ​​​​ന്ന​​​​ത്തെ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ദീ​​​​പി​​​​ക അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലും പേ​​​​രെ​​​​ടു​​​​ത്തു പ​​​​റ​​​​ഞ്ഞു നാ​​​​ലു കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ വി​​​​ജ​​​​യ​​​​വും ഭൂ​​​​രി​​​​ഭാ​​​​ഗം പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ വി​​​​ജ​​​​യ​​​​വും യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ഏ​​​​റെ ച​​​​ർ​​​​ച്ച​​​​യ്ക്ക് ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

അ​​​​ഞ്ചു വ​​​​ർ​​​​ഷം മു​​​​ൻ​​​​പു ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​നെ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ മ​​​​ട​​​​ക്കി​​ക്കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യെ​​​​ന്ന ദൗ​​​​ത്യ​​​​മാ​​​​ണ് പ​​​​റ​​​​വൂ​​​​രി​​​​ൽ​​നി​​​​ന്നു​​​​ള്ള എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് ഏ​​​​ൽ​​​​പി​​​​ച്ച​​​​ത്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും ലോ​​​​ക്സ​​​​ഭാ- ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പി​​​​ലും വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ വി.​​​​ഡി. സ​​​​തീ​​​​ശ​​​​നാ​​​​യി.

സ്ഥാ​​​​നാ​​​​ർ​​​​ഥി നി​​​​ർ​​​​ണ​​​​യം മു​​​​ത​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ജ​​​​ൻ​​​​ഡ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തു വ​​​​രെ ഒ​​​​ട്ടേ​​​​റെ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ൾ വി​​​​സ്മ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ൽ​​​​കി​​​​യ പ്ര​​​​വ​​​​ച​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​താ​​​​ണ് ഗ്രൗ​​​​ണ്ട് റി​​​​യാ​​​​ലി​​​​റ്റി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് സ​​​​തീ​​​​ശ​​​​ന്‍റെ പ​​​​ക്ഷം.

യു​​​​ഡി​​​​എ​​​​ഫി​​​​നെ അ​​​​ധി​​​​കാ​​​​ര​​​​ത്തില്‍ എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ൽ രാ​​​​ഷ്ട്രീ​​​​യ വ​​​​ന​​​​വാ​​​​സ​​​​ത്തി​​​​നു പോ​​​​കു​​​​മെ​​​​ന്നും വ​​​​ർ​​​​ഗീ​​​​യ വി​​​​രു​​​​ദ്ധ നി​​​​ല​​​​പാടും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചും സ​​​​തീ​​​​ശ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഏ​​​​റെ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന നേ​​​​താ​​​​വാ​​​​യി ഉ​​​​യ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

കെ. ​മു​ര​ളീ​ധ​ര​ന്‍റെ ഭൂ​രി​പ​ക്ഷം കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് 5001 രൂ​പ സ​മ്മാ​നം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ഭൂ​രി​പ​ക്ഷം കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ. 5001 രൂ​പ​യാ​ണ് സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഫൗ​ണ്ടേ​ഷ​ന്‍റെ ചെ​യ​ർ​മാ​ൻ കാ​ച്ചാ​ണി സ​നി​ൽ ആ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​മു​ര​ളീ​ധ​ര​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യ വി.​കെ. പ്ര​ശാ​ന്തും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ ശ്രീ​ലേ​ഖ​യു​മാ​ണ് മ​ത്സ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

വ​ട്ടി​യൂ​ർ​ക്കാ​വ് ഇ​ട​തി​നൊ​പ്പം ത​ന്നെ നി​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം. വ​ട്ടി​യൂ​ർ​ക്കാ​വി​ല്‍ പൊ​ളി​റ്റി​ക്ക​ൽ ബ​ലാ​ബ​ലം മാ​ത്ര​മ​ല്ല ഫ​ലം നി​ർ​ണ​യി​ക്കു​ക. വ്യ​ക്തി​പ​ര​മാ​യ വോ​ട്ടു​ക​ൾ കൂ​ടി പ്ര​ധാ​ന​മാ​ണ്.

എ​ൽ​ഡി​എ​ഫി​ന് ഇ​വി​ടെ വോ​ട്ടു​ണ്ട്. ഒ​പ്പം സി​റ്റിം​ഗ് എം​എ​ൽ​എ എ​ന്ന ത​ര​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യി ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ൾ കൂ​ടി​യു​ണ്ട്. ബി​ജെ​പി ഇ​വി​ടെ നി​ശ​ബ്ദ​മാ​യി​രു​ന്നു​വെ​ന്നും വി ​കെ പ്ര​ശാ​ന്ത് പ്ര​തി​ക​രി​ച്ചു.

 

International

ട്രംപ് തോൽക്കും! അന്നു ട്രംപിന്‍റെ വിജയം പ്രവചിച്ച ഷുക്കിന്‍റെ ഇറാൻ പ്രവചനം

ബെയ്ജിംഗ്: വിജയം പ്ര​വ​ചി​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​ർ​ഗ​മു​ണ്ടോ? ഉ​ണ്ടെ​ന്നാ​ണ് ബെയ്​ജിം​ഗി​ലെ ച​രി​ത്ര അ​ധ്യാ​പ​കൻ ജി​യാ​ങ് ഷു​ക്കി​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്. 2024ൽ ​ഷു​ക്കി​ൻ ന​ട​ത്തി​യ മൂ​ന്നു പ്ര​ധാ​ന രാഷ്‌ട്രീ​യ പ്ര​വ​ച​ന​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം ഇ​തി​നോ​ട​കം യാഥാർഥ്യമായതോടെ ചൈ​നീ​സ് നൊ​സ്‌​ട്ര​ഡാ​മ​സ്- എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷു​ക്കി​ൻ വൈ​റ​ലാ​ണ്.

അമേരിക്കൻ എഴുത്തുകാരനായ ഐ​സ​ക് അ​സി​മോ​വി​ന്‍റെ ഫൗ​ണ്ടേ​ഷ​ൻ - നോ​വ​ലിലെ സൈ​ക്കോഹി​സ്റ്റ​റി എ​ന്ന സാ​ങ്ക​ൽ​പ്പി​ക ശാ​സ്ത്ര​ത്തി​ൽനിന്നു പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ജി​യാംഗ് ത​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലെ ആ​വ​ർ​ത്ത​ന സ്വ​ഭാ​വ​ങ്ങ​ൾ, ഭൗ​മ​രാഷ്‌ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ തുടങ്ങിയവ വി​ശ​ക​ല​നം ചെ​യ്ത് ഭാ​വി​ മു​ൻ​കൂ​ട്ടി കാ​ണാ​ൻ ക​ഴി​യു​മെ​ന്നാണ് ഷുക്കിൻ അവകാശമുന്നയിക്കുന്നത്.

മൂന്നു കാര്യങ്ങൾ

2024 മേയിൽ ‌ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ഷുക്കിൻ പ്ര​ധാ​ന​മാ​യും മൂന്നു കാ​ര്യ​ങ്ങ​ളാ​ണ് പ​റ​ഞ്ഞത്:
അ​മേ​രി​ക്ക​യുടെ ഭ​ര​ണതലപ്പത്തേക്കു ട്രം​പ് വീ​ണ്ടും എ​ത്തു​മെ​ന്നു ഷുക്കിൻ പ്ര​വ​ചി​ച്ചിരുന്നു. ട്രം​പ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​റാ​നെതിരേ സൈ​നി​ക നീ​ക്കം നടത്തുമെന്നും ഷുക്കിൻ പ്രവചിച്ചിരുന്നു. ഈ രണ്ടു പ്രചനങ്ങളും യാ​ഥാ​ർഥ്യ​മാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ പ്ര​വ​ച​നം ഇ​പ്പോ​ൾ വലിയ ചർച്ചയാകുന്നത്. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക പ​രാ​ജ​യ​പ്പെ​ടുമെന്നാണ് ഷുക്കിന്‍റെ മൂന്നാമത്തെ ​പ്ര​വ​ച​നം.

യുദ്ധം കരയിലെത്തിയാൽ

ബിസി 415-413 കാലഘട്ടത്തിൽ സംഭവിച്ച സി​സി​ലി​യ​ൻ എ​ക്സ്പെ​ഡി​ഷനുമായാണ്, ഇറാനെതിരെയള്ള അ​മേ​രി​ക്കൻ നീ​ക്ക​ത്തെ ഷുക്കിൻ താ​ര​ത​മ്യം ചെയ്യുന്നത്. അ​ന്ന് ഏ​ഥ​ൻ​സിനു സം​ഭ​വി​ച്ച വ​ലി​യ ത​ക​ർ​ച്ച​യ്ക്കു സ​മാ​ന​മാ​യി​രി​ക്കും അമേരിക്കൻ ഭരണകൂടം നേരിടേണ്ടിവരികയെന്നും ഷുക്കിൻ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഷുക്കിന്‍റെ ശാ​സ്ത്രീ​യ നി​ഗ​മ​ന​ങ്ങ​ൾ ഇ​വ​യാ​ണ്- ഇ​റാന്‍റെ പ​ർവ​ത​നി​ര​ക​ൾ നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി ഒ​രു വി​ദേ​ശ സൈ​ന്യ​ത്തിനു ദീ​ർ​ഘ​കാ​ലം പി​ടി​ച്ചു​നി​ൽ​ക്കാ​ൻ വെ​ല്ലു​വി​ളി​യാ​ണെന്നു ഷുക്കിൻ വിലയിരുത്തുന്നു.

ഇ​റാ​ൻ ഇരുപതു വ​ർ​ഷ​മാ​യി യു​ദ്ധ​ത്തിനു ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്തെ ത​ള​ർ​ത്താ​ൻ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ അ​വ​ർ​ക്ക​റി​യാ​മെ​ന്നും ഷുക്കിൻ നി​രീ​ക്ഷിക്കുന്നു. മാത്രമല്ല, ക​ഴി​ഞ്ഞ ജൂ​ണി​ലെ പന്ത്രണ്ടു ദി​വ​സ​ത്തെ സം​ഘ​ർ​ഷ​ത്തി​ലൂ​ടെ അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രയേലിന്‍റെ​യും ആ​ക്ര​മ​ണ ശേ​ഷി ഇ​റാ​ൻ വില‍യിരുത്തിയെന്നും ഷുക്കിൻ പറയുന്നു.

ഈ ​യു​ദ്ധം പെ​ട്ടെ​ന്ന് അ​വ​സാ​നി​ക്കി​ല്ലെ​ന്നും, ഇ​ത് തീ​രു​മ്പോ​ഴേ​ക്കും ലോ​കം ഇ​പ്പോ​ൾ കാ​ണു​ന്ന രീ​തി​യി​ലാ​യി​രി​ക്കി​ല്ലെ​ന്നും ഷുക്കിൻ മുന്നറിയിപ്പുനൽകുന്നു. ഡാ​റ്റ​യും ച​രി​ത്ര​പ​ര​മാ​യ വ​സ്തു​ത​ക​ളും മു​ൻ​നി​ർ​ത്തി ഷുക്കിൻ നടത്തുന്ന പ്രവചനങ്ങളുടെയും ഫലം എന്തായിരിക്കുമെന്നു കാത്തിരുന്നു കാണാം

Latest News

Corehub Up