x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ വെ​യി​റ്റിം​ഗ് ഷെ​ഡ് ത​ക​ര്‍​ത്തു

വെബ് ഡെസ്ക്
Published: September 3, 2026 12:47 AM IST | Updated: September 3, 2026 12:47 AM IST

സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ത​ക​ര്‍​ത്ത വെ​യി​റ്റിം​ഗ് ഷെ​ഡ്.

ചെ​റി​യ​വെ​ളി​ന​ല്ലൂ​ര്‍: പൂ​വ​ണ​ത്തും മൂ​ട് ജം​ഗ്ഷ​നി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡ് ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ത​ക​ര്‍​ത്ത​താ​യി പ​രാ​തി.

സ്ത്രീ​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ച്ചി​രു​ന്ന വെ​യിറ്റിം​ഗ് ഷെ​ഡാ​ണ് ത​ക​ര്‍​ത്ത​ത്. വെ​യിറ്റിംഗ് ഷെ​ഡ് സ്ഥി​തി ചെ​യ്തി​രു​ന്ന പു​റ​മ്പോ​ക്ക് സ്ഥ​ലം കൈയേറി കെ​ട്ടി​ടം പ​ണി​യാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന ചി​ല നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​ണ് വെ​യിറ്റിം​ഗ് ഷെ​ഡ് ത​ക​ര്‍​ക്ക​ലി​ന് പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ത​ക​ര്‍​ക്ക​ല്‍ ഭീ​ഷ​ണി ചി​ല​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു ചെ​റി​യ​വെ​ളി​ന​ല്ലൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ‘ആ​ദി​ത്യ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ'​എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യെ സ​മീ​പി​ച്ചു വെ​യിറ്റിം​ഗ് ഷെ​ഡ് ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ നി​രോ​ധ​ന ഉ​ത്ത​ര​വ് നേ​ടി​യി​രു​ന്ന​താ​ണ്.

ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍​ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Nattuvishesham Districtnews Deepikanews waiting shed.

Recent News

Corehub Up