ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പിലെ ബ്രസീലിന്‍റെ ആദ്യ പോരാട്ടത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ല. പരിക്കിനെ തുടർന്നാണ് നെയ്മർ മത്സരത്തിൽനിന്നും വിട്ടുനിൽക്കുന്നതെന്ന് പരിശീലകൻ ആഞ്ചലോട്ടി വ്യക്തമാക്കി.
കഴിഞ്ഞ മാസം പരിശീലനത്തിനിടെ ഉണ്ടായ പരിക്കിനെ തുടർന്നു നെയ്മർ വിശ്രമത്തിലായിരുന്നു. എന്നാൽ ബ്രസീലിന്‍റെ അടുത്ത എതിരാളികൾ ആയി കണക്കാക്കപ്പെടുന്ന മൊറോക്കൊക്കെതിരെ മത്സരിക്കാൻ ടീമിന്‍റെ പ്രധാന താരം ഇറങ്ങുന്നില്ല എന്നത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ്.
നെയ്മറില്ലെങ്കിലും ടീം മികച്ച രീതിയിൽ എതിരാളികളെ നേരിടും എന്നാണ് പരിശീലകന്‍റെ പ്രതികരണം.
Tags : Neymar injury fifa world cup world cup football