x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ദ്ധാ​ര്‍​ഥ സെ​ന്‍​ട്ര​ല്‍ സ്‌​​കൂ​ളി​ന് നെ​ടു​മ്പ​ന ഗ്രാ​മ​ത്തി​ന്‍റെ ആ​ദ​ര​വ്

വെബ് ഡെസ്ക്
Published: September 3, 2026 12:48 AM IST | Updated: September 3, 2026 12:48 AM IST

നെ​ടു​മ്പ​ന ഗ്രാ​മം ഒ​രു​ക്കി​യ ഉപഹാരം ‍ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സ​മ്മാ​നി​ക്കു​ന്നു.

കൊ​ട്ടി​യം : വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കാ​ര്‍​ഷി​ക അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി​യ പ​ള്ളി​മ​ണ്‍ സി​ദ്ധാ​ര്‍​ഥ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ന് നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും പ്ര​ത്യേ​ക ആ​ദ​ര​വ്. പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ് പ്രി​ന്‍​സി​പ്പ​ല്‍ വി.​എ​ല്‍.​രോ​ഹി​ണി​യ്​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​പ​ഹാ​രം കൈ​മാ​റി.

സം​സ്ഥാ​ന​ത്ത് കൃ​ഷി പ​ഠി​പ്പി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​നെ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഏ​ക വി​ദ്യാ​ല​യ​മാ​ണ് സി​ദ്ധാ​ര്‍​ഥ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍. കു​ട്ടി​ക​ളി​ല്‍ പ്ര​കൃ​തി​സ്‌​നേ​ഹം ഉ​ണ്ടാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ജീ​വി​ത​ശൈ​ലി​ക​ള്‍ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ര്‍​ഷി​ക സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ്‌​കൂ​ളി​നോ​ട് ഒ​പ്പ​മു​ള്ള ര​ണ്ട് ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന കൃ​ഷി​സ്ഥ​ല​ത്തും മ​ട്ടു​പ്പാ​വി​ലും സ്‌​കൂ​ള്‍ ഗാ​ര്‍​ഡ​നു​ക​ളി​ലും ഒ​ക്കെ​യാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഗ്രോ ​ബാ​ഗു​ക​ളി​ലും ച​ട്ടി​ക​ളി​ലും ഡ്ര​മ്മുക​ളി​ലും നി​ല​ത്തും വി​വി​ധ​ങ്ങ​ളാ​യ പ​ച്ച​ക്ക​റി​ക​ളും മ​റ്റ് കാ​ര്‍​ഷി​ക ഉ​ൽപന്ന​ങ്ങ​ളും കൃ​ഷി ചെ​യ്തു​വ​രു​ന്നു. കൂ​ണ്‍​കൃ​ഷി, മ​ത്സ്യ​കൃ​ഷി, താ​റാ​വ്, കോ​ഴി, ട​ര്‍​ക്കി, എ​മു, പ​ന്നി എ​ന്നി​വ​യും ഇ​വി​ടു​ത്തെ ഫാ​മി​ല്‍ കു​ട്ടി​ക​ള്‍ പ​രി​പാ​ലി​ക്കു​ന്നു. ജൈ​വ വ​ളം ന​ല്‍​കു​ന്ന​തി​നു പു​റ​മേ സ്വ​ന്ത​മാ​യി മ​ണ്ണി​ര ക​മ്പോ​സ്റ്റ് ഉ​ത്പാ​ദ​ന​വും ഇ​വി​ടെ​യു​ണ്ട്.
ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ സ്‌​കൂ​ളി​ല്‍ ത​ന്നെ​യാ​ണ് മാ​ര്‍​ക്ക​റ്റ് ചെ​യ്യു​ന്ന​ത്. കാ​ര്‍​ഷി​ക വി​ജ്ഞാ​ന വ്യാ​പ​ന​ത്തി​നാ​യി പ്ര​ത്യേ​ക ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റും പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച മു​റി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫൈ​സ​ല്‍ കു​ള​പ്പാ​ടം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന നാ​സി​മു​ദീ​ന്‍ ല​ബ്ബ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ കൃ​ഷി ഓ​ഫിസ​ര്‍ സു​മി, കൃ​ഷി അ​ധ്യാ​പ​ക​ന്‍ ആ​ഷി​ക് ദ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Districtnews Deepikanews Central School.

Recent News

Corehub Up