x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത


Published: May 13, 2026 07:08 AM IST | Updated: May 13, 2026 07:08 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പ്. മേ​യ് 14 മു​ത​ൽ 16 വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ, ആ​ൻ​ഡ​മാ​ൻ ക​ട​ൽ, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം എ​ത്തി​യേ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

 

 

Tags : Heavy rain rainfall weather report

Recent News

Corehub Up