സിയ ഗോയൽ, കേതൻ അഗർവാൾ
പൂനെ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ ആഴ്ച കോട്ടയിൽ നടന്ന ഭീകരമായ ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ചരിത്രവും പ്രകൃതിഭംഗിയും കാണാൻ എത്തിയിരുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ ഇവിടേക്ക് ഒഴുകിയെത്തുന്നത്. യുവാവിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ടു കൊന്ന കൃത്യമായ സ്ഥലം കാണാനുള്ള കൗതുകമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
പൂനെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഛത്രപതി ശിവാജി മഹാരാജിന്റെ ചരിത്രമുറങ്ങുന്ന ഈ യുനെസ്കോ പൈതൃക കേന്ദ്രത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സന്ദർശകരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവധി ദിവസങ്ങളിൽ പതിവായി എത്താറുള്ള 1,000 സന്ദർശകരുടെ എണ്ണം ഇപ്പോൾ 1,500 ആയി ഉയർന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. പ്രവൃത്തിദിവസങ്ങളിൽ ഇത് 400-ൽ നിന്ന് 600 ആയി ഉയർന്നിട്ടുണ്ട്. എത്തുന്നവരിൽ കുട്ടികളും മുതിർന്നവരും അടക്കം എല്ലാവരും ചർച്ച ചെയ്യുന്നത് ഈ കൊലപാതകത്തെക്കുറിച്ചാണ്.
Tags : Siya Goyal Ketan Agarwal Lohagad Fort Latest News