x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗും പ​ഴ്‌​സും മോ​ഷ്‌ടിച്ചയാൾ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 3, 2026 12:49 AM IST | Updated: September 3, 2026 12:49 AM IST

Nattuvishesham, Districtnews, Deepikanews

കൊ​ട്ടി​യം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രി​യു​ടെ​ പ​ഴ്‌​സും ബാ​ഗും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ലാ​യി. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര ചെ​യ്ത യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​മ​ട​ങ്ങി​യ പഴ്സും വ​സ്ത്ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ബാ​ഗു​മാ​ണ് മോ​ഷ്‌ടിച്ച​ത്.

വ​ട​ക്കേ​വി​ള അ​യ​ത്തി​ല്‍ പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ റി​യാ​ദ് (റി​യാ​മ്മ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രി​ക്ക് സ​മീ​പം​ നി​ന്ന പ്ര​തി വാ​ഹ​നം കൊ​ല്ലം പ​ള്ളി​മു​ക്ക് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ള്‍ പെ​ട്ടെ​ന്ന് ബാ​ഗും പ​ഴ്സും ത​ട്ടി​പ്പ​റി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യും ഇ​ര​വി​പു​രം പൊലി സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി മു​പ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് റി​യാ​ദ്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up