Sports
ബ്രസീലിയ: പരിക്കിന്റെ ആശങ്കള്‍ കാറ്റില്‍പ്പറത്തി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. കോപ്പ സുഡാമെറിക്കാന പോരാട്ടത്തില്‍ ഡിപോര്‍ട്ടീവോ കുയെങ്കയ്ക്ക് എതിരായ സാന്റോസിനെ മത്സരം കാണാന്‍ എത്തിയപ്പോഴാണ് നെയ്മര്‍ ഇങ്ങനെ പ്രതികരിച്ചത്.
മത്സരത്തില്‍ സാന്റോസ് 3-0ന്റെ ജയം നേടി. മേയ് 17ന് കോറിറ്റിബയ്ക്ക് എതിരായ മത്സരത്തിനിടെ കാഫ് ഇഞ്ചുറിയുടെ ആശങ്കപരത്തി നെയ്മര്‍ കളംവിട്ടിരുന്നു.
2023 ഒക്ടോബറിനുശേഷം നെയ്മര്‍ ബ്രസീല്‍ ജഴ്സിയില്‍ ഇറങ്ങിയിട്ടില്ല. എന്നാല്‍, 2026 ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി നെയ്മറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാഫ് ഇഞ്ചുറിയെക്കുറിച്ചുള്ള ചോദ്യത്തെ നെയ്മര്‍ രസകരമായ മറുപടിയിലൂടെയാണ് നേരിട്ടത്. “അത് (കാഫ്) ഇവിടുണ്ട്, ഒരൊറ്റ കഷ്ണമായി”- നെയ്മര്‍ പറഞ്ഞു. പരിക്ക് ലോകകപ്പില്‍ ഒരു പ്രശ്നം സൃഷ്ടിക്കുമോ എന്നതായിരുന്നു അടുത്ത ചോദ്യം. എന്ത് പ്രശ്നം എന്നായിരുന്നു നെയ്മറിന്റെ മറുപടി.
ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററാണ് നെയ്മര്‍. ദേശീയ ജഴ്സിയില്‍ 79 ഗോളുള്ള നെയ്മര്‍, തന്റെ നാലാം ലോകകപ്പിനായാണ് ഒരുങ്ങുന്നത്.
Sports
ബ്രസീലിയ: ഫിഫ ലോകകപ്പ് ഫുട്ബോളിലേക്കുള്ള അകലം കുറയുമ്പോള്‍, ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ആശങ്കയായി തുടരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്റെ സന്നാഹമത്സരത്തിനു മുമ്പ് നെയ്മര്‍ പരിക്കില്‍നിന്നു മുക്തനായേക്കില്ലെന്നാണ് സൂചന.
അങ്ങനെയെങ്കില്‍ നെയ്മറിന്റെ അഭാവത്തിലായിരിക്കും കാര്‍ലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീം ഇറങ്ങുക.
ബ്രസീല്‍ ക്ലബ്ബായ സാന്റോസ് എഫ്സിക്കു വേണ്ടി കോറിറ്റിബയ്ക്ക് എതിരേ ഇറങ്ങിയ മത്സരത്തിലാണ് നെയ്മറിന്റെ കണങ്കാലിനു പരിക്കേറ്റത്. 27നാണ് ബ്രസീലിന്റെ ലോകകപ്പ് മുന്നൊരുക്കം ആരംഭിക്കുന്നത്. അതിനു മുമ്പ് നെയ്മര്‍ ബ്രസീല്‍ ടീമില്‍ ചേരുമെന്ന് സാന്റോസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍, അത്രവേഗത്തില്‍ നെയ്മറിന്റെ കാലിലെ നീര് മാറില്ലെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ബ്രസീല്‍ ടീമിന്റെ മെഡിക്കല്‍ സംഘം നെയ്മറിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.
ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹയ്തി, ക്രൊയേഷ്യ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ടീമിന്റെ ആദ്യമത്സരം. ജൂണ്‍ ഒന്നിന് പാനമയ്ക്കും ഏഴിന് ഈജിപ്തിനും എതിരേ ബ്രസീലിന് സന്നാഹമത്സരങ്ങളുണ്ട്.
Sports
റിയോ ഡി ജനൈറോ: ഫിഫ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീൽ ക്യാമ്പിൽ ആശങ്ക പരത്തി നെയ്മറുടെ പരിക്ക്. സാന്റോസ് ക്ലബിനായി കളിക്കുന്നതിനിടെ താരത്തിന്റെ വലതുകാലിലെ പേശിക്കേറ്റ പരിക്ക് വരാനിരിക്കുന്ന ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.
നെയ്മറുടെ വലതുകാലിലെ പേശിയിൽ നീർക്കെട്ടുള്ളതായി മെഡിക്കൽ വിഭാഗം സ്ഥിരീകരിച്ചു. 2023-ലുണ്ടായ കടുത്ത കാൽമുട്ട് പരിക്കിൽനിന്ന് മോചിതനായി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ 34കാരനായ നെയ്മർക്ക് ഈ പുതിയ തടസം തിരിച്ചടിയായിരിക്കുകയാണ്.
പരിക്ക് മൂലം സാൻ ലോറെൻസോയുമായുള്ള കോപ്പ സുഡാമെറിക്കാന മത്സരം നെയ്മർക്ക് നഷ്ടമായിരുന്നു. വരാനിരിക്കുന്ന ഗ്രെമിയോയുമായുള്ള ലീഗ് മത്സരത്തിലും അദ്ദേഹം കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 27ന് ബ്രസീൽ ദേശീയ ടീമിനൊപ്പം ചേരുന്നതിന് മുൻപായി പൂർണ കായിക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.
Sports
സാവോപോളോ: ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഒൗദ്യോഗിക പ്രഖ്യാപനമെത്തി. ജൂണിൽ ആരംഭിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ കോച്ച് കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചപ്പോൾ 34കാരനായ സൂപ്പർ താരം നെയ്മർക്കും ഇടം. ഇതോടെ നെയ്മറുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ചും മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. നെയ്മറിന്റെ ഫിറ്റ്നസിനെച്ചൊല്ലി നിരീക്ഷകർക്കിടയിൽ സംശയങ്ങൾ നിലനിന്നിരുന്നെങ്കിലും താരത്തിന്റെ അനുഭവസന്പത്തിലും മികവിലും കാർലോ ആഞ്ചലോട്ടി വിശ്വാസമർപ്പിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയർ, റഫിന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ 2023 ഒക്ടോബറിലാണ് അവസാനമായി ബ്രസീൽ ജഴ്സിയിൽ കളിച്ചത്. പരിക്ക് വില്ലനായതോടെ ഒട്ടേറെ മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്. 2025 മേയിൽ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഇറ്റാലിയൻ കോച്ച് നെയ്മറെ ടീമിലേക്ക് വിളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഈ ലോകകപ്പിൽ നെയ്മർ ടീമിന്റെ ഏറ്റവും നിർണായക താരമായിരിക്കും. ടീമിൽ മികച്ചൊരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നെയ്മറുടെ സാന്നിധ്യത്തിന് സാധിക്കുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.
നെയ്മറുടെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്. 2014, 2018, 2022 ലോകകപ്പുകളിൽ കളിച്ച നെയ്മർ ആദ്യ ലോകകപ്പിൽ നാല് ഗോളടിച്ചിരുന്നു. റഷ്യൻ ലോകകപ്പിലും ഖത്തർ ലോകകപ്പിലും രണ്ടുവീതം ഗോളടിച്ചു. 2026ലും വലിയ പ്രതീക്ഷയോടെയാണ് ബ്രസീൽ എത്തുന്നത്. നിലവിൽ 79 ഗോളുകളോടെ പെലെയെയും മറികടന്ന് ബ്രസീലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് നെയ്മർ.
നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയർ, വണ്ടർ കിഡ് എൻഡ്രിക്, റഫീഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ ചേരുന്നതാണ് ബ്രസീലിന്റെ ആക്രമണനിര. മധ്യനിരയിൽ പരിചയസന്പന്നനായ കാസിമിറോയ്ക്കൊപ്പം ബ്രൂണോ ഗിമാരസ്, ഫാബിഞ്ഞോ, പാക്വേറ്റ എന്നിവരും പ്രതിരോധത്തിൽ മാർക്വിഞ്ഞോസും ഗബ്രിയേൽ മഗൽഹേസും. യുവതാരങ്ങളായ എൻഡ്രിക്, റയാൻ എന്നിവർ തങ്ങളുടെ കരിയറിലെ ആദ്യ ലോകകപ്പിനുള്ള തയാറെടുപ്പിലാണ്.
ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്കോട്ലന്ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂണ്‍ 14ന് മൊറോക്കോയ്ക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ പോരാട്ടം. കോച്ച് കാർലോ ആഞ്ചലോട്ടിയുമായുള്ള കരാർ 2030 വരെ നീട്ടിയതായും ബ്രസീലിയൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ വ്യക്തമാക്കി.
ബ്രസീൽ ടീം:
ഗോൾകീപ്പർമാർ: അലിസണ്, എഡേഴ്സണ്, വെവർട്ടണ്‍.
പ്രതിരോധനിര: അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനസ്, വെസ്ലി, മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹേസ്, ഡഗ്ലസ് സാന്‍േറാസ്.
മധ്യനിര: ബ്രൂണോ ഗിമാരസ്, കാസിമിറോ, ഡാനിലോ സാന്‍േറാസ്, ഫാബിഞ്ഞോ, ലൂക്കാസ് പക്വേറ്റ.
ആക്രമണനിര: നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുൻഹ, റഫീഞ്ഞ, ലൂയിസ് ഹെൻറിക്.
Sports
റിയോ ഡി ജനൈറോ: ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സൂപ്പർ താരം നെയ്മറും വിനീഷ്യസ് ജൂണിയർ, റഫിഞ്ഞ തുടങ്ങിയവരും ടീമിലുണ്ട്. പരിക്ക് വലയ്ക്കുന്നതിനാൽ നെയ്മറെ ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
യുവതാരങ്ങളായ എൻഡ്രിക്, രായൻ എന്നിവർക്കും കോച്ച് കാർലോ ആൻസലോട്ടി ടീമിൽ ഇടം നൽകി. അതേസമയം പരിക്കേറ്റ റോഡ്രിഗോ, എസ്റ്റെവാവോ എന്നിവരെ പരിഗണിച്ചില്ല. കോച്ച് കാർലോ ആൻസലോട്ടിയുമായുള്ള കരാർ 2030 വരെ നീട്ടിയതായും ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി.
ടീം: ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്സൺ, വെവേർട്ടൻ. പ്രതിരോധ നിര: അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനിസ്, വെസ്ലി, മാർക്കിന്യോസ്, ഗബ്രിയേൽ മഗൽഹായസ്, ഡഗ്ലസ് സാൻറോസ്.
മധ്യനിര: ബ്രൂണോ ഗ്വിമാറെസ്, കസെമിറോ, ഡാനിലോ, ഫാബിഞ്ഞോ, ലൂക്കാസ് പറ്റ. മുന്നേറ്റ നിര: എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുഞ്ഞ, റഫിഞ്ഞ, വിനീഷ്യസ് ജൂണിയർ, ലൂയിസ് ഹെന്ററിക്ക്, നെയ്മർ, റയൻ.
Sports
റിയൊ: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള ബ്രസീല്‍ പുരുഷ ടീമിന്റെ പ്രാഥമിക പട്ടികയില്‍ സൂപ്പര്‍ താരം നെയ്മര്‍ ഇടംനേടി.
പരിക്കിനെത്തുടര്‍ന്ന് മൂന്നു വര്‍ഷമായി ദേശീയ ടീമിനു പുറത്തായിരുന്നു 34കാരനായ നെയ്മര്‍. ബ്രസീലിനായി രാജ്യാന്തര ഫുട്ബോളില്‍ കൂടുതല്‍ ഗോളിനുടമയാണ് (79) താരം. 2023ല്‍ ആണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ജഴ്സിയില്‍ ഇറങ്ങിയത്.
2026 ലോകകപ്പിനുള്ള 55 കളിക്കാരുടെ പട്ടികയിലാണ് നെയ്മറിനെ ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സിലോട്ടി ഉള്‍പ്പെടുത്തിയതെന്നതും ശ്രദ്ധേയം. നെയ്മറിനൊപ്പം വെറ്ററന്‍ ഡിഫെന്‍ഡറായ തിയാഗൊ സില്‍വയും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഫോര്‍വേഡായ എസ്റ്റേവൊയെയും ഉള്‍പ്പെടുത്തിയെന്നതും ശ്രദ്ധേയം. ഏപ്രില്‍ 18ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ മത്സരത്തില്‍ 19കാരനായ എസ്റ്റേവൊയ്ക്ക് പരിക്കേറ്റിരുന്നു. അതിനുശേഷം താരം ഇതുവരെ കളത്തില്‍ എത്തിയിട്ടില്ല.
കാസെമിറൊ, ഫാബിഞ്ഞൊ, ഡാനിലൊ, വിനീഷ്യസ്, റാഫീഞ്ഞ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ലൂകാസ് പക്വെറ്റ, ആന്റണി, എന്‍ഡ്രിക്, മാര്‍ക്കീഞ്ഞോസ്, അലിസണ്, ബെന്റോ തുടങ്ങിയവരെല്ലാം പ്രാഥമിക ടീം ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
ലോകകപ്പ് ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹെയ്തി, സ്കോട്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ആദ്യ മത്സരം.
Sports
ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന നെയ്മര്‍ ഗോള്‍നേടിയ മത്സരത്തില്‍ സാന്റോസ് എഫ്സിക്കു സമനില.
ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റായ കോപ്പ സുഡാമെറിക്കാനയില് പരാഗ്വെന്‍ ക്ലബ്ബായ റെക്കോലെറ്റ എഫ്സിക്ക് എതിരേ സാന്റോസിനായി നാലാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ സ്വന്തമാക്കി. മത്സരം 1-1 സമനിലയായി.
നെയ്മര്‍ നിലവിലെ ഫോമില്‍ തുടര്‍ന്നാല്‍ ബ്രസീലിന്റെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്ന് ദേശീയ ടീം മുഖ്യപരിശീലകനായ കാര്‍ലോ ആന്‍സിലോട്ടി വ്യക്തമാക്കി.
Sports
ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന നെയ്മര്‍ ഗോള്‍നേടിയ മത്സരത്തില്‍ സാന്റോസ് എഫ്സിക്കു സമനില. ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റായ കോപ്പ സുഡാമെറിക്കാനയില് പരാഗ്വെന്‍ ക്ലബ്ബായ റെക്കോലെറ്റ എഫ്സിക്ക് എതിരേ സാന്റോസിനായി നാലാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ സ്വന്തമാക്കി. മത്സരം 1-1 സമനിലയായി. നെയ്മര്‍ നിലവിലെ ഫോമില്‍ തുടര്‍ന്നാല്‍ ബ്രസീലിന്റെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്ന് ദേശീയ ടീം മുഖ്യപരിശീലകനായ കാര്‍ലോ ആന്‍സിലോട്ടി വ്യക്തമാക്കി.
Sports
ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല്‍ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ സൂപ്പര്‍ താരം നെയ്മറിനു മുന്നില്‍ രണ്ടു മാസം ശേഷിക്കുന്നുണ്ടെന്ന് മുഖ്യപരിശീലകന്‍ കാര്‍ലൊ ആന്‍സിലോട്ടി.
ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്മറിനെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഒക്ടോബറിലാണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ജഴ്സി അണിഞ്ഞത്.
ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് 2026 ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം.
Sports
ബ്രസീലിയ: ഇതിഹാസ ഫുട്ബോളര് പെലെയുടെ ബ്രാന്‍ഡ് ഇനി മറ്റൊരു ബ്രസീല്‍ സൂപ്പര്‍താരമായ നെയ്മര്‍ ജൂണിയറിനു സ്വന്തം.
പെലെ ബ്രാന്‍ഡ് അമേരിക്കന്‍ സ്പോര്‍ട്സ് 10 കമ്പനിയുടെ കൈവശമായിരുന്നു.18 മില്യണ്‍ ഡോളറിനാണ് (ഏകദേശം 162 കോടി രൂപ) നെയ്മറിന്റെ എന്‍ആര്‍ സ്പോര്‍ട്സ് കമ്പനി സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
Sports
സാവോപോളോ: തോൽവിയിൽ പൊട്ടിത്തെറിച്ച് നിരാശ തീർത്ത് വിവാദ നായകനായി ബ്രസീൽ ഫുട്ബോളർ നെയ്മർ.
റഫറി സാവിയോ സാംപയോയുമായി കയർത്ത് കലിപ്പ് തീരാത്ത നെയ്മർ, ടീം കോച്ച് ജുവാൻ പാബ്ലോ വോജ്വോഡയുമായി വാക്കുതർക്കത്തിലേർപ്പെട്ടും കളിക്കളത്തിൽ കളങ്കിതനായി. ബ്രസീലിയൻ സീരി എയിൽ ഫ്ലെമെംഗോയോട് 3-2ന് നെയ്മറിന്റെ സാന്റോസ് തോറ്റ മത്സരത്തിലാണ് വിവാദം.
36-ാം മിനിറ്റിൽ മഞ്ഞക്കാർഡ് ലഭിച്ചതിനെത്തുടർന്ന് നെയ്മർ റഫറി സാവിയോ പെരേര സാംപയോയ്ക്കു നേരേ രോഷാകുലനായി. 85-ാം മിനിറ്റിൽ കോച്ച് നെയ്മറിനെ തിരികെ വിളിച്ചു. തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച നെയ്മർ കോച്ചുമായി തർക്കത്തിലേർപ്പെട്ടു.
Sports
കലിഫോര്‍ണിയ: ഫിഫ ക്ലബ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ ബ്രസീല്‍ കൗമാര താരം എസ്റ്റെവോ വില്ലിയന് തന്റെ വരവ് അറിയിച്ചു. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയത് ബ്രസീല്‍ ക്ലബ്ബായ പാല്‍മീറസിന്റെ 18കാരനായ എസ്റ്റെവോ. പോര്‍ച്ചുഗല്‍ സൂപ്പര്‍ ടീമായ എഫ്സി പോര്‍ട്ടോയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച മത്സരത്തിലാണ് എസ്റ്റെവോ തരംഗമായത്. പോര്‍ട്ടോ ഗോള്‍ കീപ്പര്‍ ക്ലൗഡിയൊ റാമോസിന്റെ മിന്നും രക്ഷപ്പെടുത്തലുകള്‍ പോര്‍ട്ടോയെ തോല്വിയില്നിന്നൊഴിവാക്കി. ഗ്രൂപ്പ് എയില്‍ നടന്ന ആദ്യ മത്സരവും (ഇന്റര്‍ മയാമി x അല്‍ അഹ്ലി) ഗോള്‍രഹിത സമനിലയായിരുന്നു.
'അടുത്ത നെയ്മര്‍' എന്ന വിശേഷണം ഇതിനോടകം സ്വന്തമാക്കിയ എസ്റ്റെവോയ്ക്ക് ലോകത്തിനു മുന്നില്‍ തന്റെ കഴിവു വെളിപ്പെടുത്താന്‍ ലഭിച്ച മറ്റൊരു അവസരമായിരുന്നു പോര്ട്ടോയ്ക്കെതിരായത്. മെസീഞ്ഞോ എന്ന വിളിപ്പേരുമായെത്തിയ എസ്റ്റെവോ 2024-25 സീസണില്‍ ഇതിനോടകം 33 മത്സരങ്ങളില്‍ 11 ഗോളും അഞ്ച് അസിസ്റ്റും നടത്തി. 2023-24 സീസണില്‍ 50 മത്സരങ്ങളില്‍ 31 ഗോള്‍ സ്വന്തമാക്കിയിരുന്നു.
ബ്രസീലിനായി ഫിഫ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ എസ്റ്റെവോയുടെ അസിസ്റ്റില്‍ പിറന്ന ഗോളിലായിരുന്നു ബ്രസീലിന്റെ 1-0 ജയം. 318 കോടി രൂപയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി എസ്റ്റെവോയെ 2024 ജൂലൈയില്‍ സ്വന്തമാക്കിയിരുന്നു. ഫിഫ ക്ലബ് ലോകകപ്പ് കഴിയുന്നതോടെ താരം ചെല്‍സിയില്‍ ചേരും.