x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: June 30, 2026 08:03 PM IST | Updated: June 30, 2026 08:03 PM IST

കാറിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഓ​ടു​ന്ന കാ​റി​നു​ള്ളി​ൽ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​കാ​സ് പ​ൻ​വ​ർ (26), അ​ർ​ബാ​സ് (23) എ​ന്നി​വ​രെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ വ​സ​ന്ത് കു​ഞ്ച് പ്ര​ദേ​ശ​ത്താ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​സ​ന്ത് കു​ഞ്ച് സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഓ​ടു​ന്ന കാ​റി​നു​ള്ളി​ൽ വെ​ച്ച് പ്ര​തി​ക​ൾ ത​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡ​ൽ​ഹി പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

 

 

Tags : Sexual Assault Car Latest News

Recent News

Corehub Up