x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​റാ​യ ദേ​ശീ​യ​പാ​ത മേ​ൽ​പ്പാ​ല​ത്തി​ൽ വ​ൻ ഗ​ർ​ത്തം

വെബ് ഡെസ്ക്
Published: June 30, 2026 10:43 PM IST | Updated: June 30, 2026 10:43 PM IST

ആലപ്പുഴയിൽ നിർമാണം പൂർത്തിയാകാറായ ദേശീയപാതയിൽ വൻ ഗർത്തം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ​പാ​ത 66ൽ ​വ​ൻ സു​ര​ക്ഷാ വീ​ഴ്ച. ചേ​ർ​ത്ത​ല പ​തി​നൊ​ന്നാം മൈ​ലി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മേ​ൽ​പ്പാ​ല​ത്തി​ന് ന​ടു​വി​ലാ​ണ് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. കോ​ൺ​ക്രീ​റ്റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൂ​രി​ഭാ​ഗം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി, ഉ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന ഫ്ലൈ ​ഓ​വ​റി​ലാ​ണ് ഈ ​അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പാ​ല​ത്തി​ന്‍റെ സ്ലാ​ബു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു​മാ​റി താ​ഴേ​ക്ക് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് വ​ലി​യ രീ​തി​യി​ലു​ള്ള സം​ശ​യ​ങ്ങ​ളും ജ​ന​രോ​ഷ​വും ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​സം​ഭ​വം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​വേ​ഗം ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​പാ​ക​ത​യാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മാ​ണ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട ഭാ​ഗ​ത്ത് താ​ത്കാ​ലി​ക​മാ​യി ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പാ​ല​ത്തി​ന്‍റെ ഘ​ട​ന സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Tags : National Highway Alappuzha Cherthala Latest News

Recent News

Corehub Up