x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ബാ​പ്പെ​യ്ക്ക് നി​ഞ്ച ട​ർ​ട്ടി​ൽ എ​ന്ന ഓമനപ്പേര് വന്നതെങ്ങനെ? പേരിനുപി​ന്നി​ലെ ര​സ​ക​ര​മാ​യ ക​ഥ ഇ​ങ്ങ​നെ...

സ്പോർട്സ് ഡെസ്ക്
Published: July 3, 2026 03:56 PM IST | Updated: July 3, 2026 03:56 PM IST

കി​ലി​യ​ൻ എം​ബാ​പ്പെ​.

ഫി​ഫ ലോ​ക​ക​പ്പ് മൈ​താ​ന​ത്തു നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഫ്ര​ഞ്ച് സൂ​പ്പ​ർ​താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യെക്കുറി​ച്ചു​ള്ള കൗ​തു​ക​ക​ര​മാ​യ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്! ക​ഴി​ഞ്ഞ ദി​വ​സം സ്വീ​ഡ​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി ഫ്രാ​ൻ​സി​നെ പ്രീ-​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​ച്ച​തോ​ടെ എം​ബാ​പ്പെ​യു​ടെ ലോ​ക​ക​പ്പ് ഗോ​ളു​ക​ളു​ടെ എ​ണ്ണം 18 ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ ക​ളി​ക്ക​ള​ത്തി​ലെ മി​ന്നും പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ലും, ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ എ​പ്പോ​ഴും ച​ർ​ച്ച​യാ​കാ​റു​ള്ള ഒ​ന്നാ​ണ് എം​ബാ​പ്പെ​യു​ടെ പ്ര​ശ​സ്ത​മാ​യ ഡൊ​ണാ​റ്റെ​ല്ലോ അ​ല്ലെ​ങ്കി​ൽ നി​ഞ്ച ട​ർ​ട്ടി​ൽ എ​ന്ന ഓമനപ്പേര്. ഇതിനുപി​ന്നി​ൽ ര​സ​ക​ര​മാ​യൊ​രു ക​ഥ​യു​ണ്ട്!

2017-ൽ ​എം​ബാ​പ്പെ പി​എ​സ്​ജി ക്ല​ബ്ബി​ലേ​ക്ക് മാ​റി​യ കാ​ല​ത്താ​ണ് ​ക​ഥ തു​ട​ങ്ങു​ന്ന​ത്. അ​ന്ന് ടീ​മി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​താ​രം പ്രെ​സ്ന​ൽ കിംപെംബെ ആണ് എം​ബാ​പ്പെ​യെ ആ​ദ്യ​മാ​യി വട്ടപ്പേരിൽ വിളിച്ചത്. പ്ര​ശ​സ്ത​ ടീ​നേ​ജ് മ്യൂ​ട്ടന്‍റ് നി​ഞ്ച ട​ർ​ട്ടി​ൽ​സ് എ​ന്ന കോ​മി​ക്-​ആ​നി​മേ​ഷ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ ഡൊ​ണാ​റ്റെ​ല്ലോ എ​ന്ന നി​ഞ്ച ട​ർ​ട്ടി​ലിന്‍റെ മു​ഖ​വു​മാ​യി എം​ബാ​പ്പെ​യ്ക്ക് ന​ല്ല സാ​ദൃ​ശ്യ​മു​ണ്ടെ​ന്നാ​യി​രു​ന്നു കിം​പെം​ബെ​യു​ടെ ക​ണ്ടെ​ത്ത​ൽ. എം​ബാ​പ്പെ​യു​ടെ വ​ട്ട​ത്തി​ലു​ള്ള മു​ഖ​വും വ​ലി​യ ചി​രി​യും എ​ക്സ്പ്ര​സീ​വ് ആ​യ ക​ണ്ണു​ക​ളു​മൊ​ക്കെ നി​ഞ്ച ട​ർ​ട്ടി​ലി​നെ ഓ​ർമി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് സ​ഹ​താ​ര​ങ്ങ​ളും സ​മ്മ​തി​ച്ച​തോ​ടെ ഡ്രെ​സിം​ഗ് റൂ​മി​ലെ ആ ​ത​മാ​ശ പി​ന്നീ​ട് ഹി​റ്റാ​വു​ക​യും ലോകമെന്പാടുമുള്ള ആരാധകരുടെ കാതുകളിലേക്ക് എത്തുകയുമായിരുന്നു.

സ​ഹ​താ​ര​ങ്ങ​ൾ വട്ടപ്പേരിൽ ക​ളി​യാ​ക്കു​മ്പോ​ഴും എം​ബാ​പ്പെ പു​ഞ്ചി​രി​യോ​ടെ​യാ​ണ് അതെല്ലാം കാണുന്നത്. പി​ന്നീ​ട് പിഎ​സ്ജി​യി​ലെ ബ്ര​സീ​ലി​യ​ൻ താ​ര​ങ്ങ​ളാ​യ നെ​യ്മ​റും ഡാ​നി ആ​ൽ​വ​സും എം​ബാ​പ്പെ​യെ നി​ഞ്ച ട​ർ​ട്ടി​ലു​മാ​യി ഉ​പ​മി​ച്ച് നി​ര​വ​ധി ട്രോ​ളു​ക​ളും മീ​മു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തോ​ടെ ചെല്ലപ്പേര് ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തു. ഒ​രി​ക്ക​ൽ മ​ത്സ​ര​ത്തിനു ശേ​ഷം പി​എ​സ്ജി മു​ൻ നാ​യ​ക​ൻ തി​യാ​ഗോ സി​ൽ​വ, എംബാപ്പെയ്ക്ക് നി​ഞ്ച ട​ർ​ട്ടി​ലിന്‍റെ മാ​സ്ക് സ​മ്മാ​നിച്ചിരുന്നു. സംഭവം വൈറലായി മാറുകയും ചെയ്തു.

ക​ളി​ക്ക​ള​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ വേ​ഗമു​ണ്ടെ​ങ്കി​ലും, ആ​രാ​ധ​ക​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കും എം​ബാ​പ്പെ ഇ​ന്നും അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട നി​ഞ്ച ട​ർ​ട്ടി​ൽ ത​ന്നെ!

Tags : Kylian Mbappe Donatello Ninja Turtle French football FIFA Presnel Kimpembe Neymar

Recent News

Corehub Up