x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ജു​വ​നൈ​ല്‍ ഹോ​മി​ല്‍ 12 വ​യ​സു​കാ​ര​നെ കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; കെ​യ​ര്‍​ടേ​ക്ക​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്‌ക്
Published: June 30, 2026 08:21 PM IST | Updated: June 30, 2026 08:21 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ർ ജു​വ​നൈ​ൽ ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കെ​യ​ര്‍​ടേ​ക്ക​ര്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് ചെ​ല​വൂ​ര്‍ സ്വ​ദേ​ശി​യാ​യ പാ​റ​ങ്ങോ​ട്ട് വീ​ട്ടി​ല്‍ അ​യൂ​ബ് (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചേ​വാ​യൂ​ർ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ​ന്ത്ര​ണ്ടു​കാ​ര​നെ​യാ​ണ് ഇ​യാ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​യാ​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഒ​ളി​വി​ല്‍ പോ​യി​രു​ന്നു.

തു​ട​ര്‍​ന്ന് അ​യൂ​ബി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​തോ​ടെ ഇ​യാ​ള്‍ കോ​ട​തി മു​മ്പാ​കെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​യൂ​ബി​നെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.

ജു​വ​നൈ​ല്‍ ഹോ​മി​ല്‍ കെ​യ​ര്‍​ടേ​ക്ക​റാ​യ അ​യൂ​ബ് കു​ട്ടി​യെ സ്ഥാ​പ​ന​ത്തി​ല്‍ വ​ച്ച് പ​ല​ത​വ​ണ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗീ​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ മ​റ്റ് കു​ട്ടി​ക​ളെ ഇ​ത്ത​ര​ത്തി​ലു​ള്ള പീ​ഡ​ന​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നു​ള്ള​കാ​ര്യ​ത്തി​ലു​ള്‍​പ്പെ​ടെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : juvenile home caretaker arrest abusing boy

Recent News

Corehub Up