x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​ടു​ത്ത ലോ​ക​ക​പ്പി​ൽ നോ​ക്കാം മി​സ്റ്റ​ർ ജോ​ക്കിം": ബ്ര​സീ​ൽ തോ​ൽ​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ച ജ​ർ​മ​ൻ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നെ ട്രോ​ളി നെ​യ്മ​ർ

വെബ് ഡെസ്ക്
Published: June 30, 2026 06:44 PM IST | Updated: June 30, 2026 06:54 PM IST

ലോകകപ്പ് മത്സരത്തിനിടെ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ

ന്യൂ​യോ​ർ​ക്ക്: 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​നെ​തി​രെ ബ്ര​സീ​ൽ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ, ബ്ര​സീ​ൽ തോ​ൽ​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ച ജ​ർ​മ​ൻ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ൻ ജോ​ക്കിം ക്ലെ​മ​ന്‍റി​ന് നെ​യ്മ​റി​ന്‍റെ വ​ക ട്രോ​ൾ. ത​ന്‍റെ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ മോ​ഡ​ൽ ഉ​പ​യോ​ഗി​ച്ച് 2014, 2018, 2022 ലോ​ക​ക​പ്പ് വി​ജ​യി​ക​ളെ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച ച​രി​ത്ര​മു​ള്ള​യാ​ളാ​ണ് ജോ​ക്കിം ക്ലെ​മ​ന്‍റ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ റൗ​ണ്ട് ഓ​ഫ് 32 പോരാട്ടത്തിൽ ജ​പ്പാ​ൻ ബ്ര​സീ​ലി​നെ പു​റ​ത്താ​ക്കു​മെ​ന്നാ​യി​രു​ന്നു ക്ലെ​മ​ന്‍റി​ന്‍റെ പ്ര​വ​ച​നം.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ജ​പ്പാ​നെ ത​ക​ർ​ത്ത് ബ്ര​സീ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നെ​യ്മ​ർ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ മ​റു​പ​ടി​യു​മാ​യി എ​ത്തി​യ​ത്. *"മി​സ്റ്റ​ർ ജോ​ക്കിം ക്ലെ​മ​ന്‍റ്... ദ​യ​വാ​യി അ​ടു​ത്ത ലോ​ക​ക​പ്പി​ൽ വീ​ണ്ടും ശ്ര​മി​ച്ചു നോ​ക്കൂ,"എ​ന്നാ​യി​രു​ന്നു പോ​ർ​ച്ചു​ഗീ​സ് ഭാ​ഷ​യി​ൽ നെ​യ്മ​ർ കു​റി​ച്ച​ത്. പ​രി​ക്കി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി മു​ക്ത​നാ​കാ​ത്ത​തി​നാ​ൽ താ​രം ഈ ​മ​ത്സ​ര​ത്തി​ൽ ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല.

 

Tags : Neymar WorldCup FIFA Latest News

Recent News

Corehub Up