കൊല്ലം: കൊല്ലം രൂപതയുടെ ലവ്ദാതോ സി - ഭൂമിക്കൊരു കുട പദ്ധതിയുടെ വോളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ലവ്ദാതോ സി - പ്രകൃതി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ അഞ്ചിന് 2.30 ന് ക്യുഎസ്എസ്എസ് ഓപ്പണ്‍ ഹാളില്‍ നടക്കും. പ്രകൃതി സംരക്ഷണം ആഗ്രഹിക്കുന്ന ആര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.
ഡോ. റിജി ജി. നായര്‍ പരിശീലനം നല്‍കും. പ്രാരംഭ പൊതുയോഗം കൊല്ലം രൂപത വികാര്‍ ജനറല്‍ മോണ്‍സിഞ്ഞോര്‍ ഡോ. ബൈജു ജൂലിയാന് ഉദ്ഘാടനം ചെയ്യും. ലവ്ദാതോ സി - പ്രകൃതി സംരക്ഷണസമിതി കോ-ഓര്‍ഡിനേറ്ററും നാടക ചലച്ചിത്രനടനുമായ കെപിഎസി ലീലാകൃഷ്ണന് അധ്യക്ഷത വഹിക്കും.
ബെന്‍സിഗര്‍ ആശുപത്രി ഡയറക്ടറും ലവ്ദാതോ സി - ഭൂമിക്കൊരു കുട പദ്ധതി വൈസ് ചെയര്‍മാനുമായ ഫാ. ബിനു തോമസ് തുപ്പാശേരി, രൂപത അസോസിയേറ്റ് പിആര്‍ഒയും പദ്ധതി ജനറല്‍ കണ്‍വീനറുമായ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, ജീവന് സംരക്ഷണ സമിതി വൈസ് ചെയര്മാന് ജയിന് ആന്‍സില്‍ ഫ്രാന്‍സിസ്, പ്രകൃതി സംരക്ഷണസമിതി സബ് കോ-ഓര്‍ഡിനേറ്റര്‍ റിട്ടയേര്‍ഡ് എസ്ഐ എച്ച്. ഷാനവാസ്, ജീവന് സംരക്ഷണ സമിതി സബ് കോ-ഓര്‍ഡിനേറ്റര്‍ വി.ടി. കുരീപ്പുഴ, ലപ്രകൃതി സംരക്ഷണസമിതി ജോയിന്റ് കോ-ഓര്‍ഡിനേറ്റേര്‍സ് ചിത്രകാരന് ബൈജു പുനുക്കൊന്നൂര്‍, സാഹിത്യകാരന് ശിവരാജന് കോവിലഴികം, ശില്പിയും റിട്ടയേര്‍ഡ് എഎസ്ഐയുമായ ഗുരുപ്രസാദ് എന്നിവര്‍ പ്രസംഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387676757.