Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainfall

തുലാവർഷം ശക്തിപ്രാപിക്കുന്നു; വ്യാപക മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും, ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ശനിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരും മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപിന്‍റെ വടക്കൻ ഭാഗങ്ങൾക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

Kerala

ന്യൂനമർദം വരുന്നു; ഇന്നും ഇടിയോടുകൂടി മഴയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കൂടാതെ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത രണ്ടു ദിവസത്തിനുള്ളിൽ, രാജ്യത്തിന്‍റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നതിനും അതോടൊപ്പം തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ ആരംഭിക്കുന്നതിനും സാധ്യതയുണ്ട്.

മന്നാർ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരത്തും, സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി തുടരുന്നു. തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

Kerala

ഇന്നും മഴ തകർക്കും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂരിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നും ശനിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala

ഇന്നും ഇടിവെട്ടി മഴപെയ്യും; ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കൂടാതെ, ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala

നാ​ല് ജി​ല്ല​ക​ളി​ൽ അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ല​ക​ളി​ൽ അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്.

നാ​ല് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

മ​ഴ​യ്‌​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Kerala

കൊടുംചൂടിൽ ആശ്വാസമായി മഴയെത്തും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. ഇന്നും വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Kerala

കുടയെടുത്തോളൂ.. ഇന്നും മഴപെയ്യാം; ഒപ്പം ഇടിമിന്നലും കാറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ചൊവ്വാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അഞ്ചു ദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പില്ല. എന്നാൽ, വരുംമണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം - മാഹി - ലക്ഷദ്വീപ് - തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്നു മുതൽ തിങ്കളാഴ്ച വരെ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് വടക്കൻ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.

Kerala

മ​ഴ ശ​ക്ത​മാ​കു​ന്നു; കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്ക് ഇ​രു​ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പ്.

ഇ​തോ​ടൊ​പ്പം മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ൾ​ക്ക് പു​റ​മേ ക​ണ്ണൂ​ർ, വ​യ​നാ​ട്, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ്.

കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു​ണ്ട്. തീ​ക്കോ​യി, ത​ല​നാ​ട്, പൂ​ഞ്ഞാ​ർ, അ​ടി​വാ​രം, വാ​ഗ​മ​ൺ മേ​ഖ​ല​യി​ലാ​ണ് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​ത്. തീ​ക്കോ​യി മേ​ഖ​ല​യി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. വാ​ഗ​മ​ൺ ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ തു​ട​രും. ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. മൂ​ന്ന് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ട്ട​യം. ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് നാ​ളെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മ​നി​ന്ന​ല്‍ മു​ന്ന​റി​യി​പ്പു​മു​ണ്ട്.

 

Kerala

ഇന്നും മഴയുണ്ട് കേട്ടോ, ഒപ്പം ഇടിമിന്നലും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ശനിയാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ചയോടെ പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാൻ സാധ്യതയുണ്ട്. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം തുടരുന്നു.

വടക്കൻ തായ്‌ലൻഡിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് ഇന്നു വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും വരുംദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

മാറാത്തവാഡയിൽ നിന്നു മാന്നാർ കടലിടുക്കിലേക്കും തമിഴ്‌നാടിനും കർണാടകയ്‌ക്കും മുകളിലൂടെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായി തിങ്കളാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; രണ്ടിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും വെള്ളിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ചയോടെ പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാൻ സാധ്യതയുണ്ട്. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം തുടരുന്നു.

വടക്കൻ തായ്‌ലൻഡിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യതയുണ്ട്. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും വരുംദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ റായലസീമയ്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.

തെക്കൻ കർണാടകയിൽ നിന്നും മാന്നാർ കടലിടുക്കിലേക്ക് തമിഴ്‌നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയെത്തും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ, തിങ്കളാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Kerala

ശനിയാഴ്ച വരെ ഇടിവെട്ടി മഴപെയ്യും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും ബുധനാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ, ഇന്നു മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ഇ​ന്നും നാ​ളെ​യും ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് മ​ഴ ല​ഭി​ക്കു​ന്ന​തോ​ടെ ചൂ​ടി​ന് ശ​മ​നം ആ​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Kerala

മൂന്നുദിവസം മഴ ശക്തമാകും; നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, തെക്കൻ കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

ചൂ​ടി​ന് ആ​ശ്വാ​സ​മാ​യേ​ക്കും; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി മ​ഴ​യെ​ത്തും. വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​ത്. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

വീണ്ടും മഴ വരുന്നു; തിങ്കളാഴ്ച മുതൽ ശക്തമാകും, മൂന്നിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala

പൊള്ളുന്ന ചൂടിൽ തെല്ലാശ്വാസം; സംസ്ഥാനത്ത് ഇന്ന് മഴയെത്തും, നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നും ശനിയാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ, വരുംമണിക്കൂറിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിച്ചു. ഇതിന്‍റെ സ്വാധീനഫലമായി തിങ്കളാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

വെള്ളിയാഴ്ച മുതൽ മഴ ശക്തമാകും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. രണ്ടുദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala

മഴ തകർത്തോണം! ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുകൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കൂടാതെ, വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala

തിരുവോണം മഴയോണമാകും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: തിരുവോണദിനത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നും ബുധനാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ബുധനാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ബുധനാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

കനത്ത മഴ; കണ്ണൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു, പാൽച്ചുരത്തിലും മണ്ണിടിച്ചിൽ

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ‌ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.

ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.

ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നുണ്ട്. കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ അടക്കം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി സണ്ണി ജോസഫ്, എംഎല്‍എ ടി.ഒ. മോഹനന്‍, കളക്ടർ പി. വിഷ്‌ണുരാജ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു.

Kerala

ഉത്രാടത്തിനും തിരുവോണത്തിനും മഴയുണ്ട്; ആറു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. ഇന്നു മുതൽ വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദം തുടരുകയാണ്. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.

അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ ബുധനാഴ്ച വരെ കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala

ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ; എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ട​താ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. ഇ​ന്ന് സം​സ്ഥാ​ന​ത്ത് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. നാ​ളെ മൂ​ന്ന് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ‌​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ര​ളം, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.

ഇ​ന്ന് കേ​ര​ള​തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്നും അ​റി​യി​പ്പു​ണ്ട്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 വ​രെ 0.9 മു​ത​ൽ 1.3 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന കേ​ന്ദ്രം അ​റി​യി​ച്ചു.

Kerala

ഞായറാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala

കുടയെടുത്തോളൂ, മഴയുണ്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.

വരുംമണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങൾക്കു മുകളിൽ തുടരുന്ന തീവ്ര ന്യൂനമർദം ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും തുടർന്ന് ശക്തി കൂടിയ ന്യൂനമർദ മേഖലയായി ദുർബലപ്പെടാനും സാധ്യതയുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്തും മഴ ശക്തമാകുന്നത്.

അതേസമയം, കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്നു കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala

തീവ്രന്യൂനമർദം വരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്നു കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങൾക്കു മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും തുടർന്ന് ശക്തി കൂടിയ ന്യൂനമർദ മേഖലയായി ദുർബലപ്പെടാനും സാധ്യതയുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്തും മഴ ശക്തമാകുന്നത്.

വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; കോഴിക്കോട്, കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നും ബുധനാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ; നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. നാ​ല് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന​ത്. മ​ഴ​യ്‌​ക്കൊ​പ്പം മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷ മ​ഴ​യി​ൽ കു​റ​വ്; 22 ശ​ത​മാ​നം മ​ഴ കു​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം; സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷ മ​ഴ​യി​ൽ 22 ശ​ത​മാ​നം കു​റ​വ്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഓ​ഗ​സ്റ്റ് 15 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 1213.1 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ന് കാ​ല​വ​ർ​ഷ​ത്തി​ൽ ല​ഭി​ച്ച​ത്. 1556.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​യി​രു​ന്നു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഏ​ഴു ജി​ല്ല​ക​ളി​ലാ​ണ് ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​റ​ഞ്ഞ​ത് വ​യ​നാ​ടും ഇ​ടു​ക്കി​യി​ലു​മാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്തും പ​ത്ത​നം​തി​ട്ട​യി​ലും 2% അ​ധി​ക​മ​ഴ ല​ഭി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ൽ 51% മ​ഴ കു​റ​വു​ണ്ടാ​യി. ഇ​ടു​ക്കി​യി​ൽ 44 ശ​ത​മാ​നം മ​ഴ കു​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് 22% കൊ​ല്ല​ത്ത് 27% പാ​ല​ക്കാ​ട് 24% തൃ​ശ്ശൂ​ര് 25% മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ കാ​സ​ർ​ഗോ​ഡ് കോ​ട്ട​യം കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ അ​ധി​ക​മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും മ​ഴ​യി​ൽ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 30-40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റും വീ​ശി​യേ​ക്കാം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

കുടയെടുക്കാൻ മറക്കല്ലേ, ഇന്നും മഴയുണ്ട്; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് - വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Kerala

കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കൂടാതെ, കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും. ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. തീ​ര​ശോ​ഷ​ണ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

മ​ഴ​ക്കെ​ടു​തി: മ​ര​ണം 31 ആ​യി

തി​​രു​​വ​​ന​​ന്ത​​പു​​രം: ദി​​വ​​സ​​ങ്ങ​​ളാ​​യി സം​​സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന തീ​​വ്ര മ​​ഴ​​യെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ ഇ​​ന്ന​​ലെ വ​​രെ 31 പേ​​ർ​​ക്ക് ജീ​​വ​​ൻ ന​​ഷ്ട​​മാ​​യ​​താ​​യി സം​​സ്ഥാ​​ന ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി.

വി​​വി​​ധ അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ 24 പേ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും നാ​​ലു പേ​​രെ കാ​​ണാ​​താ​​വു​​ക​​യും ചെ​​യ്തു. സം​​സ്ഥാ​​ന​​ത്ത് വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന 408 ക്യാ​​ന്പു​​ക​​ളി​​ലാ​​യി ക​​ഴി​​യു​​ന്ന​​ത് 41,939 പേ​​രാ​​ണ്.

ക​​ന​​ത്ത മ​​ഴ​​യി​​ലും അ​​തി​​ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും സം​​സ്ഥാ​​ന​​ത്ത് ഇ​​തു​​വ​​രെ 74 വീ​​ടു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും 784 വീ​​ടു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യും ത​​ക​​ർ​​ന്നു.

District News

മ​ഴ​ക്കെ​ടു​തി: ജി​ല്ല​യി​ൽ 12 കോ​ടി​യു​ടെ ന​ഷ്ടം

കോ​ഴ​ഞ്ചേ​രി: ശ​ക്ത​മാ​യ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു വ​ൻ നാ​ശ​ന​ഷ്ടം. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്കാ​ണ് ഏ​റെ ന​ഷ്‌​ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തേ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഇ​തേ​വ​രെ 12 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​താ​യാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ജൂ​ലൈ 31 മു​ത​ൽ ഇ​ന്ന​ലെ വ​രെ​യു​ള്ള കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സം​ഭ​വി​ച്ച ന​ഷ്‌​ട​ങ്ങ​ളു​ടെ ക​ണ​ക്കാ​ണി​ത്. വെ​ള്ളം ഇ​റ​ങ്ങാ​ത്ത പ​ല മേ​ഖ​ല​ക​ളി​ലും ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ണ​മാ​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ 53 കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ലെ ക​ർ​ഷ​ക​ർ​ക്കാ​ണ് ന​ഷ്‌​ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ​വ​രെ 425 ഹെ​ക്ട​റി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​താ​യും 6294 ക​ർ​ഷ​ക​ർ​ക​രു​ടെ വി​ള​ക​ൾ വെ​ള്ളം ക​യ​റി ന​ശി​ച്ച​താ​യു​മാ​ണ് ക​ണ​ക്കു​ക​ൾ.

റാ​ന്നി, കോ​ന്നി, ആ​റ​ന്മു​ള, തി​രു​വ​ല്ല, പ​ന്ത​ളം, ഇ​ര​വി​പേ​രൂ​ർ, മ​ല്ല​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വി​ള​നാ​ശം ഉ​ണ്ടാ​യ​ത്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു​ള്ള നാ​ശ​ന​ഷ്‌​ട​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് സം​ഭ​വി​ച്ച സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ളും സം​ബ​ന്ധി​ച്ച് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി. വാ​ഴ, റ​ബ​ർ , കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ൾ, ക​പ്പ, തെ​ങ്ങ്, കു​രു​മു​ള​ക്, ഇ​ഞ്ചി, വെ​റ്റി​ല , ക​മു​ക്, ക​രി​മ്പ് , ച​ക്ക എ​ന്നീ പ്ര​ധാ​ന വി​ള​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ന​ശി​ച്ച​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ള​വെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും മ​റ്റും ന​ട​ത്തി​വ​ന്ന പൂ​ക്കൃ​ഷി​ക്കും വ്യാ​പ​ക​മാ​യ നാ​ശ​മു​ണ്ടാ​യി. ഓ​ണ​വി​പ​ണി​യി​ലെ​ത്തേ​ണ്ട ഏ​ത്ത​വാ​ഴ​ക്കു​ല​ക​ളും പ​ല​യി​ട​ങ്ങ​ളി​ലാ​യി ന​ശി​ച്ചു. വെ​ള്ളം ക​യ​റി​യും ഏ​ത്ത​വാ​ഴ​ക​ൾ​ക്ക് വ്യാ​പ​ക​മാ​യ നാ​ശ​മു​ണ്ടാ​യി. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന വെ​ള്ള​ക്കെ​ട്ടി​ലാ​യ ഏ​ത്ത​വാ​ഴ​ക​ളും ന​ശി​ച്ചു തു​ട​ങ്ങി.

സീ​ഡ്ഫാ​മു​ക​ൾ​ക്കും ന​ഷ്ടം

പ​ന്ത​ളം ഫാ​മി​ൽ വെ​ള്ളം ക​യ​റി അ​ഞ്ച് എ​ച്ച്പി മോ​ട്ടോ​ർ, അ​ഞ്ച് ഏ​ക്ക​റി​ലെ ക​രി​മ്പ് കൃ​ഷി, പ​തി​നാ​യി​ര​ത്തോ​ളം പാ​കി​യ വി​ത്ത് തേ​ങ്ങ​ക​ൾ, 6750 ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ തൈ​ക​ൾ, 34500 പ​ച്ച​ക്ക​റി തൈ​ക​ൾ എ​ന്നി​വ​യും ന​ശി​ച്ചു.
പു​ല്ലാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​റ്റേ​റ്റ് സീ​ഡ് ഫാ​മി​ൽ 300 കു​രു​മു​ള​ക് വ​ള്ളി​ക​ൾ, 01. ഹെ​ക്ട​റി​ലെ ചെ​ണ്ടു​മ​ല്ലി , ഉ​ദ്യാ​ന സ​സ്യ​ങ്ങ​ൾ, 0.2 ഹെ​ക്ട​റി​ലെ കി​ഴ​ങ്ങ് വി​ള​ക​ൾ, 0.6 ഹെ​ക്ട​റി​ലെ വാ​ഴ, 0.4 ഹെ​ക്ട​റി​ലെ പ​ച്ച​ക്ക​റി കൃ​ഷി, 3.2 ഹെ​ക്ട​റി​ൽ ഉ​ള്ള നെ​ൽ​കൃ​ഷി എ​ന്നി​വ​യും വെ​ള്ളം ക​യ​റി അ​ഴു​കി​യ​താ​യി ഫാം ​ഓ​ഫീ​സ​ർ ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തി​രു​വ​ല്ല ബ്ലോ​ക്ക് പ​രി​ധി​യി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി ഒ​രു മോ​ട്ട​ർ​ഷെ​ഡ്, 26 എ​സ് വി​എ​എ​ഫ്, 22 പെ​ട്ടി​പ്പ​റ മോ​ട്ട​ർ, ഒ​രു പ​മ്പ് സെ​റ്റ്, മീ​റ്റ​ർ ബോ​ർ​ഡ് - 1, പെ​ട്ടി​പ്പ​റ-2 എ​ന്നി​വ​യും വെ​ള്ളം ക​യ​റി ന​ശി​ച്ച​വ​യി​ൽ​പ്പെ​ടും.

Kerala

ക​ള്ള​ക്ക​ട​ൽ വരുന്നു, കടലാക്രമണവും; കേ​ര​ള തീ​ര​ത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും. ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. തീ​ര​ശോ​ഷ​ണ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

അതിതീവ്ര മഴ തുടരും; നാലു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.

അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

ആ​റുദി​വ​സംകൊണ്ട് കേ​ര​ള​ത്തി​ൽ ല​ഭി​ച്ച​ത് 123% അ​ധി​ക​മ​ഴ; പ​ത്ത​നം​തി​ട്ട​യി​ൽ അ​ഞ്ചി​ര​ട്ടി

കോ​​​​​ട്ട​​​​​യം: ഈ​​​ മാ​​​സ​​​ത്തി​​​ലെ ആ​​​​​ദ്യ ആ​​​​​റു​​​​​ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തു പെ​​​​​യ്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത് റി​​​​​ക്കാ​​​​​ർ​​​​​ഡ് മ​​​​​ഴ. ഈ​​​മാ​​​സം ഒ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ ആ​​​​​റ് വ​​​​​രെ​​​​​യു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ 235.9 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണു സം​​​​​സ്ഥാ​​​​​ന​​​​​ത്ത് പെ​​​​​യ്ത​​​​​ത്. 106 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണ് കേ​​​​​ന്ദ്ര കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​ാ വ​​​​​കു​​​​​പ്പി​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം കാ​​​​​ല​​​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഈ ​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ല​​​​​ഭി​​​​​ക്കേ​​​​​ണ്ട​​​​​ത്. എ​​​​​ന്നാ​​​​​ൽ ഇ​​​​​ക്കു​​​​​റി 123 ശ​​​​​ത​​​​​മാ​​​​​നം അ​​​​​ധി​​​​​ക​​​​​മ​​​​​ഴ​​​​​യാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്തു പെ​​​​​യ്ത​​​​​ത്.

ഔ​​​​​ദ്യോ​​​​​ഗി​​​​​ക ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം, ഓ​​​​​ഗ​​​​​സ്റ്റ് മാ​​​​​സം സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ല​​​​​ഭി​​​​​ക്കേ​​​​​ണ്ട മു​​​​​ഴു​​​​​വ​​​​​ൻ മ​​​​​ഴ​​​​​യു​​​​​ടെ​​​​​യും 51 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ആ​​​​​ദ്യ ആ​​​​​റ് ദി​​​​​വ​​​സം​​​കൊ​​​​​ണ്ട് ല​​​​​ഭി​​​​​ച്ചു. സം​​​​​സ്ഥാ​​​​​ന​​​​​ത്തു മി​​​​​ന്ന​​​​​ൽ​​​​​പ്ര​​​​​ള​​​​​യം രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ന്ന​​​​​തി​​​​​ന് പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത് ഈ ​​​​​അ​​​​​ധി​​​​​ക​​​​​മ​​​​​ഴ​​​​​യാ​​​​​ണ്.

മു​​​​​ന്നി​​​​​ൽ കോ​​​​​ഴി​​​​​ക്കോ​​​​​ട്

ഓ​​​​​ഗ​​​​​സ്റ്റി​​​​​ലെ ആ​​​​​ദ്യ ആ​​​​​റു​​​​​ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം മ​​​​​ഴ ല​​​​​ഭി​​​​​ച്ച​​​​​ത് കോ​​​​​ഴി​​​​​ക്കോ​​​​​ട് ജി​​​​​ല്ല​​​​​യി​​​​​ലാ​​​​​ണ്. 115.9 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ ല​​​​​ഭി​​​​​ക്കേ​​​​​ണ്ടയി​​​​​ട​​​​​ത്ത് 326.5 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണു കോ​​​​​ഴി​​​​​ക്കോ​​​​​ട്ട് ല​​​​​ഭി​​​​​ച്ച​​​​​ത്. 182 ശ​​​​​ത​​​​​മാ​​​​​നം അ​​​​​ധി​​​​​ക​​​​​മ​​​​​ഴ​​​​​യാ​​​​​ണിത്. ക​​​​​ണ്ണൂ​​​​​രാ​​​​​ണ് തൊ​​​​​ട്ടു​​​​​പി​​​​​ന്നി​​​​​ൽ. 320.3 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണു ക​​​​​ണ്ണൂ​​​​​രി​​​​​ൽ പെ​​​​​യ്ത​​​​​ത്. കാ​​​​​സ​​​​​ർ​​​​​ഗോ​​​ഡ് ജി​​​​​ല്ല​​​​​യി​​​​​ൽ 271.6 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ ല​​​​​ഭി​​​​​ച്ചു.

പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യി​​​​​ൽ പെ​​​​​രു​​​​​മ​​​​​ഴ

പ്ര​​​​​ള​​​​​യം ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം ബാ​​​​​ധി​​​​​ച്ച പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യി​​​​​ൽ ഇ​​​​​ക്കു​​​​​റി റി​​​​​ക്കാ​​​​​ർ​​​​​ഡ് മ​​​​​ഴ​​​​​യാ​​​​​ണു ഓ​​​​​ഗ​​​​​സ്റ്റി​​​​​ലെ ആ​​​​​ദ്യ ആ​​​​​റു​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ല​​​​​ഭി​​​​​ച്ച​​​​​ത്. കാ​​​​​ലാ​​​​​വ​​​​​സ്ഥാ​​​ വ​​​​​കു​​​​​പ്പി​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ​​​ പ്ര​​​​​കാ​​​​​രം 70.2 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണ് ഈ ​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ൽ ല​​​​​ഭി​​​​​ക്കേ​​​​​ണ്ട​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഇ​​​​​ക്കു​​​​​റി 315.9 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്. 350 ശ​​​​​ത​​​​​മാ​​​​​നം അ​​​​​ധി​​​​​ക​​​​​മ​​​​​ഴ​​​​​യാ​​​​​ണു പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യി​​​​​ൽ പെ​​​​​യ്ത​​​​​ത്. ജി​​​​​ല്ല​​​​​യി​​​​​ൽ ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കേ​​​​​ണ്ട മൊ​​​​​ത്തം മ​​​​​ഴ​​​​​യു​​​​​ടെ 88 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ആ​​​​​ദ്യ​​​​​ത്തെ ആ​​​​​റു​​​​​ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​ത്ത​​​​​ന്നെ ല​​​​​ഭി​​​​​ച്ചു.

കോ​​​​​ട്ട​​​​​യം ജി​​​​​ല്ല​​​​​യി​​​​​ൽ 92 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ ല​​​​​ഭി​​​​​ക്കേ​​​​​ണ്ട സ്ഥാ​​​​​ന​​​​​ത്ത് 258.3 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ പെ​​​​​യ്തു. ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ലാ​​​​​ക​​​​​ട്ടെ 73.6 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​ ല​​​​​ഭി​​​​​ക്കേ​​​​​ണ്ടി​​​​​​​ട​​​​​ത്ത് 168.7 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്.

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു; ഏ​ഴ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം താ​ലൂ​ക്കി​ലും പ​ത്ത​നം​തി​ട്ട​യി​ലെ തി​രു​വ​ല്ല താ​ലൂ​ക്കി​ലും ആ​ല​പ്പു​ഴ​യി​ലെ കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നാ​ളെ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.

District News

ഇ​ടു​ക്കി​യി​ല്‍ 45 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 45 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്. മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ച്ച ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ല്‍ 1670.8 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​പ്പോ​ള്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത് 911 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ്.

പ​തി​വി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ജൂ​ണി​ലും ജൂ​ലൈ​യി​ലും മ​ണ്‍​സൂ​ണി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​ണ് മ​ഴ​ക്കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണം. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​വ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 50 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ഇ​തു​വ​രെ​യു​ള്ള​ത്. 1712.05 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​പ്പോ​ള്‍ 852.01 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത​ മ​ഴ ല​ഭി​ക്കു​മ്പോ​ഴും കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 23 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ആ​ല​പ്പു​ഴ-24, എ​റ​ണാ​കു​ളം-24, കൊ​ല്ലം-28, പാ​ല​ക്കാ​ട്-23, തൃ​ശൂ​ര്‍-27 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ മ​ഴ​ക്കു​റ​വ്. അ​തേസ​മ​യം ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട മ​ഴ​യി​ല്‍ നേ​രി​യ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​ത്.

മ​ണ്‍​സൂ​ണ്‍ കാ​ല​യ​ള​വ് അ​വ​സാ​നി​ക്കാ​ന്‍ ര​ണ്ടു​മാ​സം കൂ​ടി അ​വ​ശേ​ഷി​ക്കേ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ സാ​ധാ​ര​ണ അ​ള​വി​ല്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. അ​തേ​സ​മ​യം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2346.84 അ​ടി​യി​ലെ​ത്തി. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 43 ശ​ത​മാ​ന​മാ​ണി​ത്.

Kerala

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു: 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; തീ​വ്ര ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ അ​തി​ശ​ക്ത​മാ​യി തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. മു​ൻ​പ് ന​ൽ​കി​യ യെ​ല്ലോ അ​ല​ർ​ട്ടി​ന് പ​ക​രം തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് പു​തു​ക്കി ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് തു​ട​രും. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 204.4 മി​ല്ലി​മീ​റ്റ​ർ വ​രെ ല​ഭി​ക്കാ​വു​ന്ന മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. പു​ഴ​ക​ളി​ലും അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ല​നി​ര​പ്പ് വേ​ഗ​ത്തി​ൽ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി. മോ​ശം കാ​ലാ​വ​സ്ഥ​യും ക​ട​ൽ​ക്ഷോ​ഭ​വും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​ത് പൂ​ർ​ണ​മാ​യും വി​ല​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​വും രാ​ത്രി​കാ​ല യാ​ത്ര​ക​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

മ​ഴ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​തി​നും അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും താ​ലൂ​ക്ക് ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കും മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 1070, 1077 എ​ന്നീ ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴാ​തെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ മാ​ത്രം വി​ശ്വ​സി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Kerala

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; വീടുകളില്‍ വീണ്ടും വെള്ളം കയറി

കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില്‍ വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഞായറാഴ്ച മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിരുന്നു. ഇതോടെയാണ് ആളുകള്‍ എത്തി വൃത്തിയാക്കിയ ശേഷം താമസം തുടങ്ങിയത്. എന്നാല്‍ പുലര്‍ച്ചെ അഞ്ചോടെ വീണ്ടും വെള്ളം കയറുകയായിരുന്നു.

രാത്രി ശക്തമായ മഴ വന്നതോടെ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും വെള്ളം കയറുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും കാളിയാറിലെയും പെരിയാറിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

Kerala

ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിക്കണം; കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: ജില്ലയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മീനച്ചിലാറ്റിലടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ വീണ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്‍സ്‌മെന്‍റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണം.

ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:

കോട്ടയം- 85479 85727

ചങ്ങനാശേരി- 9496014587

മീനച്ചില്‍- 9496686325

കാഞ്ഞിരപ്പള്ളി- 9495265800

വൈക്കം- 9496174871

മൃഗസംരക്ഷണ വകുപ്പ് - 04812 564623, 9447418095

Kerala

2018 ആ​വ​ര്‍​ത്തി​ക്കു​മോ...? അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ സ്ഥി​തി രൂ​ക്ഷം, വീടുകളിൽ വെള്ളംകയറി

തി​രു​വ​ല്ല: പ​മ്പ, മ​ണി​മ​ല ആ​റു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ രൂ​ക്ഷം. കു​റ്റൂ​ര്‍, നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.

ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. എം​സി റോ​ഡി​ലും തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ പാ​ത​യി​ലും ഗ​താ​ഗ​തം മു​ട​ങ്ങി. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ഒ​ട്ടു​മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി.

നെ​ടു​മ്പ്രം പ​ടാ​ര​ത്തി​ല്‍ പ​ടി​മു​ത​ല്‍ എ​ന്‍​സി ജം​ഗ്ഷ​ന്‍ വ​രെ ഉ​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നേ തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​ല​ച്ച​ത്. ഞായറാഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് പ​മ്പ, മ​ണി​മ​ല ന​ദി​ക​ള്‍ ചേ​ര്‍​ന്ന് ഒ​ഴു​കു​ന്ന ന​ദി​യി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ച് എ​ത്തി​യ​ത്. റോ​ഡ് വ​ക്കി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി അ​ട​ക്ക​മു​ള്ള ഗ​താ​ഗ​ത സം​വി​ധാ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

എം​സി റോ​ഡി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​മാ​യി പ​തി​വാ​യി വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​മാ​ണ് ഇ​ത്. എം​സി റോ​ഡി​ല്‍ തി​രു​മൂ​ല​പു​ര​ത്തി​നും കു​റ്റൂ​രി​നു​മി​ട​യി​ല്‍ റോ​ഡി​ല്‍ ര​ണ്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കൂ​റ്റൂ​ര്‍ - തെ​ങ്ങേ​ലി റോ​ഡ്, ,ആ​റാ​ട്ടു​ക​ട​വ് -തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ റോ​ഡ് ,ഓ​ത​റ - മം​ഗ​ലം റോ​ഡ് താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക പ്ര​ധാ​ന റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യ​തോ​ടെ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ല്‍​വേ​യു​ടെ അ​ടി​പാ​ത​ക​ളാ​യ ഇ​രു​വ​ള്ളി​പ്ര ,കു​റ്റൂ​ര്‍ എ​ന്നീ വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലം ക​റ്റോ​ട് തി​രു​മൂ​ല​പു​രം റോ​ഡി​ലും കൂ​റ്റൂ​ര്‍ വ​ള്ളം​കു​ളം റോ​ഡി​ലും ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

നൂ​റുക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ണ് താ​ലൂ​ക്കി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. ജ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞുപോ​യ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്.​കൂ​ടാ​തെ വെ​ള്ളം പ​റ​മ്പു​ക​ളി​ല്‍ ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലും നാ​ണ്യ​വി​ള​ക​ള്‍ ഏ​റെ​യും ന​ശി​ച്ചു. വെ​ള്ളം ഇ​റ​ങ്ങി​യാ​ലേ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് എ​ടു​ക്കാ​ന്‍ ക​ഴു​ക​യു​ള്ളു. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​യി ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ബി​ന്‍ കെ.​ജോ​ര്‍​ജി​ന്റെ നേ​തൃ​ത്യ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Kerala

കോട്ടയം ജില്ലയിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസപ്പെട്ടു

കോട്ടയം: കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ടിരിക്കുകയാണ്.

പ്രധാന പാതകളിലെ ഗതാഗത തടസം

പാലാ - ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം - കുമരകം - ചേര്‍ത്തല റോഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.

കോട്ടയം - ഇറഞ്ഞാല്‍ റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്‍ക്കുന്നം റൂട്ടുകള്‍ അയര്‍ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര്‍ - മണര്‍കാട് റോഡില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

വെള്ളം കയറിയ പ്രദേശങ്ങള്‍

പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്‍പ്പ്, പേരൂര്‍, ആര്‍പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

യാത്ര നിരോധിച്ചു

ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Kerala

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

മ​ത​പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും. അ​തേ​സ​മ​യം ഇ​ന്ന് ന​ട​ക്കേ​ണ്ട സെ​റ്റ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​ക​ൾ മാ​റ്റി. ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യും പി​ന്നീ​ട് ന​ട​ക്കും.

ഇ​ടു​ക്കി​യി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ ചൊ​വ്വ, ബു​ധ​ൻ തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ പി​എ​സ്‍​സി നി​ശ്ച​യി​ച്ചി​രു​ന്ന​ത് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പി​എ​സ്‌​സി അ​റി​യി​ച്ചു.

Kerala

മഴക്കെടുതി: കൃ​ഷിവ​കു​പ്പ് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്ന മ​​​​​ഴ​​​​​യെ​​​​​യും പ്ര​​​​​തി​​​​​കൂ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യെ​​​​​യും തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​കു​​​​​ന്ന കാ​​​​​ർ​​​​​ഷി​​​​​ക വി​​​​​ള​​​​​നാ​​​​​ശ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നും ദു​​​​​ര​​​​​ന്ത​​​​​നി​​​​​വാ​​​​​ര​​​​​ണ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി കൃ​​​​​ഷിവ​​​​​കു​​​​​പ്പ് എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മു​​​​​ക​​​​​ൾ തു​​​​​റ​​​​​ന്നു.

മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന കൃ​​​​​ഷി​​​​​നാ​​​​​ശം സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് അ​​​​​ത​​​​​ത് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മു​​​​​ക​​​​​ളി​​​​​ൽ അ​​​​​റി​​​​​യി​​​​​ക്കാം.

പ്ര​​​​​കൃ​​​​​തി​​​​​ക്ഷോ​​​​​ഭ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നും ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കും.

കൃ​​​​​ഷി​​​​​നാ​​​​​ശ​​​​​ത്തി​​​​​ന് ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് കൃ​​​​​ഷി വ​​​​​കു​​​​​പ്പി​​​​​ന്‍റെ AIMS പോ​​​​​ർ​​​​​ട്ട​​​​​ൽ മു​​​​​ഖേ​​​​​ന ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. ഇ​​​​​തി​​​​​നാ​​​​​യി www.aims. kerala.gov. in ൽ ​​​​​ലോ​​​​​ഗി​​​​​ൻ ചെ​​​​​യ്ത് കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യു​​​​​ടെ​​​​​യും നാ​​​​​ശ​​​​​ന​​​​​ഷ്ടം സം​​​​​ഭ​​​​​വി​​​​​ച്ച വി​​​​​ള​​​​​ക​​​​​ളു​​​​​ടെ​​​​​യും വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കൃ​​​​​ഷി​​​​​ഭ​​​​​വ​​​​​നി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ന​​​​​ൽ​​​​​ക​​​​​ണം.

കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.aims.ke rala.gov.in, www.keralaagric ulture.gov.in വെ​​​​​ബ്‌​​​​​സൈ​​​​​റ്റു​​​​​ക​​​​​ൾ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക​​​​​യോ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ജി​​​​​ല്ലാ​​​​​ത​​​​​ല ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മു​​​​​ക​​​​​ളി​​​​​ൽ ബ​​​​​ന്ധ​​​​​പ്പെ​​​​​ടു​​​​​ക​​​​​യോ ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് കൃ​​​​​ഷി ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് അ​​​​​റി​​​​​യി​​​​​ച്ചു.

ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂം ​​ന​​മ്പർ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: 9383470086, 9383470700, കൊ​​​​​ല്ലം: 9383470318, 9383470770, ആ​​​​​ല​​​​​പ്പു​​​​​ഴ: 9383470561, 9383471108, കോ​​​​​ട്ട​​​​​യം: 9383470704, 9383471300, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട: 9383470499, 9383470900, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം: 9383471150, 9383471500, ഇ​​​​​ടു​​​​​ക്കി: 9383470821, 9383471400, തൃ​​​​​ശൂർ: 9383473242, 9383471600, പാ​​​​​ല​​​​​ക്കാ​​​​​ട്: 9383471457, 9383471700, മ​​​​​ല​​​​​പ്പു​​​​​റം: 9383471618, 9383471800, കോ​​​​​ഴി​​​​​ക്കോ​​​​​ട്: 9383471779, 9383471900, വ​​​​​യ​​​​​നാ​​​​​ട്: 9383471912, 9383472442, ക​​​​​ണ്ണൂ​​​​​ർ: 9383472028, 9383472300, കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ്: 9383471961, 9383472400.

Kerala

മ​ഴ ക​ന​ക്കു​ന്നു; വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ളെ അ​വ​ധി

ക​ൽ​പ്പ​റ്റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ളെ അ​വ​ധി. ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ​യ​നാ​ട് ജി​ല്ല​യി​ലെ മ​ത പ​ഠ​ന ക്ലാ​സു​ക​ള്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, സ്പെ​ഷ്യ​ല്‍ ക്ലാ​സു​ക​ള്‍, പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

റ​സി​ഡ​ന്‍​ഷ്യ​ൽ സ്‌​കൂ​ള്‍, റ​സി​ഡ​ന്‍​ഷ്യ​ൽ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. നാ​ളെ എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Business

മഴക്കുറവ്: കു​രു​മു​ള​ക് ഉ​ത്പാ​ദ​നം ഇ​ടി​യു​മെ​ന്നു റി​പ്പോ​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട മ​​​ഴ​​​യി​​​ൽ വ​​​ലി​​​യ തോ​​​തി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വ് തോ​​​ട്ട​​​വി​​​ള​​​ക​​​ളെ ഗു​​​രു​​​ര​​​ത​​​മാ​​​യി ബാ​​​ധി​​​ക്കും. കാ​​​ർ​​​ഷി​​​ക ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം തോ​​​ട്ട​​​വി​​​ള​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ക്കു​​​ക കു​​​രു​​​മു​​​ള​​​ക് ഉ​​​ത്പാ​​​ദ​​​ന​​​ത്തെ​​​യാ​​​വും.

കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പെ​​​യ്തി​​​റ​​​ങ്ങു​​​ന്ന മ​​​ഴ​​​യാ​​​ണ് കു​​​രു​​​മു​​​ള​​​കുതി​​​രി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ണി​​​പി​​​ടിത്തമു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ക്കു​​​റി കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട മ​​​ഴ​​​യി​​​ലെ കു​​​റ​​​വ് കു​​​രു​​​മു​​​ള​​​ക് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ ഇ​​​ടി​​​വുണ്ടാ​​​ക്കും.ഏ​​​ലം ഉ​​​ത്പാ​​​ദ​​​ന​​​വും ഇ​​​ടി​​​ഞ്ഞേക്കും

ഏ​​​ലം ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും വ​​​ലി​​​യ ഇ​​​ടി​​​വി​​​നു സാ​​​ധ്യ​​​ത​​​. ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​ല​​​ത്തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ കാ​​​യ്പി​​​ടിത്തം വ​​​ള​​​രെ​​​ക്കു​​​റ​​​വാ​​​ണ്. ഈ ​​​വ​​​ർ​​​ഷം ഏ​​​ലം വി​​​ള​​​വെ​​​ടു​​​പ്പ് വൈ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. നാ​​​ളി​​​കേ​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തേ​​​യും മ​​​ഴ​​​ക്കു​​​റ​​​വ് കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. എ​​​ന്നാ​​​ൽ ഇ​​​ക്കൊ​​​ല്ല​​​ത്തെ മ​​​ഴ​​​ക്കു​​​റ​​​വി​​​നെ തു​​​ട​​​ർ​​​ന്നു​​​ള്ള നാ​​​ളി​​​കേ​​​ര ഉ​​​ത്പാ​​​ദ​​​ന​​​ക്കു​​​റ​​​വ് വ​​​രും​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​വും വ്യ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ക. ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ കൃ​​​ഷി​​​യി​​​റ​​​ക്കി ഡി​​​സം​​​ബ​​​ർ, ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ള​​​വെ​​​ടു​​​ക്കു​​​ന്ന വാ​​​ഴ​​​കൃ​​​ഷി​​​യെ​​​യും മ​​​ഴ​​​ക്കു​​​റ​​​വ് പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. മ​​​ഴ​​​യെ മാ​​​ത്രം ആ​​​ശ്ര​​​യി​​​ച്ചാ​​​ണ് ഈ ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ഴ​​​കൃ​​​ഷി​​​യി​​​റ​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ ഗ്രൗ​​​ണ്ട് വാ​​​ട്ട​​​ർ റീ​​​ചാ​​​ർ​​​ജിം​​​ഗി​​​ന്‍റെ 65 ശ​​​ത​​​മാ​​​ന​​​വും ല​​​ഭി​​​ക്കു​​​ന്ന​​​ത് കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ലെ മ​​​ഴ​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. ഇ​​​ക്കു​​​റി മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ കി​​​ണ​​​റു​​​ക​​​ളി​​​ലേ​​​യും മ​​​റ്റു​​​ജ​​​ല സം​​​ഭ​​​ര​​​ണി​​​ക​​​ളി​​​ലെയും വെ​​​ള്ളം വേ​​​ഗ​​​ത്തി​​​ൽ കു​​​റ​​​യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. ഇ​​​ത് ഡി​​​സം​​​ബ​​​ർ, ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ വ​​​ലിയ തോ​​​തി​​​ൽ ജ​​​ല​​​ക്ഷാ​​​മ​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഭി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ 35 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണു​​​ള്ള​​​ത്.

നെൽകൃഷിക്കും ഭീഷണി

പാ​​​ല​​​ക്കാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ റി​​​സ​​​ർ​​​വോ​​​യ​​​റു​​​ക​​​ളി​​​ൽനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വെ​​​ള്ളം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നെ​​​ൽ​​​കൃ​​​ഷി ഇ​​​റ​​​ക്കു​​​ന്ന​​​ത്. ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് മ​​​ഴ​​​ കു​​​റ​​​ഞ്ഞാൽ നെ​​​ൽ​​​കൃ​​​ഷി​​​യെയും അ​​​ത് ബാ​​​ധി​​​ക്കും. ഫ​​​ലവൃ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കും വ​​​ൻ​​​തോ​​​തി​​​ൽ വെ​​​ള്ളം ആ​​​വ​​​ശ്യ​​​മാ​​​ണ്.

മ​​​ഴ​​​ക്കു​​​റ​​​വ് തോ​​​ട്ടം വി​​​ള​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്താ​​​ൽ മാ​​​ത്ര​​​മേ നി​​​ല​​​വി​​​ലെ മ​​​ഴ​​​ക്ക​​​മ്മി കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

Kerala

കാ​ല​വ​ർ​ഷം കാ​ണാ​മ​റ​യ​ത്ത്; മ​ഴ​ക്കു​റ​വ് 34 ശ​ത​മാ​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കാ​​​​ല​​​​വ​​​​ർ​​​​ഷം പെ​​​​യ്തു തു​​​​ട​​​​ങ്ങി ര​​​​ണ്ടു മാ​​​​സ​​​​മാ​​​​കു​​​​ന്പോ​​​​ഴും മ​​​​ഴ​​​​ക്കു​​​​റ​​​​വി​​​​ൽ വ​​​​ല​​​​ഞ്ഞ് കേ​​​​ര​​​​ളം.

ജൂ​​​​ണ്‍ ഒ​​​​ന്നു മു​​​​ത​​​​ൽ ഇ​​​​ന്ന​​​​ലെ വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്ത് 34 ശ​​​​ത​​​​മാ​​​​നം മ​​​​ഴ​​​​ക്കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

ക​​​​ർ​​​​ക്ക​​​​ട​​​​കം തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും കാ​​​​ല​​​​വ​​​​ർ​​​​ഷം കാ​​​​ണാ​​​​മ​​​​റ​​​​യ​​​​ത്ത് തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. മ​​​​ഴ​​​​ക്കു​​​​റ​​​​വ് രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്. ഓ​​​​ണ​​​​ക്കാ​​​​ല വി​​​​ള​​​​വെ​​​​ടു​​​​പ്പ് ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ളെ​​​​യെ​​​​ല്ലാം മ​​​​ഴ​​​​ക്കു​​​​റ​​​​വ് സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു. ഇ​​​​തോ​​​​ടെ ഈ ​​​​ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്ത് വി​​​​പ​​​​ണ​​​​യി​​​​ൽ വി​​​​ല​​​​ക്ക​​​​യ​​​​റ്റം രൂ​​​​ക്ഷ​​​​മാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​മേ​​​​റി.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും കു​​​​ടി​​​​വെ​​​​ള്ള ക്ഷാ​​​​മ​​​​വും രൂ​​​​ക്ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. വേ​​​​ന​​​​ൽ ക​​​​ടു​​​​ത്ത​​​​തോ​​​​ടെ വ​​​​റ്റി​​​​വ​​​​ര​​​​ണ്ട പ​​​​ല ജ​​​​ല സ്രോ​​​​ത​​​​സു​​​​ക​​​​ളി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പ് ഇ​​​​നി​​​​യും മ​​​​തി​​​​യാ​​​​യ അ​​​​ള​​​​വി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ല. അ​​​​ണ​​​​ക്കെ​​​​ട്ടു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള നീ​​​​രൊ​​​​ഴു​​​​ക്ക് കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദ​​​​ന മേ​​​​ഖ​​​​ല​​​​യും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Kerala

കുടയെടുത്തോളൂ, ഇന്ന് മഴയുണ്ട്; വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു.

പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു. വരുംമണിക്കൂറുകളിൽ ഇത് ക്രമേണ ദുർബലമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്നും ഞായറാഴ്ചയും മധ്യ അറബിക്കടൽ, അതിനോട് ചേർന്ന വടക്കൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ തീരങ്ങൾ, തെക്കൻ ഗുജറാത്ത് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ഇന്ന് വടക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ & മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.

Kerala

ക​നി​യാ​തെ കാ​ല​വ​ർ​ഷം

കോ​​​​ട്ട​​​​യം: കാ​​​​ല​​​​വ​​​​ർ​​​​ഷം ഒ​​​​ന്ന​​​​ര​​​​ മാസം പി​​​​ന്നി​​​​ടു​​​​മ്പോ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് 32 ശ​​​​ത​​​​മാ​​​​നം മ​​​​ഴ​​​​ക്കു​​​​റ​​​​വ്. സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്കേ​​​​ണ്ട മ​​​​ഴ​​​​യി​​​​ൽ വ​​​​ലി​​​​യ കു​​​​റ​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​ലാ​​​​വ​​​​സ്ഥ വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ജൂ​​​​ൺ ഒ​​​​ന്ന് മു​​​​ത​​​​ൽ ജൂ​​​​ലൈ 15 വ​​​​രെ​​​​യു​​​​ള്ള ഒ​​​​ന്ന​​​​ര​​​​ മാ​​​​സം സം​​​​സ്ഥാ​​​​ന​​​​ത്ത് 973 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണ് ല​​​​ഭി​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം ല​​​​ഭി​​​​ച്ച​​​​താ​​​​ക​​​​ട്ടെ 659.8 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ മാ​​​​ത്ര​​​​മാ​​​​ണ്. 2025ൽ ​​​​ഈ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 15 ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം മ​​​​ഴ​​​​ക്കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ്ഥാ​​​​ന​​​​ത്താ​​​​ണ് ഇ​​​​ക്കൊ​​​​ല്ലം ഇ​​​​ത്ര​​​​യ​​​​ധി​​​​കം കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​ത്.

മ​​​​ഴ​​​​ക്കു​​​​റ​​​​വ് കൂ​​​​ടു​​​​ത​​​​ൽ തെ​​​​ക്ക​​​​ൻ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ

കാ​​​​ല​​​​വ​​​​ർ​​​​ഷം ഒ​​​​ന്ന​​​​ര​​​​ മാ​​​​സം പി​​​​ന്നി​​​​ടു​​​​മ്പോ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ മ​​​​ഴ ല​​​​ഭി​​​​ച്ച​​​​ത് കോ​​​​ഴി​​​​ക്കോ​​ട്ടാ​​​​ണ്. 1043 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണ് ജി​​​​ല്ല​​​​യി​​​​ൽ ല​​​​ഭി​​​​ച്ച​​​​ത്. ല​​​​ഭി​​​​ക്കേ​​​​ണ്ട മ​​​​ഴ​​​​യി​​​​ൽ 21 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​ണ് ഇ​​​​വി​​​​ടെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​സ​​​​ർ​​​​ഗോ​​ഡ് ജി​​​​ല്ല​​​​യി​​​​ലും 1000 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ല​​​​ഭി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് മ​​​​ഴ ല​​​​ഭി​​​​ച്ച​​​​ത് കൊ​​​​ല്ലം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ്. 393.5 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​മാ​​​​ത്ര​​​​മാ​​​​ണ് കൊ​​​​ല്ല​​​​ത്ത് ല​​​​ഭി​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് 403 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യും.

കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ക്കാ​​​​റ്റ് ദു​​​​ർ​​​​ബ​​​​ലം

സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ല​​​​യോ​​​​ര​​​​ജി​​​​ല്ല​​​​ക​​​​ളാ​​​​യ ഇ​​​​ടു​​​​ക്കി​​​​യി​​​​ലും വ​​​​യ​​​​നാ​​​​ട്ടി​​​​ലും ഇ​​​​ക്കു​​​​റി ആ​​​​കെ ല​​​​ഭി​​​​ക്കേ​​​​ണ്ട മ​​​​ഴ​​​​യു​​​​ടെ പ​​​​കു​​​​തി​​​​പോ​​​​ലും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ ഒ​​​​ന്ന​​​​ര ​​​​മാ​​​​സ​​​​ത്തി​​​​നി​​​​ടെ ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത് 1121 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ല​​​​ഭി​​​​ച്ച​​​​താ​​​​ക​​​​ട്ടെ വെ​​​​റും 491.5 മി.​​​​മീ. മാ​​​​ത്രം. 56ശ​​​​ത​​​​മാ​​​​നം മ​​​​ഴ​​​​ക്കു​​​​റ​​​​വാ​​​​ണ് ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​യ​​​​ത്. വ​​​​യ​​​​നാ​​​​ട്ടി​​​​ലാ​​​​ക​​​​ട്ടെ 1143.7 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ ല​​​​ഭി​​​​ക്കേ​​​​ണ്ട സ്ഥാ​​​​ന​​​​ത്ത് 463.3 മി.​​​​മീ മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. 59 ശ​​​​ത​​​​മാ​​​​നം മ​​​​ഴ​​​​ക്കു​​​​റ​​​​വാ​​​​ണ് വ​​​​യ​​​​നാ​​​​ട്ടി​​​​ൽ ഉ​​​​ണ്ടാ​​​​യ​​​​ത്.

കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ക്കാ​​​​റ്റ് പൊ​​​​തു​​​​വേ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് മ​​​​ല​​​​യോ​​​​ര​​​​ജി​​​​ല്ല​​​​ക​​​​ളി​​​​ൽ മ​​​​ഴ കു​​​​റ​​​​ഞ്ഞ​​​​തെ​​​​ന്ന് സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ വി​​​​ഭാ​​​​ഗം കാ​​​​ലാ​​​​വ​​​​സ്ഥ വി​​​​ദ​​​​ഗ്ധ​​​​ൻ രാ​​​​ജീ​​​​വ​​​​ൻ എ​​​​രി​​​​ക്കു​​​​ളം പ​​​​റ​​​​ഞ്ഞു. എ​​​​ൽ​​​​നി​​​​നോ പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തും മ​​​​ഴ​​​​യി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​ത്. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. കാ​​​റ്റ് അ​​​നു​​​കൂ​​​ല​​​മാ​​​യാ​​​ൽ 18ന് ​​​ശേ​​​ഷം വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​രു​​​​ന്നു

മ​​​​ഴ കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​രു​​​​ക​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു​​​​ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി സാ​​​​ധാ​​​​ര​​​​ണ താ​​​​പ​​​​നി​​​​ല​​​​യേ​​​​ക്കാ​​​​ൾ ര​​​​ണ്ട് ഡി​​​​ഗ്രി ​​​​സെ​​​​ൽ​​​​ഷ​​​​സ് മു​​​​ത​​​​ൽ 4.9 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസ് വ​​​​രെ വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ജൂ​​​​ൺ ഒ​​​​ന്ന് മു​​​​ത​​​​ൽ ജൂ​​​​ലൈ 15 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ മ​​​​ഴക്കുറവ് ശതമാനത്തിൽ

വ​​​​ർ​​​​ഷം

2025

2024

2023

2022

2021

2020

ശ​​​​ത​​​​മാ​​​​നം

15%

20%

35%

19%

33 %

Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വരുന്നു; ശനിയാഴ്ച വരെ മഴയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് മഴയെത്തുന്നത്.

അതേസമയം, കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന തെക്കൻ ഗുജറാത്ത്‌ തീരം, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

മഴ തകർത്തുപെയ്യും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും സ്ഥിതിചെയ്യുന്നു.

ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala

അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

അതേസമയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ വ്യാഴാഴ്ച വരെ കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala

മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല; എ​ട്ട് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. എ​ട്ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടും എ​റ​ണാ​കു​ളം മു​ത​ൽ വ​യ​നാ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ​യ്‌​ക്കൊ​പ്പം മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്ക് തു​ട​രു​ക​യാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ ക​ന​ക്കും; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ ക​ന​ക്കും. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​ത്. ഇ​തേ​തു​ട​ർ‌​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ‌ ര​ണ്ട് ജി​ല്ല​ക​ളി​ലെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം ഏ​ഴ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നേ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് തു​ട​രും.

Kerala

എൽനിനോ തുടരുന്നു; ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജൂ​ലൈ മാ​സ​ത്തി​ലും സാ​ധാ​ര​ണ​യേ​ക്കാ​ള്‍ കു​റ​വ് മ​ഴ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. എ​ല്‍ നി​നോ സാ​ഹ​ച​ര്യം തു​ട​രു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ മാ​സ​ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു​ള്ള കാ​ല​വ​ര്‍​ഷ മാ​സ​ങ്ങ​ളി​ല്‍ എ​ല്‍​നി​നോ കൂ​ടു​ത​ല്‍ ശ​ക്തി പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഡൈ​പോ​ള്‍ ഇ​പ്പോ​ള്‍ ന്യൂ​ട്ര​ല്‍ (Neutral) സ്ഥി​തി​യി​ലാ​ണ് തു​ട​രു​ന്ന​ത്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ഗോ​ള കാ​ലാ​വ​സ്ഥാ മോ​ഡ​ലു​ക​ളു​ടെ പ്ര​വ​ച​ന​പ്ര​കാ​രം, ന്യൂ​ട്ര​ല്‍ ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഡൈ​പോ​ള്‍ സ്ഥി​തി മു​ഴു​വ​ന്‍ കാ​ല​വ​ര്‍​ഷ സീ​സ​ണി​ലും തു​ട​രാ​ന്‍ സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല; ഇ​ന്ന് 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ‌​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ര​ള -ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ ജൂ​ൺ അ​ഞ്ച് വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള -ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ ക​ന​ക്കും; ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ശ​ക്ത​മാ​യ മ​ഴ​യു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്ക് തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം കാ​ല​വ​ർ​ഷം അ​ടു​ത്ത നാ​ല് ദി​വ​സ​ത്തി​നു​ള്ള കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. കേ​ര​ള - ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മേ​യ് 30 മു​ത​ൽ ജൂ​ൺ മൂ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

 

Kerala

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പ്. മേ​യ് 14 മു​ത​ൽ 16 വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ, ആ​ൻ​ഡ​മാ​ൻ ക​ട​ൽ, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം എ​ത്തി​യേ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

 

 

Latest News

Corehub Up