x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി: ജി​ല്ല​യി​ൽ 12 കോ​ടി​യു​ടെ ന​ഷ്ടം

വെബ് ഡെസ്ക്
Published: August 7, 2026 10:57 PM IST | Updated: August 7, 2026 10:57 PM IST

കോ​ഴ​ഞ്ചേ​രി മേ​ലു​ക​ര വാ​ല​യി​ൽ പു​ര​യി​ട​ത്തി​ലെ വാ​ഴ​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ​നി​ന്നു വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യാ​ത്ത നി​ല​യി​ൽ.

കോ​ഴ​ഞ്ചേ​രി: ശ​ക്ത​മാ​യ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു വ​ൻ നാ​ശ​ന​ഷ്ടം. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്കാ​ണ് ഏ​റെ ന​ഷ്‌​ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തേ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഇ​തേ​വ​രെ 12 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​താ​യാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ജൂ​ലൈ 31 മു​ത​ൽ ഇ​ന്ന​ലെ വ​രെ​യു​ള്ള കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സം​ഭ​വി​ച്ച ന​ഷ്‌​ട​ങ്ങ​ളു​ടെ ക​ണ​ക്കാ​ണി​ത്. വെ​ള്ളം ഇ​റ​ങ്ങാ​ത്ത പ​ല മേ​ഖ​ല​ക​ളി​ലും ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ണ​മാ​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ 53 കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ലെ ക​ർ​ഷ​ക​ർ​ക്കാ​ണ് ന​ഷ്‌​ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ​വ​രെ 425 ഹെ​ക്ട​റി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​താ​യും 6294 ക​ർ​ഷ​ക​ർ​ക​രു​ടെ വി​ള​ക​ൾ വെ​ള്ളം ക​യ​റി ന​ശി​ച്ച​താ​യു​മാ​ണ് ക​ണ​ക്കു​ക​ൾ.

റാ​ന്നി, കോ​ന്നി, ആ​റ​ന്മു​ള, തി​രു​വ​ല്ല, പ​ന്ത​ളം, ഇ​ര​വി​പേ​രൂ​ർ, മ​ല്ല​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വി​ള​നാ​ശം ഉ​ണ്ടാ​യ​ത്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു​ള്ള നാ​ശ​ന​ഷ്‌​ട​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് സം​ഭ​വി​ച്ച സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ളും സം​ബ​ന്ധി​ച്ച് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി. വാ​ഴ, റ​ബ​ർ , കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ൾ, ക​പ്പ, തെ​ങ്ങ്, കു​രു​മു​ള​ക്, ഇ​ഞ്ചി, വെ​റ്റി​ല , ക​മു​ക്, ക​രി​മ്പ് , ച​ക്ക എ​ന്നീ പ്ര​ധാ​ന വി​ള​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ന​ശി​ച്ച​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ള​വെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും മ​റ്റും ന​ട​ത്തി​വ​ന്ന പൂ​ക്കൃ​ഷി​ക്കും വ്യാ​പ​ക​മാ​യ നാ​ശ​മു​ണ്ടാ​യി. ഓ​ണ​വി​പ​ണി​യി​ലെ​ത്തേ​ണ്ട ഏ​ത്ത​വാ​ഴ​ക്കു​ല​ക​ളും പ​ല​യി​ട​ങ്ങ​ളി​ലാ​യി ന​ശി​ച്ചു. വെ​ള്ളം ക​യ​റി​യും ഏ​ത്ത​വാ​ഴ​ക​ൾ​ക്ക് വ്യാ​പ​ക​മാ​യ നാ​ശ​മു​ണ്ടാ​യി. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന വെ​ള്ള​ക്കെ​ട്ടി​ലാ​യ ഏ​ത്ത​വാ​ഴ​ക​ളും ന​ശി​ച്ചു തു​ട​ങ്ങി.

സീ​ഡ്ഫാ​മു​ക​ൾ​ക്കും ന​ഷ്ടം

പ​ന്ത​ളം ഫാ​മി​ൽ വെ​ള്ളം ക​യ​റി അ​ഞ്ച് എ​ച്ച്പി മോ​ട്ടോ​ർ, അ​ഞ്ച് ഏ​ക്ക​റി​ലെ ക​രി​മ്പ് കൃ​ഷി, പ​തി​നാ​യി​ര​ത്തോ​ളം പാ​കി​യ വി​ത്ത് തേ​ങ്ങ​ക​ൾ, 6750 ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ തൈ​ക​ൾ, 34500 പ​ച്ച​ക്ക​റി തൈ​ക​ൾ എ​ന്നി​വ​യും ന​ശി​ച്ചു.
പു​ല്ലാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​റ്റേ​റ്റ് സീ​ഡ് ഫാ​മി​ൽ 300 കു​രു​മു​ള​ക് വ​ള്ളി​ക​ൾ, 01. ഹെ​ക്ട​റി​ലെ ചെ​ണ്ടു​മ​ല്ലി , ഉ​ദ്യാ​ന സ​സ്യ​ങ്ങ​ൾ, 0.2 ഹെ​ക്ട​റി​ലെ കി​ഴ​ങ്ങ് വി​ള​ക​ൾ, 0.6 ഹെ​ക്ട​റി​ലെ വാ​ഴ, 0.4 ഹെ​ക്ട​റി​ലെ പ​ച്ച​ക്ക​റി കൃ​ഷി, 3.2 ഹെ​ക്ട​റി​ൽ ഉ​ള്ള നെ​ൽ​കൃ​ഷി എ​ന്നി​വ​യും വെ​ള്ളം ക​യ​റി അ​ഴു​കി​യ​താ​യി ഫാം ​ഓ​ഫീ​സ​ർ ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തി​രു​വ​ല്ല ബ്ലോ​ക്ക് പ​രി​ധി​യി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി ഒ​രു മോ​ട്ട​ർ​ഷെ​ഡ്, 26 എ​സ് വി​എ​എ​ഫ്, 22 പെ​ട്ടി​പ്പ​റ മോ​ട്ട​ർ, ഒ​രു പ​മ്പ് സെ​റ്റ്, മീ​റ്റ​ർ ബോ​ർ​ഡ് - 1, പെ​ട്ടി​പ്പ​റ-2 എ​ന്നി​വ​യും വെ​ള്ളം ക​യ​റി ന​ശി​ച്ച​വ​യി​ൽ​പ്പെ​ടും.

Tags : Local News Nattuvishesham Rainfall Rs 12 crore

Recent News

Corehub Up